ഈ കടലാഴങ്ങളിൽ എന്തായിരിക്കും
ഒരൊറ്റ മുങ്ങാം കുഴിയിൽ കയ്യിൽ കിട്ടുന്നത് എന്തായിരിക്കും
മുത്തോ പവിഴമോ രത്നങ്ങളോ അതുമല്ലെങ്കിൽ ജീർണ്ണതയുടെ ഏതെങ്കിലും അടയാളങ്ങളോ
ആ കടലിലേക്ക് ഇറങ്ങുകയാണ്
ഉപ്പ കടലിന്റെ കൈ പിടിച്ചു മഹർ
വാങ്ങിക്കുന്നു ആഴമറിയാത്ത കടലിലേക്കുള്ള യാത്രയുടെ കൂലി.
സ്വപ്‌നങ്ങൾ മാറോടണക്കി അവൾ മെല്ലെ ആ തിരയിലേക്ക് നടന്നു
മണിയറക്കുള്ളിൽ ഒരു പുഞ്ചിരിയോടെ
കണ്ണുകളിൽ കടലാഴവുമായി അവൻ
കാത്തിരിക്കുന്നുണ്ടായിരുന്നു…
