Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹ’വിഹിതം’
കഥ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗഹൃദം

സ്നേഹ’വിഹിതം’

By Pavithra UnniFebruary 9, 2026Updated:March 6, 202629 Comments4 Mins Read544 Views
Bookmark Now
Please login to bookmark Close

No account yet? Register

നഗരം തിരക്കുകളിലേക്ക് ഉണർന്നു വരുന്നതേ ഉള്ളൂ. ഫോണിൽ മെസേജ് വന്നെന്ന് കാണിക്കുന്ന വെളിച്ചം മിന്നി മറഞ്ഞതും നിഖിൽ ചെരിഞ്ഞു കൈയെത്തി മൊബൈൽ എടുത്തു. രാഗിണിയുടെ മെസേജ് ആയിരിക്കും എന്ന് ഉറപ്പാണ്. കുറച്ചു മാസങ്ങളായി അവളുടെ മെസേജാണ് തന്നെ ഉണർത്തുന്നത്. തിരക്കുള്ള ഓഫീസ് സമയത്തിന് മുൻപും പിൻപും ഉള്ള ചെറിയ സമയത്തെ ആ ചാറ്റ് മെസേജുകളിലാണ് തന്റെ ജീവൻ തങ്ങി നിൽക്കുന്നത് എന്ന് തോന്നാറുണ്ട് നിഖിലിന്. നീലിമയോട് എന്തെങ്കിലും പറയാൻ പോയാൽ ഒന്നും രണ്ടും പറഞ്ഞു അടിയുണ്ടാക്കാം എന്നല്ലാതെ രാഗിണിയോട് സംസാരിക്കുമ്പോൾ കിട്ടുന്ന സമാധാനം കിട്ടാറില്ല. ഒരുപക്ഷെ കാമുകിയും ഭാര്യയും എന്ന വ്യത്യാസം ആയിരിക്കും. പക്ഷേ രാഗിണിയെ കാമുകി എന്നൊന്നും വിളിക്കാൻ പറ്റില്ല. ഒരു സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തിനേക്കാൾ മുകളിൽ ഉള്ള ഒരുവൾ. അവളും ഒന്ന് വിട്ടു പറയാറില്ല ഈ ബന്ധത്തിന്റെ നിർവചനം എന്താണെന്ന്. ആലോചന കാട് കയറും മുൻപേ നിഖിൽ ആ മെസേജ് തുറന്നു വായന തുടങ്ങി.

“ഉണർന്നില്ലേ? എന്തൊക്കെ സ്വപ്നം കണ്ടു ഇന്നലെ? ഇന്നെന്താ പരിപാടി?”

രാഗിണിയുടെ നനുത്ത ശബ്ദം വോയിസ് മെസ്സേജിലൂടെ ഒഴുകി വന്നു.

“ദേ എഴുന്നേറ്റു. ഇന്നലെ സ്വപ്നം ഒന്നും കണ്ടില്ല. ഇന്ന് ജോലിക്ക് പോണം. നല്ല തിരക്കുള്ള ദിവസമാണ്. അവിടെ എന്തുണ്ട് വിശേഷം?”

നിഖിൽ എപ്പോഴും ടൈപ്പ് ചെയ്താണ് മറുപടി കൊടുക്കാറുള്ളത്.

“ഞാൻ ചോദിച്ച വാക്കിന്റെ അർത്ഥം ഊഹിച്ചോ? സമയം കഴിയാറായി. നാളെയാണ് അവസാന ദിവസം.”

അടുത്ത വോയിസ് നോട്ട് എത്തിക്കഴിഞ്ഞു.

തുടക്കം മുതൽ ഇങ്ങനെ ഓരോ വാക്ക് ഇട്ടു തന്നു അർത്ഥം ഊഹിപ്പിക്കുന്ന കളിയുണ്ട് രാഗിണിക്ക്. ചിലത് നിഖിൽ ശരിയാക്കും. ചിലത് തെറ്റും.

“ഈ AI കാലത്ത് ഇങ്ങനെ കടുത്ത പരീക്ഷണം എനിക്ക് തരുന്നത് എന്തിനാണ് രാഗിണി? Google ചെയ്യാൻ പാടില്ല. ഡിക്ഷണറി നോക്കാൻ പാടില്ല. ആരോടും ചോദിക്കാനും പാടില്ല. ഊഹിച്ചു കണ്ടുപിടിക്കണം ത്രേ!”

പരിഭവം മറച്ചു വയ്ക്കാതെ നിഖിൽ മറുപടി ടൈപ്പ് ചെയ്തു.

“അതാണല്ലോ അതിന്റെ രസം… അപ്പോൾ ഇന്ന് കൂടിയുള്ളൂ സമയം. നാളെ രാവിലെ ഉത്തരം പറയണം. തെറ്റിയാൽ പിന്നെ ഞാൻ അപ്രത്യക്ഷയാകും. പിന്നെ എന്നെ കണ്ടുപിടിക്കാൻ പോലും പറ്റില്ല.”

അവളുടെ സ്വരത്തിൽ ഇതുവരെ ഇല്ലാത്ത ഒരു കടുപ്പം നിറഞ്ഞ പോലെ തോന്നി.

“ഓഹ് പിന്നെ! ഞാനൊരു കണക്കുപ്പിള്ള ആണെന്നത് സത്യം തന്നെ. എന്നാലും രാഗിണിയെ ട്രാക്ക് ചെയ്തു കണ്ടുപിടിക്കാനുള്ള കൂട്ടുകാരൊക്കെ എന്റെ കയ്യിലുണ്ട്. ഞാനത് ചെയ്യാത്തത് ഈ അജ്ഞാത ബന്ധം എനിക്ക് ത്രില്ലിംഗ് ആയത് കൊണ്ടാണ്. ഉത്തരം ഞാൻ നാളെ രാവിലെ പറയും. നമുക്ക് നോക്കാം.”

വെല്ലുവിളി പോലെ തന്നെ ആയിരുന്നു ആ മെസ്സേജ്. കൂടെ രണ്ട് കിടിലൻ ലവ് ഇമോജിയും അയച്ചു. മെസേജ് സീൻ എന്ന് കാണിച്ചതും അവൾ ഓഫ്‌ലൈൻ ആയതും ഒരുമിച്ചായിരുന്നു.

പെട്ടെന്ന് റെഡി ആയി ഓഫീസിലേക്ക് പാഞ്ഞു. ഓഡിറ്റിംഗ് സമയമാണ്. നേരത്തെ പോകണം. ഒരു അക്കൗണ്ടന്റിനെ സംബന്ധിച്ച് കാഠിന്യമേറിയ ദിവസങ്ങൾ. നീലിമ അപ്പുറത്തെ റൂമിൽ ഉറങ്ങുന്നുണ്ട്. നിഖിലിന് രാത്രി ഇരുന്ന് അക്കൗണ്ട്സ് നോക്കാൻ ഉണ്ടാകും. അപ്പോൾ നീലിമ ഉറക്കം മോളുടെ റൂമിലേക്ക് മാറ്റി. അവളോട് ഒന്ന് മിണ്ടാൻ പോലും നിഖിലിന് സമയം കിട്ടാറില്ല. കിട്ടിയാലും ഓരോ തർക്കം ആവും ബാക്കി. അവൾക്ക് ഈയിടെയായി എന്തൊക്കെയോ മാറ്റമുണ്ട്. ആവശ്യത്തിന് അല്ലാതെ അധികം സംസാരം പോലും ഇല്ല, എപ്പോഴും ഫോണിൽ നോക്കി ഇരിക്കുന്നത് കാണാം. മോൾ ഈ വർഷം ഹൈസ്‌കൂൾ ആണ്. 9 മണി ആകുമ്പോൾ അവളും സ്‌കൂളിലേക്ക് പോകും. നിഖിൽ സാധാരണ 9.30 ന് ഇറങ്ങും. നീലിമ അങ്ങനെ പുറത്തൊന്നും പോകാറില്ല.

ഉച്ച ഭക്ഷണസമയത്താണ് ആ വാക്കിനെക്കുറിച്ച് ഓർത്തത്. എന്താവും അർത്ഥം? ഇനി അവൾ പ്രൊപ്പോസ് ചെയ്യാൻ നോക്കുവാണോ? അപ്പോൾ പ്രണയം എന്നാവുമോ അർത്ഥം? അതോ ഇഷ്ടം എന്നാണോ? നീലിമയെ ഉപേക്ഷിച്ചു രാഗിണിയിലേക്ക് പോകുക ഒട്ടും എളുപ്പമല്ല. ഒന്നാമത് നീലിമ അതിന് സമ്മതിക്കില്ല. രണ്ടാമത് മോളെ ഓർക്കുമ്പോൾ ഡിവോഴ്സ് ഒക്കെ അവൾക്ക് വലിയ ട്രോമ ആവും. എന്നാലും രാഗിണിയോടൊപ്പം ഒരു ജീവിതം താൻ ആഗ്രഹിക്കുന്നുണ്ട്. ഓരോന്ന് ഓർത്തിരുന്ന് സമയം പോയി. വീണ്ടും കണക്കുകളുടെ ലോകത്തേക്ക്. ഇനി 6 മണിക്കാണ് ഓഫീസിൽ നിന്ന് ഇറങ്ങാൻ പറ്റുക.

രാത്രി വൈകിയിരുന്നും ആലോചിച്ചു. എന്താവും രാഗിണി പറഞ്ഞ വാക്കിന്റെ അർത്ഥം? എന്തായാലും രാവിലെ അറിയാം. ഉത്തരം തെറ്റിയാലും അവളെ കൈവിടാൻ വയ്യ. ഉറക്കം പതുക്കെ വന്നു ചിന്തകളെ മൂടി.

രാവിലത്തെ അലാം പോലെ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. നിഖിൽ പെട്ടെന്ന് തന്നെ മൊബൈൽ കൈയിലെടുത്തു. രാഗിണി തന്നെയാണ്. പക്ഷെ ഇത്തവണ കുറച്ചു സ്ക്രീൻ ഷോട്സ് ആണ്. അത് അത്… നിഖിലിന്റെ കയ്യിലിരുന്ന മൊബൈൽ വഴുതി ബെഡിൽ വീണു. ശ്വാസം മുട്ടുന്നത് പോലെ…ഒന്ന് കൂടി ആ സ്ക്രീൻഷോട്സിലേക്ക് നോക്കി. അവിടെ ഇണക്കുരുവികളെപ്പോലെ മുട്ടി ഇരുന്നു സെൽഫി എടുക്കുന്നവരിലെ സ്ത്രീ… അത്… നീലിമയാണ്. ആരാണ് അവൻ? ഈ ഫോട്ടോ എങ്ങനെ രാഗിണിയുടെ കയ്യിൽ വന്നു. ആരാണ് രാഗിണി?

“ഞാൻ ചോദിച്ച വാക്ക് Amor, അതിന്റെ അർത്ഥം രഹസ്യ ബന്ധം എന്നാണ്, ലളിതമായി പറഞ്ഞാൽ അവിഹിതം. നീലിമ കൊണ്ട് പോയത് എന്റെ സ്നേഹവിഹിതമാണ്. എന്റെ ഭർത്താവ് നീലിമയ്ക്ക് കൊടുത്തതും എന്റെ സ്നേഹവിഹിതമാണ്. അതറിഞ്ഞ നിമിഷം മുതൽ നീലിമ ആരാണെന്നുള്ള തിരച്ചിൽ ആയിരുന്നു. വളരെ ബുദ്ധിമുട്ടി ഞാൻ നിങ്ങളിലേക്ക് എത്തി. എന്തിനായിരുന്നു ഈ കളളക്കളി എന്ന് ചോദിച്ചാൽ, എന്റെ കയ്യിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്നേഹവിഹിതം എനിക്ക് തിരിച്ചുവേണമായിരുന്നു. നീലിമയുടെ സ്നേഹവിഹിതം ഇപ്പോൾ ഞാനും പങ്കിടുന്നു. ശരിയല്ലേ നിഖിൽ? നിങ്ങളെന്നെ കാമുകി ആയല്ലേ കണ്ടിരുന്നത്? കണക്ക് ടാലി ആയില്ലേ കണക്കുപ്പിള്ളേ?”

കേൾക്കുന്നത് വിശ്വസിക്കാനാവാതെ എന്ത്‌ മറുപടി ടൈപ്പ് ചെയ്യണം എന്നറിയാതെ നിഖിൽ കട്ടിലിൽ തളർന്ന് ഇരുന്നു. നീലിമയുടെ അവിഹിതത്തിൽ രോഷം തോന്നണോ അതോ അവളുടെ കാമുകന്റെ ഭാര്യയെ താൻ സ്നേഹിച്ചതിൽ ലജ്ജിക്കണോ എന്നറിയാതെ…

“സ്നേഹവിഹിതങ്ങളുടെ കണക്കുകൾ അങ്ങനെയാണ് നിഖിൽ. ഒരിടത്ത് നിന്ന് നമ്മൾ മോഷ്ടിക്കുന്നത് മറ്റൊരിടത്ത് നമുക്ക് നഷ്ടമാകും. അതൊന്ന് നീലിമയ്ക്ക് പറഞ്ഞു കൊടുക്കൂ. അവൾ പറഞ്ഞു അതെന്റെ ഭർത്താവും അറിയട്ടെ. ഇതെന്റെ ഒരു ചെറിയ പ്രതികാരം എന്ന് വിചാരിച്ചാൽ മതി. പല വള്ളത്തിൽ കാല് വയ്ക്കുന്നവർക്ക് അതേ നാണയത്തിൽ ഒരു തിരിച്ചടി. അപ്പോൾ ഇനി ഈ പ്രൊഫൈൽ ഉണ്ടാവില്ല. രാഗിണിയും… എന്റെ ശരിക്കുള്ള പേര് അറിയണം എങ്കിൽ നീലിമയോട് ചോദിച്ചാൽ മതി. അങ്ങനെ അവർ മാത്രം ബുദ്ധിശാലികൾ ആയി നമ്മളെ പറ്റിച്ചു പ്രേമിക്കേണ്ട. അപ്പോൾ അൽ വിദാ ടു മൈ അമോർ”

രാഗിണി എന്ന പ്രൊഫൈൽ നിലവിൽ ഇല്ല എന്നുള്ള മെസ്സേജ് തെളിഞ്ഞു വന്നു. ഇനിയെന്ത് ചെയ്യണം എന്നറിയാതെ നിഖിൽ ആ മുറിയിൽ ബാക്കിയായി. അടുക്കളയിൽ നിന്ന് പ്രഷർ കുക്കർ വിസിൽ അടിച്ചു. നീലിമ ഉണർന്നിരിക്കുന്നു…ഇന്ന് ഈ കണക്കുകൾ പൂർത്തിയാക്കണം. നിഖിൽ തീരുമാനിച്ചുറച്ചിരുന്നു…

© പവിത്ര ഉണ്ണി

Post Views: 721
11
Pavithra Unni

I pen my thoughts here. I am here to make a signature…

29 Comments

  1. Editorial Team on March 28, 2026 9:02 PM

    Testing on 28/03

    Reply
  2. Electa Joeboy on February 10, 2026 1:21 PM

    ഒറ്റപ്പെട്ട തുരുത്തുകളിൽ ഇരുന്നു മനുഷ്യർ അക്കരപ്പച്ച തേടിപ്പോകുന്നു…👌🌹🌹🌹

    Reply
    • Pavithra Unni on February 10, 2026 3:55 PM

      ഒടുവിൽ രണ്ട് കരകളും നഷ്ടം ആകുന്നു

      Reply
  3. Suma sreekumar on February 10, 2026 11:52 AM

    കർമ്മ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്ന ചാക്രികതയാണ്….
    👍👍👍👍👍👍♥️♥️

    Reply
    • Pavithra Unni on February 10, 2026 3:56 PM

      അതേ ❤️

      Reply
  4. Silvy Michael on February 10, 2026 11:01 AM

    എന്തായാലും രണ്ടുകല്യാണവും പൊട്ടും. അപ്പോ അതിന്റെ കാരണങ്ങളിലേയ്ക്ക് കണ്ണുതുറപ്പിച്ചിട്ടാവുമ്പോൾ ഭാവിയിലേയ്ക്ക് അതൊരു പാഠമായിക്കൊള്ളും. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് 😀

    Reply
    • Pavithra Unni on February 10, 2026 4:59 PM

      കർമ is a boomerang😎

      Reply
  5. Sujatha nair on February 10, 2026 7:59 AM

    നന്നായിട്ടുണ്ട് പവിത്ര.🤝😍 ചില കഥകൾ വായിക്കുമ്പോൾ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് guess work ചെയ്യാൻ പറ്റും. ഇതിൽ അത് പറ്റിയില്ല എന്നത് ഇതിന്റെ plus point ആണ്. Guess ചെയ്യാൻ പറ്റാത്തതോ, guess തെറ്റുന്നതോ വായനയുടെ thrill കൂട്ടും. ഇതിൽ ആ ഒരു thrill കിട്ടി വായനക്ക്. നന്നായിട്ടുണ്ട് ട്ടാ… 😍👍🏻

    Reply
    • Pavithra Unni on February 10, 2026 4:59 PM

      ❤️

      Reply
    • Kaladevi (priya) on February 15, 2026 2:16 PM

      Climax super

      Reply
  6. Arun G on February 10, 2026 7:13 AM

    കുറേകൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി. ഇൻട്രസ്റ്റിംഗ് ആയിരുന്നു. നല്ലെഴുത്ത്. ഈ കഥ തുടർന്നും എഴുതുമായിരിക്കുവോ….

    Reply
    • Pavithra Unni on February 10, 2026 5:00 PM

      രണ്ടാം ഭാഗം നോക്കട്ടെ

      Reply
  7. Amal Abraham on February 9, 2026 10:01 PM

    ഒരേ കാര്യം രണ്ട് പേർ ചെയ്യുമ്പോൾ ഒരാൾ ശരിയും മറ്റേയാൾ തെറ്റും ആകുന്നു! കൈയ്യീന്ന് ഉള്ളത് പോയ സ്ഥിതിക്ക് അടുത്തത് war ആയിരിക്കും! Crafted nicely ! good and provocative thought

    Reply
    • Pavithra Unni on February 9, 2026 11:26 PM

      അതേ പ്രത്യേക ന്യായം ആണ് ചിലർക്ക്

      Reply
    • Shreeja R on February 10, 2026 8:02 AM

      നന്നായിട്ടുണ്ട്. വ്യത്യസ്തം 👍

      Reply
  8. Thara Subhash on February 9, 2026 6:56 PM

    കാലികമായ രചന. നല്ല മുറുക്കത്തോടെ പറഞ്ഞു വെച്ചു. ഇഷ്ടപ്പെട്ടു.👌👏❤️

    Reply
    • Pavithra Unni on February 9, 2026 11:26 PM

      ❤️ ചേച്ചി

      Reply
  9. Pradeesh kv on February 9, 2026 4:35 PM

    മനുഷ്യർക്ക് തിരിച്ചറിവുകൾ നൽകാൻ സഹായിക്കുന്ന കഥ. വളരെ നന്നായിട്ടുണ്ട് 👌👍

    Reply
  10. Suma Jayamohan on February 9, 2026 1:58 PM

    ഇന്ന് വഞ്ചനയും പ്രതികാരവും പ്രണയവുമൊക്കെ ഇങ്ങനെയാണല്ലേ?
    കഥ ഇഷ്ടമായി പവീ❤️👌🌹

    Reply
    • Pavithra Unni on February 9, 2026 4:31 PM

      മൊത്തം കോംപ്ലിക്കേറ്റഡ് ആണ്

      Reply
      • Wordwarrior on February 9, 2026 8:36 PM

        Good one

        Reply
      • Joyce Varghese on February 10, 2026 1:07 AM

        മോഡേൺ യുഗത്തിൽ, ഒരു മോഡേൺ പ്രതികാരമാകാം. അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ, വേഗം സംഗതി പിടികിട്ടി. അല്ലെങ്കിൽ ഭാര്യയേക്കാൾ കാമുകിയെ സ്നേഹിച്ചു നടന്നേനെ. അതിനും ഒരു ന്യായം കണ്ടെത്തുന്നവർ കാണും. Wed lock-ൽ ഉള്ളവർ Cheat ചെയ്യരുത് എന്നാണ് എന്റെ പക്ഷം.

        Reply
    • Jaya on February 9, 2026 11:12 PM

      പവിത്ര, 👍

      Reply
  11. Greeshma on February 9, 2026 1:55 PM

    Amor എന്ന വാക്കിന് love എന്നല്ലേ meaning

    Reply
    • Pavithra Unni on February 9, 2026 4:30 PM

      Secret ലവ് affair, illicit affair എന്ന അർത്ഥവും ഉണ്ട്

      Reply
      • Neethu VR on February 9, 2026 4:53 PM

        തുടക്കം മുതൽ ഒരു ആകാംക്ഷ ഉണ്ടാക്കുന്നുണ്ട് വായനയ്ക്ക്..
        ❤️

        Reply
        • Pavithra Unni on February 9, 2026 11:27 PM

          ❤️ നീതു

          Reply
  12. Jayasree John on February 9, 2026 12:30 PM

    Relationships, Revenge, mind games.. All are so complicated now a days…

    Reply
    • Pavithra Unni on February 9, 2026 4:30 PM

      Yes dirty games

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.