‘ഹലോ’ പറഞ്ഞ ഉടനെ… തമാശയ്ക്ക് ആണെങ്കിൽ പോലും
‘കൺമണീ’ എന്ന ആ വിളി !
അവൾ ഏറ്റവും മിസ്സ് ചെയ്യുന്നതും അത് തന്നെയാണ്…
പ്രണയത്തിന്റെ ആദ്യ നാളുകളിൽ,
സുഹൃത്തിനും കാമുകിയ്ക്കും ഇടയിലുള്ള ആ ഘട്ടത്തിൽ,
അവൻ നൽകിയിരുന്ന ചെല്ലപ്പേരുകൾ !
എന്നാണ് അവയെല്ലാം നിന്നുപോയത്?
എന്തുകൊണ്ടാണ് അവയെല്ലാം നിന്നുപോയത്?
എങ്ങനെയാണ് അവൻ ഇത്രയും മാറിപ്പോയത്?
– ദീപ പെരുമാൾ