കല്യാണം കഴിഞ്ഞ് ആദ്യം ഒരു പെണ്ണ് കേട്ടിരുന്ന ചോദ്യം “പാചകമൊക്കെ അറിയാമോ?” എന്നായിരിക്കും, ഒരു 10 വർഷം മുമ്പ് വരേക്കും. ഇപ്പോൾ കുറച്ചു നല്ല മാറ്റങ്ങൾ കാണുന്നുണ്ട് എങ്കിലും.
എൻ്റെ കല്യാണം കഴിയുമ്പോൾ പാചകത്തിൽ ഞാൻ ഒരു വട്ട പൂജ്യം ആയിരുന്നു. 10th കഴിഞ്ഞത് തൊട്ടുള്ള ഹോസ്റ്റൽ ജീവിതം ആയതിനാൽ, ഒരു പാചക പരീക്ഷണത്തിന് അവസരം കിട്ടിയിട്ടില്ല. കിട്ടിയാലും അത്ര താത്പര്യം ഇല്ലായിരുന്നു. പാചകത്തിനോടും ഭക്ഷ്ണത്തിനോടും. കുറച്ചു തൈരും ചമ്മന്തിയും ഉണ്ടെങ്കിൽ ഞാൻ ഹാപ്പി ആയിരുന്നു. അച്ഛന് അതിൽ കുറച്ചു ആകുലത ആയിരുന്നു.
”നിന്നെ കെട്ടിച്ചു കൊടുക്കുമ്പോൾ ഒരു robot നേ കൂടെ ഞാൻ കൊടുക്കേണ്ടി വരും” എന്ന് പറയുമായിരുന്നു.
ഞാൻ തിരിച്ചു “എനിക്ക് എല്ലാ recipe യും അറിയാം, ഞാൻ ആവശ്യം വരുമ്പോൾ ചെയ്യും” എന്ന് പറയുമ്പോൾ, അച്ഛൻ ” അവസാനം പുസ്തകം നോക്കി പഠിച്ച് നീന്താൻ ചാടുന്ന പോലെ ആവരുത്” എന്ന് തിരിച്ചടിക്കും.
എൻ്റെ ഓർമയിൽ അമ്മ അങ്ങനെ എന്നെ insist ചെയ്തിട്ടില്ല. എങ്ങനെ ചെയ്യും? അമ്മക്ക് ചെറിയ ഒരു perfectionist പ്രശ്നമുണ്ടെന്ന് ഇപ്പൊ തോന്നുന്നു. അതു കൊണ്ട് തന്നെ പത്തു നിമിഷം തികച്ചു ഞങ്ങൾ ഒരുമിച്ച് പോവില്ല. അസിസ്റ്റൻ്റ് ആവാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ എൻ്റെ “ശൃംഗാരവേല ” ( എന്നെ പെണ്ണ് കാണാൻ വന്ന ഒരു ജീനിയസ് ൻറെ അമ്മ എൻ്റെ art work കൾ കണ്ട് അന്ന് പറഞ്ഞതാണ് ഈ വാക്ക്) കളുമായി ഇരിക്കും.
ആകെ അറിയാമായിരുന്നത് മീൻ കറി വെക്കാനായിരുന്നു. വിവാഹം ഒരു പക്ക വെജിറ്റേറിയൻ ഫാമിലി ല് ആയത് കൊണ്ട് പിന്നീട് അതു കൊണ്ട് ഒരു കാര്യവും ഉണ്ടായതുമില്ല. വിവാഹം കഴിഞ്ഞ് 8 മാസത്തിനു ശേഷം ആനന്ദ്ന് onsite കിട്ടുന്നതും ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നതും. ഞാൻ ഒരു കെട്ട് വനിത മാഗസിൻ പാചക കുറിപ്പുകളുമായി വിമാനം കയറി. യൂട്യൂബ് ഒന്നും ഇല്ലല്ലോ. ആകെ അറിയുന്നത് ചപ്പാത്തി ദാൽ, curd rice, അങ്ങനെ കുറച്ച് items. അവിടെ ചെന്ന് ചെറുപ്പം തെലുങ്ക് കുട്ടികളൊക്കെ പാചകം ചെയ്യുന്നതും വീട് നോക്കുന്നതും കണ്ട് ഞാൻ കണ്ണും തള്ളി ഇരുന്നു. Potlock(get together )നു പൂരി ഉണ്ടാക്കൽ ഏറ്റ ഞാൻ ഉണ്ടാക്കിയ പൂരി പപ്പടം പോലെ ആവുകയും, എൻ്റെ തെലുങ്ക് ഫ്രണ്ട് അതിനെ ഡയമണ്ട് കട്സ് ആക്കി എന്നെ save ചെയ്യുകയും ചെയ്തു.
കൂനിന്മേൽ കുരു പോലെ ചെന്ന 2nd month conceive ആയി. അല്പം റിസ്കി പ്രഗ്നൻസി ആയതിനാൽ, vomiting ക്ഷീണവും കാരണം എണീറ്റ് നിക്കാൻ പറ്റാത്ത അവസ്ഥ. എൻ്റെ കൂട്ടുകാരി എനിക്ക്, curd vada, fried rice അങ്ങനെ പലതും ചെയ്തു തന്നു. എനിക്ക് ആകെ കഴിക്കാൻ പറ്റുന്നത് curd rice ആയിരുന്നു. ഈ കൂട്ടുകാരിയാണ് എൻ്റെ പാചകത്തിൽ ആദ്യത്തെ ഗുരു. ആദ്യത്തെ potlock പൂരി പപ്പടം ആയെങ്കിലും, അടുത്ത potluck നൂ 300 പൂരി ഞങ്ങൾ ചേർന്ന് ഉണ്ടാക്കി വിജയിച്ചു.
പതുക്കെ പതുക്കെ ഓരോന്നായി പഠിച്ചു. പായസത്തിൽ കിസ്മിസ് ഫ്രൈ ചെയ്തു ഇടണം, ഗുലാബ് ജമുണ് ചെറിയ സൈസ് ഉരുട്ടണം, ഫ്രൈ ചെയ്യുമ്പോൾ അതു വലുതാവും ( ഞാൻ ആദ്യം ഉരുട്ടിയ ഗുലാബ് ജാമുൻ ഫ്രൈ ചെയ്തു വരുമ്പോൾ കൊഴുക്കട്ട സൈസ് ആയേനെ. അതിനു മുമ്പ് എൻ്റെ ഫ്രണ്ട് രക്ഷിച്ചു)ഇങ്ങനെ ഉള്ള പല അത്ഭുതങ്ങളും ഞാൻ പഠിച്ചു.
പിന്നെ ലക്ഷ്മി ഉണ്ടായതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അവളുടെ വയറ്റിൽ എന്തെങ്കിലും എത്താൻ ചെയ്യാത്ത മെനു ഇല്ല. അധികവും തമിഴ് ഫുഡ് ഐറ്റംസ് ആയിരുന്നു ചെയ്യുന്നത്. അപ്പോൾ ഞാൻ അമ്മയോട് പറയും “കല്യാണത്തിന് മുമ്പ് പാചകം പഠിക്കാത്തത് നന്നായി, ഇല്ലെങ്കിൽ തമിഴ് ഉം കേരളവും കൂടെ ഞാൻ confuse ആയേനെ എന്ന്. “
ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നാൽ ആവശ്യം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. അതുകൊണ്ട് ദയവു ചെയ്തു മക്കളെ ഇപ്പോഴേ അതു പറഞ്ഞു torture ചെയ്യേണ്ട. Interest ഉള്ളവർ ചെയ്യും. പിന്നെ മരുമക്കളെ ചട്ടം പഠിപ്പിക്കുന്ന അമ്മായിഅമ്മമാരോടും, അവർക്ക് കുറച്ചു സമയം കൊടുക്കൂ, ഇതല്ലാതെയും അവർക്ക് പല കഴിവുകളും ഉണ്ടാവും. അതു encourage ചെയ്യുന്നത് കൊണ്ട് അവരുടെ productivity കൂടുകെയുള്ളൂ. പാചകം കലയാണ് എന്ന് പറയുന്നവരോട്, അതു അല്ലാത്ത കലകളെ ഇഷ്ടപ്പെടുന്നവർ അതും കൂടെ കൊണ്ട് പൊയ്ക്കോട്ടേ. അതു കൊണ്ട് നിങ്ങളുടെ വീട്ടിൽ സമാധനമേ ഉണ്ടാവൂ.
<!– wp:paragraph –>
<!– /wp:paragraph –>


4 Comments
വളരെ ശരിയാണ്….. ഗ്യാസ് ഓൺ ചെയ്യാനറിയില്ലായിരുന്ന എൻ്റെ മോൾ മക്കൾക്കുവേണ്ടി ഇപ്പോൾ എന്തെല്ലാം ഉണ്ടാക്കുമെന്നോ….. നന്നായെഴുതി👍🌹
👌👌
അതേ, സത്യം..
അതേയതേ. എൻ്റെ മോളെ ഞാൻ നിർബ്ബന്ധിച്ചൊന്നും ചെയ്യിപ്പിച്ചില്ല. ആവശ്യം വന്നപ്പോൾ അവൾ youtube നോക്കിയൊക്കെ എല്ലാം ചെയ്തു ജീവിക്കുന്നു.❤️👌🌹