Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആരോ വിട്ട ആരോ..
അനുഭവം ഓർമ്മകൾ കുട്ടികൾ നര്‍മം സ്‌കൂൾ / കോളേജ്

ആരോ വിട്ട ആരോ..

By Ajith RajAugust 22, 2024Updated:September 18, 20247 Comments5 Mins Read170 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏറെ മിഴിവുള്ള, രസകരമായ ഓർമകൾ സ്കൂൾ കാലഘട്ടവുമായി ചേർന്ന് കിടക്കുന്നു.

ഏഴിലോ, എട്ടിലോ മറ്റോ ആയിരുന്നിരിക്കണം. അന്ന് മൊബൈൽ ഫോൺ പോയിട്ട് കമ്പ്യൂട്ടർ പോലും അത്ര വ്യാപകമായിട്ടില്ല. വായിനോട്ട കാലഘട്ടം ശക്തി പ്രാപിക്കുന്നതിന് മുമ്പ് ഞങ്ങൾ ആമ്പിള്ളാരുടെ പ്രധാന വിനോദങ്ങൾ ക്രിക്കറ്റ് കളിയും കാരംസ് കളിയുമൊക്കെയായിരുന്നു. പിന്നെ പെൻഫൈറ്റ് എന്ന പേരിൽ വീട്ടീന്ന് ചീത്ത കേക്കാൻ പാകത്തിന് പേന നശിപ്പിക്കുന്ന ഒരു കളിയും.

അന്ന് കൂട്ടുകാരുടെ മുന്നിൽ ഹീറോ ആവുന്നത് മാങ്ങാക്കൊത്ത് ബൗൾ ചെയ്യുന്നവൻ ഗൂഗ്ലിയിലേക്ക് മാറിയും, കാരംസ് കളിയിൽ ബേസിലിരിക്കുന്ന കോയിൻ ആംഗിളടിച്ച് പോക്കറ്റ് ചെയ്തും, ക്രിക്കറ്റ് കളിയിൽ മതിലിനപ്പുറത്ത് പോയ പന്ത് മതിലു ചാടി അപ്പുറത്തെ വീട്ടിലെ അമ്മച്ചിയുടെ തെറി കേക്കാതെ തിരിച്ചെടുത്തു കൊണ്ട് വരികയും ചെയ്യുക വഴി ഒക്കെയായിരുന്നു.

ഞാനാണെങ്കിലോ, ശാരീരികവും മാനസികവുമായുള്ള പ്രത്യേകതകൾ (മടി, തടി) കാരണം കാരംസിലെ ആംഗിൾ ഷോട്ട് മാത്രം പഠിച്ചാണ് ഒരു കുട്ടി ഹീറോ ഇമേജ് നിലനിർത്തി പോന്നത്.

പുതിയ ട്രിക്കുകളുടെയും പൊടിതട്ടി വരുന്ന പഴയ ഐറ്റങ്ങളുടെയും വിളനിലമായിരുന്നു ടീനേജ് എത്താത്ത ചെറുക്കന്മാരുടെ മനസ് തന്നെ..

അങ്ങനെയിരിക്കെ , ഒരുത്തൻ പഴയ “ആരോ” വിടൽ കുത്തിപ്പൊക്കി കൊണ്ട് വന്നു. ആന്നേ, പേപ്പർ വച്ച് ഏറോപ്ലേൻ പോലെ കൂർപ്പിച്ച് രണ്ട് കൈകളുടെയും ചൂണ്ടുവിരലിനിടയിൽ വച്ച് ശക്തിയായി തെന്നിച്ചു വിടുന്ന അതേ “ആരോ..” അതിൽ ടാർഗറ്റ് കൃത്യത പാലിക്കുന്നവരായി പുതിയ ഹീറോസ്.

ക്ലാസിലെ എല്ലാരും ഒഴിവു സമയങ്ങളിൽ ആരോയുടെ പുറകേ.. എയ്യാനറിയുന്നവർ കൃത്യത കൂട്ടിയും , കൃതൃത ഉള്ളവർ ടാർഗറ്റ് കഠിനമാക്കിയും ഷോയോട് ഷോ തന്നെ.

1000157765

എനിക്കാണെങ്കിൽ ഉരുണ്ട ചെറിയ കൈവിരലുകൾ വച്ച് ഈ സാധനം എയ്യാൻ പോലും അറിയാത്ത അവസ്ഥയും.

സംഭവം എന്നെക്കൊണ്ട് പറ്റൂല എന്ന് തിരിച്ചറിവായപ്പോൾ പിന്നെ പുച്ഛം മോഡ് ഓണാക്കി തുടങ്ങി ; ഓരോ പഴഞ്ചൻ സ്കില്ല് വലിയ കാര്യം പോലെ കൊണ്ട് നടക്കാതെ എൻ്റെ കൂടെ വന്ന് കാരംസ് കളിക്കാൻ ഞാൻ ആരോമാൻസിനെ വെല്ലുവിളിച്ചു. ഈ ആരോ വിടൽ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന പരിപാടിയാണെന്ന് പെൺപിള്ളാരോടൊപ്പം നിന്ന് ഞാനും പ്രഖ്യാപിച്ചു. എന്നാലും ആരോ എയ്യാൻ അറിയാത്തത് ഭീകര നാണക്കേടും ഏകാന്തതയുമാണെന്ന തിരിച്ചറിവിൽ പ്രഖ്യാപനത്തോടൊപ്പം രഹസ്യമായി വീട്ടിൽ വച്ച് പ്രാക്റ്റീസും തുടങ്ങി.

ഏറ്റവും എന്നെ വിഷമിപ്പിച്ചത്, പരസ്യമായി ഇതിനെ എതിർത്ത പെൺപിള്ളാർ രഹസ്യമായി “നോക്കെടീ, സംഭവം കൊള്ളാം ലേ ” എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, ഇംഗ്ലീഷ് ക്ലാസിൽ ടീച്ചർ ഒരു പോയം പഠിപ്പിക്കുന്നു, ഞാൻ മൂന്നാം ബെഞ്ചിൽ അതിൻ്റെ കാൽപനികതയിൽ മയങ്ങിയതാവണം, ഇരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്.

ക്ലാസിലെ ഏറ്റവും തല്ലിപ്പൊളികൾ എൻ്റെ ഇടവും വലവുമിരുന്നു സിങ്ക്രണൈസ് ആയി കൂർക്കം വലിക്കുന്നുണ്ട്.

ഒന്നാം ബെഞ്ചിൽ എൻ്റെ പ്രിയപ്പെട്ട പെൺപിള്ളാർ ടീച്ചറുടെ സാരിയും മേക്കപ്പും സാകൂതം നോക്കിയിരിപ്പുണ്ട്.

അപ്പോഴാണ് അത് സംഭവിച്ചത്..

പിറകിൽ നിന്ന് എൻ്റെ തലയ്ക്ക് മുകളിലൂടെ എന്തോ ഒന്നു പറന്നു പോകുന്നത് ഒരു മിന്നായം പോലെ കണ്ടു

1000157762

ആദ്യം കരുതിയത് സാധാരണ ഇംഗ്ലീഷ് ക്ലാസിലേത് പോലെ, ഇംഗ്ലീഷ് കേട്ടപ്പോ എൻ്റെ തലയിൽ നിന്ന് ഏതോ കിളി പറന്നു പോയതാണെന്നാണ്. പിന്നീടാണ് മനസിലായത് , ബാക്ക് ബെഞ്ചിൽ നിന്ന് ആരോ എയ്യാൻ പഠിച്ച് വരുന്ന ഒരു സാമദ്രോഹിയുടെ സാറ്റലൈറ്റ് ലോഞ്ച്, ബഹിരാകാശത്തേക്ക് പോകേണ്ട റോക്കറ്റ് കടലിൽ വന്ന് വീഴുന്ന പോലെ അൽപം മുകളിലേക്കുയർന്ന് മുൻ നിരയിലിരുന്ന പെൺകുട്ടികളിലൊന്നിൻ്റെ തലയിൽ വന്ന് 90 ഡിഗ്രീ ആങ്കിളിൽ മുടിയിൽ കുത്തി നിന്നു.

1000157796

തലയിൽ മുൾക്കിരീടം പതിച്ചതറിയാതെ ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്ന അവളെ കണ്ട് സ്വാഭാവികമായി എനിക്ക് ചിരി പൊട്ടി. പൊട്ടിയത് സ്വൽപം ഉച്ചത്തിലായത് കൊണ്ട് ഫ്രണ്ട് ബഞ്ചിലുള്ളവർ ഉൾപ്പടെ എന്നെ തിരിഞ്ഞു നോക്കി, അവളും നോക്കി, ടീച്ചറും നോക്കി ..
അപ്പോഴേക്കും ഇത് കണ്ട മറ്റു ചിലരും ചിരിയിൽ പങ്കു ചേർന്നു.
ടീച്ചർ മേശപ്പുറത്തടിച്ചു. ” Silence ”
” Ajith, what do you find so funny in my class”  വല്ലോടത്തൂടെയും പോയ ചിരിയുടെ വള്ളിക്കെട്ട് പുള്ളിക്കാരി താൻ ക്ലാസെടുത്തതിലെ കുറ്റമായി സ്വയം ഏറ്റെടുക്കാൻ റെഡി ആയി നിക്കുന്ന മട്ടാണ്.
ചോദ്യം ഇംഗ്ലീഷിലായതു കൊണ്ട് ദീർഘമായ ഒരുത്തരത്തിന് സ്കോപ്പ് ഉണ്ടായിരുന്നില്ല ..
“Nothing… ma’am.. arrow in head” എന്നും പറഞ്ഞ് ഞാൻ കടലിൽ വീണ റോക്കറ്റിലേക്ക് ചൂണ്ടി. ക്ലാസിലെ അടക്കി ചിരികൾക്ക് അൽപം കൂടി ബലം കൂടി.
ചിരിയും ബഹളവും കേട്ട് ഉറങ്ങിയിരുന്ന എൻ്റെ തല്ലിപ്പൊളി കൂട്ടുകാർ ചാടിയെഴുന്നേറ്റു. ശിവൻ്റെ നെറുകയിൽ നിന്ന് ഗംഗയൊഴുകുന്ന പോലെയുള്ള ആ വെളുത്ത കടലാസ് റോക്കറ്റ് കണ്ട് അവന്മാർ അട്ടഹസിച്ച് ചിരി തുടങ്ങി.
സംഭവം മൊത്തം കയ്യീന്ന് പോയി തുടങ്ങി. ആ കുട്ടി ചെറുതായി കരയാൻ തുടങ്ങി. കണ്ണു നിറയുന്നു.. ചുണ്ട് കോടുന്നു.. ശബ്ദം പുറത്തു വരുന്നു..
പടച്ച തമ്പുരാനേ, കുടുങ്ങി..
ടീച്ചറ് പോയി ആ കുട്ടിയെ ആശ്വസിപ്പിക്കാൻ തുടങ്ങി. ക്ലാസിനോടായി ടീച്ചർ ചോദിച്ചു..
“Who threw this exactly on her?”

ആരും ഒന്നും പറയുന്നില്ല. ടീച്ചർ എന്നെ നോക്കി. എൻ്റെ നിരപരാധിത്വം മുഴുവൻ ഇംഗ്ലീഷിൽ പറയാൻ പാങ്ങില്ലാത്തത് കൊണ്ട് ഞാൻ നിന്നു പരുങ്ങി. ഇംഗ്ലീഷ് വാക്കുകൾ തൊണ്ടയിൽ വന്ന് തിക്കു മുട്ടി.
എല്ലാവരുടെയും ചിരിയിൽ ആകെ ചമ്മി നാറിപ്പോയ ജാള്യത മറയ്ക്കാനാവണം, അവൾ എന്നെ ചൂണ്ടി പറഞ്ഞു.
”Its him ma’am ”
അയ്യോ, ഇത് ഹിമ്മല്ല, ആ ഹിം ഞാനല്ല, എൻ്റെ ഹിം ഇങ്ങനല്ല എന്നത് എൻ്റെ ബെയിനിലെ ട്രാൻസ്ലേഷൻ സിസ്റ്റത്തിൽ കിതച്ച് നിന്നു.
“ഞാൻ ഒന്നു ചിരിച്ചത് മാത്രേ ഒള്ളൂ ” . ഞാൻ മലയാളത്തിൽ തന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു..

ക്ലാസിലെ നോട്ടം എന്നിലേക്ക് തിരിഞ്ഞിരുന്നു. മിക്കവരും ഉറക്കം കളഞ്ഞ ഈർഷ്യയിൽ, ചില പഠിപ്പിസ്റ്റ് പി എസ് സി ടീംസ് ആ പോയത്തിൻ്റെ ഫ്ലോ പോയ നിരാശയിൽ, അതിനിടയിലും ചില “ആരോ ” വിടുന്നതിൽ അമച്വർ ആയ ചിലരുടെ ആരാധന നിറഞ്ഞ നോട്ടവും ഞാൻ കണ്ടു.
ക്ലാസ് ടൈമിൽ, അതും ഇംഗ്ലീഷ് ക്ലാസിൽ ആരോ എയ്യാൻ ചങ്കൂറ്റം കാണിച്ച ധൈര്യശാലി. അതും കൃത്യം അവളുടെ തലയിൽ കുത്തിനിൽക്കുന്ന രീതിയിൽ ആരോ വിട്ട എന്നെ പണ്ട് പക്ഷിയുടെ കണ്ണിൽ അമ്പെയ്ത അർജുനനെ നോക്കുന്ന പോലെ ആരാധനയോടെ നോക്കുന്ന ചിലർ എന്നെ മൗനത്തോടെ ആ കുറ്റമങ്ങ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു..
കരയുന്ന അവളെയും കരയാണോ ചിരിക്കണോ എന്നറിയാതെ നിൽക്കുന്ന എന്നെയും ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കൂടിക്കൊണ്ട് പോയി.
അമച്വർ യോദ്ധാക്കൾക്കിടയിലൂടെ ഒരു അമരേന്ദ്ര ബാഹുബലിയായി ഞാൻ മന്ദം നടന്നു പോയി..

1000157768

സ്റ്റാഫ് റൂമിൽ എന്നെ പുറത്തു നിർത്തി മാത്സ് പഠിപ്പിക്കുന്ന ശശി സാർ അവളോട് സംഭവം ചോദിക്കുന്നുണ്ട്.
ക്ലാസിൽ ശ്രദ്ധിച്ചിരുന്ന അവളുടെ തലയിൽ ഉന്നം വെച്ച് ഞാൻ ആരോ വിട്ടു എന്ന് അവൾ വച്ച് കാച്ചി. മുമ്പും ഞാൻ അതിന് ശ്രമിക്കുന്നത് അവള് കണ്ടിട്ടുണ്ടെന്ന് ഇടയ്ക്ക് കരച്ചിലിൻ്റെ അകമ്പടിയോടെ അവൾ പറയുന്നത് സ്റ്റാഫ് റൂമിൻ്റെ പുറത്തു നിന്ന് ഞാൻ കേട്ടു.

1000157766

ൻ്റമ്മോ.. എമ്മാതിരി തള്ള്..
പുറകിലിരുന്ന ഞാൻ ആരോ വിടുന്നത് അവള് കണ്ടെന്ന്.. പിന്നെ വാട്ടീസ് യുവർ നെയിം ന്ന് ചോയ്ച്ചാ വാട്ടീസ് മൈ നെയിം എന്ന് പറയണ ടീമാ.. ശ്രദ്ധിച്ചിരിക്ക്യാരുന്നൂ ന്ന്.. എനിക്ക് തള്ള് കേട്ട് ദേഷ്യവും ചിരിയും വന്നു.

അവളെ സമാധാനിപ്പിച്ചു വിട്ടതിന് ശേഷം സാറ് എന്നെ വിളിച്ചു. തെറ്റില്ലാതെ പഠിക്കുമെന്നതിനാൽ എന്നോട് അൽപം വാൽസല്യം കാണിച്ചിരുന്നവർ ചുറ്റും നിന്ന് ഒരു കുറ്റവാളിയെ പോലെ എന്നെ നോക്കി.
എനിക്ക് കരച്ചിൽ വരുന്ന പോലെ തോന്നി.
തമാശ ദേഷ്യത്തിലൊളിപ്പിച്ച് എൻ്റെ ചെവിക്ക് പിടിച്ച് ശശി സർ പറഞ്ഞു. ” ഇത് സ്ത്രീ പീഡനത്തിൻ്റെ പരിധിയിൽപ്പെട്ട സംഭവമാ.. നിനക്ക് ഇതിൻ്റെ ഗൗരവം മനസിലായോ “

1000157767

ഞാൻ നിന്നു പരുങ്ങി..

“നിൻ്റെ അമ്മയെ കാണട്ടെ, ഞാൻ പറയുന്നുണ്ട്.. നിനക്ക് നിൻ്റെ ചേട്ടനെ കണ്ട് പഠിച്ചൂടെ? അങ്ങനെ ഒരുത്തൻ ആ ക്ലാസിലുണ്ടെന്ന് പോലും തോന്നില്ല. അത്രയും obedient.. പക്ഷേ നീ കാരണം ആ സ്ത്രീയ്ക്ക് ഇവിടെ കേറിയിറങ്ങാനേ നേരമുള്ളല്ലോ” ശശി സർ തുടർന്നു.

ശരിയാണ്.. ഇത് പോലെന്തോ ചെറിയ കേസിന് അമ്മ വന്ന് പോയിട്ട് ഒരു മാസം ആകുന്നതേ ഒള്ളൂ.

എൻ്റെ കണ്ണ് നിറഞ്ഞൊഴുകി.

ശശി സർ എന്നെ മാറ്റി നിർത്തി കാര്യമന്വേഷിച്ചു.

“ഞാനല്ല സർ, പിറകിൽ നിന്നാരോ ആരോ. ” പറഞ്ഞു മുഴുമിപ്പിക്കാനാവാതെ വാക്കുകൾ മുറിഞ്ഞു.

“അമ്മയോട് പറയുമ്പോ പീഡനം ന്നൊക്കെ പറയാണ്ട് മുഴോൻ പറയണേ സർ ” ഞാൻ വിതുമ്പി.

സാർ എന്നെ ചേർത്തു പിടിച്ചു. കവിളിൽ രണ്ട് തട്ടും തന്ന് ക്ലാസിലേക്ക് മടക്കിയയച്ചു.

എന്തായാലും കുറച്ചു നാളുകൾക്ക് ശേഷം മറ്റ് പുതിയ കളികൾ വന്നപ്പോൾ ആരോ എയ്ത്ത്  പയ്യെ ഡിമാൻഡ് കുറഞ്ഞു വന്നു. എങ്കിലും ആ സംഭവത്തിനു ശേഷം, ആരോ നേരാം വണ്ണം പിടിക്കാനറിയാത്ത ഞാൻ മോശമില്ലാത്ത ഒരു ആരോ ഹീറോയായി കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടു.

1000157770

സ്ത്രീ പീഡനത്തിൻ്റെ പൂർണാർത്ഥം അറിയാത്ത പ്രായത്തിൽ ഒരു സ്ത്രീ പീഡകനായി അടുപ്പക്കാർക്കിടയിലും..

Post Views: 39
4
Ajith Raj

പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ .. ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ. കർമ്മദേശം ബാംഗ്ലൂർ. ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ. ഉദ്വേഗം സോഷ്യൽ മീഡിയ. ഭാര്യ 1, പിള്ളേർ 2 മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു .. കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..

7 Comments

  1. Nishiba M on August 23, 2024 6:41 PM

    മനോഹരം. രസകരമായ ഓർമ്മകൾ

    Reply
    • Divya Sreekumar on August 24, 2024 10:53 PM

      രസകരമായ ഓർമ്മകൾ😄❤️

      Reply
  2. Faisal Mc on August 23, 2024 12:51 AM

    തുടക്കം എനിക്കത്ര ദഹിച്ചില്ല പക്ഷെ വായിക്കും തോറും മുറുകി വരുന്ന ഒരു രസചരട് ഈ എഴുത്തിനുണ്ട്… ചിരിച്ചു കൊണ്ട് തന്നെ വായിച്ചു…. അഭിനന്ദനങ്ങൾ….

    Reply
  3. Ajith Raj on August 22, 2024 9:25 PM

    😄😄😄

    Reply
  4. Jasna on August 22, 2024 3:57 PM

    അങ്ങനേം ഒരു കാലം 😄😄

    Reply
    • Joyce Varghese on August 22, 2024 9:49 PM

      എഴുത്ത് രസകരം😂
      .ശരിക്കും ആസ്വദിച്ചു. ഇടയിലെ ഓരോ ചിത്രങ്ങളും ആ ക്ലാസ്സ് കാണുന്നപ്പോലെ തന്നെ തോന്നിച്ചു. ഉണ്ട തടിയന്റെ പടം കലക്കി😄.
      👍👏

      Reply
  5. silvymichael73@gmail.com on August 22, 2024 1:52 PM

    എന്റെ പൊന്നോ… ആരോ.. ആരാരോ 🤣🤣🤣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.