Author: Alga Manju

Kerala Mural Artist who loves the beauty of Panchavarna… And a writer who want to share my memories before it fades…

വീണ്ടുമൊരു മഴക്കാലം… പ്രകൃതി ശുദ്ധീകരിക്കപ്പെടുന്ന മഹാകർമ്മം. കണ്ണെത്താ മാനത്തുനിന്നും പെയ്തിറങ്ങി ഭൂമിയെ കഴുകി ഒഴുകി തിളക്കി അങ്ങനെ വന്നു പോകുന്നു ഓരോ കാലവർഷവും.. ഓർമ്മയിലെ ആദ്യത്തെ മഴഓർമ്മകൾ ആദൃം താമസിച്ചിരുന്ന ‘ക്ഷേമോദയം’ എന്ന വാടകവീട്ടിൽ നിന്നാണ്. വിശാലമായ നിറയെ മരങ്ങളുള്ള പറമ്പിൽ ഞങ്ങൾ നാലു വീടുകൾ ജാതിമതഭേദമന്യേ സ്നേഹത്തോടെ കഴിഞ്ഞു. ഓടിച്ചാടി മരം കയറി നടന്നിരുന്ന കൂട്ടുകാർക്കു നടുവിൽ, കണ്ണടക്കുകയും തുറക്കുകയും കരയുകയും ചെയ്യുന്ന പാവക്കുട്ടിയുമായി ഞാനും നടന്നു. മഴക്കാലത്ത് ഓടിട്ട വീടിൻ്റെ ഇറയിക്കലിൽ നിന്നും വെള്ളം ഇറ്റിറ്റു വീണു… പുതുമഴയിൽ ഈശ്വരമുല്ലകൾ തളിർത്തു. അതിൻ്റെ സൂചി ഇലകളിലും ചുവന്ന ചെറിയ പൂക്കളിലും മണിത്തുള്ളികൾ മിന്നിത്തിളങ്ങി. മതിലുകെട്ടാത്ത മുറ്റത്തിൻ്റെ അതിരിലെല്ലാം തനിയെ മുളച്ച ചെണ്ടുമല്ലികളും, മാങ്ങാനാറികളും വളർന്നു പൂത്തുനിന്നു. ഇടയിൽ പത്തുമണി പൂക്കൾ തലനീട്ടി.. പിന്നീടു സ്വന്തം വീടു വാങ്ങി കുറച്ചു മാറി താമസിച്ചപ്പോൾ കൂട്ടുകാരും അയൽക്കാരും മാറി.. ഇടം മാറിയപ്പോൾ മഴയുടെ താളവും മാറി… സ്കൂളിൽ  പോകുമ്പോൾ മഴ ഒരു…

Read More

കല്യാണം കഴിഞ്ഞ് ആദ്യം ഒരു പെണ്ണ് കേട്ടിരുന്ന ചോദ്യം  “പാചകമൊക്കെ അറിയാമോ?” എന്നായിരിക്കും, ഒരു 10 വർഷം മുമ്പ് വരേക്കും.  ഇപ്പോൾ കുറച്ചു നല്ല മാറ്റങ്ങൾ കാണുന്നുണ്ട് എങ്കിലും. എൻ്റെ കല്യാണം കഴിയുമ്പോൾ പാചകത്തിൽ ഞാൻ ഒരു വട്ട പൂജ്യം ആയിരുന്നു. 10th കഴിഞ്ഞത് തൊട്ടുള്ള ഹോസ്റ്റൽ ജീവിതം ആയതിനാൽ, ഒരു പാചക പരീക്ഷണത്തിന് അവസരം കിട്ടിയിട്ടില്ല. കിട്ടിയാലും അത്ര താത്പര്യം ഇല്ലായിരുന്നു. പാചകത്തിനോടും   ഭക്ഷ്ണത്തിനോടും. കുറച്ചു തൈരും ചമ്മന്തിയും ഉണ്ടെങ്കിൽ ഞാൻ ഹാപ്പി ആയിരുന്നു. അച്ഛന് അതിൽ കുറച്ചു ആകുലത ആയിരുന്നു. ”നിന്നെ കെട്ടിച്ചു കൊടുക്കുമ്പോൾ ഒരു robot നേ കൂടെ ഞാൻ കൊടുക്കേണ്ടി വരും” എന്ന് പറയുമായിരുന്നു. ഞാൻ തിരിച്ചു “എനിക്ക് എല്ലാ recipe യും അറിയാം, ഞാൻ ആവശ്യം വരുമ്പോൾ ചെയ്യും” എന്ന് പറയുമ്പോൾ, അച്ഛൻ ” അവസാനം പുസ്തകം നോക്കി പഠിച്ച് നീന്താൻ ചാടുന്ന പോലെ ആവരുത്” എന്ന് തിരിച്ചടിക്കും. എൻ്റെ ഓർമയിൽ അമ്മ…

Read More

എന്റെ പ്രീഡിഗ്രീ കാലം. തൃശ്ശൂരിലെ പ്രസിദ്ധമായ കോളേജില് അഡ്മിഷൻ എടുത്തു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലം. കോളേജ് കെട്ടിടത്തിലാണ് ഹോസ്റ്റലും. നഗര മദ്ധ്യത്തില്‍ ആയതു കൊണ്ട് അതിനു കൂറ്റന്‍ ഇരുമ്പ് gate ഉം പിന്നെ ചെറിയ ഒരു gate ഉം ഉണ്ടായിരുന്നു. ഈ ജയിലില്‍ എല്ലാം കണ്ടിട്ടില്ലേ അത് പോലെ. ഞങ്ങൾ കുട്ടികള്‍ക്ക് coaching class ന് അല്ലാതെ വേറെ ഒന്നിനും പുറത്ത് പോകാൻ അനുവാദമില്ല.  കാലത്ത് 6 മണിക്ക് കോഴി കൂട് തുറന്നു വിടുന്ന പോലെ എല്ലാത്തിനെയും ചെറിയ gate തുറന്നു പുറത്ത് വിടും. shawl ഉം കുടയും നിര്‍ബന്ധമാണ്. ഒരുമിച്ച് പോയി ഒരുമിച്ച് വരണം. ഇതിനിടയിൽ മറ്റു തരികിട ഒന്നും നടക്കില്ല. കത്ത് അയക്കുന്നത് matron ന്റെ screening കഴിഞ്ഞാണ്. വരുന്ന കത്തുകളും screening കഴിഞ്ഞ് കയ്യില്‍ കിട്ടും. ഇതിൽ matron ന് അവരുടെ concerns എഴുതി ചേര്‍ക്കാം. phone ഉം അതുപോലെ തന്നെ വിളിക്കാൻ സമയമുണ്ട്. വരുന്ന…

Read More

എൻ്റെ ബാല്യം വളരെ ശാന്തമായിരുന്നു. ഓടി ചാടി കളികളില്ല, മരം കയറലില്ല അങ്ങനെ ആ പ്രായത്തിൽ കാണിക്കുന്ന കുരുത്തക്കേടുകൾ ഒന്നും ഇല്ല. ഒരു അനങ്ങാ പാറ. എപ്പോഴും കണ്ണടച്ച് തുറക്കുന്ന പാവയെ കൊണ്ട് നടക്കും. അതാണ് ലോകം.. അവിടെ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും. വാശികളും കുറവ്. ആകെ ആവശ്യപ്പെടുന്നത് പൂമ്പാറ്റ എന്ന കുട്ടികളുടെ ബുക്കും, മുല്ലപ്പൂ കണ്ടാൽ അതും(മുല്ലപ്പൂ എന്നും weakness ആയിരുന്നു, പക്ഷേ മുല്ലപ്പൂവിൻ്റെ നാട്ടിലേക്ക് കല്യാണം കഴിഞ്ഞു പോയപ്പോൾ അതു വക്കാനുള്ള മുടിയെല്ലാം പോയി) പുറത്ത് പോയാൽ ഒരു മസാലദോശയും ഒരു ice cream ഉം. അമ്മ working ആയത് കൊണ്ട് എന്നെ നോക്കാൻ ബന്ധുക്കൾ പലരും മാറി മാറി വന്നു. അവസാനം മേമ( അമ്മയുടെ അനിയത്തി) യിൽ അതു ഉറച്ചു. അമ്മയും മേമയും 13 വയസ്സിൻ്റെ വ്യത്യാസം ഉള്ളത് കൊണ്ട് ഞാനും മേമയും 14 വയസ്സിൻ്റെ വ്യത്യസമേയുള്ളൂ. ഇന്നും പലരും അമ്മയുടെ മൂത്ത മകളാണ് മേമ എന്നാണ്…

Read More