എരിയുന്ന തീ ശകലം ആളി കത്തിയാൽ
വര്‍ഷകാലം അതിനെ ശമിപ്പിക്കുമല്ലോ
മഴ തന്നെ തീ കൊളുത്തിയാൽ പിന്നെ
അഗ്നിയെ കെടുത്താൻ പിന്നെ ആരു വരും?
ശരത് കാല ഋതു ഉദ്യാനം ഉണക്കുമ്പോൾ
വസന്തം വന്നതിനെ വീണ്ടും തൊട്ടു ഉണർത്തും
വസന്തം മലർവാടി നശിപ്പിച്ചാൽ പിന്നെയാ
പുഷ്പങ്ങൾ വിരിയിക്കാൻ ആര് തുകിൽ ഉണർത്തും
സ്വപ്നങ്ങളുടെ മന്ദിരങ്ങൾ എങ്ങെനെ
തകർന്നുവെന്ന് എന്നോട് ചോദിക്കല്ലേ
അപരനിൽ പഴി ചാരാൻ എനിക്ക് എന്ത് കാര്യം
ഇത് സ്വന്തം എന്ന് കരുതിയവരുടെ കഥയാണ്
ശത്രു എന്നിൽ ഏൽപിച്ച പോറലുകൾ
മൃദുവായി തടവി പ്രിയൻ സുഖമാക്കുമല്ലോ
എന്റെ സ്വന്തമെന്നു കരുതിയവൻ
മുറിവ് ഏൽപ്പിച്ചാൽ
അതാരുടെ നിശ്വാസം ഏറ്റു വാങ്ങും
ആർക്കറിയാമായിരുന്നു ഞാൻ എന്ത് ചെയ്യുമെന്ന്
ലഹരിയുടെ മയക്കത്തിൽ ജീവിക്കുന്നു ഞാൻ അങ്ങിനെ
മരണത്തെ ദൂരെ അകറ്റി നിർത്തുന്നു ഞാൻ
ലോകം ദാഹത്താൽ എന്നെ തളർത്തി നിർത്തുമ്പോൾ
ദാഹം ശമിപ്പിക്കാൻ മദ്യം ഉണ്ടെനിക്ക്
മദ്യം എൻ ദാഹത്തെ ഊതി കത്തിക്കുമ്പോൾ
അതിൻ ചൂട് തണുപ്പിക്കാൻ ആരുമില്ലെനിക്ക്
സമ്മതിക്കുന്നു, കൊടുങ്കാറ്റിന് മുൻപിൽ
തുഴ ഉയർത്താൻ എളുപ്പം അല്ല തന്നെ
അത് തിരകളുടെ കുറ്റമല്ലെന്നറിയാം
വേറെതോ നിമിത്തം ആണെന്നറിയാം
തിരകൾക്കിടയിൽ ഉലയുന്ന തോണിയെ
ആറ്റു വഞ്ചിക്കാരൻ കരയിലേക്ക്
തുഴഞ്ഞ് എത്തിക്കുമല്ലോ
തുഞ്ചത്ത് ഇറക്കുന്നയാൾ വള്ളം മുക്കിയാൽ
ആ തോണിയെ പിന്നെയാര് കരയിലേറ്റും


1 Comment
Fantastic translation