‘നീ കരഞ്ഞു കരഞ്ഞ് ഇവിടെ
കണ്ണീർപ്പുഴ തീർക്കുമോ ?’
എന്ന അവരുടെ ചോദ്യത്തിന്
അവളുടെ കലങ്ങിമറിഞ്ഞ
കണ്ണിൽനിന്നാഞ്ഞടിക്കുന്ന..
കശക്കിയെറിയപ്പെട്ട സഹനത്തിന്റെ
കണികകൾ നുരഞ്ഞു പൊങ്ങിയ
തിരമാലകൾ അവർക്കുത്തരമേകി
അവളുടെ മറുപടിയിൽ കണ്ണുനീരിന്റെ
ഉപ്പുരസമായിരുന്നില്ല, മറിച്ച്
ആളിക്കത്തുന്ന തീജ്വാലയുടെ
ചോപ്പ്നിറം മാത്രമായിരുന്നു.
