Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാത്തിരിപ്പിന്റെ പൂർണത (ഒരു പ്രണയകഥ)
കഥ പ്രണയം സ്‌കൂൾ / കോളേജ് സൗഹൃദം

കാത്തിരിപ്പിന്റെ പൂർണത (ഒരു പ്രണയകഥ)

By Priya K MAugust 18, 20258 Comments10 Mins Read103 Views
Bookmark Now
Please login to bookmark Close

No account yet? Register

തികച്ചും അപ്രതീക്ഷിതമായാണ് അവള്‍ ആ കുന്നിഞ്ചെരുവിലെ കലാലയത്തില്‍ എത്തിച്ചേരുന്നത്. കോടമഞ്ഞു പൊതിഞ്ഞ അവിടം സ്വര്‍ഗതുല്യമായിരുന്നു. അവിടെ പഠിക്കാനെത്തുന്ന എല്ലാവരും ഒരേ മനസ്സോടെ സമ്മതിക്കുന്ന പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന ആ കുന്നിന്‍ ചെരിവ് ജീവിതകാലം മുഴുവനും ഓര്‍ത്തിരിക്കാന്‍ ഉള്ളതായിരുന്നു. മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന ആ കലാലയം എന്നും അവളുടെ പ്രിയപ്പെട്ടതായിരുന്നു. ഭാവിയില്‍ ഇവിടെ തന്നെ ടീച്ചര്‍ ആയി വരണം. അവള്‍ മനസ്സില്‍ ഓര്‍ത്തു.

അവളും അവളുടെ കൂട്ടുകാരികളും ക്ലാസ്സുകള്‍ ഇല്ലാത്ത സായാഹ്നങ്ങള്‍ ആ കുന്നില്‍ ചെരിവില്‍ ചിലവഴിച്ചു. കമ്പയിന്‍ സ്റ്റഡി എന്നു പറഞ്ഞു അവിടെ ഒത്തുകൂടും. പക്ഷേ നടക്കുന്നത് പ്രകൃതി ആസ്വാദനം ആയിരിയ്ക്കും. പഠിച്ചും പാട്ടുപാടിയും കഥകള്‍ പറഞ്ഞും ചിരിച്ചും ഉല്ലസിച്ചും അവര്‍ എല്ലാവരും ആ പഠനകാലം ആസ്വദിച്ചു. പ്രസന്നത നിറഞ്ഞ അവളുടെ മുഖം.. നിഷ്കളങ്കമായ ചിരി.. തമാശ കലര്‍ന്ന സംസാരം ഒക്കെയായപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവള്‍ ആയി അവള്‍ മാറി. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹേറ്റെര്‍സ് ഒട്ടും ഇല്ലാത്ത ഒരു പ്രകൃതം ആയിരുന്നു അവളുടേത്.

******

അവള്‍ ആ കലാലയത്തില്‍ എത്തിയ രണ്ടാമത്തെ മാസമായിരുന്നു. ഇപ്പൊഴും അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കുന്നു. പുതിയ കുട്ടികള്‍ വന്നു കൊണ്ടിരിക്കുന്നു. പുതുതായി വരുന്നവരോടൊന്നും അവള്‍ കൂട്ട് കൂടുന്നില്ല. അവളും അവളുടെ കൂട്ടുകാരികളും നിറഞ്ഞതായിരുന്നു അവളുടെ ലോകം. അങ്ങനെയിരിക്കെ കാംപസിലെ എല്ലാ വിദ്യാര്‍ഥികളെയും കൊണ്ട് അദ്ധ്യാപകര്‍ ഒരു യാത്ര പുറപ്പെട്ടു. സിലബസില്‍ ഉണ്ടായിരുന്ന ഈ ഐസ് ബ്രേക്കിംഗ് സെഷന്‍ ആസ്വദിക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു. ബസ് ലക്ഷ്യസ്ഥാനത്തെത്തി. ബസ് ഇറങ്ങി ഒരു വയല്‍ വരമ്പിലൂടെ അവര്‍ നടന്നു. നീലാകാശം, ചുറ്റും പച്ച വിരിച്ച നെല്‍വയലുകള്‍. നീലമഞ്ഞ്, ഇളം കാറ്റ്.. തണുപ്പ്… ആകെ കൂടി മനം കവരുന്ന കാലാവസ്ഥ.. സംഘം സംഘമായാണ് വിദ്യാര്‍ഥികള്‍ നടന്നിരുന്നത്.

കുറേ കൂടി മുന്നോട്ട് പോയപ്പോള്‍ വയല്‍വരമ്പു അവസാനിച്ചിരിക്കുന്നു. മുന്നോട്ടുള്ള പാത ഒരു ചെറിയ കാട്ടുവഴിയിലേക്കാണ് തിരിയുന്നതെന്ന് മനസിലായി. പോകേ പോകേ ചെറിയ മരങ്ങള്‍ വലിയ മരങ്ങളായി മാറി. ഇലകള്‍ക്കിടയിലൂടെ സൂര്യന്‍ ഒളികണ്ണിട്ട് നോക്കാന്‍ തുടങ്ങി. തണുപ്പ് കൂടി കൂടി വന്നു. പൂക്കളേയും പൂമ്പാറ്റകളെയും തഴുകി അവള്‍ നടന്നു നീങ്ങി. നടന്നു നടന്നു ചെന്നെത്തിയത് കനാൽ കണക്കെയുള്ള ഒരു തോട്ടിനു മുൻപിൽ. ഭാഗ്യം വെള്ളമില്ല. പാലവുമില്ല. വെള്ളം ഇപ്പോൾ ഇല്ലെങ്കിലും, അതിന്റെ കനിമ നിലനില്ക്കുന്നു. അതിന്റെ മേലേയ്ക്കു തെറ്റാതെ വിരിച്ചിരിക്കുന്ന ഒറ്റത്തടി. ഈ മരത്തടിയാണ് പാലമായിക്കണ്ട് കടക്കേണ്ടത്. മുന്നേ നടന്നവര്‍ എല്ലാവരും മറുപുറം കടന്നുപോയിരിക്കുന്നു. ആരൊക്കെയോ ഓടി ചാടി പാലം കടന്നു. ചിലർ കരയിലൂടെ ഊര്‍ന്നിറങ്ങി നീര്‍ച്ചാല്‍ താണ്ടി നടന്നു തന്നെ അപ്പുറം എത്തി. ഒറ്റത്തടി പാലത്തിന്റെ അടുത്തെത്തിയപ്പോള്‍ അവളൊരു നിമിഷം കാൽ നീട്ടി വച്ച് പിന്‍വാങ്ങി. അതുവരെ സന്തോഷിച്ച മനസ്സില്‍ ഒരു ഭയം ഉടലെടുത്തു. അവള്‍ ഒന്ന് സ്തംഭിച്ചു. കൂടെ വന്ന പലരും അവളെയും കടന്നു പോയി. ഇത്തിരി ഭയത്തോടെ ആ മരത്തടിയിലേക്ക് കാലെടുത്തു വെച്ചു. കണ്ണുകളിലേക്ക് ഇരുട്ട് കയറുന്ന പോലെ അവള്‍ക്ക് തോന്നി. മരത്തടിയിലേക്ക് പതിയുന്ന അവളുടെ പാദത്തിലേക്ക് ആരോ കാര്യമായി ശ്രദ്ധിച്ചത് അവളറിഞ്ഞു കാണില്ല. ഒന്ന് പേടിച്ചു അറച്ചു നിന്ന അവളിലേക്ക് ഒരാൾ കൈകൾ നീട്ടി. അവളെ അറിയാതെ അവളുടെ കൈകളും നീണ്ടു. അതുവരെ ഉണ്ടായിരുന്ന കാടിന്‍റെ ശബ്ദം ഒരു നിമിഷം നിശബ്ദമായി. ആ കനാലിന്റെ മരത്തടിക്ക് മീതെ പാദം വയ്ക്കുമ്പോഴത്തെ ആ ശബ്ദശൂന്യതയിൽ, ആ കൈപിടിത്തത്തിൽ, ഒന്നാമതായി ആവിഷ്കരിച്ചത് ഭയം അല്ല — വിശ്വാസം.

പശ്ചാത്തലത്തിൽ ആരോക്കെയോ ഹാസ്യമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആരോക്കെയോ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവള്‍ കേട്ടില്ല. അവന്‍ പിടിച്ച കയ്യിലായിരുന്നു അവളുടെ ശ്രദ്ധ — ആ കൈകള്‍… തന്നെ പാലം കടത്തുന്ന സുരക്ഷയുടെ കൈകളേക്കാള്‍ അവള്‍ക്ക് തോന്നിപ്പിച്ചതു താനിത്ര പ്രായമായിട്ടും വീണ്ടും കുഞ്ഞായി മാറാൻ ആഗ്രഹിപ്പിച്ച കൈകളായിട്ടാണ്. അവൾ മുന്നോട്ടും, അവന്‍ പതുക്കെ പുറകോട്ടും. രണ്ടു മനസ്സുകൾ ഒരേ താളത്തിൽ ലയിക്കുന്ന പദങ്ങൾ പോലെ ഒറ്റത്തടി പാലത്തിൽ അവര്‍ ഒത്തുചേർന്നു. പതുക്കെ കൈയിൽ പിടിച്ചു അടിവച്ചടിവച്ചു ഒറ്റത്തടി പാലത്തിലൂടെ അവര്‍ അക്കരെ എത്തി.

അന്ന് കവർന്നത് കരമാണോ അതോ മനമാണോ? അറിയില്ല.

പക്ഷേ ഒന്നു അവള്‍ക്ക് അറിയാം — അവളുടെ മനം അവളില്‍ നിന്നു നഷ്ടപ്പെട്ടത് ആ നിമിഷം മുതലാണ്.

ആ കനാൽ ഇനി പൊളിച്ചു കളഞ്ഞാലും ആ മരത്തടി ചിതറിപ്പോയാലും അവളുടെ മനസ്സിൽ ഒരു പാലം മാത്രമേ ബാക്കി ഇരിക്കൂ – കൈപിടിച്ചു നടത്തിയ ആ നിമിഷത്തിന്റെ പാലം.

ഇക്കരെയെത്തിയ ശേഷം അവൾ ഒന്നും പറഞ്ഞില്ല. അവനും ഒന്നും മിണ്ടിയില്ല.

പക്ഷേ ചില വർത്തമാനങ്ങൾ പതിയാറുള്ളത് മൗനത്തിനകത്താണല്ലോ…..

പാലം കടന്ന ശേഷം, അവർ ഓരോരുത്തരും കൂട്ടത്തിലേർപ്പെട്ടുപോയി. അവനും വേഗതയില്‍ മുന്നോട്ട് നീങ്ങി.

അവളും കൂട്ടുകാരികള്‍ക്കൊപ്പം എത്താനായി നടന്നു. നടത്തത്തിന്റെ വേഗത ശരീരത്തിനനുഭവപ്പെട്ടെങ്കിലും മനസ്സ് ഇപ്പൊഴും ആ ഒറ്റത്തടി പാലത്തിലായിരുന്നു. “ആ നിമിഷം എനിക്കു ഭയമായിരുന്നു – പക്ഷേ, ആ കൈ പിടിച്ചപ്പോഴാണ് മനസ്സിലായത്… ആയുസ്സ് മുഴുവൻ തന്നെ കൈപിടിച്ച് നടത്താനുള്ള ഇച്ഛ ആ കൈകള്‍ക്കുണ്ടെന്ന്…”

*****

ആയിരം ചിന്തകൾക്കിടയിലും ഒരു മിനിറ്റില്‍ മനസ്സിന്‍റെ ആഴത്തില്‍ പതിഞ്ഞു പോയ ആ മുഖം ഒന്നു കൂടി കാണാന്‍ മുന്നോട്ടുള്ള നടത്തത്തിനിടയില്‍ അവന്‍ ഒരു നിമിഷം പിന്നിലോട്ടു തിരിഞ്ഞു നോക്കി. അതുവരെ ഇല്ലാതിരുന്ന ഒരു വെളിച്ചം അവളുടെ മുഖത്ത് അവന്‍ കണ്ടു.

ആ ദിവസത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളിലും കലാപരിപാടികളിലും അവളും ഒരു യന്ത്രം പോലെ പങ്കെടുത്തു. ആള്‍ക്കൂട്ടത്തിനിടയില്‍ അവളുടെ കണ്ണുകള്‍ അവനെ തേടുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ അവന്റെയും അവളുടെയും കണ്ണുകള്‍ തമ്മിലുടക്കി. അപ്പോള്‍ ഹൃദയം 2X വേഗതയില്‍ മിടിക്കാന്‍ തുടങ്ങി. അധിക നേരം കണ്ണില്‍ നോക്കാന്‍ സാധിച്ചില്ല. പക്ഷേ ഇടയില്‍ അവന്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിരുന്നു. ആ ഒരു പുഞ്ചിരിയില്‍ ഒരായിരം വാക്കുകളുണ്ടായതായി അവള്‍ക്കു തോന്നി. *****

തുടർന്ന് ദിവസങ്ങൾ കടന്നു. ആ യാത്രയുടെ ഓർമകളും ആളുകളും എല്ലാവരുടെയും മനസ്സിൽ വേറിട്ടതായിരുന്നു. പക്ഷേ അവളുടെ ഉള്ളിൽ, ആ കൈപിടിത്തം ഒരു വന്‍ മരമായ് വളര്‍ന്നു. ചിലപ്പോള്‍ കൂട്ടുകാരികളോടു അവൾ പറയും. “ഒറ്റത്തടി പാലത്തിലൂടെ ഒരാൾ കൈപിടിച്ചു കടത്തിയിരുന്നു…” എന്നാൽ അവൾ ഒരിക്കലും അയാളുടെ പേര് പറഞ്ഞില്ല. ആ നോട്ടം.. പുഞ്ചിരിച്ച മുഖം, കിട്ടിയ കൈപ്പിടി – അതെല്ലാം പാറ പോലെ അവളുടെ ഉള്ളില്‍ ഉറച്ചു പോയിരുന്നു..

*****

മാസങ്ങള്‍ കടന്നു പോയി. പഠനത്തിന്റെ ഭാഗമായി ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുമെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ണുകള്‍ കൊണ്ട് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പങ്കുവച്ചു. പ്രണയമെന്നോ ആരാധനയെന്നോ എങ്ങനെ വിളിക്കണം എന്നറിയില്ല… പക്ഷേ അവൾക്ക് അവനും അവന് അവളും എല്ലാമെല്ലാമായിരുന്നു….

അങ്ങനെ ഒരു ഡിസംബറില്‍ കലാലയത്തിന്റെ മുകളിലെ നിലയിൽ ക്രിസ്തമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി കൂട്ടുകാരിയോടൊപ്പം ഒരു ലീവ് ദിവസം ഹാൾ വൃത്തിയാക്കാൻ വേണ്ടി അവള്‍ എത്തി. അവർ രണ്ടുപേരുടെ ഇടയിലേക്കായി അവന്‍ എവിടുന്നോ പ്രത്യക്ഷപ്പെട്ടു. പലതവണയായി അവർ കണ്ണുകളിലൂടെ സംസാരിച്ചുകാണും. ഇടയ്ക്കെപ്പോഴോ കൂട്ടുകാരി തിരക്കിലായ നേരം രണ്ടാം നിലയിലെ ഗോവണിപ്പടിയിൽ അവർ കുറച്ചു നേരം ഒരുമിച്ചു ചിലവഴിച്ചു. അവന്റെ നീട്ടിയ കൈകളിലേക്കായി അവളുടെ വലതു കൈ ചേർത്ത് വച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പുറം കൈയിൽ ചുണ്ടുകൾ പതുക്കെയൊന്നമർത്തിവച്ചു. ആദ്യമായി, അവരിലേതോ പേരില്ലാത്തൊരനുഭവം പടർന്നു കയറിക്കാണും. അതേ നിഷ്കളങ്കതയുടെ പാരമ്യതയിലെത്തിയ ഒരു ചെറു പുഞ്ചിരിയോടെ അവൾ കോണിപ്പടികൾ കേറി ഹാളിലേക്ക് പ്രവേശിച്ചു. ഒരു നനുത്ത ക്രിസ്തുമസ് സമ്മാനം അവരവിടെ പങ്കിട്ടെടുത്തു.

*****

അവരുടെ പ്രണയം അവരുടെ കൂട്ടുകാര്‍ അറിഞ്ഞില്ല. അദ്ധ്യാപകരോ മറ്റ് വിദ്യാര്‍ഥികളോ അറിഞ്ഞില്ല. അത് അവരുടെ ഉള്ളില്‍ തന്നെ ഒരു വന്‍ മരമായി വളര്‍ന്നു. ചിലപ്പോള്‍ ആ കലാലയത്തിന് പറയനുണ്ടാകും അവരുടെ പ്രണയത്തേകുറിച്ചു.

ദിവസങ്ങള്‍ പിന്നേയും പോയി. കണ്ണുകള്‍ കൊണ്ട് സംസാരിച്ചത് ഫോണ്‍ കോളുകളിലേക്ക് വഴി മാറി. പല വിഷയങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. പല കാര്യങ്ങളിലും ചിന്തകളിലും അവര്‍ തമ്മില്‍ സാമ്യം ഉണ്ടെന്ന് മനസിലായി.

*****

അങ്ങനെ സിലബസ്സിന്‍റെ ഭാഗമായ എല്ലാവരും കാത്തിരുന്ന പഠന യാത്ര വന്നെത്തി. ചരിത്ര പ്രസിദ്ധങ്ങളായ സ്മാരകങ്ങളും വശ്യമാര്‍ന്ന പ്രകൃതി സൌന്ദര്യവും ക്ഷേത്രങ്ങളും ഒക്കെ കാണാനുള്ള 3 ദിവസം നീണ്ട യാത്ര. ഒന്നിച്ച് യാത്രചെയ്യുമെന്നുള്ള ചെറിയൊരു പ്രതീക്ഷ മനസ്സിൽ ഒളിച്ചുനിൽക്കുകയായിരു ന്നു. രണ്ടു ബസുകളിലായാണ് 120 പേര്‍ അടങ്ങുന്ന ആ സംഘം യാത്ര തിരിക്കുന്നത്. ഇരുവരും ഒരേ ബസില്‍ ആകണെ യാത്ര എന്നവര്‍ രണ്ടുപേരും പ്രാര്‍ഥിച്ചു. പക്ഷേ യാത്ര തുടങ്ങുമ്പോള്‍ ഇരുവരും രണ്ടു ബസുകളില്‍. അത് വല്ലാതെ വിഷമിപ്പിച്ചു. ഒരേ ഗ്രൂപ്പിലായിരുന്നെങ്കിലും ഓരോ ടൂറിസ്റ്റ് പോയിന്റിൽ വെച്ച് ഓരോ ബസുകാരെ വേറിട്ടാണ്‌ കൊണ്ടുപോയത്. വേറിട്ട വഴികൾ, വേറിട്ട ഗൈഡുകൾ, വേറിട്ട കാഴ്ചകൾ.

അവളുടെ മനസ്സിൽ ഒരേയൊരു ചിന്ത — അവൻ എവിടെ ആയിരിക്കും? അവനും ഈ സ്ഥലത്തു എത്തിക്കാണുമോ?

അവനും അതേ താളം — “ശ്രമിച്ചു നോക്കിയാൽ കാണാമായിരുന്നില്ലേ… ഇന്നിതുവരെയും കാണാൻ പോലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തു യാത്രയാണിത്?”

രണ്ടാമത്തെ ദിവസം. ഒരു കുന്നിന്‍ മുകളിലേക്കുള്ള ട്രെക്കിംഗിന് മുഴുവൻ ഗ്രൂപ്പിനെയും കൂട്ടിച്ചേര്‍ത്തു. കോടമഞ്ഞും കാറ്റും നിറഞ്ഞ കാട് വഴിയുള്ള നടപ്പ്. ഈ യാത്ര മുന്‍പത്തെ യാത്രയോടെന്ന പോലെ സാമ്യം തോന്നിച്ചു. ഒരു നിമിഷം… അവർ തമ്മിൽ നേര്‍ക്കുനേര്‍! ഇരുവരും പിന്നിലായി നടക്കുന്നത് ഇടയ്ക്കെപ്പോഴോ കൂട്ടുകാർ ശ്രദ്ധിച്ചു. അവളാണ് ആദ്യം പുഞ്ചിരിച്ചത്: “ഇങ്ങനെ യാത്ര ചെയ്യാനായിരുന്നില്ലേ ആഗ്രഹിച്ചത്?

അവന്‍റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം..ആ പുഞ്ചിരി കണ്ടപ്പോൾ — അവന്‍റെ ഉള്ളിൽ ഒരു നിറവെത്തിയതായി തോന്നി. പെട്ടെന്നു അവന്‍റെ രണ്ട് കൂട്ടുകാര്‍ അവനെ ലക്ഷമാക്കി വരുന്നത് കണ്ടപ്പോള്‍ ഇരുവരും ഇരു വശത്തേക്ക് തിരിഞ്ഞു. പാതയിട്ട പകലിൽ വീണ്ടും രണ്ടായി മുറിഞ്ഞു.

രാത്രി.. ക്യാമ്പ്‌ഫയർ. പാട്ടുകളും, തമാശകളും, ആലാപനങ്ങളും. ചുറ്റും ഇരുണ്ട കാടും മഞ്ഞുമേഘങ്ങളുമായിരുന്നു. ആകസ്മികമായി അവർ അടുത്തടുത്തിരിക്കാന്‍ ഇടയായി. രണ്ടുപേരും ഒന്നിച്ച് പാട്ട് പാടാൻ കൂട്ടുകാർ ആവശ്യപ്പെട്ടു.

കേട്ടതായി നടിച്ചില്ലെങ്കിലും ആവശ്യം മുറുകിയപ്പോള്‍ അവർ ഒന്നിച്ച് പാടി —

“മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ

മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം…”

പാടി കഴിഞ്ഞപ്പോഴേക്കും ചുറ്റും ആരുമില്ലാത്ത പോലെ തോന്നി. മാത്രമല്ല, മനസ്സിന്റെ കാഴ്ച്ചയ്ക്ക് അവർ രണ്ടു ബസ്സുകളിലല്ല — ഒരേ യാത്രയിൽ, ഒരേ സഞ്ചാരത്തിൽ, ഒരേ സ്വപ്നത്തില്‍…

മഞ്ഞു പടര്‍ന്ന പുലര്‍വേളയില്‍, യാത്രയുടെ അവസാന ദിനം ആരംഭിക്കുകയായിരുന്നു. മുന്‍ ദിവസങ്ങളിലെ ഒട്ടുമിക്ക കാഴ്ചകളിലും അവന്‍ കൂടെയില്ല എന്നൊരു സങ്കടം അവളിലുണ്ടായിരുന്നു

പക്ഷേ, ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നത് പെട്ടെന്നാണല്ലോ.. രണ്ട് ബസുകളിലുമുള്ള സീറ്റുകള്‍ മറ്റു വിദ്യാര്‍ഥികളുടെ അപൂര്‍വ ആവശ്യത്തിനാലോ ആരോഗ്യപ്രശ്‌നങ്ങളാലോ മാറേണ്ടി വന്നു. ടീച്ചര്‍ ലിസ്റ്റ് തിരുത്തി. നറുക്കു കിട്ടിയതു അവനു. അങ്ങനെ ഇരുവരും ഒരേ ബസിലായി! ബസ്സില്‍ കയറി സീറ്റിലേക്ക് പോകുമ്പോള്‍… അവള്‍ നിശ്ശബ്ദമായി അവനെ നോക്കി. അവന്‍ നേരെ തിരിഞ്ഞ് ചിരിച്ചു. “ഇത് ദൈവത്തിന്റെ ഇടപെടൽ തന്നെ ആണല്ലേ?” അവള്‍ പുഞ്ചിരിച്ചു.

ഇതുവരെ നടക്കാത്തത്ര സംഭാഷണങ്ങളാണ് ഈ ദിവസത്തിൽ നടക്കുന്നത്. ഒരു കാടിലൂടെ, ഒരു പുഴയരികിലൂടെ, ഒരു ക്ഷേത്രത്തിലൂടെ അവരുടെ സംഭാഷണം ഒഴുകിയപ്പോൾ, പരസ്പരം തുറന്നു പറയുന്ന മനസ്സുകള്‍ തന്നെ ആവുകയും ചെയ്തു.

ഒടുവിൽ യാത്ര അവസാനിച്ചു. കോളേജിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് രണ്ട് ബസ്സുകളും എത്തി. മറ്റുള്ളവരെ പോലെ ബാഗ് എടുത്ത് നേരേ ഇറങ്ങി പോകാന്‍ അവർക്ക് സാധിച്ചില്ല. ഒരു നിമിഷം ഇരുന്നു. ഇറങ്ങാന്‍ നോക്കുന്ന അവളോടായി അവൻ പറഞ്ഞു: “ഈ യാത്രയെന്നപോലെ ജീവിതയാത്രയിലും ഒപ്പമുണ്ടാകില്ലേ? അവൾ തിരിഞ്ഞുനോക്കി, പുലർച്ചയുടെ മുഴുവൻ കനിഞ്ഞ പ്രകാശം അവളുടെ മുഖത്ത് തെളിഞ്ഞത് പോലെ: “അതിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകട്ടെ…..”

*****

കോളേജിലേക്ക് തിരിച്ചെത്തിയപ്പോള്‍ സില്ലാബസിലെ യാത്ര കഴിഞ്ഞിരുന്നു. പക്ഷേ അവരുടേതായ യാത്ര അപ്പോൾ തുടങ്ങുകയായിരുന്നു.

അവരുടെ പ്രണയമെന്ന യാത്രക്ക് ആ മൂന്ന് ദിവസം വഴിത്തിരിവായി നിന്നു — ഒരു കനിഞ്ഞ മൗനം… ഈടയ്ക്ക് ഒറ്റപ്പെട്ട ദൂരം… ഒടുവിലൊരു ഒന്നിച്ചുനടപ്പ് — ഇങ്ങനെയാണ് സ്നേഹമെന്നത് സത്യമായ് മാറുന്നത്.

*****

അസ്സംബ്ലികളും അസൈന്‍മെന്‍റ്കളും സെമിനാറുകളും വിനോദയാത്രയും പരീക്ഷകളും ഒക്കെയായി ആ കലാലയ ജീവിതത്തിന്റെ അവസാനഘട്ടമെത്തി. എല്ലാവരും പരീക്ഷ താകൃതിയായി എഴുതി. ഇനിയെന്ത് എന്നുള്ള ചിന്ത എല്ലാവരിലുമെന്ന പോലെ അവരിലുമെത്തി. ചിലര്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. ചിലര്‍ ഇപ്പോഴത്തെ ഡിഗ്രീ വച്ച് കിട്ടിയ ജോലിയില്‍ ചേര്‍ന്നു. അവളും അവനും ഈ ഓട്ടത്തിന്റെ ഭാഗമായി. ജീവിതത്തില്‍ കാലമര്‍ത്തി വയ്ക്കാന്‍ ഓടുന്ന തത്രപ്പാടില്‍ മെല്ലെ മെല്ലെ ഫോണ്‍ കോളുകള്‍ കുറഞ്ഞു. അവര്‍ തന്നെ അറിയാതെ തമ്മില്‍ അകന്നു പോയിരിക്കുന്നു.

*****

വര്‍ഷങ്ങള്‍ക്കിപ്പുറം..

ഇന്ന് അതേ കലാലയത്തില്‍ അധ്യാപികയായി അവള്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നു. അവനില്ലാത്ത അവിടത്തേക്ക് പോകണമോ എന്നവള്‍ ആലോചിച്ചു. കാലം കലാലയത്തിനും പരിസര പ്രദേശങ്ങള്ക്കും ഒത്തിരി മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും അവന്‍ സമ്മാനിച്ച മായാത്ത കുറെ ഓര്‍മകള്‍ ആ കലാലയത്തിനുള്ളത് കൊണ്ട് അവിടെ ജോയിന്‍ ചെയ്യുവാന്‍ അവള്‍ തീരുമാനിച്ചു.

തലേ ദിവസം തന്നെ അവള്‍ അവിടെക്കു എത്തിചേര്‍ന്നു. ഏറെ പരിചിതമായിരുന്ന ആ കുന്നില്‍ ചെരുവിലേക്ക് അവള്‍ നടന്നു. കുന്നിൻ മുകളില്‍ പുതിയ കെട്ടിടങ്ങൾ ഒക്കെ തല പൊക്കി നില്‍ക്കുന്നുണ്ട്. എന്നാലും അവിടത്തെ കാറ്റിന് ആ പഴയ സുഗന്ധം ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ അവൾ ഓർമകളിലേക്ക് കൂപ്പുകുത്തി.

ആ 8-9 മാസക്കാലം അവൾക്ക് വന്നിരുന്ന കോളുകൾ.. ഈ കാലങ്ങളിൽ അവന്‍റെ എല്ലാമെല്ലാമായിരുന്നു അവള്‍. ജീവിതത്തിലെ അതുല്യമായ കാലം. ആരുടെയോ നിഴലായി ജീവിച്ച കാലം.. കണ്ണുകളിലൂടെ സംസാരിച്ചിരുന്ന കാലം… ആൾക്കൂട്ടത്തിനിടയിൽ അപരിചിതരെ പോലെ നടിച്ചെങ്കിലും എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തിയിരുന്ന കാലം…

ദിവസവും സമയം നോക്കി അവന്‍റെ വരവിനായി ഇടനാഴിയില്‍ കാത്തിരുന്നിരുന്നത്, അവന്‍ വിളിക്കുമോ എന്ന അഗ്രഹം അതിരില്ലാതിരുന്നത് . പല ദിവസങ്ങളിൽ കേട്ട ശബ്ദം, കേൾക്കാതായ ദിനങ്ങളിൽ പകൽ കറുത്ത് പോകുന്നത് പോലെ തോന്നിയത്. കാണാതിരുന്നെങ്കിലും അവന്റെ സാമീപ്യം അറിഞ്ഞിരുന്നത്.. ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞിരുന്നത്. ഒടുവില്‍ നീളുന്ന മൗനമായി തീര്‍ന്നത് – ഒക്കെ അവളുടെ ഓർമയിൽ മിന്നി മറഞ്ഞു.

ഒരു ദിവസം, അതൊക്കെ നിശബ്ദതയിൽ തീരികയായിരുന്നു. അതേ നിശബ്ദതയുടെ പൊടിപടലങ്ങൾ അവളുടെ മുഖത്ത് ചുളിവുകൾ തീർത്തു..

ജീവിത പ്രതിസന്ധിയിൽ ഇടയ്ക്കെപ്പോഴോ അവനെ വിളിക്കാൻ ശ്രമിച്ചു.

ആദ്യ ദിവസം മറുപടി ഇല്ലാത്ത ഫോൺ,

അടുത്ത ദിവസങ്ങളിൽ അയച്ച സന്ദേശങ്ങൾ “Delivered” എന്ന് കാണിച്ച് എവിടെയോ അകന്നുപോയ പ്രതീക്ഷ. അവൻറെ ശബ്ദം അത്രമേൽ നഷ്ടമായ സ്വാന്തനമാകുകയായിരുന്നു. അപ്രതീക്ഷിതമായി ഈ ബന്ധം നിശബ്ദതയിലായി പോയതായിരുന്നു.

അവനില്ലാത്ത ആ കാലം ഒരുവിധം അവളെ വീണ്ടും സ്വയം കണ്ടെത്താൻ പഠിപ്പിച്ചു. തുടരെയുള്ള കോളുകള്‍ക്ക് മറുപടിയില്ലതായപ്പോള്‍ ഇനി വിളിക്കില്ലെന്ന് ഉറപ്പിച്ചു. അതോടെ അവരുടെ ഇടയില്‍ സ്ഥിരാമായി ഒരു മൗനം ഉടലെടുത്തു.

*****

സമയം സന്ധ്യയായത് അവളറിഞ്ഞില്ല.

ചാറ്റൽ മഴ…. അരണ്ട വെളിച്ചം… ആ കുന്നിൻ ചെരുവിലെ മരച്ചുവട്ടിൽ അവൾ ഒറ്റയ്ക്കായിരുന്നു.

ഇടയ്ക്ക് വീശിയ മിന്നൽ വെളിച്ചത്തിൽ അവൾ തെളിഞ്ഞു വന്നു.. ഓര്‍മകളുടെ ഭാരത്തില്‍ അവളുടെ മുഖം വളരെ അസ്വസ്ഥമായി കാണപ്പെട്ടു..

ഇന്ന്, ഒരിക്കൽ കൂടി അവനെ വിളിച്ചു.

ഒരനിശ്ചിത വൈകുന്നേരം, ചാറ്റൽമഴയിൽനിന്നും തളിർക്കുന്നതുപോലെ, അത്രയും പതിയെ അവൾ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു.

ഉള്ളിലൂടെ നീർച്ചാലുകളായി ആശങ്ക കടന്നുപോയി.

“ഹലോ…” — അവളുടെ ശബ്ദം ഇടറിയിരുന്നു..

അവളുടെ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ — അവൻ കണ്ണുകൾ പതിപ്പിച്ചിരുന്നത് വെറും ഫോൺ സ്‌ക്രീനിലല്ല, ഒരു സാധ്യതയിലായിരുന്നു. നിശബ്ദതയുടെ പിന്നിൽ നിന്നും പൊഴിഞ്ഞ്,

വളരെ ലളിതമായി, ഒരു ജീവിതകാലം കടന്നുവന്ന പോലെ,

അവൻ പറഞ്ഞു:

“നിനക്കായി ഞാൻ കാത്തിരിക്കുന്നു..”

അവന്‍റെ കാത്തിരിപ്പ് ഒരു ആഗ്രഹം മാത്രമല്ല, പക്ഷേ ഒരു സങ്കടം അതിജീവിച്ച ആത്മാവിന്റെ പ്രാർത്ഥനയും പ്രതീക്ഷയും ആയിരുന്നു.

ജീവിത പ്രശ്നങ്ങൾക്കിടയിൽ ഒന്ന് സെറ്റിൽ ആകാൻ ഏറെ സമയമെടുത്തു, അവളെ ഒന്നുമറിയിക്കാതെ കുറെ കാലം കടന്നു പോയി. ഒന്ന് കാലുറച്ചു നിന്നപ്പോൾ അവളെ വിളിക്കാനൊരുങ്ങിയിരുന്നു. പക്ഷെ അവളുടെ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി കൊടുക്കാതിരുന്നത് അവന്റെ മനസ്സിൽ ഒരു അപകർഷതാ ബോധം സൃഷ്ടിച്ചു. അവര്‍ക്കിടയില്‍ വളർന്ന ആ വലിയ മൗനം തുടർന്നു.. എങ്കിലും എല്ലായ്‌പ്പോഴും

അവൻ മനസ്സിൽ പറഞ്ഞു: “നിനക്കായുള്ള എന്റെ കാത്തിരുപ്പ് ഒരിക്കൽ പോലും നിന്നെ ഹൃദയത്തില്‍ നിന്നു മാറ്റി വെക്കപ്പെട്ടിട്ടില്ല എന്നുള്ളതിന്റെ ഒരു സത്യപ്രമാണം ആണ്.”

ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ആ അക്ഷരങ്ങൾ മറുവശത്ത് കേട്ടപ്പോൾ അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി.. അവളുടെ ഉള്ളിലെ മരിച്ചുപോയൊരു ഭാഗം വീണ്ടും ഉണർന്നത് പോലെ തോന്നി.

മൗനവും ആകാംക്ഷയും നിറഞ്ഞ ഒരിടവേള… എന്തു പറയണമെന്നറിയാതെ അവൾ തേങ്ങി… അവന്‍റെ വാക്കുകള്‍ക്ക് മറുപടി കൊടുക്കാന്‍ അവള്‍ക്കായില്ല. അത് അവളുടെ ഹൃദയത്തിൽ വിരിഞ്ഞ ഒരു തീക്ഷ്ണ സ്നേഹത്തിന്റെ ഭയം തന്നെയായിരുന്നു

അവൾ ഫോൺ കട്ട്‌ ചെയ്തു.

അവൾ ആകാശത്തേക്ക് നോക്കി…

മഴ തിമിർത്തു പെയ്യാൻ തുടങ്ങിയിരിക്കുന്നു..

തോളിൽ വീഴുന്ന മഴവെള്ളം പോലെ, അവളെ വീണ്ടും ഉണർത്തുന്ന ഓർമ്മകൾ.

അവൾ മഴയിൽ നടന്നകന്നു….

ആ മരച്ചുവട്ടിൽ ഇപ്പൊൾ ഒന്നുമില്ല …. മഴ മാത്രം…

പക്ഷേ കാറ്റിനൊപ്പം ഒരു ശബ്ദം ഇപ്പോളും തെളിഞ്ഞു വരുന്നുണ്ട്…

അവനോടു അവൾ പറയാൻ ബാക്കി വച്ചത്….

“ഞാനെന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു..

*****

പിറ്റെ ദിവസം ജോയിൻ ചെയ്യാനായി കോളജിൽ നേരത്തെ എത്തി. കലാലയത്തിൻറെ ഇടനാഴിയിലൂടെ നടന്നു. കോണിപ്പടികൾ കയറി ഇറങ്ങി. പഠിച്ച ക്ലാസ് മുറിയിൽ ഒന്നു കൂടി ഇരുന്നു. കണ്ണുകൾ ഒരാളെ തേടുന്നുണ്ടായിരുന്നു.. പക്ഷെ അവനില്ല.. കണ്ണുകളിൽ നിരാശയുടെ നിഴലുകൾ ബാക്കിയായി.

പ്രിൻസിപ്പാൾ വന്നതിനു ശേഷം ജോയ്നിംഗ് ലെറ്റർ കൊടുത്തു. ജീവിതത്തിലെ സന്തോഷമായ നിമിഷമായിരുന്നു അത്. അവനും ഈ ദൃശ്യത്തിന് സാക്ഷിയാകാന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍…. അവളുടെ ഉള്ളം തേങ്ങി. അവനില്ലാത്ത ആ ക്യാമ്പസിന് ജീവനില്ലാത്ത പോലെ തോന്നി അവൾക്ക്.

ഉച്ചയ്ക്ക് ഒരു ഫ്രീ പിരിയഡ് കിട്ടിയപ്പോൾ ലൈബ്രറിയിലേക്ക് പോയി.

ബുക്ക് റാക്കിൽ നിന്നും അവൾ ഒരു പുസ്തകം എടുക്കാൻ ഒരുങ്ങിയപ്പോൾ കൈ തട്ടിഒരു പുസ്തകം താഴെ വീണു.

അവൾ ചുവടു ചെറുതായി മാറി തിരിഞ്ഞപ്പോൾ, വീണ പുസ്തകം എടുത്തു കൊണ്ട് ഒരാൾ വീണ്ടും തന്റെ നേർക്കു കൈകൾ നീട്ടിയിരിക്കുന്നു.

പുതിയ വസ്ത്രം, വലിയ കണ്ണട,

പക്ഷേ കൈയിൽ അതേ ശാന്തത.

കണ്ണുകളിൽ പരിചിതമായ നിസ്സംഗത..

അവനൊന്നും മിണ്ടിയില്ല..

പക്ഷേ അവളുടെ ഹൃദയം പറഞ്ഞു –

“ഇത് അതേ കൈയാണ്.”

അവൾ നേരെ നോക്കി.. ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു:

“നമുക്ക് വീണ്ടും ഒരു ഒറ്റത്തടി പാലം കടക്കാമോ?”

സന്തോഷ അശ്രുക്കൾ കൊണ്ട് അവന്റെ മുഖം കാണാൻ അവൾക്ക് കഴിഞ്ഞില്ല . എന്തു പറയണം എന്നറിയാതെ അവൾ അവനെ നോക്കി നിന്നു.

“ഞാൻ ഇവിടെയാ പഠിപ്പിക്കുന്നെ. ഈ നിമിഷത്തിനായി ഞാൻ കാത്തിരുന്നതാണ്. നീ വരാൻ അല്പം വൈകിയെന്നെയുള്ളൂ..” അവന്‍ പറഞ്ഞു..

മഴവില്ല് പോലെ, ജീവിതത്തിന്റെ ആ ഭ്രാന്തു നിറഞ്ഞ കാലാവസ്ഥയ്ക്ക് പിന്നാലെ, അവരുടെ കഥ വീണ്ടും നിറഞ്ഞു, പ്രണയം പുനർജ്ജനിച്ചപ്പോൾ.

ഒറ്റത്തടി പാലം വീണ്ടും കടന്നപ്പോൾ,

ഇപ്പോൾ അവർ രണ്ട് പേർ ചേർന്നിരിക്കുകയായിരുന്നു —

ആർഭാടമില്ലാത്ത ഒരു പ്രണയത്തിൽ,

ശാന്തമായൊരു കാലം തുടങ്ങുന്നതിന് വേണ്ടി….

ചില കൈപിടിത്തങ്ങൾ ഒരിക്കൽ മാത്രം നടക്കുമ്പോഴും,

അവയുടെ അനുരണനം ഒരു ജീവിതകാലം മുഴവനും നീളാം.

പിന്നീട് വീണ്ടും കണ്ടാൽ,

അത് തുടക്കം മാത്രമാകാം.. — കാത്തിരിപ്പിന്റെ പൂർണത

പ്രിയ കെ. എം

Post Views: 32
4
Priya K M

8 Comments

  1. Syamala Haridas on August 25, 2025 4:19 PM

    Excellent

    Reply
    • Priya K M on August 25, 2025 4:48 PM

      Thank You So Much

      Reply
  2. മിനി സുന്ദരേശൻ on August 22, 2025 10:25 PM

    എത്ര ഹൃദ്യം ഈ പ്രണയം❤️👍

    Reply
    • Priya K M on August 25, 2025 9:37 AM

      Thank you So much

      Reply
  3. Sayara Fathima Karu Kunnath on August 18, 2025 9:16 PM

    💗ഒരു ഫിലിം കണ്ടു ഇറങ്ങിയ ഫീൽ 👌🥰😘 നല്ല കഥ, ഒത്തിരി ഇഷ്ട്ടം ആയി

    Reply
    • Priya K M on August 19, 2025 9:19 AM

      ഒത്തിരി സന്തോഷം.. സ്നേഹം… Thank you soo much

      Reply
  4. Joyce Varghese on August 18, 2025 7:05 PM

    മനോഹരം, ശാന്തമായ പ്രണയം വീണ്ടും ഒറ്റത്തടി പാലത്തിലൂടെ മുന്നോട്ടു പോകട്ടെ !
    നല്ലെഴുത്ത്.👌❤️🫂

    Reply
    • Priya K M on August 19, 2025 9:22 AM

      മൌന പ്രണയം എന്നും വിലമതിക്കാനാകാത്തതാണ് ..
      സ്നേഹം…
      Thank you soo much.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.