എന്റെ പ്രീഡിഗ്രീ കാലം. തൃശ്ശൂരിലെ പ്രസിദ്ധമായ കോളേജില് അഡ്മിഷൻ എടുത്തു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലം. കോളേജ് കെട്ടിടത്തിലാണ് ഹോസ്റ്റലും. നഗര മദ്ധ്യത്തില്‍ ആയതു കൊണ്ട് അതിനു കൂറ്റന്‍ ഇരുമ്പ് gate ഉം പിന്നെ ചെറിയ ഒരു gate ഉം ഉണ്ടായിരുന്നു. ഈ ജയിലില്‍ എല്ലാം കണ്ടിട്ടില്ലേ അത് പോലെ. ഞങ്ങൾ കുട്ടികള്‍ക്ക് coaching class ന് അല്ലാതെ വേറെ ഒന്നിനും പുറത്ത് പോകാൻ അനുവാദമില്ല.
കാലത്ത് 6 മണിക്ക് കോഴി കൂട് തുറന്നു വിടുന്ന പോലെ എല്ലാത്തിനെയും ചെറിയ gate തുറന്നു പുറത്ത് വിടും. shawl ഉം കുടയും നിര്‍ബന്ധമാണ്. ഒരുമിച്ച് പോയി ഒരുമിച്ച് വരണം. ഇതിനിടയിൽ മറ്റു തരികിട ഒന്നും നടക്കില്ല. കത്ത് അയക്കുന്നത് matron ന്റെ screening കഴിഞ്ഞാണ്. വരുന്ന കത്തുകളും screening കഴിഞ്ഞ് കയ്യില്‍ കിട്ടും. ഇതിൽ matron ന് അവരുടെ concerns എഴുതി ചേര്‍ക്കാം. phone ഉം അതുപോലെ തന്നെ വിളിക്കാൻ സമയമുണ്ട്. വരുന്ന phone screening കഴിഞ്ഞു കയ്യില്‍ കിട്ടും. അന്ന് mobile ഒന്നും ഇല്ല. Land phone മാത്രം. വീട്ടില്‍ മാസത്തിൽ ഒരു തവണ പോകാം. weekends ഇല്‍ parents ന് വന്നു കാണാം. വിസിറ്റിങ് time ഉണ്ട്. സ്വാതന്ത്ര്യത്തിനെപറ്റീ വലിയ കാഴ്ചപ്പാടുകള്‍ ഒന്നും അന്ന് ഇല്ലാത്തത് കൊണ്ടു ഞങ്ങൾ എല്ലാം കൂട്ടിലെ കിളികള്‍ പോലെ അതിനുള്ളില്‍ ആഘോഷിച്ച് ജീവിച്ചു.
കുളിക്കാന്‍ ഓരോരുത്തര്‍ക്കും bath time ഉണ്ട്. കാലത്ത് 5 മണിക്ക് തുടങ്ങും. 20 മിനിറ്റ് ആണ് സമയം. അത് കഴിഞ്ഞാല്‍ അടുത്ത ആൾ കൊട്ടി ഇറക്കും. ഞാൻ 5 മണിക്ക് ആണ് സമയം എടുത്തത്. കുറച്ചു നേരത്തെ എഴുന്നേറ്റ് പോയാൽ കുറച്ചു കൂടെ സമയം കിട്ടുമല്ലോ. Bathroom താഴെ ഇറങ്ങി പോയി wash area യോട് ചേര്‍ന്ന ഒരു കെട്ടിടം ആണ്. അത് പടി കയറി പോണം. ഞങ്ങൾ താമസം നാലാം നിലയിലും. അപ്പോൾ കുളിക്കാന്‍ മാത്രം നാലാം നിലയില്‍ നിന്നും താഴെ ഇറങ്ങി വീണ്ടും ഒരു നില കയറണം. തിരിച്ചും… പഴയ കെട്ടിടങ്ങള്‍ ആയതു കൊണ്ട് എല്ലാം മരത്തിന്റെ ഗോവണികള്‍ ആയിരുന്നു. പതുക്കെ നടന്നാൽ പോലും ശബ്ദം കേള്‍ക്കും. ഇറങ്ങുമ്പോള്‍ ശബ്ദം ഉണ്ടായാല്‍ അതിനു imposition ഉണ്ട്, 100 മുതൽ 300 വരെ ആണ് കണക്ക്. “ഇനി ഞാൻ ശബ്ദം ഉണ്ടാക്കി കോണി ഇറങ്ങില്ല ” എനിക്കും എന്റെ ഫ്രണ്ട് നും കിട്ടിയിട്ടുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും convent വിദ്യാഭ്യാസം അന്ന് ഒട്ടു മിക്ക parents ഉം താത്പര്യം കാണിച്ചിരുന്നു.
ഒരു പരീക്ഷാ ദിവസം. ഞാൻ കുറച്ചു നേരത്തെ എഴുന്നേറ്റു കുളിച്ചു പഠിക്കാം എന്ന് കരുതി. നല്ല നിശ്ശബ്ദത. കോണിപ്പടികള്‍ അവസാനിക്കുന്നത് matron ന്റെ room ന്റെ മുന്നില്‍ ആണ്. ഞാന്‍ ശബ്ദം കേൾപ്പിക്കാതെ bucket ഉം brush ഉം എല്ലാം എടുത്തു ഇറങ്ങി. ഒരു കാല്‍ വച്ചത് ഓര്‍മ ഉണ്ട്. പിന്നെ വിയറ്റ്നാം കോളനിയില്‍ ശ്രീ ഇന്നസെന്റ് പോയ പോലെ ഒരു പോക്ക് ആയിരുന്നു. ലാന്‍ഡ് ചെയതത് matron ന്റെ room ന് മുന്നില്‍. ഒന്നും മനസ്സിലായില്ല.
ബോധം ഉണ്ടോ? ഉണ്ട്.
ഇല്ലേ? ഇല്ല.
അങ്ങനെ ഒരു അവസ്ഥ. ബഹിരാകാശത്ത് നിന്നും എടുത്തു എറിഞ്ഞ പോലെ ഞാൻ അവിടെ അന്തം വിട്ടു കിളി പോയി കിടന്നു. പ്ലാസ്റ്റിക് ബക്കറ്റ് മരക്കോണിയില്‍ അടിച്ചു തെറിച്ചു വീഴുന്ന ശബ്ദം കേട്ടിട്ടുണ്ടോ? അതും എല്ലാവരും ഉറങ്ങുന്ന നിശബ്ദതയില്‍. ഒരു പടി പോലും വിടാതെ എന്റെ bucket എല്ലാ പടികളും ചാടി ചാടി വന്നു.
ഡും. ഡും. ഡും.
എന്തായാലും ഒരു വിധം എല്ലാവരും ഉണര്‍ന്നു. എന്നാൽ അതിലും വലുത് വരുന്നേ ഉണ്ടായിരുന്നുള്ളു. Taken to sick room. 😫. ഒരു മൊട്ട bulb മാത്രം ഉള്ള ഇരുണ്ട മുറി. പരീക്ഷക്ക് തീരുമാനമായി. അന്ന് sick room ഇല്‍ rest. കൂട്ടുകാർ സന്ദര്‍ശനം പാടില്ല. വീണതിനെക്കാള്‍ കഷ്ടം ആയിരുന്നു അത്. എന്റെ ചിതറി പോയ paste സോപ്പ് bucket എല്ലാം sick room ഇല്‍ എത്തിക്കപ്പെട്ടു. Tooth brush മാത്രം ഇല്ല. എവിടെയോ പോയി. ഞാൻ പല്ല് ഒക്കെ എങ്ങനെയോ തേച്ചു. മുടിയൊക്കെ കെട്ടി ഒന്ന് കിടക്കാം എന്ന് കരുതിയപോൾ അതാ എന്റെ നീണ്ട കാര്‍കൂന്തല്‍ലില്‍ തൂങ്ങി ആടുന്ന ബ്രഷ്. ഈ വീഴ്ചയില്‍ എന്നെ വിട്ടു പോകാത്ത എന്റെ പൊന്ന്. പതുക്കെ എടുത്തു മാറ്റി വച്ചു, അത് ഉപയോഗിക്കാൻ പല്ല് ബാക്കി വച്ചതിന് ദൈവത്തിനോട് നന്ദിയും പറഞ്ഞു നീണ്ടു നിവര്‍ന്നു കിടന്ന്. അന്ന് കിട്ടിയത് ആണോ ഈ backpain എന്ന് അറിയില്ല. പക്ഷേ ഇത് എപ്പോഴും ആ വീഴ്ച എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
NB:കാര്യമായി വീണു പണി കിട്ടിയവര്‍ ഉണ്ട് കേട്ടോ. ദൈവം എന്നെ താങ്ങിയിരിക്കാം..


6 Comments
Thankyou all for your comments
ഞാൻ മേഴ്‌സിയിലാ പഠിച്ചത്, ഇതൊക്കെ തന്നെയായിരുന്നു അവിടെയും.. 😄
It was so relatable…it’s a talent to make others laugh
എന്നാലും ഒന്നൊന്നര ലാൻഡിംഗ് ആയിപ്പോയി . ഹി ഹി
ആരെങ്കിലും വീഴുന്ന കണ്ടാൽ നമ്മൾ ചിരിച്ചു പോകും എന്നൊരു reflex action ഉണ്ട്. ഇത് വീണയാൾ തന്നെ നന്നായി ചിരിപ്പിച്ചു.
രസകരം😄
👌
Alga…. നല്ല രസമുണ്ട് വായിക്കാൻ. എന്തൊക്കെ പറഞ്ഞാലും അന്നത്തെ ആ ഹോസ്റ്റൽ ജീവിതമൊക്കെ പിന്നീടുള്ള ജീവിതത്തിൽ ഒരുപാടു ഹെൽപ് ആയിട്ടുണ്ട്. അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒഴിച്ചാൽ…. It was a beautiful time…… 🥰🥰keep writing..