Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലൈഫ് ഓഫ് ജോസൂട്ടി
കഥ

ലൈഫ് ഓഫ് ജോസൂട്ടി

By Lekha JustinSeptember 5, 2024No Comments3 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്ലാന്തടത്തിലെ ജോസൂട്ടി വന്നത് നാട്ടിലാകെ വാർത്തയായിരുന്നു. തുലാവർഷം മുടിയഴിച്ചാടുന്നതിനിടയിലും കുശുകുശുപ്പുകൾ മിന്നൽവേഗം പ്രാപിച്ചു വീടുവീടാന്തരം പാഞ്ഞു.
“ഫോറിനിലൊന്നുമല്ലേലും അവന്റേല് പൂത്ത കാശാന്നാ തോന്നുന്നേ. ഒന്നാംതരം കാൽസറായീം കൂളിംഗ് ഗ്ലാസും. ഹൊ! എന്നാ ഒരു പത്രാസാ!”
മീങ്കാരി ഒറോതചേടത്തി മിനുമിനാ മിന്നുന്ന നെത്തോലി ഒന്നിനുമേലെ ഒന്നായി അടുക്കിയ വട്ടയിലത്തട്ടിലേക്കു വാരി വച്ചു കൊണ്ടു അടക്കത്തിൽ പറഞ്ഞു. അതുകേട്ട വില്ലേജാപ്പീസറു കമലമ്മാള് നെത്തോലിപ്പൊതി കൈനീട്ടി വാങ്ങുന്നതിനിടേലൂടെ പെരുവിരലിൽ എത്തിക്കുത്തി പ്ലാന്തടത്തിലെ ഗേറ്റിനകത്തേക്കെത്തി നോക്കി. അവിടെങ്ങും ആരേം കാണാഞ്ഞിട്ട് ചുണ്ടും കോട്ടി കൈക്കുള്ളിൽ ചുരുട്ടി വച്ചിരുന്ന നൂറിന്റെ നോട്ടെടുത്തു ഓറോതച്ചേടത്തിക്കു കൊടുത്ത് മിണ്ടാതനങ്ങാതെ തിരിച്ചു കേറിപ്പോയി.

“ഓഹ്… അവൾക്കസൂയയാ.” മീൻകുട്ടയിൽ കണ്ണും മിഴിച്ചു മലർന്നു കിടന്ന ചെങ്കലവക്കുഞ്ഞുങ്ങളിലേക്ക് ഒറോതച്ചേടത്തി തന്റെ പുച്ഛം പകർന്നു.

പിറ്റേന്ന് ജോസൂട്ടി ഇടവഴിലൂടെ തന്റെ വെസ്പാ സ്കൂട്ടറിൽ ഞെളിഞ്ഞിരുന്നു പോകുന്നത് കമലമ്മാള് അടുക്കളേടെ ചെറുജനാല വഴി കണ്ടു. കൂളിംഗ് ഗ്ലാസിനിടേലൂടെ ചെരിഞ്ഞൊരു കാക്കനോട്ടം തന്റെ വരാന്തേലേക്കു പാറി വീണത് ഒറ്റക്കണ്ണാലെ ഒപ്പിയെടുത്തതും കമലമ്മാളിന് കലിപ്പ് പെരുവിരലേന്നിരച്ചു കയറി.
“ഡീ പെമ്പിള്ളേരെ; അകത്തു കേറിപ്പോടീ… അവന്റെ പടുതി അത്ര പന്തിയല്ല.”
വരാന്തയിൽ മനോരമ മാസികയും വായിച്ചു രസിച്ചിരുന്ന പെണ്മക്കളുടെ നേരെ കമലമ്മാള് ഉച്ചത്തിൽ ഒച്ചയെടുത്തു.

പൊങ്ങച്ചക്കാരനെന്നും വഷളനെന്നും ജോസൂട്ടിയെപ്പറ്റി ഒളിഞ്ഞും തെളിഞ്ഞും നാട്ടിൻപുറത്തെ വാർത്താസംപ്രേഷണങ്ങളിൽ പരാമർശമുള്ളത് പലരും പറഞ്ഞറിഞ്ഞെങ്കിലും ജോസൂട്ടി അതൊന്നും മൈൻഡ് ചെയ്തില്ല.
“അവനാളത്ര വെടിപ്പല്ല കേട്ടോ. പാടത്തും പറമ്പിലും നിന്ന് എന്തോ ഒരു കുന്ത്രാണ്ടത്തിലൂടെ പെമ്പിള്ളേരെ നോട്ടമാ അവന്റെ ജോലി.” അടുത്ത ദിവസങ്ങളിൽ ജോസൂട്ടി തന്റെ ബൈനോക്കുലറും തൂക്കി അവിടവിടെ നിൽക്കുന്നത് കണ്ടതോടെ കുശുകുശുപ്പുകൾ ഇടതടവില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞു.
“പഠിപ്പിക്കണ പിള്ളേരോടൊക്കെ ഒന്നു പറഞ്ഞേരെ മാഷേ. അവന്റെ കലാശക്കളീലൊന്നും വീഴണ്ടാന്ന്.” പെണ്മക്കൾക്ക് ട്യൂഷനെടുക്കാൻ വരുന്ന അനന്തൻമാഷിനോട് കമലമ്മാൾ അടക്കത്തിൽ പറഞ്ഞു.
വൃശ്ചികമാസത്തിലെ തെളിമയുള്ള ഒരു വെള്ളിയാഴ്ച്ച കമലമ്മാളിന്റെ വീട്ടിലെ നെഞ്ചത്തടീം നിലവിളീം കേട്ടാണ് ഒറോതച്ചേടത്തി മുണ്ടും ചെരിച്ചു കുത്തി അങ്ങോട്ടേക്കോടിയത്.
“എന്നാ പറ്റി കമലക്കൊച്ചേ, എന്നാത്തിനാ ഈ നെലോളി?”
“ഹയ്യോ… ന്റെ ജയന്തിമോളെ കാണാനില്ലേ…അപ്രത്തെ ജോസൂട്ടിയെ തെരക്കിയപ്പം അവനും അവിടില്ലത്രേ. അവനെന്റെ മോളേം തട്ടിക്കൊണ്ടെങ്ങോട്ടോ പോയേ… പോലീസിനെ വിളിക്കോ.. ഹയ്യോ.. എനിക്കിനി ജീവിക്കണ്ടായേ.”
“എന്റെ കമലക്കൊച്ചേ നീയൊന്നു മിണ്ടാണ്ടിരി. നമ്മക്ക് തെരക്കാന്നേ. എന്നാലും ജോസൂട്ടി അത്രോക്കെ ചെയ്യാൻ പോന്നോനാന്നോ? ഹ്മ്; കാലമിതല്ലേ, ഒന്നിനേം വിശ്വസിക്കാൻ പറ്റത്തില്ല.” ഒറോതച്ചേടത്തി കമലമ്മാളിന്റെ തോളിൽ തടവി, മൂക്കത്ത്‌ വിരൽ വച്ച് മേലോട്ടും നോക്കിയിരുന്നു.

“ചേടത്തി എന്നായിപ്പറേന്നെ.. അവനങ്ങനൊന്നും ചെയ്യത്തില്ലാന്നാന്നോ? പിന്നെന്നാത്തിനാ അവനെന്റെ പെമ്പിള്ളേരെ കാണുമ്പോ ഒരുമാതിരി ഇളിഞ്ഞ നോട്ടോം നോക്കി, വിസിലുമടിച്ചു നടക്കുന്നെ? മര്യാദയൊള്ള ആമ്പിള്ളേര് ചെയ്യുന്ന പണിയാന്നോ ഇതൊക്കെ?” കമലമ്മാള് കടുക് പൊട്ടും പോലെ ചടപടാ പൊട്ടിത്തെറിച്ചു.

“എന്തോന്ന്… എന്തോന്ന്? ഒരു പെങ്കൊച്ചിനെ തട്ടിക്കൊണ്ടു പോകുകാന്നൊള്ള പൊക്കണംകേടൊന്നും അവൻ ചെയ്യുവേല. അവനെ ചൊല്ലും ചെലവും കൊടുത്തു വളത്തിയത്‌ ഈ കൊച്ചുമറിയാമ്മയാ. അവക്കടെ പെങ്കൊച്ച് വേറെ വല്ലോന്റേം മൊഞ്ചും മോറും കണ്ടെറങ്ങി പോയേന് എന്റെ ചെറുക്കനെ മോശം പറയുന്നോ? ഹും.” കമലമ്മാളിന്റെ പഴി പറച്ചിലു കേട്ട ജോസൂട്ടീടെ പൊന്നമ്മച്ചി കൊച്ചുമറിയാമ്മ വെട്ടുവഴിയുടെ നടുക്കിരുന്നു മൂക്കു പിഴിഞ്ഞ് കരഞ്ഞു.

വിവരം പോലീസിലറിയിക്കാൻ നിൽക്കാതെ നമ്മടെ വഴിക്ക് ആദ്യം തിരക്കാമെന്നായി കുടുംബക്കാരും നാട്ടുകാരും.
വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞു. ജയന്തീടെ കൂട്ടുകാരുടേം ബന്ധുക്കളുടേം വീട്ടിലേക്കൊക്കെ ആൾക്കാര് ഫോൺ വിളിച്ചന്വേഷിച്ചു.
ജോസൂട്ടി എവിടെപ്പോയെന്നന്വേഷിച്ചിട്ടും ആർക്കും ഒരു തുമ്പും കിട്ടിയില്ല.
ദിവസമൊന്നു കഴിഞ്ഞതും കമലമ്മാള് കരഞ്ഞു കരഞ്ഞൊരു വഴിക്കെത്തി.

“എന്നാലും എന്റെ കൊച്ചിനെ ആ വായിനോക്കി മയക്കി കൊണ്ടോയല്ലോ എന്റെ മുത്തപ്പാ” കിഴക്കേ മലയിലേക്കും നോക്കിയുള്ള ആ നിലവിളി കാണുകേം കൊച്ചുമറിയാമ്മ “ത്ഫൂ…” എന്നു കാറിത്തുപ്പി.
മൂന്നാം ദിവസം വെളുപ്പാൻകാലത്ത് ഇടവഴിയുടെ അങ്ങേയറ്റത്ത് ജോസൂട്ടിയുടെ വെസ്പാ ഇരമ്പി വരുന്ന ശബ്‌ദം കേട്ട് കമലമ്മാള് മുറ്റത്തേക്ക് ചാടിയിറങ്ങി.

“നിർത്തെടാ വണ്ടി. എടാ നിർത്താൻ..എവിടെടാ എന്റെ മോള്?” അലറിക്കൂവി കമലമ്മാള് നാട്ടുകാരെയും ബന്ധുക്കളെയും ഉണർത്തി.
സ്‌കൂട്ടർ ബ്രേക്കിട്ട് ജോസൂട്ടി വായിൽ ചുവന്നു പതഞ്ഞ മുറുക്കാൻ കയ്യാലപ്പുറത്തോട്ടു നീട്ടിത്തുപ്പി. പിന്നെ തലയിലിരുന്ന കൂളിംഗ് ഗ്ലാസ് മൂക്കിൻ തുമ്പത്തോട്ടിറക്കി വച്ച് അതിനു മുകളിലൂടെ കമലമ്മാളെ നോക്കി ഉറക്കെയൊന്നു ചിരിച്ചു.
“ആപ്പീസറ് പോയി നല്ലോണം പഞ്ചാരയിട്ടൊരു ഗ്ലാസ് പാലിങ്ങോട്ടെട്. ഐശ്വര്യവായിട്ട് ഞങ്ങളങ്ങോട്ടു കേറട്ടെ.”
തെക്കേപ്പുറത്തെ ഗേറ്റിൽ പിടിച്ച് കമലമ്മാളിന്റെ മുറ്റത്തേക്കും എത്തി നോക്കി നിന്ന കൊച്ചുമറിയാമ്മ ഒന്നു പകച്ചു.
തന്റെ സ്കൂട്ടറിന് പിന്നാലെ വന്നു നിന്ന സ്വർണ്ണനിറമുള്ള മാരുതിക്കാറിലേക്കും നോക്കി ജോസൂട്ടി ശബ്‌ദം കൂട്ടി വിളിച്ചു.
“പേടിക്കാതെ ഇങ്ങോട്ടിറങ്ങി വാ ജയന്തിക്കൊച്ചേ, ഇവരൊന്നും ചെയ്യത്തില്ല.”

എല്ലാവരുടെം നോട്ടം കറുത്തചില്ലിട്ട് ഇരുട്ടു കുത്തിയ കാറിനുള്ളിലേക്കായി.
വാതിൽ തുറന്ന് പട്ടുസാരിയും പൂമാലയുമണിഞ്ഞ് സുന്ദരിയായ ജയന്തി മെല്ലെ ഇറങ്ങി. പിന്നാലെ മറ്റൊരാളെക്കൂടി കണ്ട് കമലമ്മാളും നാട്ടുകാരും ഒന്നിച്ചു ഞെട്ടി. ജയന്തീടെ ട്യൂഷൻസാറ് അനന്തൻ മാഷ്.

“ഹെന്റെ മുത്തപ്പാ! എന്നാലും നീ ഞങ്ങളോടിതു ചെയ്തല്ലോടാ” കമലമ്മാളിന്റെ ആക്രോശവും നിലവിളിയും അനന്തനു നേരെയായി.

അതുകണ്ട കൊച്ചുമറിയാമ്മ സന്തോഷമടക്കാൻ വയ്യാതെ ചിരിച്ചു പോയത് നാട്ടുകാരൊക്കെ കേട്ടു.
“എന്നാലും ജോസൂട്ടി.. നീയിതെവിടാരുന്നു?” ഒറോതചേടത്തിയ്ക്ക് ഇക്കണ്ട കാഴ്ചകളെല്ലാം കൂടിയങ്ങോട്ട് ഒത്തു വരാത്തതു കൊണ്ട് ജോസൂട്ടീടെ നേരെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“എന്റെ ഒറോതചേടത്തീ, അതൊക്കെ ഒന്നൊന്നര കഥയാന്നേ. പണ്ട് ചേടത്തീം കേശവനാശാനും കൂടെ പ്ലാൻ ചെയ്ത പോലൊക്കെത്തന്നെ. അന്നത് ഒത്തില്ല. ഇന്ന് ഇതങ്ങൊത്തു. അത്രേള്ളൂ.” ജോസൂട്ടി ഒറോതചേടത്തീടെ ചെവിക്കരികിലേക്കു വന്ന് അടക്കത്തിൽ പറഞ്ഞു. അധികമാർക്കുമറിയാത്ത തന്റെ പഴേകാലം ഇവനിതെങ്ങനെ അറിഞ്ഞു കർത്താവേ എന്ന് അന്തംവിട്ടു നിന്ന ഒറോതച്ചേടത്തീടെ താടിക്കൊരു നുള്ളു കൊടുത്തു ജോസൂട്ടി ചിരിച്ചു.

“അതേയ്, ഇന്നത്തേക്ക് കിട്ടിയ മീനില് മുന്തിയതൊന്നെടുത്ത് കൊച്ചുമറിയാമ്മച്ചിക്കു കൊടുത്തേ… ഉച്ചയ്ക്ക് ഇച്ചിരെ കപ്പേം കറീം കൂട്ടി ഒരു പിടി പിടിക്കണം. നല്ല ക്ഷീണമുണ്ട്.”

നൊടിനേരത്തിൽ വെസ്പാ മിന്നിപ്പാഞ്ഞ് ഗേറ്റിനകത്തേക്കു കുതിച്ച പാടേ അവനാപ്പറഞ്ഞ കിണ്ടാണ്ടം ആരും കേട്ടില്ലല്ലോന്ന് ചുറ്റുമൊന്നു പാളിനോക്കി ഒറോതച്ചേടത്തി കമലമ്മാളിന്റെ പരുക്കനടിച്ച മതിലിലേക്ക് ചാരി ദീർഘശ്വാസമെടുത്തു.

ലേഖ ജസ്റ്റിൻ

Post Views: 44
1
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.