Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഞ്ഞു പെയ്യും നോവുകൾ
അനുഭവം ആരോഗ്യം ഓർമ്മകൾ ബന്ധങ്ങൾ

മഞ്ഞു പെയ്യും നോവുകൾ

By Shaheera K VAugust 25, 202414 Comments5 Mins Read197 Views
Bookmark Now
Please login to bookmark Close

No account yet? Register

കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദത്തിനിടയിൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടതു പോലെ തോന്നിയപ്പോൾ പൈപ്പ് പൂട്ടി. ഇല്ല, ബെല്ലടിക്കുന്നില്ല, തോന്നിയതാണ്. ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഇങ്ങനെ പൈപ്പ് തുറന്നും അടച്ചും ഞാൻ നിൽക്കുന്നത്. ഓരോ തവണയും പൈപ്പടക്കുമ്പോൾ വയറിനകത്ത് നിന്നുമെന്തോ ഉരുണ്ടുയർന്ന് തൊണ്ടയിൽ കുരുങ്ങുന്നു. വയ്യ… വേഗം കുളി തീർത്തു പുറത്തിറങ്ങി. ആ ഇരുണ്ട മുറിയിൽ നടുവിലിട്ടിരിക്കുന്ന ചെറിയ മേശന്മേൽ മൂത്താപ്പ വാങ്ങിക്കൊണ്ടു വന്ന ഭക്ഷണപ്പൊതി അങ്ങനെ തന്നെയിരിക്കുന്നു. മൂത്താപ്പ പുറത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരിക്കുന്നു.

“മൂത്താപ്പാ… നമുക്ക് കഴിക്കാം”

ആ മേശക്കിരുവശവുമിരുന്ന് രണ്ടുപേരും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. ഓരോന്നോർക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ നിന്നുമിറങ്ങുന്നില്ല. എത്ര ദിവസമായി എൻ്റെ ഉപ്പ വല്ലതും കഴിച്ചിട്ട്. കഴിക്കാൻ തോന്നുന്നില്ല, ഭക്ഷണം ഇറങ്ങാത്തതു പോലെ, ചർദ്ദിക്കുന്നു, അങ്ങനെ എന്തെല്ലാമാണ് ആ പാവത്തിന്റെ ആധികൾ. കണ്ടുനിൽക്കാൻ പോയിട്ട് ആലോചിക്കുമ്പോഴേ കണ്ണിൽ നിന്നും ചുടുനീർകണങ്ങൾ മഴ പോലെ പൊലിയുന്നു.

“മോളേ… വിഷമിക്കാണ്ടിരി… ഉപ്പാക്കൊന്നും പറ്റില്ല… ഞങ്ങളൊക്കെ…”

മൂത്താപ്പയുടെ വാക്കുകളെ മുറിച്ച് ഫോൺ ബെല്ലടിച്ചു. ഉമ്മയാണ്. മൂത്താപ്പയുടെ മുഖത്തെ ഇരുണ്ടതാക്കാൻ മാത്രം കഴിവ് ആ ഫോണിനുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞത് അപ്പോഴാണ്. എന്നെപ്പോലെ തന്നെ മൂത്താപ്പയും പേടിച്ചാണ് ഓരോ മണിയടികളേയും കാത്തിരിക്കുന്നത്.

“മോളേ… പേടിക്കേണ്ട. കുഴപ്പമൊന്നുമില്ല. ഉപ്പ കുറച്ചു ചൂടുവെള്ളം കുടിച്ചു. പിന്നൊന്നും വേണ്ടാന്നാ പറഞ്ഞത്. ഉമ്മയും കഴിച്ചു.”

“പിന്നെ ഇവിടെ മറ്റേ പാപ്പയും ഒക്കെ വന്നിരുന്നു. നാളെ ക്രിസ്മസ് അല്ലേ. എല്ലാ മുറിയിലും കയറി ഇറങ്ങുന്നുണ്ട്. നമുക്കൊരു ബെഡ്ഷീറ്റൊക്കെ അവർ തന്നു. ഉപ്പ ഡാഡിയേയും മമ്മിയേയും ഒക്കെ വിളിക്കണമെന്നു പറഞ്ഞു. ഇപ്പോൾ സംസാരിക്കാൻ ശരിക്ക് പറ്റില്ലല്ലോ നമുക്ക് അസുഖമൊക്കെ മാറിയിട്ട് തൃശൂർക്ക് പോകാമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങള് കഴിച്ചോ?”

“മൂത്താപ്പയുടെ തുണിയൊക്കെ ശരിക്ക് തിരുമ്പിയില്ലേ? കറയൊന്നും ആക്കരുത്ട്ടാ. നല്ലോണം നോക്കണേ.”

“പിന്നെ നാളെ വരുമ്പോൾ ഉമ്മാടെ പച്ച മാക്സി എടുക്കണം. പിന്നെ ഷാൾ വീതിയുള്ളത് മതീട്ടാ.”

ഉമ്മ പറഞ്ഞതു മുഴുവൻ ആവർത്തിച്ചാവർത്തിച്ച് മനസ്സിൽ കേട്ടു കൊണ്ടാ കട്ടിലിൽ ചുമരിനോട് ചേർന്നു ഞാൻ കിടന്നു. ചെറിയൊരു ശബ്ദത്തോടെ കറങ്ങുന്ന ഫാനിനോടൊപ്പം നാലടി മാത്രം അകലത്തിൽ എതിർചുമരിനോട് ചേർത്തിട്ട കട്ടിലിൽ കിടന്ന് ഒരേ താളത്തിൽ കൂർക്കം വലിക്കുന്ന മൂത്താപ്പയുടെ ഈരടികളും എൻ്റെ ഉറക്കത്തെ എങ്ങോട്ടാ തട്ടിപ്പറിച്ചെടുത്ത് പറന്നിരുന്നു. പുറത്ത് വീശുന്ന കാറ്റിനൊപ്പം മഴയും വിരുന്നു വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കിടക്കുകയായിരുന്നു ഞാൻ. മുറ്റത്ത് കഴുകി വിരിച്ചിട്ട തുണികളെല്ലാം നനയുമല്ലോ എന്ന ആധിയായിരുന്നു എനിക്കപ്പോൾ.

തിരുവനന്തപുരം ആർ.സി.സി യുടെ അടുത്തുള്ള ആ ചെറിയ ലോഡ്ജ് മുറിയും അവിടുന്ന് മൂത്താപ്പയോടൊപ്പം ആശുപത്രിയിലേക്കുള്ള രാവിലത്തെ നടത്തവും ആശുപത്രിക്കകത്തെ ഓട്ടവും രാത്രിയുടെ കറുപ്പണിയാൻ ആകാശം തയ്യാറെടുക്കുമ്പോൾ അവിടുന്ന് തിരിച്ച് ലോഡ്ജിലേക്കുള്ള ഓട്ടവും ഉമ്മയുടേയും ചിലപ്പോഴൊക്കെ ഉപ്പയുടേയും എൻ്റേയും മൂത്താപ്പയുടേയും വസ്ത്രങ്ങൾ കഴുകിയിടലും ശേഷമുള്ള കുളിയും ഭക്ഷണവും പിന്നെയീ ഉറക്കം വരാത്ത രാത്രികളും എൻ്റെ ശീലങ്ങളായിത്തീരാൻ വെമ്പൽ കൂട്ടുകയായിരുന്നു.

കോഴിക്കോട് കോളേജിൽ നിന്നും ലീവുമെടുത്ത് ഉപ്പയും ഉമ്മയുമായി ഇവിടേക്ക് കൂടുമാറ്റം നടത്തിയിട്ട് പത്തു ദിനങ്ങളായി. ഇതിനിടയിൽ ഉപ്പക്ക് ചെയ്തു കൂട്ടിയ ടെസ്റ്റുകളും കുത്തിവെച്ച മരുന്നുകളും എനിക്ക് മനഃപാഠമായിരിക്കുന്നു. മോളെ ഡോക്ടറാക്കാൻ പഠിപ്പിക്കാൻ വിട്ടത് നന്നായി എന്ന് കളിയായി പറയുന്ന ഉപ്പയോട് പക്ഷേ ഒന്നും പറയാനെനിക്ക് കഴിയുന്നുമില്ല. സെക്കന്റ് ഇയറിലേക്ക് കടന്നയുടനെ ഉപ്പയുമായി ഇങ്ങോട്ട് വന്നയെൻ്റെ അല്പബുദ്ധിയിൽ ഒതുങ്ങാത്തതെല്ലാം കണ്ടുപിടിക്കാൻ ഞാനാശ്രയിച്ചിരുന്ന മാർഗങ്ങൾ ഫോണിലെ നെറ്റിനേയും ഒരു സീനിയർ ചേച്ചിയേയും പിന്നെ അവിചാരിതമായി ഇടിച്ചുകയറി വന്നു താങ്ങായിത്തീർന്ന ഒരു ഫാർമസിസ്റ്റിനേയുമായിരുന്നു.

ഉറക്കം വരാതെ ചുമരിൽ നോക്കി കിടക്കവേയാണ് നാളെ ക്രിസ്മസ് ആണല്ലോ എന്നോർമ വന്നത്. അതോടൊപ്പം ഡാഡിയും മമ്മിയും തൃശൂരുള്ള അവരുടെ വീടും പ്ലം കേക്കുമൊക്കെ ഒരു മധുരമായ ഓർമയായി എന്നിൽ നിറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു വെക്കേഷനിൽ ഞങ്ങളവിടെ ക്രിസ്മസ് കൂടാൻ പോയത് ഇന്നലെയെന്ന പോലെയെൻ്റെ ഓർമകളിൽ നിറഞ്ഞു. പാതിരാ കുർബാനയ്ക്ക് ഡാഡിയും മമ്മിയും കൂടെ പോകുമ്പോൾ ഉപ്പ ചെന്നു മുൻവശത്തെ വാതിൽ പൂട്ടിയതും കുളിരുന്ന തണുപ്പിലെപ്പൊഴോ ഉണർന്നപ്പോൾ മുറ്റത്തെ മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി നിറഞ്ഞ ചിരിയോടെ എൻ്റെ മുന്നിൽ മമ്മി വന്നു നിന്നു “മെറി ക്രിസ്മസ് റാണി മോളേ..” എന്നു പറഞ്ഞു തിരിഞ്ഞതും മമ്മിയുടെ നീണ്ട ഇടതൂർന്ന കറുപ്പും വെള്ളയും ഇഴ ചേർന്ന് മെടിഞ്ഞിട്ട മുടിയെ കൊതിയോടെ നോക്കിയതും എല്ലാം എൻ്റെ മുന്നിലുള്ള ചുമരിലൊരു ചിത്രമെന്ന പോലെ തെളിഞ്ഞു കൊണ്ടിരുന്നു.

എനിക്കു ക്രിസ്മസ് എന്നാൽ ഡാഡിയും മമ്മിയുമാണ്. ഡാഡിയും മമ്മിയുമെന്നാൽ ബാംഗ്ലൂരും തൃശ്ശൂരും എടക്കഴിയൂർ കടപ്പുറവും പള്ളിപ്പെരുന്നാളും സോനുവേട്ടനും നിനോ ഏട്ടനും എല്ലാം കൂടിക്കലർന്നൊരു ഓർമയാണ്. പുലർകാലെയുള്ള മൂടൽമഞ്ഞിനിടയിൽ അവ്യക്തമായും പിന്നീട് മഞ്ഞുരുകുമ്പോൾ വ്യക്തമായും വരുന്ന കാഴ്ചകൾ പോലെ മനോഹരമാണ് അവരുടെ ഓർമകളും. രണ്ടെണ്ണം അകത്തു ചെന്നാൽ സ്നേഹം കൂടുന്ന ഡാഡിയും ഡാഡിയോട് വഴക്കിട്ട് പരിഭവിച്ചിരിക്കുന്ന മമ്മിയും എന്നിലെന്നും അസൂയ നിറച്ചിരുന്നു. വിപ്ലവകരമായൊരു വിജയപ്രണയത്തിൻ്റെ പ്രതീകങ്ങളായിരുന്നു എനിക്കവർ. ഉപ്പ നാട്ടിൽ ലീവിനു വരുമ്പോൾ ഡാഡിയെ കാണാൻ പോകുന്ന പോലെ തന്നെയിയിരുന്നു ഡാഡിയും കുടുംബവും നാട്ടിൽ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരുന്നതും. മറ്റേതു ബന്ധുക്കൾ വരുന്നതിൻ്റെയോ അല്ലെങ്കിൽ അതിനേക്കാളുമേറെ സന്തോഷമോ ആ സന്ദർശനങ്ങൾ ഞങ്ങൾക്കിടയിൽ സൃഷ്ടിച്ചു.

ഈ ക്രിസ്മസിന് ഡാഡിയും മമ്മിയും ബാംഗ്ലൂർ ആണ്. അല്ലെങ്കിലൊരു പക്ഷേ ഉപ്പയെ കാണാൻ അവരെത്തിയേനേ. അതിനുപ്പക്ക് വയ്യാത്തത് അവരറിഞ്ഞിട്ടില്ലല്ലോ. അഞ്ചു മാസങ്ങൾക്കു മുമ്പ് നാട്ടിൽ വന്നു എല്ലാ ചെക്കപ്പും കഴിഞ്ഞ് ഒരു പ്രശ്നവുമില്ല എന്നറിഞ്ഞ് തിരിച്ചു ഗൾഫിൽ പോയ ഉപ്പ എത്ര പെട്ടെന്നാണ് സുഖമില്ലാതെ നാട്ടിലെത്തിയത്. വെറും ഒന്നര മാസമാകുന്നതേ ഉള്ളൂ ഉപ്പക്ക് വയ്യാതായിട്ട്. അത് വയറിനെ കാർന്നുതിന്ന് വലുതായിത്തീർന്നൊരു പുണ്ണ് രൂപവും ഭാവവും പേരും മാറിയൊരു ഭീകരജീവിയായിത്തീർന്നു എന്നത് രണ്ടു ദിവസം മുന്നേ മാത്രമാണ് അറിഞ്ഞത്. ഉപ്പയെ അറിയിച്ചിട്ടില്ല. ഞാനും ഉമ്മയും ആ ഷോക്കൊന്നുൾക്കൊണ്ടു വരുന്നതേ ഉള്ളൂ.

“നമുക്കുപ്പയോട് മെല്ലെ പറഞ്ഞു മനസ്സിലാക്കാം മോളേ… ഒറ്റയടിക്ക് പറഞ്ഞ് പേടിപ്പിക്കേണ്ട. എന്തായാലും ഒന്നു റേഡിയേഷൻ ചെയ്തു നോക്കാമെന്നല്ലേ ഡോക്ടർ പറഞ്ഞത്. നമുക്കൊന്നു നോക്കാം എന്നിട്ട് പറയാം.”

ഉമ്മയുടെ വാക്കുകൾ ഓർത്തു കൊണ്ട് പിന്നേയും കിടന്നു.

എത്രനേരം കഴിഞ്ഞുവെന്നറിയില്ല പക്ഷേ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. മൂത്താപ്പ വന്നു വിളിച്ചപ്പോഴേ അറിഞ്ഞുള്ളൂ. ഉമ്മാക്ക് മാറ്റാനുള്ള വസ്ത്രങ്ങളുമെടുത്തു ഒറ്റയോട്ടമായിരുന്നു ആശുപത്രിയിലേക്ക്. പോകുന്ന വഴികളിൽ മഞ്ഞു വീണു നനഞ്ഞ പുല്ലുകൾ… ആശുപത്രിയിലേക്കുള്ള വഴിയിലാകെ തോരണങ്ങളും നക്ഷത്രങ്ങളും തൂക്കിയിട്ടിരുന്നു. എന്തോ ഒന്നു താഴെ കുട്ടികളുടെ ഓങ്കോളജി വാർഡിൽ ചെന്നു നോക്കാൻ തോന്നി. അവിടത്തെ കാഴ്ച സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ഒരുപോലെ കണ്ണു നിറച്ചു. ചുവപ്പു തൊപ്പി ധരിച്ച നഴ്സുമാരും കുട്ടികളും സാൻ്റയുടെ വലിയ ബലൂൺ രൂപവും അണിയിച്ചൊരുക്കിയ മണവാട്ടിയെ പോലെയുള്ള ക്രിസ്മസ് ട്രീയും എന്നിൽ സന്തോഷമുണർത്തി. എന്നാൽ ആ തൊപ്പി ധരിച്ച പല കുഞ്ഞുങ്ങളുടേയും തലയിലൊരൊറ്റ മുടി പോലുമില്ലല്ലോ എന്ന ചിന്തയും അമ്മയുടെ തോളിൽ കരഞ്ഞു തളർന്നു കിടന്നുറങ്ങുന്ന ഒരു കുഞ്ഞുമോനും കട്ടിലിൽ പാതി മയക്കത്തിൽ കിടക്കുന്ന പല കുരുന്നുകളും എൻ്റെ നെഞ്ചിലെ തീയാളിക്കത്തിച്ചു കൊണ്ടേയിരുന്നു.

ഉപ്പയുടെ അടുത്ത് ചെന്നെങ്കിലും ആൾ നല്ല ക്ഷീണത്തിലായതിനാൽ ഒന്നും മിണ്ടിയില്ല. എനിക്കിത്തിരി പരിഭവവും ഉപ്പയോട് തോന്നി. കാരണമൊന്നുമല്ല, ഇത്രയും നാൾ ഉപ്പയുടെ ഒപ്പം നിന്നു എല്ലാ കാര്യങ്ങളും നോക്കിയതു ഞാനായിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് കൊച്ചുപ്പയുടെ മോൻ (എൻ്റെ സമപ്രായക്കാരനാണവൻ) വന്നപ്പോൾ ഉപ്പ ചർദിക്കുകയായിരുന്നു. അവനോടിപ്പോയി ഉപ്പക്ക് വായ് കഴുകാൻ ചൂടുവെള്ളമെടുത്തു കൊടുത്തു. അതോടെ ഉപ്പ എന്നോട് ഇത്തിരി നീരസത്തിൽ “നിനക്കിത്രനാളും ഇങ്ങനെ തോന്നിയില്ലല്ലോ” എന്നു ചോദിച്ചതെന്നെ ഒത്തിരി വിഷമിപ്പിച്ചു. അതിന്റെ പരിഭവം ഇതുവരെ ഉപ്പയോട് പറഞ്ഞു തീർന്നിട്ടുമില്ല. അല്ലെങ്കിലും ഞങ്ങൾക്കിടയിലെ പിണക്കങ്ങളും പരിഭവങ്ങളും ഒരു ബലൂൺ പോലെ ഊതിവീർപ്പിച്ച് അവസാനം ഒരു പൊട്ടിത്തെറിയിലൂടേയും കരച്ചിലിലൂടേയും ഉമ്മകളിലൂടേയുമാണല്ലോ അവസാനിക്കാറ്. സാരമില്ല, രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഉപ്പയുമായുള്ള പിണക്കം ഉമ്മ തന്നെ ഇടപെട്ട് മാറ്റിത്തരും.

അത്രയും നേരം ഇഴഞ്ഞുനീങ്ങിയൊരു ദിവസം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. പെട്ടെന്നു ബി.പി. കുറഞ്ഞു കുറഞ്ഞു വന്ന ഉപ്പക്ക് മരുന്നു വാങ്ങാനും തിരിച്ചും ഓടിക്കൊണ്ടിരുന്ന ഞാൻ ചുറ്റും പൂത്തു നിൽക്കുന്ന നക്ഷത്രങ്ങളേയും തോരണങ്ങളേയും വെറുതെ പ്രാകിക്കൊണ്ടിരുന്നു. ഓടിത്തളർന്ന കിതപ്പു മാറ്റാൻ ഉപ്പയുടെ കട്ടിലിനരികിൽ നിൽക്കവേ എൻ്റെ മുമ്പിൽ പതിയേ പതിയേ ഉപ്പയുടെ ശ്വാസോച്ഛ്വാസങ്ങളും കുറഞ്ഞു വരികയായിരുന്നു. ഒടുവിലെൻ്റെ കിതപ്പു മാറുന്നതിനു മുമ്പ് തന്നെ ആ ശ്വസവും നിലച്ചു… എന്നെന്നേക്കുമായി…

അത്രയും നാളത്തെ ക്രിസ്മസ് ഡാഡിയുടേയും മമ്മിയുടേയും ഓർമകളായിരുന്നെങ്കിൽ അന്നു മുതൽ ക്രിസ്മസ് എനിക്ക് ആർ.സി.സി. യും അവിടത്തെ കുഞ്ഞു ജീവിതങ്ങളും ബില്ലിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പുകളുടേയും ഓർമ്മകളായി. വർഷങ്ങളേറെ പിന്നിട്ടിട്ടും ഇന്നും ആ ലോഡ്ജും ആശുപത്രി വരാന്തയും ഡിസംബറിലെ കുളിരുന്ന മഞ്ഞും എൻ്റെ കൺകോണുകളിൽ നനവു പടർത്തി എൻ്റെ ഉള്ളം കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Post Views: 24
4
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

14 Comments

  1. മിനി സുന്ദരേശൻ on October 19, 2025 1:52 AM

    നൊമ്പരിപ്പിക്കുന്ന രചന…… നന്നായെഴുതി❤️👍

    Reply
    • Rani Zain on October 19, 2025 6:34 PM

      നന്ദി ❤️

      Reply
  2. Joyce Varghese on October 16, 2025 6:27 PM

    നോവുണർത്തിയ എഴുത്ത്. 😰
    നല്ല ആഖ്യാനം.👏

    Reply
    • Rani Zain on October 17, 2025 4:37 PM

      ഇത് പിന്നെ വായിച്ചു നോക്കിയിട്ടേ ഇല്ല. കഴിയുന്നില്ല, ഇപ്പോഴും

      Reply
  3. Kunju Mohammed Ahmed on October 16, 2025 2:54 PM

    മനസ്സിനെ വേദനിപ്പിക്കുന്ന ഈ എഴുത്തിൽ എല്ലാമുണ്ട്..
    ആശംസകൾ

    Reply
    • Rani Zain on October 17, 2025 4:38 PM

      മനസ്സിലെ നോവടക്കാൻ എഴുതിയതായിരുന്നു, ഇപ്പോഴും നോവ് ബാക്കി…

      Reply
  4. Suma Sreekumar on October 16, 2025 2:49 PM

    👌👌👌👌👌👌 നല്ലെഴുത്ത്

    Reply
    • Rani Zain on October 17, 2025 4:39 PM

      നന്ദി ചേച്ചീ

      Reply
  5. Suma Jayamohan on October 16, 2025 2:05 PM

    വല്ലാത്ത നൊമ്പരം തന്ന എഴുത്ത്❤️👌🌹

    Reply
    • Rani Zain on October 17, 2025 4:40 PM

      വേദന തീരാനെഴുതിയതായിരുന്നു, പക്ഷേ അങ്ങനെയൊന്നും തീരില്ല എന്ന് മനസ്സിലായി.

      Reply
  6. Sures h on October 16, 2025 11:07 AM

    വേദനിപ്പിക്കുന്ന ഓർമകൾ നന്നായി എഴുതി👌👍❤️💯🙏🙏🙏🙏

    Reply
    • Rani Zain on October 17, 2025 4:41 PM

      നന്ദി

      Reply
  7. sabira latheefi on September 4, 2024 3:40 PM

    നോവ് 😥

    Reply
    • Shaheera KV on October 16, 2025 5:21 PM

      മറക്കില്ലൊരിക്കലും…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.