പൂർത്തിയാകാത്ത ജോലികളും ഇടക്ക് നിർത്തിയ കാര്യങ്ങളും മനുഷ്യരുടെ മനസ്സിൽ കൂടുതൽ വ്യക്തമായി ഓർമ്മയിൽ നിൽക്കും എന്ന ആശയമാണ് സൈക്കോളജിയിൽ സൈഗാർമിക് ഇഫക്ട് എന്ന് പറയുന്നത്. ഒരു ജോലി പൂർണ്ണമാകാതെ നിൽക്കുമ്പോൾ അതു നമ്മുടെ മനസ്സിൽ കൂടുതൽ വ്യക്തമായി ഓർമ്മിക്കപ്പെടുകയും അത് പൂർത്തിയാക്കാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.
നമ്മൾ ഒരു കാര്യം പൂർത്തിയാക്കാതെ വിട്ടാൽ അത് വീണ്ടും വീണ്ടും മനസ്സിലേക്ക് വരും. പക്ഷേ പൂർത്തിയായ കാര്യങ്ങൾ അത്ര ശക്തമായി ഓർമ്മയിൽ നിൽക്കില്ല. ഉദാഹരണത്തിന് ടിവിയിൽ വരുന്ന സീരിയലുകൾ ഓരോ ദിവസവും അത് തുടരുമെന്ന് പറഞ്ഞു നിർത്തുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നാളെ അത് കാണാനുള്ള ധൃതിയായിരിക്കും. മനസ്സ് എപ്പോഴും അതിനെപ്പറ്റി കൂടുതൽ ചിന്തിക്കും. അതാണ് സീരിയലിൽ ആളുകൾ അഡിക്റ്റ് ആകുന്നത്. പക്ഷേ ഒരു സിനിമ പൂർണമായി കണ്ടാൽ പിന്നെ അതിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വരില്ല. മനസ്സിന്റെ അഥവാ തലച്ചോറിന്റെ ഈ പ്രതിഭാസത്തെയാണ് സൈഗാർമിക് ഇഫക്ട് എന്ന് പറയുന്നത്.
1927 ൽ മനശാസ്ത്രജ്ഞയായ ബൂമാ സൈഗാര്നിക് ആണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്. അവർ ഒരു റസ്റ്റോറന്റിൽ സുഹൃത്തുക്കളുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഭക്ഷണവും ഡ്രിങ്ക്സും ആയി ഒട്ടേറെ വിവിധ വിഭവങ്ങൾ അവർ ഓർഡർ ചെയ്തു . എല്ലാം അവരുടെ ടേബിളിൽ കൃത്യമായി എത്തിക്കൊണ്ടിരുന്നു. അതിനിടയിലാണ് ബൂമ സൈഗാർണിക് ശ്രദ്ധിച്ചത്, ആ വെയിറ്റർ ഇവരുടെ ഒരു ഓർഡറും എഴുതിയെടുക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവർ ഓർഡർ ചെയ്തവ കൃത്യമായി വരികയും അതിന്റെ ബില്ലും കൃത്യമായിരുന്നു. എന്നാൽ അവർ തിരികെ വരുമ്പോൾ ബൂമ തന്റെ പേഴ്സ് എടുത്തില്ലെന്ന് മനസ്സിലാക്കി തിരികെ ചെന്നപ്പോൾ പേഴ്സ് എടുത്തു വച്ചിരുന്നു എങ്കിലും അവർ ആരാണെന്ന് അവർ എന്തു കഴിച്ചു എന്നോ ആ വെയിറ്റർക്ക് ഒരു ഓർമ്മയും ഉണ്ടായിരുന്നില്ല. ഇത് ബൂമയെ ചിന്തിപ്പിച്ചു.
ആ ചിന്തയാണ് സൈഗാർണിക് എഫക്ട് എന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ബൂമ സൈഗാർമിനെ പ്രേരിപ്പിച്ചത്. അവർ പലവിധത്തിലുള്ള സ്റ്റഡികൾക്കും അപ്പുറം കണ്ടെത്തിയത് തലച്ചോറ് പൂർണമായവയെ മറക്കാനും അപൂർണ്ണമായവയെ ഓർക്കാനും ശ്രമിക്കുന്നു എന്നതാണ് ആ പ്രതിഭാസം എന്നതാണ്. കഴിഞ്ഞ ബൂമയുടെ കഥയിൽ ബിൽ അടച്ച് കഴിഞ്ഞതിനു ശേഷം വെയിറ്റർക്കു ആ ഓർഡറിനെ പറ്റി ഓർക്കേണ്ട കാര്യമില്ല അപ്പോൾ അയാളുടെ തലച്ചോറ് അതെല്ലാം മറന്നു കളയുന്നു. ഈ പ്രതിഭാസം അനുകൂലമാക്കുന്നവരാണ് സീരിയലുകളും തുടർക്കഥകളും സിനിമ ട്രെയിലറുകളും നിർമ്മിക്കുന്നവർ. അവർ ചൂഷണം ചെയ്യുന്നത് ഈ സൈഗാർണിക് ഇഫക്നെയാണ്. അതിനെ ക്ലിഫ് ഹാങ്ങേർസ്( cliff hangers ) എന്നാണ് മീഡിയ വിശേഷിപ്പിക്കാറ്. അവസാനം വരെ ഉദ്വേഗജനകമായ കഥയോ കഥാസന്ദർഭമോ തീവ്രമായ പിരിമുറക്കത്തോടെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തിക്കൊണ്ട്
” തുടരും ” എന്ന് കാണിച്ചാൽ ആളുകൾ അതിനെപ്പറ്റി ആലോചിച്ചു കൊണ്ടേയിരിക്കും. പരസ്യങ്ങളിലും മറ്റും ഇത് പ്രധാനമായി ഉപയോഗിക്കുന്നു. ഈ ടെക്നിക് പക്ഷേ തലച്ചോറിന്റെ ഒരു പ്രതിഭാസമാണ് എന്നുള്ളതാണ് കൗതുകകരമായ വസ്തുത.
ഇനി ഇത് എങ്ങിനെ നമുക്ക് നിത്യജീവിതത്തിൽ പോസിറ്റീവായി ഉപയോഗിക്കാം എന്നുള്ളത് നോക്കാം.
ഒരു നല്ല ശീലം തുടങ്ങാൻ നമ്മളെല്ലാ പുതുവർഷത്തിലും അല്ലെങ്കിൽ ഒന്നാം തീയതികളിലും തീരുമാനമെടുക്കുന്നു എന്നാൽ അത് തുടങ്ങുന്നതിനെ പറ്റി അടുത്ത പുതുവർഷത്തിലും ചിന്തിക്കുകയേയുള്ളൂ പ്രവർത്തിക്കില്ല. അതിനാൽ ഒരു നല്ല ശീലം തുടങ്ങണമെങ്കിൽ ആദ്യം ആ ശീലം വളരെ കുറച്ച് തുടങ്ങിവയ്ക്കുക ഉദാഹരണത്തിന് പുസ്തക വായനയെന്ന ശീലമാണ് നമുക്ക് ആർജ്ജിക്കേണ്ടത് എന്നാൽ ഒരു രണ്ടു പേജ് എങ്കിലും വായിച്ചു വയ്ക്കുക. പൂർത്തിയാകാത്ത ആ കാര്യം നമ്മുടെ തലച്ചോറ് നമ്മളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു ദിവസം ഒഴിവാക്കിയാൽ തന്നെ മനസ്സ് അത് ഓർമിപ്പിക്കും. ദിവസവും നടക്കുന്ന ശീലം ആണെങ്കിലും ഒരു ദിവസം ആയിരം സ്റ്റെപ്പ് എങ്കിലും വയ്ക്കണം എന്ന ഉദ്ദേശത്തോടെ ഒരു മുന്നൂറ് സ്റ്റെപ്പ് എങ്കിലും വയ്ക്കുക ആയിരം സ്റ്റെപ്പ് എന്ന ടാർജറ്റ് പൂർത്തിയാകാതെ മനസ്സിന് ഒരു സ്വസ്ഥതയും കിട്ടില്ല പിന്നീട് അത് ശീലമായി മാറും.
പഠിത്ത കാര്യത്തിലും ചെറിയ ചെറിയ ബ്രേക്കുകൾ എടുക്കുക പഠിച്ച് തീരാത്ത വിഷയങ്ങളിൽ നമ്മുടെ ഓർമ്മ വളരെ ഷാർപ്പ് ആയിരിക്കും അങ്ങനെ ഇടയ്ക്കിടെ കുറേശ്ശേ പഠിക്കുക. പരീക്ഷ കഴിഞ്ഞാൽ ഉടനെ അത്തരം വിഷയങ്ങൾ നമ്മുടെ ഓർമ്മയിൽ പിന്നെ നിൽക്കുന്നേ ഇല്ല എന്ന് എക്സാം കഴിഞ്ഞിറങ്ങിയാൽ നമുക്ക് മനസ്സിലാകും. പരീക്ഷ എന്ന അതിന്റെ പൂർണ്ണത എത്തിയാൽ പിന്നെ അതോർക്കേണ്ട കാര്യമില്ലല്ലോ.
നിത്യജീവിതത്തിൽ പിറ്റേദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു to-do-list തയ്യാറാക്കുക. തലേദിവസം തയ്യാറാക്കിയ ഈ ലിസ്റ്റ് മുഴുവൻ ചെയ്തു തീർക്കുന്നത് വരെ മനസ്സ് അസ്വസ്ഥമായിരിക്കും. അങ്ങനെ തലച്ചോറിന്റെ ഈ പ്രതിഭാസത്തെ നമുക്ക് ഗുണകരമായി ഉപയോഗപ്പെടുത്താം.
മലയാളത്തിൽ പല quotes കൾ ഇതിനെ ആസ്പദമാക്കി ഉണ്ട്.
” പൂർത്തിയാകാത്ത സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ട് നടക്കാൻ പഠിപ്പിക്കുന്നത്”
” അവസാനിപ്പിക്കാത്ത ഒരു ചെറിയ തുടക്കം പോലും വിജയത്തിലേക്കുള്ള വലിയ ചവിട്ടുപടിയാണ്”
” തുടങ്ങിയത് തീർക്കാൻ മനസ്സ് ആവശ്യപ്പെടുന്നിടത്താണ് വളർച്ച തുടങ്ങുന്നത്”
ജോലിയിലെ വലിയ ടാസ്കുകളെ ചെറിയ ചെറിയ ടാസ്കുകൾ ആക്കി അവ തുടങ്ങി വെച്ചാൽ നമ്മുടെ മനസ്സ് തുടങ്ങിവെച്ച പൂർത്തിയാകാതെ നമുക്ക് സ്വസ്ഥത തരില്ല. വലിയ ടാസ്ക്കാണെന്ന് ഭാരവും നമുക്കുണ്ടാവില്ല.
നമ്മുടെ ജീവിതത്തിൽ ഗോൾ സെറ്റ് ചെയ്തു വയ്ക്കുക എന്ന് പറയുന്നതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്. ഒരു ബോൾ സെറ്റ് ചെയ്തു വെച്ചാൽ അത് പൂർത്തിയാകുന്നത് വരെ മനസ്സ് നമ്മെ ജീവിക്കാൻ അനുവദിക്കാതെ അലട്ടിക്കൊണ്ടിരിക്കും. ഈലോൺ മസ്ക് ജീവിതത്തിൽ ഈ സൈഗാർനിക് എഫക്ട്റ്റിനെ ഏറ്റവും ഫലപ്രദമായി പോസിറ്റീവ് രീതിയിൽ ഉപയോഗിച്ച ആളാണെന്ന് പറയാം. തന്നെക്കൊണ്ട് സാധിക്കില്ലെന്ന് കാര്യങ്ങൾ പോലും തുടങ്ങിവെച്ച് മനസ്സിനെ കൊണ്ട് അത് സാധിച്ചെടുക്കുക അതാണ് ഈലോൺ മസ്കിന്റെ രീതി അത്രെ. ഈ സൈഗർണിക് എഫക്ട് പരീക്ഷിക്കുന്നതിലേക്കായി കുറേ സ്കൂൾ കുട്ടികൾക്ക് ഓരോരോ ടാസ്ക് കൊടുത്തു അതിൽ പകുതി കുട്ടികളെ ടാസ്കിനിടയിൽ ഓരോരോ കാര്യങ്ങൾ പറഞ്ഞു വ്യതിചലിപ്പിക്കാൻ ശ്രമിച്ചു, അവരുടെ ടാസ്ക് ഇടയ്ക്കിടെ മുടങ്ങി. പക്ഷേ അത്തരക്കാർക്ക് ഇടയിൽ വളരെ വേഗത്തിൽ ജോലി പൂർത്തിയാക്കിയതായും അത് വളരെ നല്ല ഫലത്തോടെ പൂർത്തിയാക്കിയതായും കണ്ടെത്തി. പൂർത്തിയാക്കാതെ ജോലികൾ തലച്ചോറിൽ ഒരു മാനസിക പിരിമുറുക്കം( cognitive tension ) ഉണ്ടാക്കുന്നു. ഈ പിരിമുറുക്കം ആ ജോലി പൂർത്തിയാക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും അത് ഓർമ്മയിൽ നിലനിർത്തുകയും ചെയ്യുന്നു.
മലയാളികൾക്ക് ഏറ്റവും സുപരിചിതവും ഇപ്പോഴും ഓർക്കുന്നതുമായ രണ്ട് സിനിമകളാണ് വന്ദനവും സമ്മർ ഇൻ ബത് ലഹെമും. ഇതിൽ വന്ദനം സിനിമയുടെ ക്ലൈമാക്സും സമ്മർ ഇൻ ബത് ലേഹം സിനിമയിൽ ജയറാമിനെ പൂച്ചയെ കൊടുക്കുന്ന നായികയും ഇത് രണ്ടും അപൂർണ്ണങ്ങളാണ് അതുകൊണ്ടുതന്നെ ഈ രണ്ടു സിനിമകളും മലയാളികൾ ഒരിക്കലും മറക്കില്ല കാരണം അതിൽ unfinished ആയ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്.
ഇങ്ങിനെ മനസ്സിന്റെ ഇത്തരം പ്രതിഭാസങ്ങൾ ഗുണകരമായി തന്നെ നമുക്ക് നിത്യ ജീവിതത്തിൽ പ്രയോഗിച്ചു ഗുണകരമാക്കി മാറ്റാം.


4 Comments
This s literally true..I took a month leave to finish something which was pending a sometime.i was not able to function due to that.now my mind is clear n happy.thanks for bringing such an intellectual n interesting topic .
സൂപ്പർ 👌🥰❤️
Informative blog.
👍👏
മനോഹരം. നല്ലറിവുകൾ.. ഒന്നു പ്രയോഗിച്ചു നോക്കണം.