Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉടയോൻ
കഥ പ്രണയം ബന്ധങ്ങൾ വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

ഉടയോൻ

By dhanya InduJuly 29, 2024Updated:August 22, 202410 Comments5 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

ചായമിളകി വീഴുന്ന കറുത്ത പുടവ പോലെ തോന്നിച്ചു ആകാശം. ബസിലെ മിക്കവാറും യാത്രക്കാർ ഉറക്കത്തിലാണ്. മഴത്തണുപ്പിനെ ചെറുക്കാൻ തലവഴി വലിച്ചിട്ടിരുന്ന സാരിത്തലപ്പ് എപ്പോഴോ ഊർന്നുവീണു പോയി. പുറത്തേക്കു നോക്കി എവിടെ എത്തിയെന്ന് ഊഹിക്കാൻ നോക്കിയെങ്കിലും മഴ പടർന്നു കാഴ്ച്ച തടസ്സമായി.
അല്ലെങ്കിലും മലയാളത്തിലുള്ള സ്ഥലപ്പേരുകൾ അത്രയെളുപ്പത്തിൽ തനിക്ക് വായിച്ചെടുക്കാനും ആവില്ലല്ലോ.

“അടുത്ത വളവ് കഴിഞ്ഞുള്ള സ്റ്റോപ്പ് ആണ് “. കണ്ടക്ടർ ഓർമിപ്പിച്ചു. നന്ദിയോടെ പുഞ്ചിരിച്ച് ആരുണി സീറ്റിനടിയിൽ നിന്ന് ബാഗ് വലിച്ചെടുത്തു. സാരിയൊതുക്കി കണ്ണട നേരെ വച്ച് സാരിത്തുമ്പ് നേരെയിട്ടു. വളവ് കഴിഞ്ഞുള്ള സ്റ്റോപ്പിൽ ബസ് നിർത്തി. കുട നിവർത്തി ഇറങ്ങി.

14 വർഷങ്ങൾ

സ്ഥലത്തിനധികം മാറ്റമൊന്നുമില്ല. ആ പഴയ ചായക്കട ഷീറ്റ് മാറ്റി ഓടുമേഞ്ഞിരിക്കുന്നു. മുന്നിലിട്ടിരുന്ന പഴയ ബെഞ്ചുകൾ ഒന്നും കാണാനില്ല. ചായക്കടയ്ക്ക് അടുത്തുകൂടി പോകുന്ന കല്ലിട്ട റോഡ് ഇപ്പോൾ ടാറിട്ടിരിക്കുന്നു.

ശ്യാം മോഹൻ്റെ വീട്ടിലേക്കുള്ള വഴി.

സ്കൂൾ യൂണിഫോമിൽ കുറച്ചു കുട്ടികൾ ആർത്തു വിളിച്ചോടിവന്ന് മഴവെള്ളം തെറിപ്പിച്ചു കടന്നുപോയി. ആരുണി റോഡ് ക്രോസ് ചെയ്ത് മുന്നോട്ടു നടന്നു.

” ആരാ? എവിടേക്കാ? ഇവിടെ ഇതിനുമുമ്പ് കണ്ടതായി ഓർമ്മ വരുന്നില്ല. അതുകൊണ്ട് ചോദിച്ചതാ ട്ടോ ” കുടചൂടി എതിരെ വന്നയാൾ ചോദിച്ചു.

” ശ്യാമിൻ്റെ വീട്ടിലേക്ക് “ ഒട്ടും ഉറപ്പില്ലാത്ത മലയാളത്തിൽ ആരുണി പറഞ്ഞു.

ശ്യാം എന്ന പേര് കേട്ടതും അയാൾ ഒന്ന് ഞെട്ടി.

” കൂട്ടുകാരാകും അല്ലേ ” ആരുണി തലയാട്ടി.

“എനിക്കൊന്നുമറിയില്ല കുട്ടീ അവൻ എന്തിനാ ഇത് ചെയ്തതെന്ന്. അതും ഇത്രയും അറിവും രാഷ്ട്രീയ ബോധ്യങ്ങളും ഉള്ളയാൾ. ഞാനെടുത്തു നടന്ന കുട്ടിയാണ്. സഹിക്കാൻ പറ്റിയിട്ടില്ല.”

തണുത്ത കാറ്റിൽ പാടത്തെ ചെളി മണം പരന്നു.

” മോഹനും ആ കുട്ടിയും ഇതൊക്കെ എങ്ങനെ ഉള്ളിലൊതുക്കുന്ന ആവോ. മഴയിനീം തുടങ്ങുന്നേനു മുന്നേ കുട്ടി നടന്നോളൂ. ഞാൻ നാളെയങ്ങോട്ടിറങ്ങാം.” അയാൾ കൂട്ടിച്ചേർത്തു.

ആരുണി മുന്നോട്ടു നടന്നു.

” നോക്കൂ ശ്യാം, ഈ പാടത്തിനു നേരെ കാഴ്ച വരണം നമ്മൾ വീടുവയ്ക്കുമ്പോൾ ”
പതിനാല് വർഷങ്ങൾക്കു മുൻപ് ആരുണി എന്ന 22 കാരി ശ്യാം മോഹൻ എന്ന കാമുകനോട് പറയുന്നു. അന്ന് ഞാറുനട്ടു സമയമായിരുന്നു. ഇളംപച്ച വയൽ കാഴ്ചഅവരുടെ പ്രണയം പോലെ മനോഹരമായിരുന്നു.

” നീണ്ടുനീണ്ട യാത്രയ്ക്കൊടുവിൽ ഈ പച്ചപ്പിലേക്ക് വന്നുവീഴുന്നത് ഓർക്കുമ്പോൾ തന്നെ ഒരു സുഖമുണ്ട് ” ആരുണി മുഖമുയർത്തി.

ഓർമ്മകളിലേക്ക് പിന്നെയും മഴ ചാറുന്നു.

ഇവിടെ കാണുന്ന വീടുകളെല്ലാം തുറന്നുകിടക്കുന്നു. ഈ കാഴ്ച ഇവിടെയാണ് കാണാറുള്ളത്. തുറന്ന വാതിലുകളുള്ള വീടുകൾ.

” നമ്മളെ കാത്തിരിക്കാൻ ഒരാൾ ഉള്ള വീടാണ് സ്വർഗ്ഗം ആരുണി ” ഏതോ ഒരു ഹോളി കാലത്തെ ആഘോഷത്തിൽ മുങ്ങിയ നിറമുള്ള വിരലുകൾ കോർത്ത് പിടിച്ച് ശ്യാം പറയുന്നു. ആരുണിയുടെ മുഖത്ത് തെറിച്ചു വീണ മഴത്തുള്ളികൾ കണ്ണുനീരിനൊപ്പം ചേർന്നൊഴുകി.

” നീ വലുതാണ്. അത്രത്തോളം വലുതാണ് എനിക്കീ പ്രസ്ഥാനവും. എനിക്കിത് വിടാനാവില്ല കുട്ടീ, നിന്നെയും കൂടി ഇതിലേക്ക് കൂട്ടാനുമാവില്ല. ഒരു പുതിയ കാലം വരും. നിൻ്റെ മക്കളും അവരുടെ മക്കളും ആ നല്ല കാലത്തിൻ്റെ സന്തതികളാവട്ടെ ” ഇതുപോലെ മഴയുള്ള ഒരു വൈകുന്നേരമായിരുന്നു. കോളേജ് അടച്ച് വീട്ടിലേക്ക് മടങ്ങുന്ന ദിവസം റെയിൽവേ സ്റ്റേഷനിൽ ഒരു മൂലയിലിരുന്ന് ചായ കുടിക്കുന്ന തങ്ങൾ.

അവനിൽനിന്ന് കുട്ടിത്തം ഒഴിഞ്ഞു പോയതായി കണ്ട് അവൾ പതിയെ ചായകുടിച്ചു. ” എനിക്ക് നിന്നെ എവിടെയോ മനസ്സിലാവുന്നുണ്ട് ശ്യാം. നീ തിരഞ്ഞെടുത്ത വഴി ശരിയാണോ എന്നെനിക്കറിയില്ല. പക്ഷേ അതിപ്പോൾ നിൻ്റെ ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു ” താൻ പതുക്കെയെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

എപ്പോഴും ശ്യാം അങ്ങനെ ആയിരുന്നു. അവൻ ശബ്ദമില്ലാത്തവരുടെ ശബ്ദവും വെളിച്ചമില്ലാത്തവരുടെ വെളിച്ചവുമായി. നടക്കാൻ സാധ്യതയില്ലാത്ത സ്വപ്നങ്ങളും ഉണ്ടാവാൻ സാധ്യതയില്ലാത്ത ലോകവും മനസ്സിൽ കണ്ടു. അതിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചു. ഒറ്റയാൾ വിപ്ലവങ്ങൾ എന്ന് ആരുണി കളിയാക്കി. കുറച്ചുകൂടി പ്രാക്റ്റിക്കലാവെടോ എന്ന കൂട്ടുകാരുടെ വാക്കുകളെ സുന്ദരമായി ചിരിച്ചുകൊണ്ട് അവഗണിച്ചു.

ശ്യാം അവനുമാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തെല്ലാമോ പറഞ്ഞു. മഞ്ഞപ്പുല്ലുകൾ നിറഞ്ഞ ഗ്രാമത്തിലെ ആളുകളെ ഇടയിലേക്ക് അവൻ ഒരിക്കൽ തന്നെ കൊണ്ടുപോയി. അവർക്ക് അയാളോടുള്ള സ്നേഹബഹുമാനങ്ങൾ കണ്ടു അവൾ അന്തം വിട്ടു. പിന്നെ കോളേജിൽ വരുന്നതു തന്നെ അപൂർവമായി. ഒരിക്കൽ വന്നപ്പോൾ പറഞ്ഞു നാട്ടിലേക്ക് പോവുകയാണ് കുറച്ചു ദിവസങ്ങൾ എന്ന്.
“ഞാൻ കൂടെ വരട്ടേ ” എന്ന ചോദ്യത്തിന് ഒരു നിമിഷം വൈകിയാണു ”അത് വേണോ”? എന്ന ഉത്തരം എത്തിയത്.

ആയിരത്തിലധികം കിലോമീറ്ററുകൾ.

വഴിയരുകിൽ ഗുൽമോഹർ നിറയെ പൂത്തു നിന്നിരുന്നു. നിലം കനൽക്കൂന പോലെ ചുവന്നു തുടുത്തിരുന്നു.

ആ ഒരാഴ്ച അതുവരെ കാണാത്ത ശ്യാമിനെ കണ്ടു. അവൻ്റെ മറ്റൊരു മുഖം.
പണ്ട് ചെയ്തിരുന്ന തെരുവുനാടകങ്ങൾ പറഞ്ഞ് അച്ഛനും മകനും ചിരിക്കുന്നത് കാണാൻ എന്തൊരു രസമായിരുന്നു. രാഷ്ട്രീയം പറയുമ്പോൾ അവരുടെ വാക്കുകൾ തിളച്ചു. താൻ ഉണ്ടാക്കിയ
ബംഗാളി വിഭവങ്ങൾ കഴിച്ചപ്പോൾ ശ്യാമിൻ്റെ അമ്മയ്ക്കൊപ്പം ബംഗാളിൽ വന്ന ഓർമ്മകൾ പങ്കു വെച്ചു. തങ്ങൾ സംസാരിച്ചതത്രയും രാഷ്ട്രീയമാണ്. രാഷ്ട്രീയ ജീവി ആവുക എന്നാൽ മികച്ച സാമൂഹിക ജീവിക്കുക എന്നാണെന്ന് അച്ഛൻ ശ്യാമിനോട് പലപ്പോഴും പറഞ്ഞു.
‘നിരന്തരം ചോദ്യങ്ങൾ ചോദിക്കണം. ചോദ്യങ്ങൾ നിർത്തിയാൽ നമ്മുടെ ഉള്ളിലെ ജനാധിപത്യവാദി മരിച്ചു എന്നർത്ഥം’. ആ വാക്കുകൾ ഇപ്പോഴുമുണ്ട് കാതിൽ. അവർ വൈകുന്നേരങ്ങളിൽ കാപ്പിക്കൊപ്പം കപ്പയും കാന്താരി ഉടച്ചതും കഴിച്ചു. നാടകങ്ങൾ കാണാൻ പോയി.

ഇതല്ലേ ശ്യാമിൻ്റെ വീട്? ഒരു ചെറിയ ചെമ്പരത്തിക്കാട് കടന്നാൽ മുറ്റമാണ്. അരികിലെ പൂച്ചെടികൾ എല്ലാം പഴയപോലെ തന്നെ. നന്ത്യാർവട്ടങ്ങൾ മഴയത്ത് കുളിച്ചുലർന്നു നിൽക്കുന്നു. എപ്പോഴോ അഴയിൽ ആറിയിട്ട വസ്ത്രങ്ങൾ മഴനനഞ്ഞ് കിടക്കുന്നു. കുട മടക്കി വരാന്തയിൽ ചാരി കോളിംഗ് ബെൽ അമർത്തി.

കാത്തിരിക്കാൻ ആരുമില്ലാത്തതു കൊണ്ടാവും വാതിൽ അടഞ്ഞുകിടക്കുന്നു. വരാന്തയിലെ ചാരുകസേരയ്ക്ക് ചുവട്ടിൽ ഉറങ്ങിക്കിടന്ന നായ ശബ്ദം കേട്ട് ഉണർന്ന് ഒന്നു നോക്കി പരിചയമുള്ള മട്ടിൽ ആരുണിയുടെ കാലിൽ മുഖമുരസി. അതേ നിമിഷം വാതിൽ തുറന്ന് ഒരു നരച്ച ചുരിദാർ രൂപം ആരുണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയും ചെയ്തു.

” ആരുണി?”

ചോദ്യം തന്നെ ഉത്തരവും. ദുർബലമായി തലകുലുക്കി. പരിചിതമായ മറ്റൊരു ശബ്ദം അപ്പോഴേക്കും അത്ഭുതത്തോടെ മുന്നിലേക്ക് വന്നു വീണു.

” ഓ ആരുണി! നീയോ മോളെ? നീയാകെ നനഞ്ഞല്ലോ. അകത്തു വരൂ.”

അകത്തെവിടെയോ ഒരു കുഞ്ഞിക്കരച്ചിൽ. പ്രകാശമൂർന്നു പോയ കണ്ണുകളോടെ ആ പെൺകുട്ടി കരച്ചിൽ കേട്ട ഭാഗത്തേക്ക് നടന്നു പോയി. അവളുടെ നടത്തം പോലും നിസംഗമായിരുന്നു.

“ശ്യാമിൻ്റെ ഭാര്യയാണ് മായ. ഒരു കുഞ്ഞുമുണ്ട്. മൂന്നു വയസ്സായി” അച്ഛൻ പറഞ്ഞു.

അറിയാമെന്ന മട്ടിൽ ആരുണി മന്ദഹസിച്ചു.

”നീ ഈ നനഞ്ഞതൊക്കെ മാറ്റി വാ. മായേ, ആരുണിക്ക് മുറി കാണിച്ചു കൊടുക്ക് മോളേ. അപ്പോഴേക്കും ഞാൻ കാപ്പി എടുക്കാം.” കരയുന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് വന്ന മായയോട് കാൽമുട്ടിലേക്ക് കൈ കുത്തി എണീക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ പറഞ്ഞു.

ആരുണി ബാഗെടുത്ത് അവളുടെ അടുത്തേക്ക് നടന്നു.

മായ കാണിച്ചുകൊടുത്ത ആ മുറി ആരുണി വല്ലായ്മയോടെ നോക്കി. അതുകണ്ടു മായയും ദൂരേക്ക് കണ്ണോടിച്ചു.

റെഡ് ഓക്സൈഡ് തറയുടെ തണുപ്പിൽ കിടന്ന് ഉമ്മവെച്ചുലഞ്ഞ രാത്രികൾ ആരുണിയുടെ നെഞ്ചിൽ ആഞ്ഞു കുത്തി. വിഷം തീണ്ടിയ പോലെ അവൾ ഞെട്ടി. പകപ്പോടെ മായയെ നോക്കി.

” വേറെ മുറി ഇല്ലാത്തോണ്ടാ” ഇപ്പോൾ കരയുമെന്ന ശബ്ദം ഗ്രാമത്തിലെ പുൽത്തുമ്പുകളെ ഓർമിപ്പിച്ചു. അവൾ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു. ഒന്നും മിണ്ടിയില്ല. ശ്യാമിൻ്റെ മണമുള്ള ആ മുറിയിൽ അങ്ങനെ വിങ്ങിനിറഞ്ഞ് നിന്നു.

ശ്യാമിൻ്റെ മണം നിറഞ്ഞ മുറി.

ശ്യാമിൻ്റെ ചിരി നിറഞ്ഞ മുറി

നനഞ്ഞ വസ്ത്രങ്ങൾ മാറ്റി വന്നപ്പോൾ മേശപ്പുറത്ത് കാപ്പിയുമായി കാത്തിരിക്കുന്നു അച്ഛൻ. മായ കാപ്പിയിൽ കുതിർത്ത് ബിസ്ക്കറ്റ് കുഞ്ഞിനെ തീറ്റിക്കുന്നു. ശർക്കരയും നെയ്യും ചേർത്ത് ആവി പറക്കുന്ന കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആരുണി വിഷമിച്ചു. എന്തു പറയണം എന്തു പറഞ്ഞു തുടങ്ങണം?

”നാളേക്ക് പതിനെട്ട് ദിവസായി” വളരെ നേർത്ത ശബ്ദം.

” എന്തിനാ എൻ്റെ മോൻ സ്വയം അവസാനിച്ചേന്ന് എനിക്കറിയില്ല. അവൻ്റെ കൂട്ടുകാരോടും ചോദിച്ചില്ല. കുട്ടിയോടും ചോദിക്കുന്നില്ല. അവൻ്റെതായ ഒരു കാരണം കാണും” മഴനനയുന്ന പക്ഷിക്കുഞ്ഞിൻ്റെ കരച്ചിൽ ചെവിയിൽ വന്നലച്ചു.

” അന്ന് രാത്രി വരെ ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ചിരുന്നു. മാർക്സിനെയും
അംബേദ്കറേയും വായിക്കണം ഇന്ത്യൻ സാമൂഹിക വർത്തമാനം ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ എന്നൊക്കെ അവൻ.” ഒന്നു നിർത്തി അച്ഛൻ ഒരിറക്ക് കാപ്പി കുടിച്ചു.

” ആരുണി ഇപ്പോൾ എന്തു ചെയ്യുന്നു? എനിക്കറിയായിരുന്നു കുട്ടി വരുംന്ന് “ മായ ചോദിച്ചു.

” ടീച്ചറാണ്. ഗ്രാമത്തിലെ സ്കൂളിൽ ” മലയാളം എന്ന് തോന്നിക്കുന്ന വാക്കുകൾ ആരുണിയിൽ നിന്ന് ചിതറിവീണു.

“വളരെ വൈകിയാണ് അറിഞ്ഞത്. കോളേജിലുണ്ടായിരുന്ന സുഹൃത്ത് ഫോൺ ചെയ്ത് പറഞ്ഞു. കോളേജ് വിട്ടശേഷം ഞങ്ങൾ തമ്മിൽ വല്ലപ്പോഴുമേ സംസാരിച്ചിരുന്നു. അല്ല, ശരിക്കും സംസാരിക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം മുന്നേ സംസാരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ.. ” ആരുണി ഒന്നു നിർത്തി.

ആ കണ്ണുകൾ ഈറനായി. മായയുടെയും

”അറിയില്ല, ആത്മഹത്യയാണ് ഇനി വഴി എന്ന് തോന്നി കാണും” ആരുണി സ്വയം ആശ്വസിക്കാനെന്നവണ്ണം പറഞ്ഞു.

“അവൻ്റെ ശരീരം ഞാൻ ഇങ്ങോട്ടു കൊണ്ടു വന്നില്ല കുട്ടീ. മെഡിക്കൽകോളേജിന് വിട്ടുകൊടുത്തു. കുട്ടികൾ പഠിക്കട്ടെ. അല്ലെങ്കിലും എനിക്കെന്തിനാ അല്ല നമ്മൾക്കെന്തിനാ അവൻ്റെ ജീവനില്ലാത്ത ശരീരം? ജീവനുള്ളവർക്കൊപ്പം ആയിരിക്കട്ടെ ഇനിയും അവൻ. അല്ലേ കുട്ടി ?” അച്ഛൻ ഒരു ബലത്തിനെന്ന വണ്ണം നോക്കി ആരുണിയെ നോക്കി.

അവൾ തലയാട്ടി. മായ നിലത്തേക്ക് നോക്കിയിരുന്നു. കുഞ്ഞു പോലും അവളുടെ ഓർമയിൽ ഇല്ലെന്നു തോന്നി.

അന്നുരാത്രി മായക്കൊപ്പം കിടക്കവേ ആരുണിക്ക് തോന്നി ആ മുറിയിലാണ് താൻ ഏറ്റവും സുരക്ഷിത എന്ന്. അവൾക്ക് ഒന്നുറക്കെ കരയാൻ തോന്നി. ചിതറി നീണ്ടു വീണ കരച്ചിലിൽ മായയുടെ കൈകൾ അവളെ വന്നു കെട്ടിപ്പിടിച്ചു. ആരുണി അവൾക്കുനേരെ തിരിഞ്ഞു കിടന്നു. അവർ രണ്ടുപേരും ഒന്നിച്ചു കരഞ്ഞു.

Post Views: 40
5
dhanya Indu

Female, Half Malayali Half Tamilian

10 Comments

  1. Syamala Haridas on August 9, 2025 9:36 AM

    നല്ല കഥ. മനസ്സിനെ കുത്തി നോവിക്കുന്ന രചന വൈഭവം.

    Reply
  2. Nishiba M on August 8, 2025 4:35 PM

    നോവുകൾ.. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ..

    Reply
  3. Joyce on July 29, 2024 7:24 PM

    നല്ല കഥ. നഷ്ടപ്പെടലിന്റെ ദുഖവും അതിനിടയിൽ പെട്ടുഴലുന്ന രണ്ടു സ്ത്രീകളും.
    അഭിനന്ദനങ്ങൾ👏

    Reply
    • Dhanya on July 30, 2024 12:01 PM

      Thank you

      Reply
    • silvymichael73@gmail.com on August 22, 2024 2:07 PM

      ഉള്ളുലയ്ക്കുന്ന കഥ 👌👌👌

      Reply
  4. Sunandha Mahesh on July 29, 2024 3:53 PM

    സൂപ്പർ സൂപ്പർ 😍

    Reply
    • Suma Jayamohan on July 29, 2024 4:20 PM

      വളരെ നന്നായി എഴുതിയിരിക്കുന്നു❤️👌💐

      Reply
      • Dhanya on July 30, 2024 12:06 PM

        Thank you

        Reply
    • Joyce on July 29, 2024 7:22 PM

      നല്ല കഥ. നഷ്ടപ്പെടലിന്റെ ദുഖവും അതിനിടയിൽ പെട്ടുഴലുന്ന രണ്ടു സ്ത്രീ ളും.

      Reply
    • Dhanya on July 30, 2024 12:06 PM

      Thanks

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.