Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇനിയെപ്പോൾ
ഓർമ്മകൾ ജീവിതം പാരന്റിങ്

ഇനിയെപ്പോൾ

By Sunandha MaheshAugust 9, 2024Updated:September 3, 202415 Comments4 Mins Read213 Views
Bookmark Now
Please login to bookmark Close

No account yet? Register

മക്കളെക്കണ്ടും മാമ്പൂ കണ്ടും.. എന്ന പഴഞ്ചൊല്ല് കേൾക്കാത്തവർ ആരുമുണ്ടാവില്ല

കാലം മാറി ഇന്ന് അമ്മമാർക്ക് മക്കളോട് പറയാനുള്ളത്

 ഞങ്ങളെമാത്രം കണ്ട്  നിങ്ങൾ പ്രസവിക്കരുത് മക്കളെയെന്നാണ്.

ഈ ഒരു വിഷയത്തെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് വർഷങ്ങളായി, മടി കാരണം മാറ്റിവച്ചതാണ്. ഇനിയും വൈകിയാൽ ഈ അന്താരാഷ്ട്ര പ്രശ്നം എന്റെമാത്രം പ്രശ്നമായി സ്ഥാപിക്കാൻ സാധ്യതയുള്ളത് കൊണ്ട് എഴുതി തുടങ്ങുന്നു..😄

പെൺകുട്ടികൾ പഠിക്കണം, നൂറ് ശതമാനം യോജിക്കുന്നു ജോലിക്ക് പോകണം സ്വന്തം കാലിൽ നിൽക്കണം, ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളവനെ വിവാഹം കഴിക്കണം,കുഞ്ഞ് വേണമെന്ന് തോന്നിയാൽ  പ്രസവിക്കണം ഇഷ്ടമില്ലെങ്കിൽ വേണ്ടാ. ഇതിൽ ഒന്നിനോടും ഒരു വിയോജിപ്പുമില്ല.

പിന്നെ വിയോജിപ്പ് എവിടെ എന്നല്ലേ പറയാം…

നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ വളർത്തുക, അല്ലാതെ നിങ്ങളുടെ അച്ഛനമ്മമാരെ കണ്ട് ദയവുചെയ്ത് പ്രസവിക്കരുത്.

മാതാപിതാക്കൾക്കും സ്വപ്നങ്ങളുണ്ട് , ആഗ്രഹങ്ങളുണ്ട്  അവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട് അത് മറക്കരുത്.

നിങ്ങടെ സാമ്പത്തിക ഭദ്രതയും സ്വപ്നങ്ങളും നേടാൻ ഈ പാവങ്ങളെ ബലിയാടക്കരുത്.

പ്രാരാബ്ധം ഒതുങ്ങിയിട്ട് ചെയ്യാനായി വച്ച ഒരുപാട് കാര്യങ്ങളുണ്ടവർക്ക്.

അതിനായി അവർ നീക്കിവച്ച സമയം അവർക്ക് കൊടുക്കുക.

അവരെ സെന്റിമെന്റ്സ് കാണിച്ചു തളച്ചിടാതെയിരിക്കുക.

കുഞ്ഞ് മക്കളെ വളർത്തുക എന്നുള്ളത് ഇന്നത്തെ കാലത്ത് എളുപ്പമുള്ള കാര്യമല്ല. അടുപ്പത്തു പാല്‌ തിളക്കാൻ വച്ചപോലെയാണ് കണ്ണോന്ന് തെറ്റിയാൽ പിന്നെ അത്രയും നേരം നോക്കിയതും പോയി.

ഉച്ചക്കൊന്ന് ഉറങ്ങാൻ, എന്തിന് സ്വസ്ഥമായിയൊന്ന് ബാത്‌റൂമിൽ പോകാൻ പോലും പറ്റാത്ത അവസ്ഥ.

നിങ്ങൾക്കൊന്ന് കൈപ്പാങ് ആവുന്നതുവരെ നിങ്ങളുടെ സഹായത്തിന് അവരുണ്ടാവും പക്ഷേ അത് കഴിഞ്ഞും.. നിങ്ങളുടെ മക്കൾ സ്വയം പര്യാപ്തമാകുന്നതുവരെ (അത് കഴിഞ്ഞാൽ അവർ ഒരു

അധികപ്പറ്റായി    മാറുന്നത് പലയിടത്തും കണ്ടിട്ടുണ്ട് )അവർ അവിടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കരുത് ആവശ്യപെടരുത്, വാശിപിടിക്കരുത് കാരണം മക്കൾ ആവശ്യപ്പെട്ടാൽ മാതാപിതാക്കൾക്കത് നിഷേധിക്കാൻ കഴിയില്ല.

ജോലിക്ക് പോകുന്ന പെൺകുട്ടികൾ മാത്രമല്ല ഈ ചടങ്ങ് തുടരുന്നത് എന്നാണ് ഏറെ രസകരം. ഈ അടുത്ത് ഒരു റിയാലിറ്റി ഷോ യിൽ ഒരു പെൺകുട്ടി സംസാരിക്കുന്നത് കണ്ടു.. കല്യാണം കഴിഞ്ഞാൽ വീടിനടുത്തേ ഞാൻ താമസിക്കൂ.. കാരണം അമ്മ ഉണ്ടാവുമല്ലോ സഹായത്തിനെന്ന്.

വേറൊരു അമ്മ പറയുന്നത് കേട്ടു.. ബാത്‌റൂമിൽ പോയ കുഞ്ഞ് അമ്മയെ വിളിക്കുന്നു.. ഫോണിൽ നോണ്ടിക്കൊണ്ടിരിക്കുന്ന കുഞ്ഞിന്റ അമ്മയുടെ മറുപടി.. “അമ്മമ്മ ഭക്ഷണം കഴിക്കുകയാണ് കഴിഞ്ഞിട്ട് വരും.”

കാലം മറുപടി പറയും അത് മറക്കരുത്.

മക്കളൊന്ന് വലുതാവുന്നത് വരെ അല്ലെ ഞങ്ങൾ സഹായം ആവശ്യപെടുന്നതെന്ന് ചിലർ ചോദിക്കും.

ഒരമ്മക്ക് നാല് മക്കൾ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ ഒന്ന് ആലോചിക്കൂ.. ഈ മക്കളുടെ കല്യാണം കഴിഞ്ഞ് അവരുടെയൊക്കെ പ്രസവം കഴിയുമ്പോഴേക്കും അവരുടെ ആരോഗ്യം നശിച്ചിരിക്കും, ഇതിനിടക്ക് ഭർത്താവോ ഭാര്യയോ മരണപെടുകയും കൂടെ ആയാൽ അതോടെ തീർന്നൂ.

പിന്നെ നാട്ടിലെ സ്ഥലം വിറ്റ് കൂടെത്തന്നെ.

അതോടെ തീർന്നൂ ജീവിതം.

വീണ്ടും വീണ്ടും പറയുന്നു എല്ലാവരുടെയും അവസ്ഥ അല്ല പക്ഷേ ഈ നൂന പക്ഷത്തെ തള്ളാൻ പറ്റില്ല ല്ലോ.

സ്വന്തം മക്കൾ സുരക്ഷിതരായി ഇരിക്കുകയെന്നത്   എല്ലാരുടെയും ആവശ്യമാണ് പക്ഷേ അതിനുള്ള മാർഗം കണ്ടെത്തേണ്ടത് നിങ്ങളാണ്.

അച്ഛൻ മക്കളെ വളർത്തുകയോ, ഷിഫ്റ്റ്‌ എടുത്ത് മാറി മാറി നോക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ.. നിങ്ങളുടെ ഇഷ്ടം.

ഇത് മാതാപിതാക്കളുടെ സ്വാർത്ഥതയാണെന്ന് വായിക്കുമ്പോൾ  നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ ചിന്തയുടെ കുഴപ്പമെന്നേ ഞാൻ പറയൂ.

ഇനി മാതാപിതാക്കളോട്.. പേരമക്കളെ വളർത്തുക എന്നത് ജീവിതത്തിലെ വലിയൊരു സൗഭാഗ്യമാണ്, നൂറ് ശതമാനം ഇതിനോട് ഞാൻ യോജിക്കുന്നു.

 പക്ഷേ അത് നിങ്ങളെ മറന്ന് ആവരുതെന്ന് മാത്രം.

ചെറിയ അപാകതകൾ നമ്മളിൽ നിന്നുമുണ്ടായാൽ അവരുടെ പ്രതികരണം എല്ലായ്പോഴും ഒന്നുപോലെ ആകണമെന്നില്ല അത് താങ്ങാനുള്ള മാനസികാവസ്ഥ എന്നും നമുക്കും എന്നുമുണ്ടാകണമെന്നില്ല.

മറ്റൊരു കാര്യം കൂടെ മാതാപിതാക്കളുടെ ശ്രദ്ധക്ക്.. അമ്മമാർക്കാണ് കൂടുതൽ ഡിമാൻഡ്. ‘അച്ഛാ ഒരു ആറ് മാസം അമ്മേ ഇങ്ങോട്ട് അയക്കുമോ’. ഇത് കേൾക്കേണ്ട താമസം അച്ഛൻ അമ്മക്ക് ടിക്കറ്റ് എടുത്തിരിക്കും.

സ്വന്തം വീട്ടിലേക്ക് ആണ്ടിൽ ഒരിക്കൽ പോയാൽ പിറ്റേന്ന് തന്നെ വരാൻ താക്കീത് കൊടുക്കുന്ന മഹാനും

ഞാൻ ഇല്ലെങ്കിൽ ചേട്ടന് പറ്റില്ലമ്മെ ന്ന് പറഞ്ഞ മഹതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

മക്കളാണ്, അവരുടെ കൂടെ നമ്മൾ വേണം നമ്മൾക്കൊപ്പം അവരും വേണം.. പക്ഷേ അതൊരു ചൂഷണമാവരുത്.

അച്ഛൻ കടക്കാരൻ ആയാലും കുഴപ്പമില്ല എനിക്ക് നൂറ് പവൻ വേണം എന്ന് പറയുന്ന പെൺകുട്ടികൾ.

വീട് എന്റെ പേരിൽ എഴുതിത്തരണം മരണം വരെ അച്ഛനും അമ്മക്കും അവിടെ താമസിക്കാമെന്ന് സഭയിൽ പറയാൻ ഉളുപ്പില്ലാത്ത ചിലരും നമുക്കിടയിലുണ്ട് (എല്ലാരും അല്ല ).

ഏതായാലും ബന്ധങ്ങൾ ബന്ധനങ്ങൾ ആവാതെ ശ്രദ്ധിക്കുക.

പല പ്രശ്നങ്ങൾക്കും  പരിഹാരം കണ്ടെത്തുക കഷ്ടമാണ്. പെൺകുട്ടികളുടെ സ്ഥാനത് നിന്ന് ചിന്തിക്കുമ്പോൾ അവർ പറയുന്നത് ശരിയാണ്. ഒരു നാണയത്തിന്റെ രണ്ടുവശം ഉണ്ടെന്ന കാര്യം പലരും ബോധപൂർവ്വം മറക്കുന്നു.

പക്ഷേ ഞാൻ ഈ പറഞ്ഞവരെ ക്കുറിച്ച് സംസാരിക്കാൻ ആരുമില്ല.

Somebody shd tie  the bell.

ഈ വിഷയം സൂചിപ്പിച്ചുകൊണ്ട് ഞാൻ മുൻപ് എഴുതിയതും ഇതിനോടൊപ്പം ചേർക്കുന്നു.

ഇനിയെപ്പോൾ

*****************

അച്ഛന്റെ കാർക്കശ്യം, സഹോദരന്മാരുടെ അധികാരം, ദാമ്പത്യത്തിലെ ചേർച്ചക്കുറവുകൾ,

മക്കളുടെ ശാഠ്യങ്ങൾ… ഇതെല്ലാം കഴിഞ്ഞ് അമ്പത് വയസ്സിലേക്ക് അടുക്കുമ്പോളായിരിക്കും പല സ്ത്രീകളും അവരെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക.

താണ്ടിവന്ന കടമ്പകൾ അവൾക്ക് നൽകിയ ധൈര്യത്തിൽ അവൾ തീരുമാനിക്കും ഇനിയങ്ങോട്ട് ഞാൻ എനിക്ക് വേണ്ടി….

പലപ്പോഴും  ആ വാചകം പൂർത്തീകരിക്കും മുൻപ് അവളെ തേടി  ഒരു ഉപഹാരമെത്തും.

ചിലപ്പോൾ അത് നേരിട്ട് വീട്ടിലെത്തും, പലപ്പോഴും പോയി വാങ്ങേണ്ടതായി വരും. ഒരു പാക്കറ്റ് പാമ്പേഴ്സും ഒരു  സെറിലാക് ബോട്ടിലും, അവളിലെ അമ്മമ അല്ലെങ്കിൽ അച്ചമ്മ ഉണരും,   മുഖത്ത് ഒരായിരം പൂർണചന്ദ്രൻ ഉദിക്കും പിന്നെയോരോട്ടമാണ്…

അവൾ അവളെ മറക്കും ഇതൊക്കെ തന്നെ ജീവിതം എന്ന്  പറഞ്ഞു സ്വയം ആശ്വസിക്കും, ഇതെല്ലാം എന്റെ കടമകൾ അല്ലേ എന്ന് വീമ്പടിക്കും.

 അവൾ സ്വപ്നത്തിൽ നട്ടുപൂച്ചെടികൾ ഇടയ്ക്കിടെ അവളോട് ചോദിക്കും എന്നാണ് നീ ഞങ്ങളെ മണ്ണിലേക്ക് പറിച്ചുനടുക ?

മനസ്സിൽ തിങ്ങിനിറഞ്ഞ  അക്ഷരങ്ങൾ കേണപേക്ഷിക്കും ഞങ്ങളെ കടലാസിലേക്ക് പകർത്തൂ.

മൂളി നടന്ന രാഗങ്ങൾ ഒരു ഈണത്തിനായി കൊതിക്കും, ചിത്രങ്ങൾ വർണ്ണങ്ങളെ തേടി നടക്കും.

ഇടയ്ക്കെപ്പോഴോ കിട്ടുന്ന ഏകാന്ത നിമിഷത്തിൽ അവൾ അവരുടെ വേദനയറിയും “ഇനിയെപ്പോൾ ? ” എന്ന അവരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കണ്ണടക്കും.

കവിളുകളിൽ കണ്ണീർ തുള്ളികൾ തലോടും…

പുഞ്ചിരിയോടെ അവൾ ആ കണ്ണീർ തുടക്കും…

ഇടയ്ക്കിടെ അവളോട് അവൾ ചോദിച്ചുകൊണ്ടേയിരിക്കും ഇനിയെപ്പോൾ.. ഇനിയെപ്പോൾ.

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ 

Post Views: 31
5
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

15 Comments

  1. Joyce Varghese on October 2, 2025 1:46 AM

    മാതാപിതാക്കളെ സ്വന്തം സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്ന മക്കൾക്കും ആവശ്യമില്ലെങ്കിലും സ്വയം സന്നദ്ധരായി നിൽക്കുന്ന മാതാപിതാക്കൾക്കും താക്കീതാണ് ഈ blog.👍👏
    help only needy, അതു മക്കളായാലും.

    Reply
  2. മിനി സുന്ദരേശൻ on October 1, 2025 9:21 PM

    കാലിക പ്രസക്തമായ പോസ്റ്റ്…… ജീവിത സായാഹ്നത്തിൽ ഇങ്ങനെ ബുദ്ധിമുട്ടുന്ന അച്ഛനമ്മമാർ ഉണ്ട്…..👍🌹

    Reply
  3. Suma Sreekumar on October 1, 2025 10:55 AM

    നല്ലെഴുത്ത് , നന്നായി എഴുതി , ശ്വാസം മുട്ടുന്നവർ ധാരാളമുണ്ട്

    പേരക്കുട്ടികളെ തൊടീക്കാത്ത ടീമുകളും ഉണ്ട്. എൻ്റെ മക്കളെ ഞാൻ മാത്രം നോക്കിയാൽ മതി എന്നു പറയുന്നവർ
    അതും വേദനാജനകമല്ലെ….

    Reply
    • Shreeja R on October 1, 2025 2:19 PM

      നന്നായി എഴുതി. ബന്ധങ്ങൾ ബന്ധനങ്ങൾ ആവരുത്.

      Reply
  4. Sunandha Mahesh on August 14, 2024 11:25 AM

    ❤️😍❤️

    Reply
  5. Sunandha Mahesh on August 14, 2024 11:24 AM

    സത്യം 👍

    Reply
  6. Suma Jayamohan on August 11, 2024 6:58 AM

    ഏറ്റവും നന്നായി എഴുതിയിരിക്കുന്നു.❤️👌🌷 ആരുടെയും മുഖം നോക്കാതെ ധൈര്യത്തോടെ നമ്മൾ സ്ത്രീകൾ എടുക്കേണ്ട തീരുമാനമാണിത്. ഇപ്പോൾ ചില സ്കൂളുകൾ Grandparents Care ചെയ്യുന്ന കുട്ടികളെ വേണ്ടെന്നു പറയുന്നതായി കേൾക്കുന്നു നല്ല കാര്യമായാണ് എനിക്കു തോന്നുന്നത്.

    Reply
    • Sunandha Mahesh on August 14, 2024 11:23 AM

      സ്നേഹം സ്നേഹം ❤️

      Reply
  7. Nishiba M on August 11, 2024 1:18 AM

    സത്യം

    Reply
    • Sunandha Mahesh on August 14, 2024 11:23 AM

      സ്നേഹം നിഷിബ 😍

      Reply
  8. Silvy Michael on August 10, 2024 7:54 PM

    കാലികപ്രസക്തിയുള്ള എഴുത്ത്.. നന്നായി എഴുതി 👌👌👌

    Reply
    • Sunandha Mahesh on August 14, 2024 11:24 AM

      Thankyou ❤️

      Reply
  9. Neethi Balagopal on August 10, 2024 10:33 AM

    മക്കൾക്ക് അറിയാം അറിഞ്ഞു കൊണ്ട് കണ്ണടക്കുവാണ്. അവരുടെ സ്വാർത്ഥത’ നല്ല പോസ്റ്റ് സുനന്ദ🥰

    Reply
    • Sunandha Mahesh on August 14, 2024 11:25 AM

      സത്യം 👍

      Reply
  10. Jasna on August 10, 2024 8:20 AM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.