ഞാൻ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കേൾക്കുന്ന ഒരു പാട്ട് ഉണ്ട്
Adios Amigo’s ലെ ഇനിയും കാണാൻ വരാം എന്ന പാട്ട്…!!!
ഒരു പാട്ടിൽ എന്തിരിക്കുന്നു എന്ന് ആവും ചിന്തിക്കുക പലരും. പക്ഷേ എന്നെ പോലെ ഉള്ളവർക്ക് ആ പാട്ട് ഒരു പ്രതീക്ഷയാണ്.
അകന്നു പോയ ആ ഒരാളെ വീണ്ടും കാണണം, പറയാനുള്ള എല്ലാം പരിഭവങ്ങളും വിഷമങ്ങളും പറഞ്ഞു തീർക്കണം. മനസ്സിൽ അകന്നു പോയ കാലം തൊട്ടേ ഉള്ളിൽ നിറഞ്ഞു കൂടിയ ഭാരം മൊത്തം ഒരു ടേബിൾ ന്റെ രണ്ട് വശത്തു ഇരുന്നു പറയണം. മാപ്പ് അപേക്ഷിക്കണം. പറയാനുള്ള എല്ലാം പറഞ്ഞു തീർത്ത ശേഷം വീണ്ടും കാണാൻ വരണം എന്ന് ആ വ്യക്തിയിൽ നിന്ന് കേൾക്കണം അല്ലെങ്കിൽ പറയാൻ കഴിയണം.
ആ പാട്ടിൽ ഒരു വരി ഉണ്ട്
“ഇനി നിൻ മുഖമൻ മനസ്സിൽ വന്നണയെ വന്നണയെ
ഒരു മാത്രേ നീറില്ല തളരില്ല ഞാൻ”
അതെ, അകന്നു പോയ കാലം മുതൽ മനസ്സിൽ സ്വയം അവളെ വേദനിപ്പിച്ച തെറ്റുമായി ശിക്ഷ അനുഭവിച്ചു മനസ്സ് നീറി ഉള്ള ഓരോ നിമിഷവും മാറി കിട്ടണം. ഇനി ഒരിക്കലും ആ മുഖം ഓർത്തു ഞാൻ സങ്കടപ്പെട്ടിരിക്കാൻ പാടില്ല എന്ന് എനിക്ക് തന്നെ വീണ്ടും തിരിച്ചു പിടിക്കണം. ഇതൊരു പ്രണയമല്ല സൗഹൃദം ആണ്.
അതിൽ മറ്റൊരു വരി കൂടെ ഉണ്ട്
“അണയാത്ത നിന്റെ പുഞ്ചിരി ചിരാതെ ഞാൻ എടുത്തിടാം
ഇനിയും ഇരുള്ളിൽ വിളക്കാക്കിടാം “
കുറച്ചു കാലം മുഴുവൻ ജീവിതത്തിൽ എവിടെയൊക്കെയോ പ്രകാശം ആയി തീർന്നവൾ ആയിരുന്നു. അവൾ പോയതോടെ കൂടെ പതിയെ പ്രകാശം മങ്ങി ഇരുട്ടിലായ ഒരു നീണ്ട കാലം ഇന്നും മനസ്സുലൂടെ കടന്നു പോവാറുണ്ട്. ആ പുഞ്ചിരിയുടെ സ്ഥാനത്ത് മുഖത്തെ ദേഷ്യത്തിന്റെ അകൽച്ച. ആ മുഖം പലപ്പോഴായി ഓർമകളിൽ നോവായി തീരാറുണ്ട്. ആ പുഞ്ചിരിയായിരുന്നു അത്രയും കാലം ഉണ്ടായിരുന്ന വെളിച്ചം എന്ന് മനസ്സിലാക്കാൻ കാലങ്ങളുടെ താമസം എടുത്തു.
വീണ്ടും എന്നെ നോക്കി കൊണ്ടുള്ള ആ പുഞ്ചിരി കിട്ടുന്നത്തോടെ വീണ്ടും ഓരോ ഇരുട്ടിലും എനിക്കത് വെളിച്ചമായി തീരും എന്നാണ് എന്നും ഉള്ള വിശ്വാസം.
ഇനിയും കാണാം എന്ന് പറഞ്ഞു ആ ആളെ യാത്രയാക്കി മനസ്സിലെ സന്തോഷം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ വീണ്ടും തിരിച്ചു ദൂരങ്ങൾ നടന്നു നീങ്ങണം.

