Author: Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

ഒരു നിമിഷത്തിൽ ഉണ്ടായ ദേഷ്യത്തിൽ പറഞ്ഞ ആ മെസ്സേജ് അയാൾ കേട്ടു. അവിടം മുതൽ അടുത്തറിയുന്ന രണ്ടു മനസ്സുകൾ പിന്നെ അപരിചതരായി. മാപ്പ് എന്ന വാക്കിന് ഉണക്കാൻ കഴിയാത്ത വിധം അവർ രണ്ട് ദിശകളിലേക്ക് അകന്നു പോയി. പിന്നീട് കുറ്റബോധത്താൽ അയാൾ അവളെ അനേഷിച്ചില്ല, അവൾ തിരിച്ചു അന്വേഷിച്ചില്ല. അങ്ങനെ അവർ അടുത്തറിയുന്ന ഏറ്റവും അകന്നു പോയ രണ്ട് അപരിചിതർ ആയി മാറി. ചില മുറിവുകൾ ഒരു മാപ്പ് പറച്ചിലിൽ മാത്രം ഉണങ്ങുകയില്ല എന്നത് ഞാൻ മനസ്സിലാക്കിയ കുറച്ചു വർഷങ്ങളായിരുന്നു കടന്നു പോയത്. ഒന്നല്ല ഒരായിരം തവണ മാപ്പ് പറച്ചൽ നടത്തിയാലും ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ ചില മനുഷ്യരെ തിരിച്ചു കൊണ്ടുവരാൻ പിന്നീട് സാധ്യമല്ല എന്ന് തിരിച്ചറിയും. ജീവിതത്തിൽ പിന്നീട് കണ്ടുമുട്ടുന്നവരും നമ്മൾ ഇഷ്ടപ്പെടുന്നവരുമൊക്കെ നമ്മൾ പോലും വിചാരിക്കാതെ നമുക്ക് അപരിചിതർ ആയി മാറും. അതിനുള്ള ഉത്തരം ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കവേ ഞാൻ എത്തി ചേരുന്ന ഒരു ഇടം ആ വ്യക്തിയിലേക്കാണ്,…

Read More

‘എനിക്ക് വേറെ ഒരാളും വേണ്ട, നീ മാത്രം മതി’ എന്ന് ഒരു പെണ്ണ് പറഞ്ഞാൽ ആ ഫീൽ എങ്ങനെ ഇരിക്കും എന്ന് അറിയോ? എനിക്കും അറിയില്ല കാരണം എന്നോട് അങ്ങനെ ആരും പറഞ്ഞിട്ടില്ല. അയാൾ ഇങ്ങനെ ആവണം, അങ്ങനെ ആവണം, Interesting ആയിരിക്കണം, എപ്പോഴും Fun ആയിരിക്കണം, caring ആയി  ഇരിക്കണം, ഈ നടനെ പോലെയിരിക്കണം. അങ്ങനെ എല്ലായിടത്തും പല കാരണങ്ങളാണ് മാറുന്നത്. പക്ഷെ love ന്റെ വാല്യൂ അത് കിട്ടാത്തവർക്ക് മാത്രമേ അറിയുള്ളു. Hi എന്നാ സിനിമയിൽ നിന്ന് കടം എടുത്ത കുറച്ചു ഡയലോഗ്സ്… അതിൽ ചിന്തിക്കാൻ ഏറെ ഉണ്ടെന്നും സിനിമ കഴിഞ്ഞപ്പോൾ എനിക്കും തോന്നി. പെൺകുട്ടികളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചു  മാറാൻ ശ്രമിക്കുന്ന ആൺകുട്ടികൾ ഒരുപാട് ഉണ്ട്. പക്ഷെ അവരാരെയും തിരിച്ചു ഇഷ്ടപ്പെടാനോ മനസ്സിലാക്കാനോ ഭൂരിപക്ഷം പെൺകുട്ടികൾക്കും സാധിക്കുന്നില്ല എന്ന് ജീവിതത്തിലെ ചില one side പ്രണയങ്ങളിൽ നിന്ന് ഞാൻ ഉൾപ്പടെ പല ആൺകുട്ടികളും മനസ്സിലാക്കി തുടങ്ങും. പലപ്പോഴും…

Read More

ഇന്ന് ബാലവകാശ കമ്മീഷൻ ആൺകുട്ടികൾക്ക്  മുടി വളർത്താൻ  എല്ലാവിധ അവകാശങ്ങളും ഉണ്ടെന്നുള്ള ഉത്തരവ് ഇറക്കി. ഇത്‌ ശരിക്കും ഒരു രണ്ട് തലമുറ മുന്നേയുള്ള ആൺകുട്ടികൾക്ക്  ഇപ്പോഴത്തെ പിളേരെക്കാൾ സന്തോഷം നൽകും. ഞാൻ ഉൾപ്പടെയുള്ളവർ എന്റെ പഠന കാലത്ത് ആഗ്രഹിച്ച ഒരു ഉത്തരവാണ് വന്നേക്കുന്നത്. ഞാൻ കുറച്ചു കാലം ഒന്ന് പുറകോട്ട് പോയി… പണ്ട് കോളേജിൽ പഠിക്കുന്ന കാലം, ഞാൻ ഒരു normalized long hair മാത്രമേ keep ചെയ്യാറുള്ളു. ക്ലാസ്സിൽ long ഹെയർ ഉള്ള ഒരേ ഒരു student ഞാൻ ആയിരുന്നു. അത് കൊണ്ട് തന്നെ ടീച്ചേർസിനു ദിവസവും പറഞ്ഞു കളിയാക്കാൻ ഞാൻ ഒരു കാരണമായി മാറി തുടങ്ങിയ കാലം. നീ പെണ്ണാണോ ഇങ്ങനെ മുടി വളർത്തി നടക്കാൻ? ഉത്തരം: പെൺകുട്ടികൾക്ക്  മാത്രം കൊടുത്ത വരദാനമാണോ മുടി? അല്ലെങ്കിൽ നിയമം വല്ലതും  ഉണ്ടോ? ഒരിക്കൽ ക്ലാസ്സിൽ വെച്ചു അപമാനിച്ചപ്പോ നിവിർത്തികേട് കൊണ്ട് ഞാൻ ടീച്ചറിനോട്‌ ഒരു ചോദ്യം ചോദിച്ചു. നിങ്ങളൊക്കെ ആരാധിക്കുന്ന…

Read More

“നമ്മൾ ഒരുപാട് സന്തോഷിച്ചാൽ എവിടെങ്കിലുമൊക്കെ സങ്കടപ്പെടാനുള്ള അവസരങ്ങളും വരും. അത്തരം സന്തോഷങ്ങളിൽ അധികം പോകാതെ നിന്നാൽ അങ്ങനെ അങ്ങ് പോകാം ” അവൾ ഇത് പറഞ്ഞപ്പോ ഞാനാദ്യം ഒന്ന് എതിർത്തു. ജീവിതം എന്ന് പറയുന്നത് തന്നെ സന്തോഷത്തിന്റെ സങ്കടത്തിന്റെ ഒരു ബാലൻസിങ്ങ് ആണെന്നാണ് എന്റെ ചിന്താഗതി. അത് രണ്ടും ഉണ്ടെങ്കിലേ ജീവിതത്തിന് ഒരു അർഥം ഒക്കെ ഉള്ളൂ. പക്ഷെ, ഞാൻ കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞത് വീണ്ടും ചിന്തിച്ചു. ഞാൻ അവളെ പരിചയപ്പെട്ട കാലംതൊട്ടേ ഒരുപാട് കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും  പ്രശ്നങ്ങളും ഉണ്ടെങ്കിലും ഇപ്പോഴത്തെ പല പെൺകുട്ടികളിലും കാണാത്ത വ്യത്യസ്തമായ കാഴ്ചപാടുകളും ജീവിതരീതികളൊക്കെയാണ് ഞാൻ അവളിൽ കണ്ടത്. പ്രത്യേകിച്ച് ജീവിതത്തെ കുറിച്ച് ഒരു നിർബന്ധങ്ങളുമില്ല. സന്തോഷം ഉള്ള നിമിഷങ്ങൾ പോലും അത് പുറത്ത് കാണിക്കാതെ ഉള്ളിൽ സന്തോഷം കാണിക്കുന്ന ഒരു വ്യക്തി. ഒരു generation പുറകോട്ട് സഞ്ചരിച്ചാൽ, പെൺകുട്ടികളിൽ മാത്രം കാണാറുള്ള ഒരു തരം ക്യാരക്ടർ. പൊതുവെ പെൺകുട്ടികൾ അവരുടെ ജീവിത…

Read More

നൂറ് ശരികൾക്കും പ്രവർത്തികൾക്കും നന്മകൾക്കും മുന്നിൽ ഒരു തെറ്റ് സ്ഥാനം പിടിച്ചപ്പോൾ കൂടെ കൂടിയ മറവിയെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, ജീവിതത്തിലെ ഓരോ മനുഷ്യരിലൂടെ കടന്നു പോയപ്പോഴൊക്കെ എന്നെ ഈ ചിന്ത ഓർമപ്പെടുത്തിയിട്ടുണ്ട്. തെറ്റുകൾ മനുഷ്യ സഹജമാണ് പക്ഷെ ആ വ്യക്തി അത് വരെ ചെയ്ത എല്ലാം ശരികളെയും നന്മകളും ഒരൊറ്റ നിമിഷം കൊണ്ട് മറന്നു അയാൾക്ക് എതിരായി ഉയർത്തുന്ന ശബ്ദത്തെയും ചുണ്ടുന്ന വിരലുകളുടെയും  മുന്നിൽ നിസ്സഹനായി നിൽക്കേണ്ടി വന്ന ഒരാളെ കുറിച്ച് ചിന്തിക്കാൻ പറ്റുമോ? ക്ഷമിക്കാൻ പറ്റുന്ന തെറ്റുകൾ ആണെങ്കിൽ അതിനു അയാൾ അർഹൻ അല്ലേ? ഒന്ന് ഓർത്തൂടെ അയാൾ അത് വരെ നമുക്കിടയിൽ ആരായിരുന്നു എന്ന്? എല്ലാവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും  കൂടെ നിന്ന ഒരു മനുഷ്യനെ ഒരൊറ്റ നിമിഷം കൊണ്ട് മറന്നു കളയുന്നത്  ന്യായമാണോ? അയാളുടെ മാനസിക അവസ്ഥ പിന്നീട് സഞ്ചാരിക്കുന്ന സഞ്ചാരം, ഒറ്റക്ക് ഉള്ള പാതയിലാണ് ഓർക്കാറുണ്ടോ? കൺമുന്നിൽ കണ്ടാലും ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത…

Read More

കോളേജ് ജീവിതം അവസാനിച്ചു. അത് കഴിഞ്ഞ് വർഷങ്ങൾ ഒരുപാട് പിന്നിട്ടു. പക്ഷെ എവിടെയോ ഇന്നും ഉള്ളിൽ  ബാക്കി നിൽക്കുന്ന ഒരു മുറിവ് ഉണ്ട്. എത്ര വെച്ച് കെട്ടിയാലും ഉണങ്ങാതെ  പോവുന്ന ഒരുതരം മുറിവ്. മനസ്സറിഞ്ഞു മാപ്പ് പറയണം എന്ന് തോന്നിയ ഒരു വ്യക്തി ഉണ്ടായിരുന്നു ജീവിതത്തിൽ… കോളേജ് ജീവിതത്തിന്റെ അവസാനം വരെയും പല തവണ മാപ്പ് പറഞ്ഞു എങ്കിലും അവളുടെ മനസ്സിനെ മുറിപെടുത്തിയ എന്നോട് ക്ഷേമിക്കാൻ അവൾ തയ്യാർ ആയിരുന്നില്ല കാലങ്ങൾ കടന്നു പോയി… പക്ഷെ കാത്തിരിപ്പ് തുടരുന്നു…. അവൾ മനസ്സ് കൊണ്ട് എന്നോട് ക്ഷമിക്കുന്ന മാപ്പ് നൽകുന്ന ഒരു ദിവസത്തിനായിയുള്ള ആ കാത്തിരിപ്പ് നീണ്ടു പോയി… ജീവിതത്തിൽ ഏറ്റവും വേദനിപ്പിക്കുന്ന കാത്തിരിപ്പിൽ ഒന്ന്. പശ്ചാത്താപം കൊണ്ടുള്ള കാത്തിരിപ്പാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നമ്മളെ വിടാതെ വേട്ടയാടും. നമ്മൾ സന്തോഷിക്കുന്ന നിമിഷങ്ങൾ പോലും ഒരു വേദന പോലെ പല രൂപത്തിൽ കടന്നുവരും. നമ്മുടെ ജീവിതത്തിൽ ഏറ്റവും അടുത്തവരുമായുള്ള ബന്ധങ്ങൾ  ഒരു…

Read More

ഞാൻ സമീപ കാലത്ത് ഒരു തമിഴ് സിനിമ കണ്ടു പേര് 29. അതിൽ ഒരു സീനിൽ നായകന്റെ സുഹൃത്തു പറയുന്ന ഒരു ഡയലോഗ് ഉണ്ട്. “പ്രണയിക്കുമ്പോൾ തുടക്കത്തിൽ കെമിസ്ട്രി നന്നായാൽ മതി. പക്ഷെ, പിന്നീട് mathematics ആവണം നന്നാവേണ്ടത്.” ഞാൻ ഏറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയം കൂടെയാണ് ഇത്. ഒരു പെൺകുട്ടിയെ പ്രണയിക്കുക അവളെ സെറ്റ് ആക്കുക എന്നതൊക്കെ നടത്തി എടുത്തെന്നൊക്കെ വരാം… പക്ഷെ…. Career success ആവാത്ത ഞാൻ ഉൾപ്പടെ ഉള്ളവർ അത്തരം ഒരു പ്രണയം ആഗ്രഹിക്കുന്നത് തന്നെ ശരിക്കും തെറ്റല്ലേ? കാരണം ആ പെൺകുട്ടി ചെയ്തു  കൊടുക്കേണ്ട basic ഉത്തരവാദിത്വങ്ങൾ പോലും ചെയ്തു കൊടുക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണെങ്കിൽ ആ പ്രണയം ശരിക്കും ഒരു വീർപ്പു മുട്ടൽ ആയല്ലേ അനുഭവപെടുക…? ഒരു പെൺകുട്ടിയെ പ്രണയിക്കുക ഒഴിവാക്കുക എന്നത് ഇപ്പോഴത്തെ തലമുറ നിസാരവൽക്കരിക്കുമ്പോ, എന്നെ പോലെ ഉള്ളവരുടെ ചിന്ത അതൊരു വലിയ ഉത്തരവാദിത്വം ആണ്, അത് ഏറ്റെടുക്കുമ്പോ…

Read More

കോളേജ്  ജീവിതത്തിലെ ഒരു പെൺകുട്ടിമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിന് ശേഷം ഉള്ള ഒരു നീണ്ട കാലം ഞാൻ ഓർക്കുന്നു, എല്ലാത്തിനോടും മടുപ്പ്.. ഒരാളുമായി പുതിയതായി ഒരു friendship ലേക്ക് പോവാൻ മനസ്സ് മടുത്തിരിക്കുന്ന ഒരു കാലം. അതിനു കാരണം എന്നോട് അത്രയും സൗഹൃദം കാണിച്ച ഒരാളെ ശരിയായി കൂടെ നിർത്താൻ പാകത്തിൽ എനിക്ക്  ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ്. ഞാൻ ചെയ്തതൊക്കെ തെറ്റുകളിൽ കൂടി ആയപ്പോ അവിടെ പരാജയപ്പെട്ടത് ആയിരുന്നു ആ സൗഹൃദം. മനസ്സ് മരവിച്ചു മുന്നോട്ട് പോയി കൊണ്ടിരിന്ന കാലം. അപ്രതീക്ഷിതമായി വന്ന ഒരു ഹായ് മെസ്സേജ്.. ഒരു പെൺകുട്ടി. ആരാണ് എന്ന് അറിയില്ല. ആരെങ്കിലും ആവുമോ എന്ന് അറിയില്ല. പേരിന്റെ കൂടെ Ammu എന്ന് ഉണ്ടായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ആയി ആ chatting തുടർന്നു. അവൾ അന്ന് പരിചയപ്പെട്ടത് മനസ്സ് മരവിച്ച, വാക്കുകൾക്കും ശബ്ദത്തിനും അത്രയേറെ കഠിന്യം ഉള്ള ഒരാളുമായി ആയിരുന്നു. പക്ഷെ അവളോ… ശബ്ദത്തിൽ എപ്പോഴും ഒരു  childish voice…

Read More

കൂടെ ഉണ്ടായിരുന്നപ്പോൾ മനസിലാവാതെ പോയ ഒരാളുടെ വില അയാളുടെ സാന്നിധ്യം  എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോ കൂടുതൽ അറിയാൻ തുടങ്ങുന്ന  ഒരു അനുഭവം എല്ലാവർക്കും ഇടയിൽ ഉണ്ട്. കൂടെ ഉണ്ടായിരുന്നപ്പോ കാണാതെ പോയ വിലപിടിപ്പുള്ള ഒന്നിനെ നഷ്ടപ്പെട്ടു കഴിഞ്ഞു അലഞ്ഞു ഇറങ്ങുന്ന മനസ്സ്. ആ മനസ്സിനെ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് എത്രത്തെതന്നെ  ബോധിപ്പിച്ചാലും മനസ്സ് വീണ്ടും തിരഞ്ഞു ഇറങ്ങും. അയാളെ തിരിയാൻ വേണ്ടി വീണ്ടും പഴയ ഓർമകളിലേക്ക് തള്ളി വിടും. അയാൾ ഉണ്ടയായിരുന്നപ്പോ ഉണ്ടായ  നല്ല നിമിഷങ്ങളെ പറ്റി ഓർക്കും. ആ നിമിഷങ്ങൾ ഓർക്കപ്പെടുന്നതിലൊക്കെ ഉപരി അയാൾക്ക് പകരമാവാൻ, മറ്റൊരാളെ എത്ര തന്നെ ആക്കാൻ ശ്രമിച്ചാലും സാധിക്കാത്ത വിധം അയാൾക്ക് തുല്യമായി കൊണ്ട് വരാൻ സാധിക്കാത്ത മനുഷ്യരുടെ പുറകെ ഉള്ള അലച്ചിലും ഒടുവിൽ കൊണ്ട് എത്തിച്ചതും ഏകാന്തതയിൽ തന്നെ ആണ്. അത്രയും കാലം അയാൾ കൂടെ ഉണ്ടായിരുന്നപ്പോൾ അറിയാത്ത ഒരു തരം ഏകാന്തത. ഞാൻ ഈ പറഞ്ഞത് എനിക്ക് നഷ്ടപെട്ടു…

Read More

ഞാൻ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കേൾക്കുന്ന ഒരു പാട്ട് ഉണ്ട് Adios Amigo’s ലെ ഇനിയും കാണാൻ വരാം എന്ന പാട്ട്…!!! ഒരു പാട്ടിൽ എന്തിരിക്കുന്നു എന്ന് ആവും ചിന്തിക്കുക പലരും. പക്ഷേ എന്നെ പോലെ ഉള്ളവർക്ക് ആ പാട്ട് ഒരു പ്രതീക്ഷയാണ്. അകന്നു പോയ ആ ഒരാളെ വീണ്ടും കാണണം, പറയാനുള്ള എല്ലാം പരിഭവങ്ങളും വിഷമങ്ങളും പറഞ്ഞു തീർക്കണം. മനസ്സിൽ അകന്നു പോയ കാലം തൊട്ടേ  ഉള്ളിൽ നിറഞ്ഞു കൂടിയ ഭാരം മൊത്തം ഒരു ടേബിൾ ന്റെ രണ്ട് വശത്തു ഇരുന്നു പറയണം. മാപ്പ് അപേക്ഷിക്കണം. പറയാനുള്ള എല്ലാം പറഞ്ഞു തീർത്ത ശേഷം വീണ്ടും കാണാൻ വരണം എന്ന് ആ വ്യക്തിയിൽ നിന്ന് കേൾക്കണം അല്ലെങ്കിൽ പറയാൻ കഴിയണം. ആ പാട്ടിൽ ഒരു വരി ഉണ്ട് “ഇനി നിൻ മുഖമൻ മനസ്സിൽ വന്നണയെ വന്നണയെ ഒരു മാത്രേ നീറില്ല തളരില്ല ഞാൻ” അതെ, അകന്നു പോയ കാലം മുതൽ മനസ്സിൽ…

Read More