Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൊസ്റ്റാൾജിയ
അനുഭവം ഓർമ്മകൾ പാചകം

നൊസ്റ്റാൾജിയ

By Manju SreekumarDecember 23, 20254 Comments2 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭക്ഷണത്തിലൂടെ നൊസ്റ്റാൾജിയ അനുഭവിച്ചിട്ടുണ്ടോ?

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം ഗോദാവരി ആന്ധ്ര റെസ്റ്റോറന്റ് എന്നൊരു തെലുങ്ക് ഭക്ഷണശാലയിൽ പോയി. അവിടെ താലി വിളമ്പുന്ന രീതി ഒരു ആഘോഷം പോലെ തോന്നി.

ആദ്യം മേശപ്പുറത്ത് ഒരു വാഴയില.
അതിനുമേൽ ചപ്പാത്തിക്കായി മൂന്നോ നാലോ കറികൾ.
പിന്നെ, ഒട്ടും തിരക്കില്ലാതെ, ചൂടോടെ പൊള്ളുന്ന സോഫ്റ്റ് ഫുൽക്കകൾ—ഒന്നിന് പിന്നാലെ ഒന്നായി.

ചപ്പാത്തി തീരുമ്പോൾ, ഭക്ഷണത്തിന്റെ ആത്മാവായ ചോറിന്റെ സമയം.
സാമ്പാറും രസവും ചെറിയ പാത്രങ്ങളിലായി മേശപ്പുറത്ത് വന്നു.

ആവി പൊന്തുന്ന, സൂക്ഷ്മകണങ്ങളുള്ള ബാരിക് ചോറ് വിളമ്പും.
അതിനുശേഷം ഒരു ഉണക്കപ്പൊടി.
അവസാനം—ഒരു ചെറിയ കുമ്പിളിൽ—നെയ്യ്.
ആദരവോടെ അവർ തന്നെ അത് വിളമ്പി തരും.

പഴയൊരു ശീലം പോലെ, ഞാൻ കുറച്ചു ചോറ് മാറ്റിവെച്ച് അതിനുമേൽ നന്നായി നെയ്യ് ഒഴിപ്പിച്ചു.
ആദ്യത്തെ ഉരുള—ചോറ്, നെയ്യ്, പൊടി—അത് മാത്രം.
അതിന് ശേഷം മാത്രമാണ് സാമ്പാറും മറ്റ് കറികളും കൂടി ഉള്ള ഊണിലേക്ക് പ്രവേശിച്ചത്.
അവക്കായ അച്ചാർ, കോവയ്ക്ക ഫ്രൈ, മറ്റു കൂട്ടുകറികൾ—എല്ലാം ഒന്നൊന്നായിരുചിച്ച് ആ താലി പൂർണ്ണമാക്കി.

അവസാനം കട്ടതൈരിന്റെ രംഗപ്രവേശം.
ഒരു ഉരുള ചോറിന് പകുതി ലിറ്റർ തൈര് എടുത്താലാണ് അവിടുത്തെ ജീവനക്കാർക്ക് പൂർണ സന്തോഷമെന്ന് തോന്നി.
അവസാനമായി—ഡബിൾ
കാ മീത്ത.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഞാൻ മറന്നുവെന്ന് കരുതിയ ഓർമ്മകൾ പതിയെ പൊങ്ങിവന്നു.

ഒരു കാലത്ത്, ഞങ്ങളുടെ വീട്ടിൽ ഒരു തൊഴുത്തുണ്ടായിരുന്നു.
പശുക്കൾ ഉണ്ടായിരുന്നു.
വീട്ടിൽ തന്നെയുണ്ടാക്കിയ തൈരും വെണ്ണയും.
വെണ്ണ ഉരുകി നെയ്യാകുന്ന ആ മണം മാത്രം മതി—സാധാരണ ചോറിനെ ഒരു ഉത്സവമാക്കാൻ.

അന്ന് ആ രുചിയുടെ വില എനിക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം അത് തേടി നടക്കേണ്ടി വരുമെന്നും,
എത്ര ശ്രമിച്ചാലും പൂർണ്ണമായി തിരികെ കിട്ടാത്തൊരു ഓർമ്മയായി അത് മാറുമെന്നും
അന്നെനിക്ക് അറിയില്ലായിരുന്നു.

നാൽപ്പത് വർഷങ്ങൾക്ക് ശേഷം, ഷാർജയിലെ ആ തെലുങ്ക് റെസ്റ്റോറന്റിൽ,
നെയ്യും ചോറും ചേർത്തു ഞാൻ കഴിക്കുമ്പോൾ—
ഞാനാ കാലത്തേക്ക് പെട്ടെന്ന് മടങ്ങിപ്പോയത് പോലെ.
അതേ രുചി.
അതേ മണം.
അതേ വീട്ടുവാത്സല്യം.

ഒരു നിമിഷം, സമയം നിന്ന് പോയത് പോലെ തോന്നി.

സുഹൃത്ത് എന്റെ മുഖത്ത് ആനൊസ്റ്റാൾജിയ കണ്ടിരിക്കണം.
റെസ്റ്റോറന്റ് മാനേജർ ഒരു പുഞ്ചിരിയോടെ
കുറച്ച് നെയ്യ്
സ്നേഹത്തോടെ പാക്ക് ചെയ്ത് കൈമാറി.

ചില രുചികൾ വയർ നിറയ്ക്കുക മാത്രമല്ല, മനസ്സും നിറയ്ക്കും.
നിശബ്ദമായി
നമ്മളെ
കുട്ടിക്കാലത്തേക്ക്
തിരികെ കൊണ്ടുപോകും.
IMG_3947

Post Views: 55
4
Manju Sreekumar

4 Comments

  1. Joyce Varghese on December 25, 2025 1:50 AM

    മനസു നിറയും രുചികൾ തന്നെ. എഴുത്ത് കൊതിപ്പിക്കുന്നു. 👍❤️

    Reply
    • Manju on December 27, 2025 1:20 AM

      😍😍

      Reply
  2. SumaJayamohan on December 24, 2025 1:59 PM

    പല ഭക്ഷണങ്ങളും നൊസ്റ്റാൾജിയ ഉളവാക്കുന്നവയാണു മഞ്ജൂ
    പ്രത്യേകിച്ച് കുട്ടിക്കാലത്ത് നമ്മൾ രുചിച്ചു കഴിച്ചവ. അവയിൽ ചിലതെങ്കിലും അനുഭവിച്ചു തൃപ്തിയടയാൻ കഴിഞ്ഞതിലുള്ള സന്തോഷം എഴുത്തിൽ പ്രതിഫലിക്കുന്നുണ്ട്. സ്നേഹം♥️♥️♥️

    Reply
    • Manju Sreekumar on December 25, 2025 1:00 AM

      അതേ. .
      സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.