Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വരുണിന്റെ അമ്മ
കഥ ജീവിതം

വരുണിന്റെ അമ്മ

By Jalaja NarayananAugust 22, 2024Updated:September 18, 20246 Comments5 Mins Read297 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓഫീസിൽ നിന്നു ഇറങ്ങി ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വരുണിനെ കണ്ടത്. അവനെ ഞാൻ പരിചയപ്പെട്ടതു സൂപ്പർമാർക്കറ്റിൽ വെച്ചാണ്. ഇടക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓഫീസിന്റെ അടുത്തുള്ള ആ സൂപ്പർ മാർക്കറ്റിൽ ഞാൻ എന്റെ മോളെയും കൊണ്ടു പോവാറുണ്ട്. അപ്പോൾ വെജിറ്റബിൾസെക്ഷനിൽ ഉള്ള അവൻ അടുത്തുവന്നു പച്ചക്കറികളൊക്കെ എടുത്തു തരും. ഇടയിൽ കുഞ്ഞിനോട് വിശേഷങ്ങൾ ഒക്കെ. ചോദിക്കും. എല്ലാവരോടും നിർത്താതെ സംസാരിക്കുന്ന കുട്ടത്തിലാണ് മോൾ.

എന്നെ കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. കൂടെ ഉള്ള സ്ത്രീയെ അടുത്തേക്ക് പിടിച്ചു കൊണ്ടു പറഞ്ഞു. ചേച്ചി ഇതാണെന്റെ അമ്മ. എന്നിട്ടു അമ്മയോടും പറഞ്ഞു. ഞാൻ പറയാറില്ലേ ഷോപ്പിൽ വരുന്ന ദേവികയെ കുറിച്ചു. ദേവൂട്ടിയുടെ അമ്മയാണിത്. അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. ദേവൂട്ടിയെ കുറിച്ചു ഇവൻ എപ്പോഴും പറയും.
അപ്പോഴാണ് ഞാൻ അമ്മയെ നല്ലോണം ശ്രദ്ധിച്ചത്. പിങ്കും നിലയും ചേർന്ന ചുരിദാറിട്ടു നീണ്ട മുടിയൊക്കെ ക്ലിപ്പ് ഇട്ടു ഒരു സുന്ദരി അമ്മ.

“ഞങ്ങൾ എറണാകുളം വരെ പോയതാണ്, അവിടെ ഹോസ്പിറ്റലിൽ ഒരാളെ കാണാനുണ്ടായിരുന്നു.”

അടുത്ത ബന്ധു വല്ലവരും ആണോ എന്നു ഞാൻ ചോദിച്ചപ്പോൾ വരുൺ പുഞ്ചിരിയോടെ പറഞ്ഞു.

“അതേ. വളരെ അടുത്ത ബന്ധു ആയിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങളുടെ ആരുമല്ല. പണ്ടത്തെ ബന്ധത്തിൽ ഒന്നു കാണാൻ പോയെന്നു മാത്രം.”

അവൻ പറഞ്ഞു നിർത്തിയപ്പോൾ എനിക്കു ഒന്നും മനസ്സിലായില്ല. അതു അറിഞ്ഞത് കൊണ്ടാവും അമ്മ പറഞ്ഞു.

“ഇവന്റെ അച്ഛനാണ്, ഇവനു അഞ്ചു വയസ്സായപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി, ഇപ്പോൾ വേറെ കുടുംബമായിട്ടു ജീവിക്കുന്നു. വൃക്കയൊക്കെ പോയിക്കിടക്കുകയാണ് ഇവനെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു. അതുകൊണ്ട് ത്തന്നെ ഒന്നുപോയി കാണാം എന്നു വിചാരിച്ചു.”

എനിക്കു വരുണിന്റെ അമ്മയെഒരു പാടു ഇഷ്ടമായി. കുറെ നേരം കൂടി സംസാരിക്കാൻ തോന്നി. പക്ഷേ അപ്പോഴേക്കും എന്റെ ബസ്സ് വന്നിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും സൂപ്പർ മാർക്കറ്റിൽ പോയി. അന്ന് എന്റെ കൂടെ ദേവു ഉണ്ടായിരുന്നില്ല. എന്നെ കണ്ടപാടെ വരുൺ അടുത്തേക്ക്
വന്നു. എന്നിട്ട് ചിരിയോടെ പറഞ്ഞു. അമ്മക്ക് ചേച്ചിയെ നല്ല ഇഷ്ടായി എന്നു തോന്നുന്നു. വിട്ടിൽഎപ്പോഴും ചേച്ചിയെ കുറിച്ചു പറയും.

” എനിക്കും” ഞാനും ചിരിച്ചു കൊണ്ടു അവനോടു പറഞ്ഞു.

“വരുൺ നിന്റെ അമ്മ എന്തൊരു സുന്ദരിയാ. എന്തിനാ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയത്?”

വരുണിന്റമുഖം പെട്ടെന്ന് ഇരുണ്ടത് ഞാൻ ശ്രദ്ധിച്ചു.
“അതിനെക്കുറിച്ചു അമ്മ ഒന്നും പറയാറില്ല. പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ബോൾഡ് ആയ സ്ത്രീ എന്റെ അമ്മയാണ്. ” അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഞാൻ അതു കാണാതിരിക്കാൻ ആയിരിക്കാം അവൻ അടുത്ത കസ്റ്റമർക്ക്‌ നേരെ നടന്നത്.

ഒരു ഒഴിവു ദിവസം വൈകുന്നേരം ഞാൻ ചെടികൾക്ക് വളമിട്ടും കള പറിച്ചും ഒക്കെ നിൽക്കുന്ന സമയത്താണ്. വരുണിന്റെ അമ്മ ഗേറ്റ് കടന്നു വന്നതു. ഇവിടെ അടുത്തു ഒരിടം വരെ വന്നതായിരുന്നുവെന്നും അന്വേഷിച്ചാണ് വീട് കണ്ടുപിടിച്ചതെന്നും പറഞ്ഞാണ് ഉമ്മറത്തേക്ക് കയറിയതു ത്തന്നെ. ഒരുപാടു പരിചയമുള്ളതു പോലെ കുറെ സംസാരിച്ചു.

ചായ കുടിച്ചു കൊണ്ടായിരുന്നു ആ കഥ എന്നോട് പറഞ്ഞതു.

സുജാത, അതായിരുന്നു അവരുടെ പേരു. പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു. ഒരു ജോലി ഒക്കെ വേണം എന്നായിരുന്നു ആഗ്രഹം. പക്ഷേ വിട്ടിൽ അച്ഛന് തുണി മില്ലിൽ നിന്നു കിട്ടുന്ന കൂലി മാത്രമായിരുന്നു വരുമാനം. നാലു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു സുജാത. തുണി മില്ലിലെ ശിവൻ മുതലാളിയുടെ മോനു സുജാതയെ വിവാഹം കഴിച്ചു കൊടുക്കുമോ എന്നു ചോദിച്ചു ശിവൻ മുതലാളി ഒരാളെ വീട്ടിലേക്കു അയച്ച ദിവസമായിരുന്നു സുജാതയുടെ ജീവിതത്തിൽ കഷ്ടകാലത്തിനു തുടക്കമിട്ടത്. എപ്പോഴും അടിയും ബഹളവുമായി നടക്കുന്നവൻ. പഠിപ്പു ഇല്ലാത്തവൻ, കൂട്ടുകാരോടൊത്തു എന്തു തോന്ന്യാസവും കാണിക്കുന്നവൻ, അങ്ങിനെ കുറെ ലേബലുകൾ ഉണ്ടായിരുന്നു ശിവൻ മുതലാളിയുടെ മോൻ രാമകൃഷ്ണന്. വിവാഹത്തിനു
സമ്മതിച്ചില്ലെങ്കിൽ അച്ഛന്റെ ജോലി പോവും എന്ന കാര്യം ഉറപ്പായിരുന്നു. ഇപ്പോൾ സ്വഭാവത്തിനു ഒന്നും ഒരു മോശവും ഇല്ല. ഇപ്പോൾ അവൻ അന്തസ്സായി ടൗണിലെ കടകൾ ഒക്കെ നോക്കി കഴിയുകയാണെന്നു മുതലാളിയുടെ ആളുകൾ പറഞ്ഞു. അങ്ങിനെ കല്യാണം സുജാതയുടെ ഇഷ്ടക്കുറവോടെ ഉറച്ചു.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ സുഖം തന്നെ ആയിരുന്നു ജീവിതം. സുജാതയെ
കൂട്ടി പുറത്തേക്കു പോവാനും അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാനും ഒക്കെ രാമകൃഷ്ണൻ സമയം കണ്ടെത്തി. പക്ഷേ അവൾ പരിചയക്കാരനെയോ കൂടെ പഠിച്ച ആൺകുട്ടികളെയോ കണ്ടാൽ സംസാരിക്കുന്നതു അയാൾക്കു ഇഷ്ടമല്ലായിരുന്നു. കാരണം അവളോടുള്ള ഇഷ്ട കൂടുതൽ ആണെന്നാണ് അയാൾ പറയാറ്.

ഒരു വർഷമായപ്പോഴേക്കും മോൻ ജനിച്ചു. പതുക്കെ പതുക്കെ രാമകൃഷ്ണൻ പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോവാൻ തുടങ്ങി. അതിനിടയ്ക്കു ഒരുനാൾ അച്ഛനുമായി വഴക്കിട്ടു രാമകൃഷ്ണൻ സുജാതയെയും കൂട്ടി വിട്ടിൽ നിന്നിറങ്ങി. പിന്നെ ടൗണിൽ ഒരു വാടക വിട്ടിൽ ആയി താമസം.

അയാൾ വിട്ടിൽ കുഞ്ഞിന്റെ കാര്യമോ വിട്ടുകാര്യമോ ശ്രദ്ധിക്കാതെയായി. സുജാത
ആരോടും സംസാരിച്ചാലും അയാൾക്ക്‌ സംശയമായിരുന്നു. കടയിൽ പോയാലും അമ്പലത്തിൽ പോയാലും വിട്ടിൽ അന്ന് അടി ആയിരിക്കും.

ഒരു ദിവസം സുജാതയുടെ ഒരു ബന്ധു കല്യാണം ക്ഷണിക്കാൻ സുജാതയുടെ വിട്ടിൽ വന്നു. അയാൾ കുറെ നേരം സംസാരിച്ചു പോവാൻ തുടങ്ങിയപ്പോൾ ആയിരുന്നു രാമകൃഷ്ണൻ വന്നത്. തുടക്കത്തിൽ വളരെ മാന്യമായിട്ടായിരുന്നു ആ ബന്ധുവിനോട് അയാൾ പെരുമാറിയത്. പിന്നെ പതുക്കെ പതുക്കെ അയാളെ അവഹേളിച്ചു
സംസാരിക്കാൻ തുടങ്ങി. വിവാഹത്തിന് മുൻപ് സുജാതയുമായി പല ബന്ധങ്ങളും ഉണ്ടാവാം ഇനിയും അതു തുടരാൻ നിങ്ങൾക്കു നാണമില്ലേ എന്നൊക്കെ ചോദിച്ചു. ആ ബന്ധു ഒരു മാന്യൻ ആയ വ്യക്തി ആയിരുന്നു. അതുകൊണ്ട് തന്നെ സുജാത ഇടപെട്ടു. അന്ന് അയാൾ സുജാതയെ ഒരു പാടു ഉപദ്രവിച്ചു ഓടിക്കൂടിയ ആളുകൾക്കിടയിൽ വച്ചു കുഞ്ഞിന്റെ അച്ഛൻ ഇവനാണോ എന്നു സംശയം ഉണ്ടെന്നു വരെ അയാൾ പറഞ്ഞു.

പിന്നെ അങ്ങോട്ട് അയാൾ അവളെ ദ്രോഹിച്ചിട്ടെ ഉള്ളു. പലരുടെയും പേരു ചേർത്തു അയാൾ സുജാതയെ കുറിച്ചു പറഞ്ഞു. എന്റെ കുഞ്ഞല്ല എന്നും പറഞ്ഞു വരുണിനെയും ഉപദ്രവിച്ചു തുടങ്ങി.അവൾ പോലീസിൽ പരാതിപ്പെട്ടപ്പോൾ
പോലീസ് അവളുടെ ആളാണല്ലോ എന്നു പറഞ്ഞു പരത്തി.

സുജാതക്കു സഹിച്ചു മതിയായി. വീട്ടിലേക്കു തിരിച്ചു പോവാമെന്ന് വച്ചാൽ അച്ഛൻ അപ്പോഴേക്കും മരിച്ചു പോയിരുന്നു. മൂത്ത ഏട്ടൻ ആയിരുന്നു വീട്ടിലെ കാര്യം ഒക്കെ
നോക്കിയിരുന്നത്. രണ്ടു അനിയത്തിമാർ വിവാഹപ്രായമായിട്ടുണ്ട്. മകൻ മരിച്ചു പോയി എന്നു കരുതുന്ന ശിവൻ മുതലാളി മോന്റെ ഭാര്യക്കും കുഞ്ഞിനും വലിയ വിലയൊന്നും കൊടുത്തില്ല.

മരിച്ചാലോ എന്നു വരെചിന്തിച്ചിരുന്നു ആ സമയങ്ങളിൽ. പിന്നെ മോനേ ഓർക്കും. പാവം അതു ഭൂമിയിൽ വന്നതു ജീവിക്കാൻ അല്ലേ. എന്നു വിചാരിച്ചു ആ ചിന്ത ഉപേക്ഷിച്ചു.

ഒരു ദിവസം കറന്റ്‌ മീറ്റർ റീഡ് ചെയ്യാൻ ഒരാൾ വന്ന സമയത്തായിരുന്നു അയാൾ വീട്ടിലേക്കു വന്നതു. ആ ഉദ്യോഗസ്ഥനെ കുറെ വഴക്ക് പറഞ്ഞു. എന്റെ ഭാര്യയുമായുള്ള എന്താ ഇടപാട് എന്നു ചോദിച്ചു അയാളെ തല്ലി അയാളും തിരിച്ചു തല്ലി പോലീസ് കേസ് ആയി. കുട്ടുകാർ ആരോ സ്റ്റേഷനിൽ നിന്നു ഇറക്കിയപ്പോൾ അയാൾ വീട്ടിലെത്തി അടിയായി. ഇത്തിരി കാണാൻ കൊള്ളാവുന്നതാണ് നിന്റെ പ്രശ്നം അതു ഞാൻ തീർക്കാം എന്നു പറഞ്ഞു അടുപ്പിൽ എരിയുന്ന വിറകുമായി മുഖത്തു കുത്താൻ വന്നപ്പോൾ മോനേയുമെടുത്തു അവിടുന്ന് ഇറങ്ങി.

പിന്നെ ജീവിക്കാൻ നല്ല കൊതി ആയിരുന്നു. പ്രായമുള്ള ഒരു അമ്മയെ നോക്കാൻ ഒരു വിട്ടിൽ ഹോം നേഴ്‌സ് ആയി കൂടി. ആ വിട്ടിൽ ത്തന്നെ ഉള്ള ഒരു പഴയ തയ്യൽ മെഷീനിൽ കൂടി പണ്ടു പഠിച്ച തയ്യൽ മിനുക്കി എടുത്തു. തയ്യിച്ചു കൊടുക്കുന്നത് എല്ലാവർക്കും ഇഷ്ടപെട്ടപ്പോൾ തയ്യിക്കാൻ കിട്ടിതുടങ്ങി. പക്ഷെ ആ അമ്മ പെട്ടെന്ന് മരിച്ചപ്പോൾ വീണ്ടും താമസിക്കാൻ ഒരു സ്ഥലം ഇല്ലാതായി. അവരുടെ മക്കൾ തന്നെ ഒരു ഒരു മുറി വീട് വാടകയില്ലാതെ താമസിക്കാൻ തന്നു. അവരുടെ വീട് അടിച്ചു തുടച്ചു വെക്കണം എന്ന നിബന്ധനയിൽ. പിന്നെ ഒരു സ്കൂളിൽ കഞ്ഞി വെക്കാൻ കിട്ടി
രണ്ടു മൂന്നു വീടുകളിൽ വിട്ടു ജോലിയും തയ്യലും. വീട്ടു ജോലിക്ക് പോവുന്ന ഒരു വിട്ടിൽ നിന്നു ലോൺ ശരിയാക്കി തന്നു ഒരു പശുവിനെ വാങ്ങി. അപ്പോഴേക്കും മോൻ സ്കൂളിൽ പോയി തുടങ്ങിയിരുന്നു. അവൻ കുറച്ചു വലുതായപ്പോൾ അവനും പഠിക്കുന്നതിനോടൊപ്പം തന്നെ പേപ്പർ വിതരണം, പാല് വിതരണം എന്നിവയൊക്കെ ചെയ്യുമായിരുന്നു. പഠിക്കാനും മിടുക്കനായിരുന്നു അവൻ. പത്തു പതിനഞ്ചുപേര് ഉള്ള ബർത്ത്ഡേ പാർട്ടികൾക്കു ഒക്കെ ഫുഡ്‌ ഉണ്ടാക്കി കൊടുക്കാനും തുടങ്ങി ആ സമയത്ത്.

സുജാത പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല. പകരം ഒരു
വിജയിയുടെ ഭാവമായിരുന്നു. മോൻ എംകോം പഠിച്ചു കൊണ്ടിരിക്കുന്നു. അവനു ഒരു നല്ല ബാങ്കിൽ കിട്ടാതിരിക്കില്ല. ഞങ്ങൾ ഇപ്പോൾ മനസമാധാനത്തോടെയാണ് ജീവിക്കുന്നത്. ഇപ്പോൾ എനിക്കു ഒരു കാറ്ററിംഗ് യൂണിറ്റ് ഉണ്ടു. വീട് പണി ഏകദേശം തീരാറായി. ഇപ്പോൾ ഞാൻ വീടുകളിൽ പോയി പണിയെടുക്കുന്നതമാത്രമേ നിർത്തിട്ടുള്ളു.. തയ്യൽ ഇപ്പോഴും ഉണ്ട് മോൻ കോളേജിൽ നിന്നു വന്നിട്ടാണ്
സൂപ്പർ മാർക്കറ്റിൽ പണി ചെയ്യുന്നത്. ഞങ്ങൾ ഇപ്പോൾ ജീവിതം ആസ്വദിച്ചു ആണ് ജീവിക്കുന്നത്. കൂടെ എല്ലാറ്റിനും കൂടെ മോൻ ഉണ്ടല്ലോ എന്ന ആശ്വാസവും.

അവർ യാത്ര പറഞ്ഞു ഇറങ്ങി. ജീവിതം കൈമോശം വന്നിട്ടും പൊരുതി അതു തിരിച്ചു പിടിച്ച ആ അമ്മയും അമ്മയെ മനസ്സിലാക്കി ചേർത്തു പിടിക്കുന്ന ആ മോനും എന്റെ മനസ്സിൽ ഒരു വലിയ സ്ഥാനമായിരുന്നു.

#എന്റെരചന
#സംശയം

Post Views: 36
4
Jalaja Narayanan

6 Comments

  1. Vanaja vp on August 27, 2024 5:34 PM

    Nice story 👏

    Reply
  2. പ്രഭാകരൻ. on August 27, 2024 6:41 AM

    നല്ല കഥ..നന്നായി പറഞ്ഞു..അഭിനന്ദനങ്ങൾ..

    Reply
  3. Suma Jayamohan on August 25, 2024 2:06 PM

    കൈവിട്ടുപോയ ജീവിതം തിരിച്ചു തിരിച്ചു പിടിച്ച അമ്മയുടെയും മകൻ്റെയും കഥ മനസ്സിൽ പതിഞ്ഞു പോയി
    അഭിനന്ദനങ്ങൾ❤️👌💐

    Reply
    • Divya Sreekumar on August 25, 2024 6:18 PM

      നല്ല രചന, ഹൃദ്യം 💜

      Reply
      • Mallika Radhakrishnan on August 31, 2024 10:29 PM

        അതിഭാവുകത്വം ഇല്ലാത്ത ലളിതമായ ആഖ്യാനം. ഉയർച്ച നേരുന്നു

        Reply
  4. Fathima Misna P on August 23, 2024 11:21 AM

    പൊരുതി ജയിച്ച ആ അമ്മയോട് നമുക്കും ചേർന്നിരിക്കാം… ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.