കണ്ണുനീരാറ്റിയുണക്കീ, അകലെ
നിൻ അമ്മയിരിപ്പൂ തനിയേ..
നെഞ്ചിലെ പാലമൃതൂട്ടി, മകനേ..
ഈ ജന്മവും നിൻ തണലാക്കീ.
ആ വ്യഥ കേൾപ്പതിനാമോ, കരളിൻ
വിങ്ങലുകൾ എളുതാമോ?
ജീവിതമാകണമെന്നും, മകനേ
സിരകളിൽ നുരയുമാ ലഹരി..
നിൻ്റെ വാനങ്ങളെ പുൽകാൻ, ഞാനെൻ
സ്വപ്നത്താൽ തൂവൽ ചിറകു തീർത്തൂ…
അരുതരുതെൻ മകനേ നിൻ, പഥിയിൽ
തിന്മയെ പുൽകാനുതകും ലഹരി..
നിണമൊഴുകുന്നൊരു ചാലിൽ മകനേ,
പതിയാതെ നിൻ വിരൽപ്പാടവിടെ..
എന്തിനു മകനേ, അന്ധത മൂടി നീ
പെറ്റൊരു ഗർഭ പാത്രത്തിനെ വിറ്റു ?
അരുതരുതെൻ മകനേ നിൻ, പഥിയിൽ
വന്യത നിറയും പതയും ലഹരി..
____________
“ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി”
എന്ന ആപ്തവാക്യം മനസാവരിച്ച തലമുറയെവിടെ? മക്കൾ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയിൽ ജീവോന്മാദം തേടുന്നതിൻ്റെ വേദനയും നിരാശയും, അമ്മയിൽ ഒരു നിശ്ശബ്ദമായ തേങ്ങലായും ചുട്ടെരിക്കുന്ന അഗ്നിയായും നിലകൊള്ളുന്നു.. മകന്റെ ജീവിതം തിരിച്ചുകിട്ടാനുള്ള അവളുടെ പ്രാർത്ഥനകൾ, ഓർമ്മകളിൽ നനഞ്ഞുനിൽക്കുന്നു.
ജീവിതത്തെ മാത്രം ലഹരിയായി കാണാൻ ഉദ്ഘോഷിക്കുന്ന അമ്മയുടെ വിലാപം ഇന്നത്തെ തലമുറയോടുള്ള അപേക്ഷ കൂടിയാണ്


6 Comments
ആരു കേൾക്കാൻ.. ആരോട് പറയാൻ?
ശരിയാണ് അഞ്ജു മോളേ
നല്ല വരികൾ. ഉള്ള് തൊടുന്നു. 🌹🌹♥️🙏. നമ്മുടെ യുവത്വം ലഹരിയുടെ പിടിയിൽ അകപ്പെടാതിരിക്കട്ടെ!
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ശോഭാ ❤️❤️❤️
നല്ല വരികൾ..
ആറ്റിക്കുറിച്ച് എഴുതിയിട്ടുണ്ട്.
മകനെ ഓർത്തുമാത്രമല്ല ഇന്ന് വ്യാകുലത അജിത് മകളും അതേ തട്ടിലാണ്.
ശരിയാണ് നന്ദേച്ചീ ..
ജീവിതം തന്നെയാണ് ലഹരി എന്ന തിരിച്ചറിവ് വരുമ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കും ..