Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബോംബെക്കാരൻ
ഓർമ്മകൾ കഥ

ബോംബെക്കാരൻ

By Faisal McAugust 19, 2024Updated:September 10, 20245 Comments3 Mins Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

വൈകുന്നേരങ്ങൾ എന്നും സജീവമായിരുന്നു. 

 നാടിന്റെ സ്പന്ദനങ്ങൾ നമ്മളിലൂടെ…

 നേരത്തെ തന്നെ മണിയേട്ടന്റെ ബെഞ്ചിൽ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. 

 ഇനി പതിവ് കാഴ്ചകളാണ്. 

റഫീഖിന്റെ ഉമ്മ കാജാ കമ്പനിയിൽ നിന്നും പണി കഴിഞ്ഞു പോകുന്നുണ്ട്. മഗ്‌രിബിനായി പള്ളിയിലേക്ക് കുഞ്ഞവറു മാഷും ഹാജിയാരും പോയി കഴിഞ്ഞു. 

 പണിക്കാർ പതിവ് പോലെ കുളിക്കാനും നനക്കാനുമായി പുഞ്ചകുളത്തിലേക്ക് നടന്നു. 

 കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും പതിവുകാർ തിരക്കിട്ടു നടന്നു. 

വീട്ടിൽ എത്താനുള്ള തിരക്ക്… സെന്ററിൽ നിന്നും ഒരു കിലോമീറ്റർ, കനോലി കാനലും മുറിച്ചു കടന്നു വേണം കുഴിങ്ങര, വെട്ടിപ്പുഴ, മുക്കണ്ടത്തു കുഴി എന്നിവിടങ്ങളിൽ എത്താൻ. 

 അത് കിഴക്കോട്ട്… ഇനി നേരെ ഇങ്ങ് പടിഞ്ഞാട്ടു ആണ് നടത്തമെങ്കിൽ പൊന്നാനി അല്ലെങ്കിൽ ചാവക്കാട് ഭാഗത്തേക്കുള്ള ബസ് പിടിക്കാനും അപൂർവം ചിലർ കടൽക്കരയിലേക്കും… ഈ സഞ്ചാര പഥങ്ങൾ നിത്യ കാഴ്ചയാണ്. 

 ഉദയാസ്തമയങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്ന് പോയി കൊണ്ടിരുന്നു. 

 അതിനിടയിൽ നാട്ടിൽ മാറ്റങ്ങൾ ഏറെ വന്നു. 

 ഹബീബ് ഡോക്ടർ  വന്നു. ഇപ്പുറത്ത് ആച്ചുമുത്താടെ വീട്ടിൽ പുതിയ വേലക്കാരി പെണ്ണ് വന്നു. ജൂപിറ്ററിൽ വല്ല്യേട്ടനും കമ്മീഷണറും വന്നു പോയി. പിലാക്ക കാട്ടിലാണെങ്കിൽ വള മരങ്ങൾ ഓരോന്നായി അപ്രത്യക്ഷമായി. 

 പിന്നെ മഴ വന്നു. വെയിൽ വന്നു. സുനാമി വന്നു. എന്നിട്ടും മണിയേട്ടന്റെ ബെഞ്ചിനു അനക്കമില്ലായിരുന്നു. 

 അതിലിരിക്കുന്ന ഞങ്ങൾക്കും. 

 പിന്നെ ഉസ്മാൻക്ക ചായക്കട തുടങ്ങി. 

മണിയേട്ടന്റെ ബെഞ്ചിൽ തിരക്കിന് ഒരു അയവു വന്നു, ചായ പ്രേമികളും മുതിർന്നവരും കുറെ അങ്ങോട്ട് മാറി. 

 അടുത്ത തലമുറ ഒറ്റക്കും കൂട്ടായും വന്നു അവിടവിടെ ചുറ്റി പറ്റി ബാറ്റൻ കയ്യിലെടുത്തു. ബെഞ്ചിന്റെ അധികാര കൈമാറ്റം…

 ഒരു ഞായറാഴ്ചയിലാണ് അയാൾ അവിടെ എത്തിയത്. ഒരു ആജാന ബാഹു… കയ്യിലെ ഷോൾഡർ ബാഗ് ഡെസ്കിൽ വെച്ചു ഘന ഗാംഭീര ശബ്ദത്തിൽ അയാൾ പറഞ്ഞു, “ഏക് ചായ ദേദോ.” 

ഉച്ചാരണത്തിൽ ചായ എന്ന വാക്കുള്ളത് കാരണം ഉസ്മാൻക്ക ഒരടിപൊളി സ്പെഷ്യൽ ഉളൈന്താനി (ചില ചായക്ക് ഞങ്ങൾ കൂട്ടുകാർ പറയുന്ന പേര് ) തയ്യറാക്കി കൊടുത്തു. 

 സദ്ദാം ഹുസൈന്റെ വാർത്തകൾ വായിച്ചു ത്രില്ല് അടിച്ചിരിക്കുന്ന കാസ്മിക്ക ആഗതോനോടായി ചോദിച്ചു, “എവിടുന്നാ?”

 “ബോംബെ. “

പേര് എടക്കൂർ മമ്മദ്. ചെറുപ്പത്തിൽ എങ്ങോ നാടു വിട്ടു പോയ എടക്കൂർ മമ്മദ് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. 

 കൂടും കുടുംബവും എല്ലാം തിരഞ്ഞു പിടിക്കണം ഓർമ്മയിലെ മാറാല പാടകൾ വകഞ്ഞു മാറ്റണം. 

 സഹതാപമോ അത്ഭുതമോ ആയ ഒരു ഓളം സൃഷ്ടിക്കാൻ എടക്കൂർ മമ്മദിന് പെട്ടെന്ന് കഴിഞ്ഞു. 

 അന്ന് രാത്രി അയാൾ അവിടെ ചായക്കടയിലെ ബെഞ്ചിൽ കിടന്നുറങ്ങി. 

 എടക്കൂർ മമ്മദ് ബോംബെ വാസം അവസാനിപ്പിച്ചിരിക്കുന്നു. ഇനി നാട്ടിൽ ബന്ധു ജനങ്ങളെ കണ്ടു പിടിക്കണം എന്നൊക്കെയാണ് പറയുന്നത്. കഥ കേൾക്കാൻ ഞങ്ങൾ ചുറ്റും കൂടി. 

എടക്കൂർ മമ്മദ് കഥ തുടങ്ങി. ബോംബെ അധോലോകത്തിന്റെ കഥ. 

 പുതിയ ദിവസം. അസ്തമാനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞു എടക്കൂർ മമ്മദ് വീണ്ടും ചായക്കടയിൽ എത്തി അന്ന് രാത്രിയും അയാൾ അവിടെയാണ് കിടന്നത്. 

 പിറ്റേന്ന് ഉസ്മാൻക്ക ഒരു പ്രഖ്യാപനം നടത്തി. 

 ഹോട്ടൽ ഒന്ന് കൂടി വിപുലപെടുത്തുന്നു. പാനിപുരി, മുഗ്ലായ് കോർമ്മ, ദാൽ മഖാനി മുതലായ ബോംബെ വിഭവങ്ങൾ ഉൾപെടുത്തുന്നു. 

 ഉസ്മാൻക്കയും എടക്കൂർ മമ്മദും കൂടിയുള്ള സംയുക്ത സംരംഭം. 

പ്ലാൻ മൊത്തം എടക്കൂർ മമ്മദിന്റെ ആണ്. റോഡിലേക്ക് ചെറിയൊരു ചായപ് ഇറക്കി കെട്ടി പുതിയ പാത്രങ്ങൾ വാങ്ങിച്ചു. അങ്ങനെ മൊത്തം ജഗ പൊഗ. 

 നാളെയാണ് ഉത്ഘാടനം. 

 അതിനിടയിൽ നാട്ടിൽ പോയ കൊച്ചിക്കാരൻ മീൻകാരൻ നാസർക്കാ തിരിച്ചെത്തി. 

 ഞങ്ങളുടെ ക്ലബ്ബിന്റെ ഒരു റൂം നാസർക്കാക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. അക്കാലങ്ങളിൽ നാസർക്കയും ഞങ്ങളിൽ ഒരാളാണ്. 

 പുതിയ വികസനം കണ്ടു നാസർക്ക അന്തം വിട്ടു. തനതായ കൊച്ചി ശൈലിയിൽ തന്നെ ചോദിച്ചു, ‘ഉസ്മാൻക്ക് ലോട്ടറി അടിച്ചോ?’ നാസർക്കാടെ മുമ്പിൽ ആ ബോംബെക്കാരന്റെ കഥ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കപ്പെട്ടു. 

 അന്നത്തെ കച്ചവടവും കഴിഞ്ഞു വൈകുന്നേരമാണ് നാസർക്കാക്ക് ബോംബെ വാലയെ കാണാൻ കഴിഞ്ഞത്. 

“ഇതാണോ നിങ്ങ പറഞ്ഞ ബോംബെ വാല?”, സ്വരത്തിൽ പുച്ഛം. 

 “തിരുവത്ര പുത്തൻ കടപ്പുറത്തു ദാസേട്ടന്റെ കടയിലെ പൊറോട്ടക്കാരൻ മമ്മദ് അല്ലെടാ നീ?” 

എടക്കൂർ മമ്മദിന്റെ മുഖത്തെ രക്തമയവും പ്രസരിപ്പും അതോടെ എവിടെയോ പോയി ഒളിച്ചു. 

 വലിയൊരു ബോംബെ നുണ പൊളിഞ്ഞതിന്റെ ചമ്മൽ. 

 നിങ്ങക്ക്  ഒക്കെ പിരാന്ത് ആടാ എന്നും പറഞ്ഞു നാസർക്ക കിടക്കാൻ പോയി. 

 നേരം വൈകുന്നു ഇനി എന്തൂട്ട് കോപ്പ് നോക്കി നിൽക്കാനാ എന്നും പറഞ്ഞു ഞങ്ങളും അവനവന്റെ കൂട്ടിൽ ചേക്കേറി. 

 പിറ്റേന്ന് നേരം വെളുത്തു. ഉസ്മാൻക്ക ചായക്കട തുറന്നു. പാനിപുരിയും മുഗ്ലായ് കോർമ്മയും ദാൽ മഖാനിയും പിന്നെ ബോംബെക്കാരൻ എടക്കൂർ മമ്മദും ഇല്ലാത്ത ചായക്കട. 

 വൈകുന്നേരങ്ങൾ വീണ്ടും സജീവം. പുതിയ കഥാപാത്രങ്ങൾക്കും കഥകൾക്കുമായി ഇവിടെ മണിയേട്ടന്റെ ആ ബെഞ്ചിലും ഉസ്മാൻക്കയുടെ ചായക്കടയിലുമായി ഞങ്ങൾ വീണ്ടും. 

 പ്രിയപ്പെട്ട ഉസ്മാൻക്ക. നിങ്ങളുടെ കഥകൾക്കും ഓർമ്മകൾക്കും ഞങ്ങളിൽ മരണമില്ല. പ്രാർത്ഥനകൾ…

Post Views: 44
2
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

5 Comments

  1. sabira latheefi on August 24, 2024 11:13 PM

    ഓർമകളിലെ ഒരു നാടും ചായക്കടയും, അതിനെ ചുറ്റിപറ്റിയുള്ള ഈ എഴുത്ത് മനോഹരം

    Reply
    • Faisal Mc on August 29, 2024 7:35 AM

      Thanks sabira latheef

      Reply
  2. Faisal Mc on August 24, 2024 10:01 PM

    ഗഫൂർ ❤️

    Reply
  3. ഗഫൂർ on August 24, 2024 1:50 PM

    നാടൻ കഥകൾക്ക് നന്മയുടെ മധുരം

    Reply
    • Nafs nafs on September 10, 2024 3:16 PM

      ഓർമ്മകൾ💞💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.