കോളേജ് ജീവിതത്തിലെ ഒരു പെൺകുട്ടിമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിന് ശേഷം ഉള്ള ഒരു നീണ്ട കാലം ഞാൻ ഓർക്കുന്നു,
എല്ലാത്തിനോടും മടുപ്പ്.. ഒരാളുമായി പുതിയതായി ഒരു friendship ലേക്ക് പോവാൻ മനസ്സ് മടുത്തിരിക്കുന്ന ഒരു കാലം. അതിനു കാരണം എന്നോട് അത്രയും സൗഹൃദം കാണിച്ച ഒരാളെ ശരിയായി കൂടെ നിർത്താൻ പാകത്തിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ്. ഞാൻ ചെയ്തതൊക്കെ തെറ്റുകളിൽ കൂടി ആയപ്പോ അവിടെ പരാജയപ്പെട്ടത് ആയിരുന്നു ആ സൗഹൃദം.
മനസ്സ് മരവിച്ചു മുന്നോട്ട് പോയി കൊണ്ടിരിന്ന കാലം.
അപ്രതീക്ഷിതമായി വന്ന ഒരു ഹായ് മെസ്സേജ്..
ഒരു പെൺകുട്ടി.
ആരാണ് എന്ന് അറിയില്ല.
ആരെങ്കിലും ആവുമോ എന്ന് അറിയില്ല.
പേരിന്റെ കൂടെ Ammu എന്ന് ഉണ്ടായിരുന്നു.
ചോദ്യങ്ങളും ഉത്തരങ്ങളും ആയി ആ chatting തുടർന്നു.
അവൾ അന്ന് പരിചയപ്പെട്ടത് മനസ്സ് മരവിച്ച, വാക്കുകൾക്കും ശബ്ദത്തിനും അത്രയേറെ കഠിന്യം ഉള്ള ഒരാളുമായി ആയിരുന്നു.
പക്ഷെ അവളോ… ശബ്ദത്തിൽ എപ്പോഴും ഒരു childish voice ആയിരുന്നു. അതിനൊരു വേഗത ഉണ്ടായിരുന്നു. പലപ്പോഴും പറയുന്ന കാര്യങ്ങൾ straight forward ആയിരുന്നു. കാര്യങ്ങൾക്ക് വ്യക്തത ഉണ്ടാവുമായിരുന്നു..
അവൾ സംസാരം തുടർന്നു… പതിയെ ഞങ്ങൾ കൂടുതൽ അറിയാൻ തുടങ്ങി… വഴക്ക് ഇടാൻ തുടങ്ങി… ആ വഴക്ക് ഫോൺ കോളുകളിലേക്കും തുടർന്നു പിന്നീട് നേരിലും.. പക്ഷെ എവിടെയും ഞങ്ങൾ തമ്മിൽ സംസാരം അവസാനിപ്പിച്ചില്ല, തുടർന്നു. രണ്ടു പേർക്കും വഴക്കുകൾ കൂടുതൽ സന്തോഷം തന്നു. സംസാരിച്ചു തുടങ്ങും മുൻപ് തന്നെ ഞങ്ങൾക്ക്ഇടയിൽ പ്രശ്നങ്ങൾ തുടങ്ങും, പക്ഷെ ആ പ്രശ്നങ്ങൾ ഞങ്ങളെ ബാധിച്ചിരുന്നില്ല
പെൺകുട്ടികൾ പൊതുവെ ഇഷ്ടപ്പെടുന്നത്തരം ഒരു വ്യക്തിത്വം ഇല്ലാത്ത ഒരാളായിട്ട് ഇരുന്നിട്ട് കൂടെ മടുപ്പ് തോന്നാതെ അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു. പതിയ അവൾ മാറ്റിയത് എന്റെ ഉള്ളിലെ കുറെ കാലങ്ങളായി ചിതൽ അരിച്ചു കിടന്ന മനസ്സിനെ ആണ്. പതിയെ അവളിലൂടെ ഞാൻ ഒരു പുതിയ മനുഷ്യനെ പോലെ മാറി വന്നു.
അവൾ ഇടയ്ക്ക് പറയും, ഒരു വൈരാഗിയെ ഗൃഹസ്ഥൻ ആക്കി മാറ്റിയത് ഞാൻ ആണെന്ന്.
ശരിയാണ് മാറ്റങ്ങൾ എല്ലാം തുടങ്ങിയത് അവളുടെയാണ്, അവൾ സ്വയം ഒരു വീട് പോലെ മാറിയത് കൊണ്ട്. ഓരോ വഴക്കുകളിലും കണ്ടു നിൽക്കുന്നവർ പിരിയും എന്ന് കരുതവേ പിരിയാതെ നിൽക്കുന്നതും വീണ്ടും ചേരുന്നതും അവളുടെ മാത്രം ശ്രമങ്ങൾ കൊണ്ടാണ്. വേർ പിരിയാൻ പാകം ഉള്ള ഒരുപാട് situations ഉണ്ടായിട്ട് ഉണ്ട് പക്ഷെ, ഞങ്ങൾ പിരിയണം എങ്കിൽ ഞങ്ങളിൽ ഒരാൾ വിചാരിച്ച പോലും നടക്കില്ല.
കാരണം ഇരുവരും പരസ്പരം കൊടുക്കുന്ന തണൽ ഇല്ലാതെ രണ്ട് പേർക്ക് മുന്നോട്ട് പോവാൻ പ്രയാസം ആണ്.
അവളോടുള്ള സംസാരം ഇരുട്ടിലായ എന്നിലേക്ക് ഒരു വെളിച്ചം വന്ന പോലെ ആയിരുന്നു. ഞാൻ ശ്രദ്ധിച്ചു ഇനി ഒരു friendship എന്റെ തെറ്റ് കാരണം നഷ്ടപ്പെടരുത് എന്ന്. അത് കൊണ്ട് തന്നെ ഞാൻ എന്റെ എല്ലാം ശ്രമങ്ങളും അവൾക്ക് ഏറ്റവും നല്ലൊരു സുഹൃത്ത് ആവണം, അവൾക്ക് മറ്റുള്ളവരോട് പറയാൻ പാകം ഞാൻ അവൾക്ക് special ആയിരിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവൾ ഞാൻ മറ്റാരേക്കാളും കൂടുതൽ ചേർത്ത് നിർത്തി അവളെ എല്ലാവിധത്തിലും ഞാൻ നന്നായി കെയർ ചെയ്യ്തു. ഒരു സുഹൃത്തിന് ചെയ്തു കൊടുക്കാൻ പറ്റുവുന്നത് എല്ലാം ഞാൻ അവൾക്ക് ആയി ചെയ്യ്തു..
എന്നാൽ അവൾ ആ ചിന്തകൾ ഒന്നും ഇല്ലാതെ തന്നെ എന്റെ എല്ലാം സന്തോഷത്തിലും സങ്കടത്തിലും വീഴ്ചകളിലും കൂടെ നിന്നു. സത്യം പറഞ്ഞാൽ അവൾ ആയിരുന്നു എന്നെ മനോഹരമായി സ്നേഹിച്ചതും ഒപ്പം നിന്നതും.
വർഷങ്ങൾ കടന്നു പോയി
അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്..
ഒരു അമ്മയാണ്…
ഇതിനൊക്കെ ശേഷം അവൾ മാറും എന്ന് കരുതിയ എന്റെ ചിന്തകളെ മൊത്തം അവൾ മാറ്റി മറിച്ചു. ഞാൻ മാറി. പക്ഷെ അവൾ ഇപ്പോഴും അവൾ ഇപ്പോഴും അവളായി തുടരുക ആണ്. അവൾ ആരൊക്കെയായാലും അവൾ എനിക്ക് തരുന്ന സമയത്തിന്, പരിഗണനക്ക് അവൾ മാറ്റം വരുത്താൻ തയ്യാർ ആയില്ല.
ഇന്നും ഓർക്കുന്നു, അന്ന് അവൾ pregnant ആണ് എനിക്ക് അറിയില്ലായിരുന്നു. കുറച്ചു കാലത്തെ ഗ്യാപ് നു ശേഷം ഞാൻ മോശം situation ലൂടെ കടന്നു പോയപ്പോ ഞാൻ അവളുടെ അടുത്താണ് ആദ്യം ഓടിയെത്തിയത്. എന്റെ പ്രശ്നങ്ങളൊക്കെ കേട്ടു പരിഹാരം പറഞ്ഞു തന്നു.
ഞാൻ insta സ്റ്റോറി നോക്കി കൊണ്ടിരിക്കെ അവളുടെ സ്റ്റോറി കണ്ടു, വളകാപ്പ് ഒരു നിമിഷം ഞാൻ ഞെട്ടി.
അത്രയും സമയം സംസാരിച്ചിട്ടും അവൾ അതിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ അവളെ കുറിച്ച് പറയാൻ തയ്യാർ ആയിരുന്നില്ല, മറിച്ചു എന്നെ കുറിച്ച് അറിയാൻ ആയിരുന്നു നിന്നത്.
ഞാൻ അവളോട് ചോദിച്ചു നീ എന്താ പറയാതിരുന്നത് എന്ന്.
അവൾ പറഞ്ഞു, നീ ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ ഞാൻ എങ്ങനെ പറയും???
ആ ഉത്തരത്തിന്റെ അർത്ഥത്തിലേക്ക് ഇറങ്ങുമ്പോ കിട്ടുന്ന ഉത്തരങ്ങൾക്ക് ഹൃദയത്തിൽ തൊടുന്ന, ഒരു മനസ്സറിയുന്ന സന്തോഷം ഉണ്ടായിരുന്നു.
അവൾ ഇപ്പോ ഒരുപാട് പേരുടെ സ്വന്തമാണ്. പക്ഷെ അവൾ ഇപ്പോഴും എന്റെ Best friend ആണ്.
അവൾക്ക് പകരം മറ്റൊരാളെ വെക്കാൻ പറ്റാത്ത വിധം അവൾ എന്നെ ഒരു തടങ്കലിൽ ഇട്ടു പൂട്ടി. അത് കൊണ്ട് തന്നെ മറ്റാരെയും എനിക്ക് ആ സ്ഥാനത്തേക്ക് കൊണ്ട് വരാൻ പറ്റില്ല. കൊണ്ട് വന്നാലും അവരൊന്നും അവളോളം കൂടെ നിൽക്കുന്ന ഒരാളായി വരുകയും ഇല്ല.
എന്ത് സംഭവിച്ചാലും ഓടി കേറി ചെല്ലാൻ പറ്റുന്ന ഒരു വീട് പോലെ ആയി അവൾ എനിക്കും ഞാൻ അവൾക്കും. അവിടേക്ക്, അതിലേക്ക് അവൾ മറ്റാരെയും കടത്തി വിടില്ല എന്ന വാശിയിൽ ആണ്. ആ വാശിക്കൊപ്പം ഞാനും ചേർന്നു.
ശരിയാണ് അവൾക്ക് അല്ലാതെ മറ്റൊരാൾക്ക് ഒരു വീട് പോലെ തോന്നിപ്പിക്കാൻ പറ്റില്ല.
ഒരു കാര്യം കൂടെ മനസ്സിലായി
വർഷങ്ങൾ എത്ര കടന്നു പോയാലും അവളുടെ അടുത്തേക്ക് മാത്രമേ ഒരു മുന്നറിയിപ്പ് കൊടുക്കാതെ ഒരു വേലികെട്ടുകളും ഇല്ലാതെ ചെന്ന് കേറാൻ പറ്റുകയുള്ളു, ആ ഒരു സ്ഥലത്ത് മാത്രമേ ഞാൻ സ്വീകരിക്കപെടുകയുള്ളൂ. ഒരു പേമാരി പെയ്യ്താലും അവൾ നനയില്ല എന്ന് ഉറപ്പുള്ള മരം പോലെ ആണ്, അവൾക്ക് വേണ്ടി ഞാൻ നിൽക്കുന്നതും ഏത് സന്തോഷത്തിലും പ്രതിസന്ധികളിലും.
ഈ friendship ഇൽ തെറ്റുകൾ പറ്റിയിട്ടുണ്ട്.
ആ പറ്റിയ തെറ്റുകളെ പരസ്പരം ക്ഷമിച്ചു ഇരുവരും തമ്മിൽ സ്നേഹിച്ചും വഴക്ക് ഇട്ടും ക്ഷമിച്ചു പഴിച്ചും മായിച്ചു കളഞ്ഞത് കൊണ്ട് ആ സൗഹൃദം മനോഹരമായി ഇന്നും തുടരുന്നു…..

