Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs »  ബ്ലൈൻഡ് ഡേറ്റ് – 6 
ജീവിതം തുടർക്കഥ / സീരീസ് പ്രണയം

 ബ്ലൈൻഡ് ഡേറ്റ് – 6 

By remya bharathyAugust 22, 2024Updated:August 22, 20241 Comment9 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്ലൈൻഡ് ഡേറ്റ്-1 

അനിതയുടെ ബന്ധുവായ അഖിലാണ് രഘുവിനെ വിളിച്ച് ഗൗരിക്ക് പറ്റിയ അപകടത്തെ പറഞ്ഞത്. അപ്പോൾ തന്നെ ഒരു കാറും വിളിച്ചു മക്കളെയും കൂട്ടി ഇറങ്ങിയതാണ്. ആദ്യം ആലോചിച്ചതു മക്കളെ കൂട്ടാതെ ഒറ്റക്ക് പോകണോ എന്നാണ്. പിന്നേയാണ് ഓർത്തത് അവരെ ഒറ്റക്കാക്കിയിട്ട് എങ്ങനെ പോകും. ഇത്രേം കാലത്തിനിടെ അമ്മയില്ലാതെ കുട്ടികൾ വീട്ടിൽ ഇരിക്കുക എന്നൊന്നുണ്ടായിട്ടില്ല. അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ കൂടെ അയാൾക്ക് സാധിക്കില്ലായിരുന്നു. .

കല്യാണം കഴിഞ്ഞ് വന്ന കാലം തൊട്ട് ഇത്രയും കാലം അവൾ ആ വീട്ടിൽ തന്നെ ആയിരുന്നു. അവൾ ആ വീട്ടിൽ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. എങ്ങോട്ടും ഒറ്റക്ക് പോയിട്ടും ഇല്ല. കല്യാണം കഴിഞ്ഞ കാലത്ത് അമ്മയും അച്ഛനും ഉണ്ടായിരുന്നു വീട്ടിൽ. അവരുടെ കാര്യങ്ങൾ നോക്കി ജീവിച്ചു. പിന്നേ മകൾ ഉണ്ടായപ്പോൾ വീട്ടിലെ കാര്യങ്ങൾക്കൊപ്പം അവളുടെ കാര്യങ്ങളും, മകൻ വന്നപ്പോൾ, പണികളും അവനെ നോക്കലും മകളുടെ വിദ്യാഭ്യാസം കൂടെ അവളുടെ തലയിൽ. ഇതിനിടെ അമ്മ മരിച്ചു. മൂന്നാമത്തെ മകൾ ജനിച്ചു. ‘അമ്മ പോയതോടെ അച്ഛന്റെ കാര്യങ്ങൾ മുഴുവൻ അവളുടെ ഉത്തരവാദിത്തമായി.

അഞ്ചു കൊല്ലം മുന്നേ അച്ഛനും മരിച്ചു. അതിനു ശേഷം മൂത്ത രണ്ടു പേരും സ്കൂളിൽ പോയാൽ പിന്നേ വീട്ടിൽ അവളും ഇളയ മകൾ കാർത്തികയും മാത്രം. സത്യത്തിൽ അവളുടെ മുഖമൊന്നു തെളിഞ്ഞു കണ്ടത് കാർത്തിക വന്നതിനു ശേഷമായിരുന്നു. അപ്പഴേക്കും മൂത്തവര് രണ്ടു പേരും വലുതായതോടെ അമ്മയെ വലിയ ശ്രദ്ധയില്ലാതെയായി. അങ്ങനെ അവളുടെ ലോകം കാർത്തികയിലേക്ക് ഒതുങ്ങി.

ഒരു കുഞ്ഞു മതി എന്നായിരുന്നു രഘുവിന്റെ ആഗ്രഹം. പക്ഷെ അവൾക്ക് കുറെ കുഞ്ഞുങ്ങൾ വേണമായിരുന്നു. ഒരു ആൺകുട്ടി കൂടെ വേണം എന്നൊക്കെ അമ്മയും അച്ഛനും പറയുമ്പോൾ അവളും പ്രതീക്ഷയോടെ അത് കേട്ട് തലകുനിച്ചു നിൽക്കുകയോ ദൂരേക്ക് നോക്കുകയോ ചെയ്തു. മൂന്നാമത്തെ കുഞ്ഞു ആഗ്രഹങ്ങളിലും പ്ലാനുകളിലും ഒന്നും ഇല്ലായിരുന്നു.  അത് അവളുടെ മാത്രം  ആഗ്രഹമായിരുന്നു.

വെളിച്ചത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെ സ്നേഹപൂർവ്വമായ നിർബന്ധം ഒരിക്കലേ അവൾ പറഞ്ഞിട്ടുള്ളു. നാണം കലർന്ന സ്നേഹമുള്ള ശബ്ദത്തിൽ, അവളുടെ മുഖം എങ്ങനെ ആയിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും രഘുവിന് ഊഹിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും  അന്നും ഇന്നും, താനൊരു നല്ല ഭർത്താവ് ആയിരുന്നില്ലേ? അവൾക്ക് വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന ഭർത്താവ്.

ഇങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ എല്ലാം ചെയ്തു കൊടുത്തിരുന്നില്ലേ. ഒരു സാധനംവാങ്ങാൻ പോലും വെളിയിൽ ഒറ്റക്ക് പോകേണ്ട അവസ്ഥ വരുത്തിയിട്ടില്ല. അവൾ ഒന്നും ആവശ്യപ്പെടുമായിരുന്നില്ലല്ലോ. മക്കൾക്ക് വേണ്ടത് മക്കൾ പറയും. പുറത്തേക്ക് പോകുമ്പോൾ അവളും കൂടെ വരും. ആവശ്യമുള്ളത് അവൾ വാങ്ങിക്കും.

ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങി വെക്കാനായി മാസം ആദ്യം അവളെയും കൊണ്ട് സ്വന്തം സൂപ്പർമാർക്കറ്റിലേക്ക് പോകും. അവൾ വാങ്ങുന്ന സാധനങ്ങളുടെ വില പോലും അവളെ അറിയിച്ചിട്ടില്ല. അച്ഛനും അമ്മയും ഇല്ലാത്ത, ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഒരുവളെ താൻ നോക്കുന്ന പോലെ വേറെ ആര് നോക്കും?

ശരിയാണ്, അവളുടെ അച്ഛൻ അവൾക്കായിട്ട് കരുതിയ കാശ് കൊണ്ടാണ് പഴയ പലചരക്കു കട മാറ്റി സൂപ്പർമാർക്കറ്റ് തുറന്നത്. എന്നാലെന്താ തന്നെ പോലെ വേറെ ആരെങ്കിലും ഇത്ര കരുതലോടെ നോക്കുമോ അവളെ?

തുടക്കത്തിൽ അമ്മയുമായി ചില അസ്വാരസ്യങ്ങൾ അവൾക്കുണ്ടായിരുന്നു. ‘എന്തു പറഞ്ഞാലും ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടല്ലേ?’ എന്നൊക്കെ ഏതൊക്കെയോ സ്വകാര്യ നിമിഷങ്ങളിൽ അവൾ പരാതി പറഞ്ഞിരുന്നു. അമ്മയെ കുറ്റം പറഞ്ഞുകൊണ്ടുള്ള തലയണമന്ത്രത്തിൽ താൽപ്പര്യം ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ അത് നിന്നു. അല്ലെങ്കിലും മുതിർന്നവരെ എതിർക്കുന്നവരെ കുടുംബത്തിൽ വെച്ച് പൊറുപ്പിക്കാവുന്ന കാര്യമല്ലല്ലോ.

അമ്മ മരിച്ചപ്പോൾ അമ്മയില്ലാത്ത കുറവ് അറിയിക്കാതെ അച്ഛന്റെ കാര്യങ്ങൾ നടക്കണം എന്ന് വാശി ആയിരുന്നു. കൃത്യ സമയങ്ങളിൽ ഭക്ഷണവും മരുന്നും എല്ലാം അവൾ ഒരു പരാതിക്കും ഇട കൊടുക്കാതെ  ചെയ്യ്യുമായിരുന്നു. അവൾ ഒരു നല്ല ഭാര്യയായിരുന്നു. മക്കൾക്ക് ഒരു നല്ല അമ്മയായിരുന്നു.

അല്ലെങ്കിൽ തന്നെ പരാതി പറയാൻ ഒരു അവസരം കൊടുക്കാത്ത ഒരു ഭർത്താവുള്ളപ്പോൾ അവൾക്ക് അങ്ങനെ ആവാനല്ലേ പറ്റു. അവൾ ആവശ്യപ്പെട്ടിട്ട് നടക്കാതെ പോയത് എന്ന് ഓർത്തെടുക്കാൻ തന്നെ എന്തുണ്ട്? ഹാ,  അവൾക്ക് അവളുടെ അച്ഛനമ്മമാരോടൊത്തു ജീവിച്ച സ്ഥലങ്ങളിൽ ഒക്കെ പോകണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു.

എല്ലാ അവധിക്കും മക്കളുടെ കൂടെ ഒരു യാത്ര പതിവുള്ളതാണ്. അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലത്ത് അവരെയും കൂട്ടും. ആദ്യമൊക്കെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലത്തെ സ്ഥലങ്ങൾ. പിന്നേ പിന്നേ മക്കൾ പറയുന്ന സ്ഥലത്തേക്കായി യാത്ര.

ഒരിക്കൽ അവൾ പറഞ്ഞു അവളുടെ പഴയ നാട്ടിലേക്ക് പോകാം എന്ന്. പക്ഷെ മക്കൾ സമ്മതിച്ചില്ല. കുട്ടികൾക്ക്  വലിയ വലിയ പ്ലാനുകൾ ഉണ്ടായിരുന്നു. അവളുടെ നാടെന്നു പറയുന്ന ദേശത്തു അവർക്ക് ഒരു വീട് പോലും ഇല്ല. ഉള്ള കുറച്ചു കുടുംബക്കാരും കേരളത്തിന്‌ പുറത്ത്. പിന്നേ എങ്ങോട്ടെന്ന് കരുതി പോകാനാണെന്ന് ചോദിച്ചപ്പോൾ, ചിരിക്കാന് മക്കളും കൂടെ കൂടി.

ഒരിക്കൽ മാത്രം അവൾ ചോദിച്ചു, ഒറ്റക്ക് പൊക്കോട്ടെ എന്ന്. വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്ന് കരുതിയാണ് സുഹൃത്തിന്റെ അക്ഷയ സെന്ററിൽ ജോലിക്ക് വിട്ടത്. അവിടേക്കു പോലും നടന്നു പോകുന്നവളെ എങ്ങനെയാണ് ആണ് ഇത്രേം ദൂരേക്ക് ഒറ്റക്ക് വിടുന്നത്. തന്റെ കൂടെ അല്ലാതെ എങ്ങും പോകാൻ അറിയാത്ത ഒരുത്തി. ഇത്തവണ ആദ്യമായാണ് കൂടെ ആരും ഇല്ലാതെ അവൾ പുറത്തേക്ക്. അത് അവളുടെ ആ കൂട്ടുകാരിയും അനിയത്തിയും അവളുടെ കുടുംബവും എല്ലാരും നിർബന്ധിച്ചപ്പോൾ, അതും അവരുടെ കൂടെ പോയി കൂടെ തിരിച്ചും വരുമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചതാണ്. അതിങ്ങനെ ആവും എന്ന് കരുതിയില്ല.

എന്നാലും അവൾ എന്തിനാവും ആ അന്യന്റെ കാറിൽ കയറിയത്? അവൾ എന്തിനാവും ആ സ്കൂളിൽ പോയത്? ഓ ഇനി ഇവിടെയാവുമോ അവൾ പണ്ട് പഠിച്ചത്? ഇനി ആ കൂടെ ഉണ്ടായിരുന്നവൻ ഇവളുടെ പഴയ രഹസ്യക്കാരൻ വല്ലതും ആയിരിക്കുമോ? ഏയ്‌ അങ്ങനെ ഒരു സംശയം അവളെ പറ്റി തോന്നാവുന്ന ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല. പിന്നേ അവളുടെ ആ കോലത്തിനോട് ആർക്ക് എന്ത് തോന്നാനാണ്. തനിക്ക് പോലും അവളോട് അകൽച്ച തോന്നി തുടങ്ങിയിട്ട് കാലങ്ങളായി.

താൻ കിടന്നും അരമണിക്കൂറു കഴിഞ്ഞ് പണികൾ തീർത്തു വരികയും, എണീക്കുന്നതിനു മുന്നേ അടുക്കളയിൽ കയറി പണികൾ തുടങ്ങുകയും ചെയ്യുന്നവൾക്ക് എന്ത് വികാരങ്ങൾ? ഭർത്താവിന്റെ വികാരങ്ങളെ പറ്റി പോലും അവൾക്ക് ചിന്തയില്ല. ഇളയ മകൾ  ജനിച്ചതിനു ശേഷം അവളും കൂടെ കാണും തങ്ങൾക്കിടയിൽ കിടക്കാൻ.

കാറിലിരുന്നു വരുന്ന അത്രയും നേരം അവളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചിരുന്നു. എന്നും കാണുന്ന ഒരാൾ, കൂടെ കിടക്കുന്നവൾ. പക്ഷെ അവളുടെ മുഖത്തിന്റെ രൂപം ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഫോൺ തുറന്ന് ഗാലറിയിലെ ഫോട്ടോകൾ ഓടിച്ചു. മക്കളുടെ കൂടെ നിൽക്കുന്ന കുറെ ഫോട്ടോകൾ. ഇതാണ് അവൾ. പേടിപ്പിക്കുന്ന ശാന്തതയാണ് അവളുടെ മുഖത്തെപ്പോഴും.

മൂത്ത മക്കൾ ചെറുതായിരുന്നപ്പോൾ അവരെ പഠിപ്പിക്കുമ്പോൾ അവൾ അവരെ വഴക്ക് പറയുന്നത് കണ്ടിട്ടുണ്ട്. ദേഷ്യത്തിന്റെ ഭാവം അവളുടെ മുഖത്ത് കണ്ടത് അപ്പോൾ മാത്രമാണ്. അവളുടെ സ്വരം ഉയർന്നു കേട്ടത് അപ്പോൾ മാത്രമാണ്. ഒരിക്കൽ ഉഴപ്പി നടന്നു മാർക്ക് കളഞ്ഞതിനു മകനെ തല്ലാൻ അവൾ വടിയെടുത്തപ്പോൾ തടഞ്ഞു. തന്റെ മക്കളെ മേലാൽ തൊട്ടു പോകരുത് എന്ന് പറഞ്ഞു ബഹളം വെച്ചു. അച്ഛനും അമ്മയും അവൾക്കെതിരെ എന്തെല്ലാമോ പറഞ്ഞു. അതിൽ പിന്നേ അവൾ മൂത്തവരുടെ  പഠന കാര്യങ്ങളിൽ ഇടപെടാൻ ചെന്നില്ല.

വീട്ടിൽ മൂത്തവർ രണ്ടു പേർക്കും അമ്മയേക്കാൾ അടുപ്പം അച്ഛനോടായിരുന്നു. എല്ലാ ആവശ്യങ്ങളും അവർ അമ്മയെ ഇടനിലക്കാരിയാക്കാതെ നേരിട്ട് സംസാരിച്ചു. ഭക്ഷണവും അലക്കിയ വസ്ത്രങ്ങളും ഒരുക്കി കൊടുക്കുന്ന ഒരാൾ മാത്രമായിരുന്നു അവർക്ക് അവൾ. ഓരോ പരീക്ഷ ഫലം വരുമ്പോളും മക്കൾ പുതിയ കോഴ്സ് എടുക്കുമ്പോഴും അവർ അതെല്ലാം അച്ഛനോട് മാത്രം അത് പങ്കിട്ടു. അച്ഛനെന്ന നിലയിൽ വല്ലാത്തൊരു അഭിമാനം തോന്നിയിരുന്നോ  അപ്പോൾ? കഴിവില്ലാത്ത അമ്മയോടുള്ള അവജ്ഞ തന്റെ മനസ്സിലും  തോന്നിയിരുന്നോ?

കാർത്തികയെ പിരിഞ്ഞു ഇരുന്നിട്ടില്ല അവൾ ഇത് വരെ. തൊട്ടപ്പുറത്തെ വീട്ടിലെ ദേവി ചേച്ചിയുടെ അടുത്ത് കാർത്തികയെ ഏൽപ്പിച്ചിട്ടാണ് അവൾ പോയത്. അവരുടെ മകളും കാർത്തികയും നല്ല കൂട്ടായിരുന്നു. അവർ വീടിന്റെ മുറ്റത്തു കളിക്കുമ്പോൾ അവൾ അത് നോക്കി ചിരിക്കുന്നത് കണ്ടിട്ടുണ്ട്. അവളുടെ ചിരി കാണുന്ന അപൂർവ്വം സന്ദർഭങ്ങൾ.

കാർത്തികയുടെ കൂടെ കളിച്ചും അവളെ കളിപ്പിച്ചും അവൾക്ക് കഥകൾ പറഞ്ഞു കൊടുത്തും ഇരിക്കുമ്പോൾ മാത്രമാണ് അവളെ ചിരിച്ചു കണ്ടിട്ടുള്ളത്. അതും ആരേലും അടുത്തുണ്ട് എന്നറിഞ്ഞാൽ ഉടനെ മങ്ങുകയും ചെയ്യും. അതിനും മുന്നേ എന്നാണ് അവളുടെ ചിരി കണ്ടത്? ആദ്യമായി കാണാൻ ചെന്നപ്പോൾ?

ഇല്ല. അന്നും അവളുടെ മുഖത്ത് നിർവികാരതയായിരുന്നു. അനാഥയുടെ നിസ്സഹായതയായിരുന്നു അവളുടെ മുഖത്ത് എപ്പോഴും. ചില്ലിലൂടെ അവളെ നോക്കിയപ്പോഴും, മുറിവുകളുടെ പാടുകൾക്കടിയിൽ അതെ നിർ വികാരതയാണ്. കുറെ നേരം ഇതെല്ലം ആലോചിച്ചു  അകലേക്ക്‌ നോക്കി ഇരുന്നപ്പോൾ ഒന്ന് വലിക്കാൻ തോന്നി. അപ്പോഴാണ് ഹരിയും അനിതയും അടുത്തേക്ക് വന്നത്. കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ പെരുമാറ്റത്തിൽ നിന്ന് ഹരിയെ മനസ്സിലായി രഘു എണീറ്റപ്പോൾ, ഹരി അയാളെ പിടിച്ചിരുത്തി കൂടെ ഇരുന്നു.

ഹരി സംസാരിക്കാൻ തുടങ്ങി.
“ഞങ്ങൾ വളരെ കുറച്ചു കാലം ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഗൗരിയുടെ അച്ഛനും അമ്മയും ആക്‌സിഡന്റ് ആയി മരിച്ചപ്പോൾ അവൾ പഠിത്തം നിർത്തി പോയല്ലോ. പിന്നീട് അവളെ പറ്റി ആർക്കും അറിയില്ലായിരുന്നു. അനിത ഈയിടെ  അവളെ കണ്ടതൊക്കെ ഞാൻ ഇന്നാണ് അറിയുന്നത്.” അവൻ അതും പറഞ്ഞു അനിതയെ നോക്കി.

രഘു സംസാരിക്കാൻ തുടങ്ങി.
“ഹാ അശ്വതിയുടെ വീട്ടിലെ കല്യാണത്തിന് വന്നപ്പോൾ കണ്ടു എന്ന് അവൾ പറഞ്ഞിരുന്നു. എവിടെയോ ഒരുമിച്ചു പഠിച്ചിരുന്നു എന്നും. ആ പരിചയം ഉള്ളത് കൊണ്ടാണ് അവളെ വിശ്വസിച്ചു കൂടെ വിട്ടത്. അത് ഇങ്ങനെ ആവും എന്ന് കരുതിയില്ല. എങ്ങോട്ടും ഒറ്റക്ക് പോയി ശീലമൊന്നും ഇല്ലാത്ത പെണ്ണാണ്. ഞാൻ കൂടെ ഇല്ലാതെ എങ്ങോട്ടും പോവില്ല. എന്റെ തെറ്റാണു അവളെ ഇവരുടെ കൂടെ വിട്ടത്.”

രഘുവിന്റെ സംസാരം കേട്ട് അനിതക്ക് ദേഷ്യം വന്നു അവൾ അവിടെ നിന്ന് എഴുന്നേറ്റ് ഹരിയുടെയും രഘുവിന്റെയും മുന്നിലേക്ക് വന്നു. കൂടെ ഗൗരിയുടെ മക്കളും. ഹരി അനിതയുടെ മുഖത്തേക്ക് നോക്കി അരുതെന്ന് കണ്ണ് കൊണ്ട് കാണിച്ചു. രഘുവിനോട് പറഞ്ഞു.

“അതൊന്നും വലിയ പ്രശ്നമായി എടുക്കണ്ട. അപകടങ്ങൾ എങ്ങനെയും എവിടെ വെച്ചും വരാം. ഇതിപ്പോൾ ഗൗരിയുടെ അശ്രദ്ധ കൊണ്ടോ അനിതയുടെ കരുതൽ ഇല്ലായ്മ കൊണ്ടോ സംഭവിച്ചതൊന്നും അല്ല. ഇത് ഒരു ആക്‌സിഡന്റ് ആണ്. എത്രയും പെട്ടന്ന് അവർ രണ്ടു പേരും ജീവിതത്തിലേക്ക്ക് തിരിച്ചും വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം.”

“അമ്മ എപ്പഴാ വരാ?” കുഞ്ഞ് കാർത്തി ആരോടെന്നില്ലാതെ തലയുയർത്തി ചോദിച്ചു. അനിത അവളെ എടുത്തു. ഹരി പതിയെ അവളുടെ കവിളിൽ തട്ടി,

“അമ്മ വേഗം വരും കേട്ടോ. മോള് പേടിക്കണ്ട.”

തുടർന്ന് ഹരി രഘുവിനോട് വളരെ മയത്തിൽ ചോദിച്ചു,

“ഗൗരി ഫേസ്ബുക്കിൽ എഴുതുമായിരുന്നോ? എന്ന് വെച്ചാൽ കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യുമായിരുന്നോ?”

എന്തെന്ന് ആലോചിച്ചു നിന്ന രഘുവിന് പകരം ഉത്തരം പറഞ്ഞത് ഗൗരിയുടെ മൂത്ത മകൾ ആയിരുന്നു.

“അമ്മയോ? അമ്മക്ക് കഥ എഴുതാൻ പോയിട്ട് ഫേസ്ബുക് ഉപയോഗിക്കാൻ പോലും അറിയില്ല. ഞാൻ നിർബന്ധിച്ചിട്ടാണ് ആ അക്കൗണ്ട് ഉണ്ടാക്കിയത് പോലും. ഞാൻ ടാഗ് ചെയ്യുന്ന പോസ്റ്റുകൾ അല്ലാതെ അമ്മയുടെ പ്രൊഫൈലിൽ ഒന്നുമില്ല. അമ്മയൊരു സാധാരണ വീട്ടമ്മയായിരുന്നു. കഥകൾ എഴുതാനൊന്നും ഉള്ള കഴിവൊന്നും ഉള്ള ആളായിരുന്നില്ല. കഥകൾ എന്നല്ല അമ്മക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നിനോടും ഇഷ്ടമില്ലായിരുന്നു. കുറെ പുസ്തകങ്ങൾ ഉണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഓർമ്മക്ക് എന്ന് പറഞ്ഞു മുറിയിലെ അലമാരയിൽ സൂക്ഷിക്കുന്നത്. പക്ഷെ അതൊന്നും വായിക്കുന്നത് പോലും കണ്ടിട്ടില്ല.”

അവളുടെ സ്വരത്തിൽ ഒരു തരി പുച്ഛം ഉണ്ടായിരുന്നോ എന്ന് ഹരിക്ക് തോന്നി. ഇത്തവണ അനിതയ്ക്ക് ഒപ്പം ഹരിക്കും ദേഷ്യം വരാൻ തുടങ്ങിയിരുന്നു. മകളുടെ ബാക്കി എന്നോണം രഘുവും സംസാരിക്കാൻ തുടങ്ങി.

” അവള് പറഞ്ഞത് ശരിയാണ്. ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാത്ത പെണ്ണാണ് ഇവരുടെ അമ്മ. മക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലും കാണാറില്ല…”

“എനിക്ക് അമ്മ കുറെ കഥ പറഞ്ഞു തന്നു…”
കാർത്തിക ഇത് പറയുമ്പോൾ അവളുടെ നേരെ വല്ലാതെ ശ്രദ്ധിക്കാതെ മുഖത്തൊന്നു പതിയെ തലോടി രഘു സംസാരം തുടർന്നു. പക്ഷെ ഹരിയുടെ കണ്ണുകൾ കാർത്തികമോളുടെ മുഖത്തായിരുന്നു.

“… എഴുതാൻ പോയിട്ട് അവൾക്ക് മര്യാദക്കൊന്നു മിണ്ടാൻ പോലും അറിയില്ല. ഞാൻ നിർബന്ധിച്ചാൽ ആണ് അവൾ ആരോടെങ്കിലും ഒന്ന് സംസാരിക്കുന്നത് പോലും. പിന്നേ സ്വന്തക്കാർ ആരും ഇല്ലാത്തവൾ ആണെന്ന ചിന്ത കുറച്ചു കൂടുതൽ ആയത് കൊണ്ട് കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും അവൾക്ക് മടിയായിരുന്നു. മക്കളോട് പോലും വേണ്ടത്ര സംസാരിക്കില്ല. പിന്നെയും ഇവളോട്, കാർത്തികയോട് ആണ് വല്ലതും മിണ്ടുന്നത്. അവൾ ഒരു പ്രത്യേക ടൈപ്പ് ആണ്. മനുഷ്യരോടൊന്നും ഇടപെടാൻ താൽപ്പര്യം ഇല്ലാത്തവൾ.”

ഇത്രയും ആയപ്പോഴേക്കും ഹരിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മുഷ്ടി ചുരുട്ടി അവൻ ഉള്ളിൽ വന്ന ദേഷ്യം അമർത്തി വെക്കാൻ ശ്രമിച്ചപ്പോൾ അനിത പൊട്ടിത്തെറിക്കാൻ തുടങ്ങി.

“നിങ്ങൾക്കൊക്കെ എന്തറിയാം അവളെ പറ്റി? ഗൗരിയുടെ വാലിൽ കെട്ടാനുള്ള യോഗ്യതയുണ്ടോ നിനക്കൊക്കെ? പഠിച്ച ക്ലാസ്സുകളിൽ എല്ലാം ഒന്നാമത്, പത്തിലും പ്ലസ്ടുവിലും സ്കൂളിൽ ഒന്നാമത്. രണ്ടു തവണ ജില്ലാ കലാതിലകം, സാഹിത്യ പ്രതിഭ, പതിനേട്ടാമത്തെ വയസ്സിൽ ദേശീയ ശാസ്ത്ര കോൺഗ്രസ്സിൽ പ്രൊജക്റ്റ്‌ അവതരിപ്പിച്ചതിന് അവാർഡ്, അന്ന് അതിനായി അവൾ ഒറ്റയ്ക്കാണ് ഡൽഹി വരെ പോയത്. അതും ഒറ്റയ്ക്ക്. ആ വിശേഷങ്ങളൊക്കെ രോമം എണീറ്റു നിന്ന് കേട്ടിട്ടുണ്ട് ഞാനൊക്കെ. ആ അവളാണ് താനില്ലാതെ പുറത്ത് ഇറങ്ങിയാൽ പേടിച്ചു മൂത്രമൊഴിക്കാൻ പോകുന്നത്.

താനീ ജന്മം യാത്ര ചെയ്തതിന്റെ എത്രയോ ഇരട്ടി അവൾ യാത്ര ചെയ്തിട്ടുണ്ടെന്ന് തനിക്ക് അറിഞ്ഞൂടാ. ആ പ്രായത്തിനുള്ളിൽ അച്ഛനും അമ്മയും അവളും കൂടെ പോയി കാണാത്ത നാടുകളുണ്ടാവില്ല. വിദേശ രാജ്യങ്ങളിൽ വരെ പോയിട്ടുണ്ട് അവർ ഓരോ വെക്കേഷനും. അവളുടെ അച്ഛനും അമ്മയും ജീവിച്ചിരുന്നത് പോലും അവൾക്ക് വേണ്ടിയായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നത് കൊണ്ട് ബന്ധുക്കളുടെ സപ്പോർട്ട് അവർക്ക് ഉണ്ടായിരുന്നില്ല.

ഇടയ്ക്കിടെ ജോലിക്കായി സ്ഥലം മാറിയിരുന്നത് കൊണ്ട് സ്വന്തമായി വീടുണ്ടായിരുന്നില്ല. വാടകക്ക് ആയിരുന്നു താമസം. അത് കൊണ്ടാവും അവരുടെ മരണശേഷം അവൾക്ക് ഓർമ്മക്കായി എടുത്തുവെക്കാൻ ഒന്നും ഇല്ലാതെ പോയത്.

പിന്നേ അവളുടെ കഥയെഴുത്ത്, അവൾ ഒരു കൊല്ലമേ കോളേജിൽ പഠിച്ചുള്ളൂ, പക്ഷെ അവൾ മാഗസിൻ എഡിറ്റർ ആയ ആ കൊല്ലത്തെ മാഗസിനിൽ അവൾ എഴുതിയ കഥ എല്ലാരുടെയും മനസ്സിൽ ഇന്നും കാണും. അവൾ സ്വയം എഴുതി പാടുന്ന കവിതകൾക്ക് എത്ര ആരാധകർ ഉണ്ടായിരുന്നു എന്ന് തനിക്ക് ഊഹിക്കാൻ പോലും കഴിയില്ല. അവളോട് ഒന്ന് കൂട്ടുകൂടാൻ ആഗ്രഹിച്ചു നടന്നിരുന്ന എത്രപേരുണ്ടായിരുന്നു എന്നറിയുമോ? “

അവസാന വാക്യം പറഞ്ഞപ്പോൾ അനിതയുടെയും ഹരിയുടെയും കണ്ണുകൾ പരസ്പരം ഉറക്കി. ശേഷം അവൾ ഗൗരിയുടെ മകളുടെ നേരെ തിരിഞ്ഞു

“പിന്നേ, നീ പറഞ്ഞില്ലേ നിന്റെ അമ്മക്ക് ഒന്നും അറിയില്ല എന്ന്. നിന്റെ അമ്മയുടെ കൂടെ ഏഴാം ക്ലാസ്സു തൊട്ടു ഡിഗ്രി ഒന്നാം വർഷം വരെ പഠിച്ച ആളാണ്‌ ഞാൻ. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു കമ്പ്യൂട്ടറിൽ തൊടുന്നത് അവളുടെ വീട്ടിൽ നിന്നാ. നിന്റെ അപ്പൂപ്പൻ അത്രയും താല്പര്യമായിരുന്നു ടെക്നോളജിയുടെ കാര്യത്തിൽ. കളർടിവിയും കോഡ് ലെസ്സ്  ഫോണും പിന്നീട് സിഡി പ്ലേയറും ഒക്കെ ഞാൻ ആദ്യം കണ്ടത് നിന്റെ അപ്പൂപ്പന്റെ വീട്ടിലാ.

അവളും അച്ഛനും കൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്നതും അവൾ ഉണ്ടാക്കിയ പ്രൊജക്ടുകളും എല്ലാം കണ്ടു വാ പൊളിച്ചു നിന്നിട്ടുണ്ട് ഞങ്ങൾ കുട്ടികൾ.

ആദ്യമായി കമ്പ്യൂട്ടർ ഓൺ ആക്കാൻ എന്നെ പഠിപ്പിച്ചത് അവളാ. ഇന്നും ഞാൻ എന്റെ ജോലിക്ക് വേണ്ടി ഇടക്ക് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുമ്പോൾ അവൾ ആദ്യമായി വിരല് തൊട്ടു തൊടീച്ച കീബോർഡ് ഓർമ വരും എനിയ്ക്ക്.

നിന്റെ അപ്പൂപ്പന് അവളെ എഞ്ചിനീയർ ആക്കാനായിരുന്നു ആഗ്രഹം. പക്ഷെ അവൾക്ക് സയൻസ് മതിയായിരുന്നു. അവൾ ആഗ്രഹിക്കുന്ന ഏത് കോഴ്സും എവിടെയും പോയി പഠിക്കാനുള്ള ബുദ്ധിയും മാർക്കും കഴിവും അവർക്കുണ്ടായിരുന്നു. എല്ലാത്തിലും താല്പര്യമുണ്ടായിരുന്നു അവൾക്ക് പക്ഷെ റിസർച്ചു ചെയ്യാനും പ്രൊഫസർ ആവാനും ഒക്കെയായിരുന്നു ആഗ്രഹം. വിദേശ യൂണിവേഴ്സിറ്റികളിൽ പോയി പ്രബന്ധങ്ങൾ അവതരിപ്പിക്കും എന്നൊക്കെ പറയുമായിരുന്നു.

നിനക്ക് നിന്റെ അമ്മയെ പറ്റി നല്ല ഓർമ്മകൾ ഉണ്ടാവില്ല. വിലയും ഉണ്ടാവില്ല. അതിനു കാരണം ആരാണ് എന്താണെന്ന് എന്നൊന്നും ഞാൻ തേടി പോകുന്നില്ല. പക്ഷെ ഞാൻ ഇന്നും എന്റെ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട്, അമ്മക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവൾ ഇങ്ങനെ ആയിരുന്നു എന്നൊക്കെ.”

ഇത്രയും പറഞ്ഞു അവൾ കാർത്തികയേയും കൊണ്ട് പോയി ദൂരെ മാറി ഒരു  കസേരയിൽ ഇരുന്നു. കാർത്തികയെ ചേർത്ത് പിടിച്ച് വിതുമ്പാൻ തുടങ്ങി. അപ്പോൾ അവളുടെ മടിയിൽ ഇരിക്കുന്നത് ഗൗരിയാണെന്ന് തോന്നി ഹരിക്ക്. അവൻ രഘുവിന്റെയും മക്കളുടെയും മുഖത്തേക്ക് നോക്കി.

ഒന്നും വിശ്വസിക്കാൻ സാധിക്കാതെ അവർ പരസ്പരം നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു.

തൊട്ടു പുറകിൽ നിന്നിരുന്ന അജയ് യേ നോക്കി അവൻ പറഞ്ഞു.

“നീ ഇവിടെ ഒന്ന് സെറ്റിൽ ആക്കി ജോണിയോട് പറഞ്ഞു വീട്ടിൽ പൊക്കോ.” സല്യൂട്ട് ചെയ്ത് അജയ് പോയി.

“ഞാൻ നാളെ കാലത്ത് വരാം.” തിരിഞ്ഞു നോക്കി ആരോടെന്നില്ലാതെ അവൻ പറഞ്ഞു. അനിതയെ നോക്കിയപ്പോൾ അവൻ തലയാട്ടി.

അവനു എത്രയും പെട്ടന്ന് വീട്ടിൽ എത്തണമായിരുന്നു. ജെയിംസിന്റെയും കാർത്തികയുടെയും കഥ അറിയണമായിരുന്നു. ഇത് ഗൗരി തന്നെയെന്ന് ഉറപ്പിക്കണമായിരുന്നു. അതിനു കാർത്തിക എഴുതിയ ഒന്നു രണ്ടു കഥകൾ കൂടെ വായിക്കാം എന്ന് കരുതി.

ജീപ്പിൽ കയറി ഇരുന്ന് അവൻ കാർത്തികയുടെ പ്രൊഫൈൽ എടുത്തു. ഒത്തിരി പേര് ഫോള്ളോ ചെയ്യുന്ന ഒരു അക്കൗണ്ട്. കുറെ ചെറുകഥകൾ. അവൻ ഓരോന്നായി വായിക്കാൻ തുടങ്ങി.

(തുടരും)
ബ്ലൈൻഡ് ഡേറ്റ് – 7

Post Views: 27
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

1 Comment

  1. Sreeja Ajith on August 23, 2024 10:19 AM

    Super 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.