ഓരോ മനുഷ്യൻ്റെയും ഈ ഭൂമിയിലെ ജീവിതം താൽക്കാലികം.. താൽക്കാലികമായി താമസിക്കാൻ എത്തിയ മനുഷ്യന് എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നു പോകണം! ജനനം ജീവിതം മരണം.. ഈ മൂന്നിൻ്റെയും ഇടയിലുള്ള കാലഘട്ടം രസകരമാക്കാനും ദുഃഖകരമാക്കാനും നമുക്ക് കഴിയും.. ജാതി, മതം, വർണം, ഭാഷ , സംസ്കാരം, രാഷ്ട്രം ഇതെല്ലാം മനുഷ്യനെ എത്ര തന്നെ വേർതിരിച്ചാലും ഭൂമിയിലെ താത്കാലിക ജീവിതത്തിന് ഒരു മാറ്റവും ഇല്ല. അത് കൊണ്ട് ദേഷ്യം വിദ്വേഷം, വെറുപ്പ്, പക, സ്വാർത്ഥത ഇതെല്ലാം താൽക്കാലികമായി മാറ്റി വെച്ച് സുന്ദരമായി ജീവിച്ചു മടങ്ങുക. പ്രപഞ്ച രഹസ്യം ഇന്നും അന്യം തന്നെ. പണം, പദവി, സ്വത്ത്, ആരോഗ്യം സൗന്ദര്യം ഇതെല്ലാം താൽക്കാലികമായി കയ്യിൽ ഉണ്ടാകും.. എപ്പോൾ വേണമെങ്കിലും അത് നഷ്ടപ്പെടാം.. ഒന്നും ശ്വാശതമല്ല.
