Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാഗലക്ഷ്മി സീരിസ് 7 : ഒരു യുദ്ധത്തിൻ്റെ തുടക്കം
കഥ തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം സ്ത്രീ

നാഗലക്ഷ്മി സീരിസ് 7 : ഒരു യുദ്ധത്തിൻ്റെ തുടക്കം

By Soorya VijayakumarApril 30, 20261 Comment2 Mins Read118 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

പൊടുന്നനെ കാവില്‍ അസാധാരണമാംവിധം കാറ്റ് വീശി. വിഷത്തിന്റെ ഗന്ധം. ഇത് നാഗങ്ങളുടെ വിഷമല്ല. അതിലും ഭയാനകമായ ഏതോ ആസുരശക്തിയുടെ സാന്നിധ്യം വേണിയ്ക്ക് അനുഭവപ്പെട്ടു. കാവില്‍ നിന്നും നാഗങ്ങള്‍ ഭയപ്പാടോടെ ചീറ്റുന്നു. മൂങ്ങകള്‍ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. വേണി കാവിലേക്ക് തുറക്കുന്ന ജനാലയുടെ അരികിലെത്തി.

കാവിലേക്ക് ഒരു അഗ്നിഗോളം വന്നുപതിച്ചു. കനത്തപുകച്ചുരുളുകള്‍ക്കിടയില്‍ നിന്നും ഒരു സ്ത്രീ രൂപം.

വേണി ഒരു നിമിഷം ഞെട്ടി. അവള്‍ക്ക് പരിചിതമുള്ള മുഖം.

ശ്രാവന്തി.

Gemini_Generated_Image_fq9omafq9omafq9o

 

മറ്റെന്തെങ്കിലും ചിന്തിക്കാനാകുന്നതിന് മുന്‍പ് കനത്തപുകച്ചുരുള്‍ ജനാലയിലൂടെ വേണിയുടെ മുറിയ്ക്കുള്ളില്‍ പ്രവേശിച്ചു. ഞെട്ടി പുറകോട്ട് മാറിയ വേണിയെ നോക്കി ആ സ്ത്രീരൂപം ആക്രോശിച്ചു.

ഞാന്‍ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയാണ്.

500 വര്‍ഷങ്ങള്‍ നീയും അനന്തനും മാത്രമല്ല കാത്തിരുന്നത്.

ഞാനും കാത്തിരിക്കുകയായിരുന്നു.

500 അല്ല, 1000, അല്ല 150000ല്‍ അധികം സംവത്സരങ്ങള്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

എന്റെ പ്രതികാരം തീര്‍ക്കാന്‍.

ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ സ്‌കോള്‍ഷിപ്പ് നേടി ഇന്ത്യയിലെത്തിയ ശ്രാവന്തിയെന്ന ശ്രാവന്തിയേ അല്ലേ നിനക്ക് അറിയൂ. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്ന് നിനക്ക് അറിയണോ?

ശൂര്‍പ്പണഖ…

പ്രണയം കൊണ്ട് മുറിവേറ്റവള്‍….

കര്‍മ്മചക്രത്തിന്റെ ബന്ധനത്തില്‍ നിന്നും ആര്‍ക്കും രക്ഷപെടാന്‍ സാധിക്കില്ല.

 

പൊടുന്നനെ നാഗവേണിയുടെ നെറ്റിയില്‍ നാഗചിഹ്നം പ്രത്യക്ഷപ്പെട്ടു. പുകപടലങ്ങളെ വകഞ്ഞുമാറ്റി ചന്ദ്രന്‍ ഉദിച്ചു. കാറ്റ് ശക്തമായി വീശി. അന്തരീക്ഷത്തിലെ വിഷവായൂ അകന്നു. പാലപ്പൂവിന്റെ ഗന്ധം. നാഗവേണി എല്ലാ ്അര്‍ഥത്തിലും നാഗലക്ഷ്മിയായി മാറുകയായിരുന്നു. നാഗരൂപത്തിലേക്ക് മാറിയിലെങ്കിലും നാഗചിഹ്നങ്ങളെല്ലാമുള്ള സാക്ഷാല്‍ നാഗലക്ഷ്മിയായി നാഗവേണി മാറി.

 

ശാന്തവും ഗംഭീരവുമായ സ്വരത്തില്‍ നാഗലക്ഷ്മി സംസാരിച്ചുതുടങ്ങി.

യഥാര്‍ഥ പ്രണയം ഒരിക്കലും പ്രതികാരമല്ല ശൂര്‍പ്പണഖ.

നിനക്ക് ലക്ഷ്മണനോടുണ്ടായിരുന്നത് പ്രണയമായിരുന്നില്ല കാമമായിരുന്നു.

ശ്രീരാമന്‍ തിരസ്‌കരിച്ചപ്പോള്‍ എന്റെ ലക്ഷ്മണനോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നില്ലേ.

കലിയടങ്ങാതെ ദേവി സീതയെ ആക്രമിച്ചതിന് കിട്ടിയ ശിക്ഷ.

പതിനാലുവര്‍ഷമാണ് ഞാന്‍ ലക്ഷ്മണനുവേണ്ടി കാത്തിരുന്നത്. ആ കാത്തിരിപ്പ് അസഹ്യമായതുകൊണ്ട് 14 വര്‍ഷം നീണ്ട നിദ്ര സ്വീകരിച്ചവളാണ് ഞാന്‍. തിരികെയെത്തിയ ശേഷവും അദ്ദേഹത്തെ കണ്ടുകൊതിതീരുന്നതിന് മുന്‍പ് വീണ്ടും തിരസ്‌ക്കാരം. അപ്പോഴും മൗനം പാലിച്ചവളാണ് ഊര്‍മിളയെന്ന നാഗലക്ഷ്മി.

പിന്നീടുള്ള ജന്മത്തിലും ബലരാമന്റെ അപ്രതീക്ഷിത വിയോഗത്തിലും തളരാതെ പിടിച്ചുനിന്നിട്ടുണ്ട്.

പക്ഷെ ഈ മനുഷ്യജന്മത്തില്‍ ആരേയും ഒന്നിനെയും ആര്‍ക്കുവേണ്ടിയും വിട്ടുകൊടുക്കില്ല. ദൈവീകതകളില്ലാത്ത സാധാരണ മനുഷ്യസ്ത്രീയുടെ പ്രണയത്തിനുമുന്നില്‍ നിന്റെ രാക്ഷസീയത വിജയിക്കില്ല. പരീക്ഷിച്ച് പരാജയപ്പെടാന്‍ നില്‍ക്കേണ്ടതില്ല.

ശ്രാവന്തി… ഈ ജന്മം വേറെയാണ്

ഞാന്‍ നാഗലക്ഷ്മിയല്ല നാഗവേണിയാണ്

 

നാഗവേണിയുടെ ഉറച്ചശബ്ദത്തിന് മുന്നില്‍ ശ്രാവന്തി പതാറാതെയിരുന്നില്ല. കാരണം ആരേക്കാളും നന്നായി അവള്‍ക്കറിയാം ഊര്‍മിളയുടെ തപോബലം. അത് ഒന്നുകൊണ്ട് മാത്രമാണ്, ആരാലും പരാജയപ്പെടുത്താന്‍ സാധിക്കാത്ത മേഘനാദനെ ലക്ഷ്മണന് വധിക്കാനായത്. നാഗബന്ധനത്തില്‍ നിന്നും രക്ഷനേടാന്‍ സാധിച്ചത്. എങ്കിലും വര്‍ഷങ്ങളായി തുടരുന്ന രാക്ഷസീയ പക അങ്ങനെ അടങ്ങുന്നതായിരുന്നില്ല

 

വേണീ ഈ 15 ദിവസങ്ങള്‍

നിന്റെ ശാപമോക്ഷത്തിന് വേണ്ടി മാത്രമുള്ളതല്ല

എന്റെ പ്രതികാരത്തിന് വേണ്ടിയുള്ളതാണ്.

നാഗമാണിക്യവും നാഗലോകവും ഈ ജന്മം എനിക്കുള്ളതായിരിക്കും.

 

ഇത്രയും പറഞ്ഞ് പുകമറയ്ക്കുള്ളിലേക്ക് ശ്രാവന്തി മറഞ്ഞു.

വേണിയുടെ നെറ്റിയിലെ നാഗചിഹ്നം കൂടുതല്‍ ശോഭയോടെ പ്രകാശിച്ചു…

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 41
0
Soorya Vijayakumar

Former journalist. Writing is my passion.

1 Comment

  1. Pingback: നാഗലക്ഷ്മി സീരീസ് 6 : നാഗവേണിയിൽ നിന്ന് നാഗലക്ഷ്മിയിലേക്ക് - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.