Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs »  ബ്ലൈൻഡ് ഡേറ്റ്-3 
ജീവിതം തുടർക്കഥ / സീരീസ് പ്രസവം

 ബ്ലൈൻഡ് ഡേറ്റ്-3 

By remya bharathyAugust 17, 2024Updated:August 19, 20243 Comments6 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്ലൈൻഡ് ഡേറ്റ് -2 


ചുറ്റുമുള്ള ആരോടും, തനിക്ക് അറിയാവുന്ന ആളാണ്‌ ആ മുന്നിലെ ആംബുലൻസിൽ പോകുന്നതെന്ന് പറയാൻ ഹരിക്ക് കഴിഞ്ഞില്ല. മനസ്സ് കാക്കികുപ്പായവുമായി അടികൂടുന്നു.

അല്ലെങ്കിൽ തന്നെ, അറിയാമെന്ന് പറഞ്ഞാൽ തന്നെ, എന്തറിയാം? അവളുടെ നമ്പറോ, കുടുംബക്കാരുടെ നമ്പറോ, എന്തിന് ഇപ്പോൾ അവളുടെ വീടെവിടെ എന്ന് പോലും അറിയില്ലല്ലോ. സാധാരണ ഒരു കേസിൽ ചെയ്യാറുള്ളത് പോലെ തന്നെ എല്ലാം അതിന്റെ വഴിക്കു നടക്കട്ടെ. തനിക്ക് ഇവളെ അറിയാം എന്നത് കൊണ്ട് ഇവിടെ മാറ്റങ്ങൾ ഒന്നും വരാനില്ലല്ലോ.

സ്റ്റേഷനിൽ വിളിച്ചു ഈ സ്ത്രീ ആരാണെന്നും എന്താണെന്നും അറിയാനുള്ള നടപടികൾ തുടങ്ങാൻ പറയാമെന്നു കരുതി ഹരി, സംഭവസ്ഥലത്തു തന്നെ തുടർന്ന അജയ് യെ വിളിച്ചു. എന്നാൽ ഒരു പടി മുന്നിൽ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു അജയ്.

നിർദേശം കിട്ടുന്നതിന് മുന്നേ തന്നെ അജയ് തന്റെ  ജോലികൾ  തുടങ്ങി വെച്ചിരുന്നു. സർവീസിൽ ചേരുന്നതിനു മുൻപ് കുറച്ച്‌  കാലം ഒരു ഓൺലൈൻ മീഡിയയിൽ ജോലിയുണ്ടായിരുന്നു അജയ്‌ക്ക്. ഓൺലൈൻ പത്രപ്രവർത്തനത്തിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും അവനുണ്ട്.

“സാറെ ആ സ്ത്രീ അമ്പലചെരിവ്  ബസ് സ്റ്റാൻഡിൽ നിന്ന് ഒരു മണിയുടെ ബസ്സിൽ കയറി നമ്മുടെ ഹൈസ്കൂളിൽ ഇറങ്ങി എന്നാണ് അറിഞ്ഞത്. ബസ് സ്റ്റാൻഡിലേക്ക് ഏതോ ഒരു ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. ഓട്ടോ ഏതാണെന്നും, എവിടെ നിന്ന് വന്നു എന്നും അന്വേഷിക്കുന്നുണ്ട്. അടുത്തുള്ള സ്റ്റാൻഡിൽ ഒന്നും  ഓടുന്ന വണ്ടിയല്ല.

പിന്നേ, നമ്മുടെ പ്യൂൺ ചേട്ടൻ പറഞ്ഞതനുസരിച്ചു ഞാൻ സ്കൂളിൽ ഒന്നന്വേഷിച്ചു.  അവർ സ്കൂളിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ പേരും സ്ഥലവും എഴുതീട്ടുണ്ട്. പേര് ഗൗരി. നാട് ഗുരുവായൂർ എന്നാണ് എഴുതിയിരിക്കുന്നത്. ഇത്രേം ദൂരെ നിന്ന് ഇവിടെക്ക് സ്കൂളു കാണാൻ വേണ്ടി മാത്രം വരുമോ? അതും ഒറ്റക്ക്. എന്തെങ്കിലും വിവരം കിട്ടുന്നതിന് അനുസരിച്ചു ഞാൻ സാറിനെ വിളിക്കാം.”

“ശരി. ഞാൻ എന്തായാലും ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ടൗണിൽ കട നടത്തുന്ന ഒരു ടോണിയെ നിനക്ക് അറിയുമോ?”

“അറിയാം സാർ. എന്റെ ചേട്ടന്റെ കൂട്ടുകാരനാ. ഈ അപകടം പറ്റിയ ജെയിംസ് എന്റെ ചേട്ടന്റേയും ടോണിയുടെയും കൂടെ പഠിച്ചതാണ്. പക്ഷെ ചേട്ടന് ജെയിംസുമായി അത്ര അടുപ്പം ഇല്ല.”

“Ok. എന്തായാലും നീ അവിടത്തെ കാര്യങ്ങൾ എല്ലാം ഒന്ന് സെറ്റ് ആക്കിയിട്ട് ഹോസ്പിറ്റലിലേക്ക് വാ.”

“Ok സർ.”

ഹരി ഫോണെടുത്തു അനിതയെ വിളിക്കാൻ തുടങ്ങി. പിന്നേ ചിന്തിച്ചു. വേണ്ട. എല്ലാം അതിന്റെ വഴിക്കു നടക്കട്ടെ. മിനിറ്റുകൾക്കുള്ളിൽ അജയ് ഓട്ടോക്കാരനെ കണ്ടു പിടിക്കും. എവിടെ നിന്ന് കയറി എന്നും. അനിത കാര്യങ്ങൾ അറിയാൻ അധികം വൈകില്ല. അവളായിട്ട് വരികയോ വിളിക്കുകയോ ചെയ്യുമ്പോൾ ഒന്നും മനസ്സിലായിട്ടില്ലാത്ത പോലെ പ്രതികരിക്കാം. അത് മതി. അല്ലേലും പഠിക്കുന്ന കാലത്താണെങ്കിലും ഗൗരിയുമായുള്ള അടുപ്പം തങ്ങൾക്ക് രണ്ടുപേർക്കും മാത്രമറിയാവുന്ന മനോഹരമായ രഹസ്യമായിരുന്നല്ലോ. അത് അങ്ങനെ തന്നെ മതി എന്നത് ഗൗരിയുടെ നിർബന്ധമായിരുന്നു.

ഗൗരി തന്റെയാണെന്ന് തുറന്നു പറയാനും, അവളുടെ കയ്യും പിടിച്ച് ഞെളിഞ്ഞു നടക്കാനും അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പുറമേക്ക് മറ്റെല്ലാവരോടും കാണിക്കുന്ന അടുപ്പമേ ഗൗരി അവനോടും കാണിച്ചിരുന്നുള്ളു. അതിന്റെ പേരിൽ പിണക്കങ്ങളും വഴക്കുകളും എല്ലാം ഉണ്ടായി. ഇടക്കൊക്കെ സംശയം തോന്നിയിരുന്നു, സത്യത്തിൽ  ഗൗരി തന്നെ പ്രണയിക്കുന്നുണ്ടോ എന്ന്.

ഹരിയുടെ മനസ്സ് പറന്നു കൊണ്ടേ ഇരുന്നു. ഒരിക്കൽ ഇതും പറഞ്ഞു  പിണങ്ങി ഇരുന്നപ്പോൾ, രണ്ടു കയ്യും കൊണ്ട് ഹരിയുടെ മുഖം കൊച്ചു കുഞ്ഞുങ്ങളെ എന്ന പോലെ കോരിയെടുത്ത് കണ്ണുകളിൽ നോക്കി അവൾ പറഞ്ഞത്.

“നീ എന്റെ പ്രണയം ആണ്. ആദ്യ പ്രണയം. മറ്റുള്ളവർ ഒക്കെ എന്റെ കൂട്ടുകാരാണ്. എല്ലാരോടും എനിക്ക് ഇഷ്ടമുണ്ട്. പക്ഷെ ‘ഈ സ്നേഹം’, ‘പ്രണയം’, അത് നിന്നോട് മാത്രമേ ഉള്ളു. അത് പോരെ? അതിപ്പോൾ കൊട്ടിഘോഷിച്ചു നടക്കാനൊന്നും എനിക്ക് വയ്യ. നിനക്ക് അത് ഇവിടം കൊണ്ട് മനസ്സിലാവണം” അതും പറഞ്ഞ് അവൾ ഒരു കൈ എടുത്തു അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചു. പിന്നീടൊരിക്കലും ഹരി ആ പരാതി പറഞ്ഞില്ല. അതിനുള്ള അവസരങ്ങൾ ഉണ്ടായതുമില്ല.

അച്ഛനും അമ്മയ്ക്കും ആക്‌സിഡന്റ് ആയി എന്നറിഞ്ഞു ഗൗരി  നാട്ടിലേക്ക് പോകുമ്പോഴാണ് അവർ അവസാനമായി സംസാരിച്ചത്. പാകപ്പിലും ധൈര്യം വെടിയാതിരുന്ന അവളുടെ ശബ്ദം അവനു ഓർമയുണ്ട്. ‘അവിടെ എത്തിയിട്ട് എല്ലാം വിളിച്ച് അറിയിക്കാം’ എന്ന് വാക്ക് പറഞ്ഞ് പോയതാണ്. പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചില്ല.  കോളേജിൽ നിന്നും പോയിട്ട് ഒരിക്കൽ പോലും അവൾ വിളിച്ചില്ല. ഒരു എഴുത്തയച്ചില്ല.

അറിയാവുന്ന അഡ്രസ്സിൽ അന്വേഷിച്ചപ്പോളാണ്, അച്ഛന്റെയും അമ്മയുടെയും  മരണങ്ങളെ പറ്റിയും, ചില ബന്ധുക്കൾ അവളെ അവരുടെ നാട്ടിലേക്ക് കൊണ്ട് പോയതും അറിഞ്ഞത്. ഇന്നത്തെ കാലം അല്ലല്ലോ. കൂടുതൽ ഒന്നും അന്വേഷിച്ചറിയാൻ കഴിഞ്ഞില്ല. എങ്കിലും അവൻ ഒത്തിരി പ്രതീക്ഷിച്ചു. അവൾ വിളിക്കുമെന്ന്. പതിയെ പതിയെ ജീവിതത്തിന്റെ തിരക്കിൽ ഹരി ഗൗരിയെ മറന്നു എന്നതാണ് സത്യം. 

ഹോസ്പിറ്റലിൽ എത്തി, എത്രയും പെട്ടന്ന് പഴയ ഹരിയെ യൂണിഫോം കൊണ്ട് മൂടി പുറത്തേക്കിറങ്ങി. ഡ്യൂട്ടി  ഡോക്ടറെ കണ്ടു.  അവൾക്ക് ജീവൻ ഉണ്ട്. പുറമേക്ക് ഒടിവുകളും ചതവുകളും ഒന്നും കാര്യമായി ഇല്ല.പക്ഷെ ഒന്നും പറയാറായിട്ടില്ല. പൾസ് വളരെ കുറവാണ്. ചിലപ്പോൾ കോമയിലേക്ക് പോയേക്കാം ചിലപ്പോൾ മരണത്തിലേക്കും.

“ജെയിംസിനു  എങ്ങനെ ഉണ്ട് ഡോക്ടർ? “

“അത് ക്രിട്ടിക്കൽ ആണ്. തലക്ക് പരിക്കുണ്ട്. കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. വേറെ എങ്ങോട്ടും മാറ്റാൻ പറ്റുന്ന അവസ്ഥയല്ല. എമർജൻസി ആയുള്ള ഓപ്പറേഷൻ നടത്താനുള്ള തയ്യാറെടുപ്പിൽ ആണ് സർജൻമാർ.”

അപ്പോഴാണ് ജോണിയും അജയും കൂടെ അങ്ങോട്ട് വന്നത്.

“സാർ ആ സ്ത്രീയെ തിരിച്ചറിഞ്ഞു. ഇവിടെ അടുത്തൊരു കല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ വന്നതാണ്. പണ്ടേപ്പോഴോ ഇവിടത്തെ സ്കൂളിൽ പഠിച്ചിട്ടുണ്ട്. സ്കൂളൊന്നു കണ്ടിട്ട് വരാം എന്ന് കൂടെ ഉള്ളവരോട് പറഞ്ഞിട്ട് ഇറങ്ങിയതാണ്. തിരികെ വരാഞ്ഞപ്പോൾ അവർ കുറെ ഫോൺ ചെയ്തു. പക്ഷെ ഫോൺ കിട്ടാതെ അവരും പരിഭ്രമത്തിൽ ആയിരുന്നു. ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് അവർ.”

“Ok. ജെയിംസിനെ ഈ സ്ത്രീയ്ക്ക്  പരിചയം ഉള്ളതാണോ?”

“ഇല്ല സാർ. അങ്ങനെ ഒരു ആളെ  അവർക്ക് അറിയില്ല. മാത്രമല്ല ഇന്നാട്ടിൽ അവർക്ക് പരിചയക്കാർ ആരും തന്നെ ഇല്ല എന്നാണ് പറഞ്ഞത്.”

“സാർ ഞാൻ ജോണി. ജെയിംസിന്റെ സുഹൃത്ത് ആണ്. എന്റെ അറിവിലും ഇങ്ങനെ ഒരാളെ അവനു പരിചയമില്ല. ലിഫ്റ്റ് കൊടുത്തതാവാനാണ് സാധ്യത. ഇതിനൊപ്പം പറയാമോ എന്നറിയില്ല. അവൻ ഇന്ന് മറ്റൊരാളെ പ്രതീക്ഷിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.”

“ആരെ?” ഹരിയും അജയും ഒരുമിച്ചാണ് ചോദിച്ചത്.

“വ്യക്തമായി ഒന്നും അറിയില്ല.” അന്ന് ഉച്ചക്ക് ശേഷം തിരക്കാവും എന്ന് പറഞ്ഞതും പേപ്പറിൽ കണ്ട കാർത്തിക എന്ന പേരും ജോണി അവരോട് പറഞ്ഞു.

അജയ് ഉടനെ തന്നെ ഫോണെടുത്തു എന്തൊക്കെയോ തിരയാൻ തുടങ്ങി. ഇത്തരം കാര്യങ്ങളിൽ ഒക്കെ വളരെ കൂർമ്മ ബുദ്ധിയാണ്. ചിലപ്പോഴൊക്കെ അവന്റെ കൗതുകവും ത്വരയും കണ്ടാൽ അവനിൽ ഇപ്പോഴും പഴയ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഉറങ്ങി കിടപ്പുണ്ടെന്നു തോന്നും. ഇടക്കൊക്കെ പഴയ പരിചയക്കാർക്ക് ന്യൂസ്‌ എത്തിക്കുന്ന ശീലം ഉണ്ടെന്നു സ്റ്റേഷനിൽ ഒരു വർത്തമാനം ഉണ്ട്. പക്ഷെ ഈ വെളിച്ചം കേറാത്ത മൂലയിൽ പ്രത്യേകിച്ച് വാർത്തകൾ ഒന്നും ഇല്ലാത്തത് കൊണ്ട് മുരടടഞ്ഞു കിടക്കുകയാണ്.

അവർ സംസാരിച്ചു നിൽക്കുമ്പോഴാണ് അനിത അങ്ങോട്ട്‌ കയറി വന്നത്. കണ്ടപ്പോൾ അവളുടെ മുഖത്ത് ചെറിയ സംശയം. ഇങ്ങനെ ഒരു രൂപത്തിൽ ഹരിയെ കണ്ടു ശീലമില്ലല്ലോ.

“ഹരി… അല്ല സാർ, എന്റെ കൂട്ടുകാരിയാണ് അത്. നമ്മുടെ കൂടെ പഠിച്ച ഗൗരി ആണ് അത്. ഞാൻ ഇന്ന് നമ്മുടെ ഗ്രൂപ്പിൽ ഇട്ടിരുന്നു.”

ഹരി ഒന്നും അറിയാത്തവനെ പോലെ ആശ്ചര്യം അഭിനയിച്ചു.
“ഗൗരിയോ? വാട്സ്ആപ്പ് ഒന്നും ഞാൻ അത്ര സീരിയസ് ആയി എടുക്കാറില്ല. ചുമ്മാ തുറന്നങ്ങു വിടും. അവൾ എങ്ങനെ ഇവിടെ?”


അനിത നേരത്തെ ഗ്രൂപ്പിൽ പറഞ്ഞ വിവരങ്ങൾ വിശദമായി പറഞ്ഞു. ആദ്യമായി കേൾക്കുന്നതു പോലെയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഗൗരവത്തോടെയും അവൻ എല്ലാം കേട്ടു.

“അവളുടെ ഭർത്താവിനെ അറിയിച്ചിട്ടുണ്ടോ?”

“ഉവ്വ്. എന്റെ ഭർത്താവിന്റെ അനിയത്തിയുടെ അയൽവക്കം ആണ് ഇവർ. അവൾ ഗൗരിയുടെ വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് അവർ. തിരികെ വരുന്നതു നോക്കി ഇരുന്നു കാണാതെ ആയപ്പഴേ തന്നെ വീട്ടിൽ പറഞ്ഞിരുന്നു ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ലല്ലോ. അവരുടെ കൂടെ ആണ് ഗൗരി ഇന്ന് ചടങ്ങിന് വന്നത്. തിരികെ പോകാറായിട്ടും അവളെ കാണാതെ ആയപ്പോൾ ഞങ്ങൾ അന്വേഷിച്ചു തുടങ്ങിയതാണ്.”

“എന്തായാലും നീ ഇരിക്കു. അവളുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നത് വരെ ഇവിടെ വേണം. ഞാൻ ഒന്ന് സ്റ്റേഷനിൽ പോയിട്ട് വരാം. അപ്പോഴേക്കുമല്ലേ അവർ എത്തുള്ളു.”

അജയ് യോട് കൈ കാണിച്ചിട്ട് അവൻ ഇറങ്ങാൻ തുടങ്ങി. മനസ്സ് സമ്മതിക്കുന്നില്ല. പക്ഷെ ഇവിടെ ചുറ്റി പറ്റി നിൽക്കുന്നത് അല്ലല്ലോ അതിന്റെ രീതി. ശീലവും അങ്ങനെയല്ല. കുറച്ചു കഴിഞ്ഞ് വരാം. ലിഫ്റ്റിലേക്ക് കയറാൻ നിൽക്കുമ്പോൾ അതിൽ നിന്നും മൂന്നുപേരിറങ്ങി.

പ്രായമായ ഒരു മനുഷ്യനും,  വയസ്സായ ഒരു സ്ത്രീയും  കൂടെ ഒരു ചെറുപ്പക്കാരിയും. പ്രായമായ സ്ത്രീ കരഞ്ഞു ക്ഷീണിച്ചിട്ടുണ്ട്. ആ മനുഷ്യൻ അവരെ താങ്ങി പിടിക്കുന്നു. ചെറുപ്പക്കാരിയുടെ മുഖത്ത് സങ്കടമുണ്ട്. പക്ഷെ ഈ വൃദ്ധയുമായി നല്ല രസത്തിലല്ല എന്ന് വ്യക്തം. ജോണി ഓടി വന്നു. ഹരിയോടായി പറഞ്ഞു

“ജെയിംസിന്റെ അമ്മയും ഭാര്യയും ആണ്. ഇത് അവരുടെ കാര്യസ്ഥൻ.” ജോണി അവരെ താങ്ങി പിടിച്ച് പോകുന്നത് കണ്ടപ്പോൾ, തിരിച്ചും വന്നിട്ട് അവരോട് സംസാരിക്കാം എന്ന് തീരുമാനിച്ചു ഹരി വീണ്ടും ഇറങ്ങാനായി ലിഫ്റ്റിന്റെ ബട്ടനിൽ അമർത്തി.

“സാർ ഒന്ന് നിൽക്കണേ.” അജയ് ആണ്.

“സാറെ ഈ ജെയിംസിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് ഈ കാർത്തിക. ഞാൻ പ്രൊഫൈലിൽ നോക്കിയപ്പോൾ ആവരുടെ ചില പോസ്റ്റുകൾ ഇയാൾ ഷെയർ ചെയ്തതായി കണ്ടു.”

“ആരാണ് ഈ കാർത്തിക?” ഹരി ചോദിച്ചു.

“അതറിയില്ല. ഒരു അജ്ഞാത യൂസർ ആണ്. പക്ഷെ പ്രൊഫൈൽ പബ്ലിക് ആണ്. ഒത്തിരി ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക് എഴുത്തുകാരി. എല്ലാരോടും കമന്റുകളിൽ കമ്മ്യൂണിക്കേഷൻ ഉണ്ട്. പക്ഷെ ആർക്കും അവരുടെ വിശദ വിവരങ്ങൾ അറിയില്ല എന്നാണ് തോന്നുന്നത്. അത് ഒരു സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും. സൈബറിൽ വിളിച്ച് ഡീറ്റെയിൽസ് എടുപ്പിച്ചാലോ സാറേ?”

“അത്രക്ക് ആവേശം വേണോ അജയ്? ഇപ്പൊ ഇതൊരു ആക്‌സിഡന്റ് കേസ് അല്ലേ. അതിന്റെ കാര്യം നോക്ക്. ഞാൻ പറയാതെ ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ നിൽക്കണ്ട. നീയാ ജോണിയോട് ഇങ്ങോട്ടൊന്നു വരാൻ പറ.”

വലിയൊരു ന്യൂസ്‌ കൊടുത്തിട്ട് അത്  വേണ്ടത്ര മുഖവിലക്കെടുക്കാത്തതിന്റെ മുറുമുറുപ്പിൽ അജയ് പോയി ജോണിയെ വിളിച്ചു.

“എന്താ സാറേ?”

“ജോണി, ജെയിംസ് ഓഫീസിൽ  ലാപ്ടോപ്പ് ഉപയോഗിക്കാറില്ലേ? 

“ഉണ്ടല്ലോ സർ. ഫോണൊക്കെ ഉണ്ടെങ്കിലും, ഒരുവിധം കാര്യങ്ങൾ എല്ലാം ഓഫീസിൽ ഉള്ള ലാപ്ടോപ്പിൽ ആണ് ചെയ്യാറ്.” 

“ലാപ്ടോപ് എവിടെയാ? ഫോണെന്തായാലും വെള്ളത്തിൽ വീണത് കൊണ്ട് കണ്ടുപിടിച്ചു നേരെയാക്കി എടുക്കാനും നോക്കാനും സമയം വേണം. ഇത് ഒരു ആക്‌സിഡന്റ് ആയതു കൊണ്ടും അവനൊരു ബിഗ് ഷോട്ട് ആയതു കൊണ്ടും, ഇതിനു പുറകിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നൊന്ന് ഉറപ്പിക്കാൻ അതിലെ ചില വിവരങ്ങൾ ഒന്ന് നോക്കണം.”

“അത് സ്ഥിരമായി ഓഫീസിൽ ആണ് വെക്കുന്നത്. ഇപ്പൊ ഇവിടെ നിന്ന് ഞാൻ എങ്ങനെയാ സാറേ വരുന്നേ. സാറ് പോകുന്ന വഴിയല്ലേ. കേറി എടുക്കാമെങ്കിൽ ഞാൻ സെക്യൂരിറ്റിയെ വിളിച്ചു പറഞ്ഞേക്കാം.”

“ഓ അത് മതി. താൻ വിളിച്ച് പറഞ്ഞേരെ. ഞാൻ എടുത്തോളാം. അപ്പൊ ഇവിടത്തെ കാര്യങ്ങൾ എല്ലാം നോക്കീട്ട് എന്തേലും ഉണ്ടേൽ വിളിക്ക്. ഞാൻ രാത്രി ആവുമ്പോൾ വരാം.”

“ശരി സാർ.”

അവിടെ നിന്ന് ഇറങ്ങുമ്പോൾ അവന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചിരുന്നു. ഗൗരി തന്നെ ആയിരിക്കുമോ കാർത്തിക. പണ്ട് അവൾ ഒത്തിരി എഴുതിയിരുന്നു. കാർത്തികയുടെ എഴുത്തുകൾ കണ്ടാൽ ഇപ്പഴും തിരിച്ചറിയാൻ പറ്റും അത് ഗൗരി ആണോ അല്ലയോ എന്ന്. എന്തായാലും അത് ഉറപ്പിക്കണം. മറ്റാർക്കും വേണ്ടിയല്ല അവനു വേണ്ടി തന്നെ. ഒരിക്കൽ കൂടെ അവൻ സ്വയം ചോദിച്ചു.

അവളിങ്ങോട്ട് വന്നത് ശരിക്കും ജെയിംസിനെ കാണാൻ ആയിരിക്കുമോ?
(തുടരും)

 ബ്ലൈൻഡ് ഡേറ്റ് – 4 

Post Views: 28
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

3 Comments

  1. Suma Jayamohan on August 18, 2024 6:35 PM

    നന്നായിട്ടുണ്ട്.❤️👌
    ബാക്കി വായിക്കാനായി കാത്തിരിക്കുന്നു❤️

    Reply
  2. Sreeja Ajith on August 18, 2024 7:56 AM

    ബാക്കി വേഗം ഇടൂ. പണ്ട് വായിച്ചിട്ടുണ്ട്. ഓർമ്മയില്ല

    Reply
  3. sabira latheefi on August 17, 2024 9:09 PM

    ആകാംഷ നില നിർത്തുന്ന എഴുത്ത്. ❤️👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.