Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റോഡിലൂടെ ഓടുന്ന തീവണ്ടി…
അനുഭവം ജീവിതം

റോഡിലൂടെ ഓടുന്ന തീവണ്ടി…

By Alga ManjuApril 9, 2025No Comments3 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ബാല്യം വളരെ ശാന്തമായിരുന്നു. ഓടി ചാടി കളികളില്ല, മരം കയറലില്ല അങ്ങനെ ആ പ്രായത്തിൽ കാണിക്കുന്ന കുരുത്തക്കേടുകൾ ഒന്നും ഇല്ല. ഒരു അനങ്ങാ പാറ. എപ്പോഴും കണ്ണടച്ച് തുറക്കുന്ന പാവയെ കൊണ്ട് നടക്കും. അതാണ് ലോകം.. അവിടെ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും. വാശികളും കുറവ്. ആകെ ആവശ്യപ്പെടുന്നത് പൂമ്പാറ്റ എന്ന കുട്ടികളുടെ ബുക്കും, മുല്ലപ്പൂ കണ്ടാൽ അതും(മുല്ലപ്പൂ എന്നും weakness ആയിരുന്നു, പക്ഷേ മുല്ലപ്പൂവിൻ്റെ നാട്ടിലേക്ക് കല്യാണം കഴിഞ്ഞു പോയപ്പോൾ അതു വക്കാനുള്ള മുടിയെല്ലാം പോയി) പുറത്ത് പോയാൽ ഒരു മസാലദോശയും ഒരു ice cream ഉം.

അമ്മ working ആയത് കൊണ്ട് എന്നെ നോക്കാൻ ബന്ധുക്കൾ പലരും മാറി മാറി വന്നു. അവസാനം മേമ( അമ്മയുടെ അനിയത്തി) യിൽ അതു ഉറച്ചു. അമ്മയും മേമയും 13 വയസ്സിൻ്റെ വ്യത്യാസം ഉള്ളത് കൊണ്ട് ഞാനും മേമയും 14 വയസ്സിൻ്റെ വ്യത്യസമേയുള്ളൂ. ഇന്നും പലരും അമ്മയുടെ മൂത്ത മകളാണ് മേമ എന്നാണ് ധരിച്ചു വച്ചിട്ടുണ്ട്. പിന്നീട് എൻ്റെ ലോകം മേമ ആയിരുന്നു. വിക്രമാദിത്യനും വേതാളവും പോലെ മേമ എവിടെ പോയാലും ഞാനും ഉണ്ട്. എന്നെ സ്കൂൾ കൊണ്ട് വിടുന്നത്, കൊണ്ട് വരുന്നത്, ഫുഡ് തരുന്നത്, പുറത്ത് പോവുന്നത് എല്ലാം മേമ ആയിരുന്നു. പഠിപ്പിക്കുന്നത് മാത്രം അമ്മ.. അതു ഒരു ടീച്ചർ ആയ അമ്മ നല്ല പോലെ ചെയ്തു പോന്നു 😂..

ഞാൻ LKG OR UKG പഠിക്കുന്ന സമയം. എന്നും ബസിൽ മേമ സ്കൂളിൽ കൊണ്ടാക്കും കൊണ്ട് വരും. ബസ് ല് കയറ്റി എവിടെ നിർത്തിയോ ഞാൻ അവിടെ നിക്കും.. ഒരടി മുന്നോട്ടു പിന്നോട്ടോ ഇല്ല. പിന്നെ mema നീക്കിയാലേ നീങ്ങു. എന്താല്ലേ. ബസ് സ്റ്റാൻഡ്ല് ബസ് വന്നാൽ എല്ലാവരും ഓടും.. കുട്ടികളെ മാനേജ് ചെയ്യാൻ കൂടെ ഉളളവർ ബുദ്ധി മുട്ടും. എനിക്ക് മാത്രം ആ പ്രശ്നമില്ല. വളരെ പതുക്കെ ഒരു തിരക്കുമില്ലാതെ പോയി കയറും. പക്ഷെ ഒരു ദിവസം എന്തോ ഒരു തലതിരിവ്. അതു പെട്ടന്ന് തോന്നിയതാവില്ല. എന്നും മറ്റ് കുട്ടികളെ നിരീക്ഷിച്ചു നിരീക്ഷിച്ചു ഞാനും അവരെ പോലെ ഒരു ദിവസം ബസ്‌നടുത്തേക്ക് ഓടി. തികച്ചും അപ്രതീക്ഷിതമായ എൻ്റെ ഓട്ടത്തിൽ മേമ പകച്ചു നിന്നു. അറിയാത്ത കാര്യം ചെയ്തതിനു അപ്പോ തന്നെ കിട്ടി. ഞാൻ ദേ കിടക്കുന്നു ബസ് സ്റ്റാൻഡിൽ മലർന്നു അടിച്ചു. വിശാലമായ ബസ്സ്റ്റാൻഡിൽ ചുറ്റും വലിയ വലിയ വണ്ടികളാൽ ചുറ്റപ്പെട്ടു, മാനം നോക്കി കിടന്നിട്ടുണ്ടോ. വല്ലാത്തൊരു ambience ആണ്. ഇപ്പോഴും ഓർക്കുമ്പോൾ വിറക്കും. ചുറ്റുമുള്ള നിലവിളികൾ ഒന്നും കേൾക്കില്ല. ഇത്തിരി പോന്ന എൻ്റെ തൊട്ടരികിൽ stand ലേക്ക് കയറി വന്ന ഒരു ബസ്, hump കയറി ഇറങ്ങി വന്നു break ഇട്ടു നിന്നു. Hump എന്തിനാണെന്നുള്ള ആദ്യത്തെ അറിവ്. അതില്ലായിരുന്നെങ്കിൽ അവസാനത്തെയും. മേമ statue കളിച്ചു നിന്നു. “Freeze” അനക്കമേയില്ല. മറ്റൊരു കുട്ടിയുടെ അമ്മ വന്നു എന്നെ കോരി എടുത്തു.

മേമ അപ്പോ തുടങ്ങിയ കരച്ചിൽ വീട് എത്തിയിട്ടും നിന്നില്ല. പക്ഷേ വീട് എത്തിയിട്ട് ശേഷം കരഞ്ഞത് ഞാനായിരുന്നു. ഇപ്പോഴും എനിക്ക് ആ psychology മനസ്സിലായിട്ടില്ല. വീണ കുട്ടിയെ തന്നെ അടിക്കുന്ന system. അങ്ങനെയൊന്നും അടിക്കാത്ത അമ്മ അന്ന് നല്ല വീക്ക് തന്നു. ബസ് ൻ്റെ മുന്നിൽ വീണ പേടി വേറെ അടി കിട്ടിയ പേടി വേറെ.. ” ഇനി കൈ പിടിക്കാതെ നടക്കുമോ” എന്ന് ചോദിച്ചായിരുന്നു അടി. ഇത് മറ്റൊരു രീതിയിൽ handle ചെയ്യാമായിരുന്നില്ലേ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പേടിച്ച കുഞ്ഞിനെ ചേർത്ത് പിടിച്ചു. അങ്ങനെ ഒക്കെ ഉള്ള ഒരു സംഭവം.. അതു സിനിമയിൽ മാത്രമേ കിട്ടൂ എന്നും tension കയറിയാൽ അന്നത്തെ മിക്ക അമ്മമാരും ഇങ്ങനെ തന്നെ ആണ് എന്നും ഞാൻ ആശ്വസിച്ചു. അന്ന് ആ 4 വയസ്സിൽ പിടിച്ച കൈ ഒരു 10 വയസ്സ് വരെയെങ്കിലും പിടിപ്പിച്ചിട്ടുണ്ട്. എൻ്റെ ഒരു അവസ്ഥ.

ഞങ്ങളുടെ വീട് റെയിൽൻ്റെ അടുത്തായിരുന്നു. Road ല് കൂടെ നടക്കുമ്പോൾ അപ്പുറത്ത് ട്രെയിൻ പോകുന്ന ഒച്ച കേട്ടപ്പോൾ അമ്മ പറഞ്ഞു. “കൈ പിടിച്ചു നീങ്ങി നടക്ക്. ട്രെയിൻ വരുന്നു. ” എപ്പോഴാ അമ്മേ ട്രെയിൻ റോഡ് വഴി ഓടി തുടങ്ങിയത് ” എന്ന് ഞാനും. ഓരോ incidents ഓരോരുത്തർക്കും ഉണ്ടാക്കുന്ന ഭയം പലതായിരിക്കും.. പക്ഷേ നമ്മുടെ ഭയങ്ങൾ കുട്ടികളിലേക്ക് പടർത്താതിരിക്കുക.. ഈ പോളിസി ഒരു പരിധി വരെ ഞാൻ എൻ്റെ മകളോട് പാലിക്കാൻ നോക്കിയിട്ടുണ്ട് എന്നാണ് വിശ്വാസം. മുഴുവനല്ലെങ്കിലും.. വരുന്ന പേടികൾ എന്നിൽ തന്നെ കുഴിച്ചുമൂടി കൊണ്ട്.. 

Post Views: 33
3
Alga Manju

Kerala Mural Artist who loves the beauty of Panchavarna… And a writer who want to share my memories before it fades…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.