Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അതിരാണിപ്പാടത്തിൻ്റെ കഥ – നമ്മുടെയും
  • വായന
  • മരവിപ്പ്
  • മനസ്സിനൊപ്പം
  • എൻ്റെ വായന..
  • അച്ഛനോടൊപ്പം….
  • തായ്‌വേരുകൾ
  • അവസ്ഥാന്തരങ്ങൾ പാർട്ട്‌ 4
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, June 19
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മനസ്സിനൊപ്പം
പുസ്‌തകം

മനസ്സിനൊപ്പം

By Mary Josey MalayilJune 19, 2026No Comments3 Mins Read18 Views
Bookmark Now
Please login to bookmark Close

No account yet? Register

“മനസ്സിനൊപ്പം” – റിറ്റ മാനുവൽ

പരിധി പബ്ലിക്കേഷൻസ്.

കഥയായും ലേഖനമായും വായിച്ചു പോകാവുന്ന കുറിപ്പുകൾ. ഓരോ വിഷയങ്ങളിൽ അധിഷ്ഠിതമായ വൈയക്തിക പ്രതികരണങ്ങളായി ഇതിലെ ഖണ്ഡങ്ങളെ കണക്കാക്കാം. വികാരത്തിൻറെ ഭാഷയിൽ എഴുതപ്പെട്ട ഓരോ ലഘുലേഖയ്ക്കും വിവേകത്തിന്റെ നിറച്ചാർത്താണുള്ളത്. സമകാലിക സംഭവങ്ങളോടും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളോടുമുള്ള എഴുത്തുകാരിയുടെ പ്രതികരണ കുറിപ്പുകളാണ് ഇവ. സുഗമ പാരായണം സാധ്യമാക്കുന്ന കൃതി.

അതാണ് റിറ്റ മാനുവലിൻറെ “മനസ്സിനൊപ്പം” എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പ്രാഥമിക നിഗമനം.

നിത്യജീവിതത്തിലെ ചെറിയ സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പോടിയോടു കൂടി എഴുതിയിരിക്കുന്ന 22 കുറിപ്പുകൾ അടങ്ങിയ 78 പേജുകൾ ഉള്ള ഒരു കൊച്ചു പുസ്തകം.ആദ്യ കഥയിലേക്ക് മുഖവുരയില്ലാതെ പ്രവേശിക്കാം.

‘ഞാനും രണ്ടു കുട്ടികളും’ വായിച്ചു തുടങ്ങിയപ്പോൾ എട്ടോ പത്തോ വയസ്സുള്ള രണ്ടു കുട്ടികളെയാണ് സങ്കൽപ്പിച്ചത്. കഥാന്ത്യത്തിൽ കുട്ടികൾക്ക് 75, 80 വയസ്സായി എന്ന് അറിഞ്ഞപ്പോൾ ചിരിച്ചുപോയി.ലളിത സുന്ദരഭാഷ്യം.

ഗൃഹാതുരത്വമുണർത്തുന്ന ‘ഉള്ളി കഥ’-ഒരു നീറ്റലായി, ഒരു കുഞ്ഞു വേദന അനുവാചകർക്കു സമ്മാനിക്കുന്നു.

ബഹുഭാഷാ പണ്ഡിതനായ ‘ഗൈഡ്’ -“ഉദര നിമിത്തം ബഹുകൃതവേഷം” എന്ന് കേട്ടിട്ടില്ലേ? ലോകത്ത് മനുഷ്യന് ഏറ്റവും സഹിക്കാൻ പറ്റാത്തതായി ഒന്നേയുള്ളൂ. അത് വിശപ്പാണ്.🥪

‘ഓണസദ്യയും മാലാഖമാരും’ – നമ്മുടെ ഈ മാലാഖമാർ ഇല്ലാത്ത സ്ഥലം ചൊവ്വ ഉപഗ്രഹം മാത്രമേ ഉണ്ടാകൂ എന്നു തോന്നുന്നു.

‘കോടതി സന്ദർശനം’- ക്ഷമാശീലം അത്യന്താപേക്ഷിതമാണ്എന്ന തമാശയോടെയുള്ള ഒരു ചിന്തയിലേക്ക് നമ്മെ നയിക്കുന്നു.

‘പുഞ്ചിരി ടീച്ചർ’-🥰 നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ സ്നേഹിക്കേണ്ടത് എന്ന് തോന്നിപ്പോകും.

‘അവിയൽ ഭാഷ’–ഭാവിയിൽ നമ്മുടെ എല്ലാ അമ്മമാരും ബംഗാളി പഠിക്കേണ്ടതായി വരും.

‘റേഡിയോ’– ഇക്കണ്ട വർഷങ്ങളായിട്ടും പാൽ തൂവാതെ തിളപ്പിക്കാൻ പഠിക്കാത്ത ആ കൂട്ടുകാരിയുടെ തലമണ്ട ആണ് അടിച്ചു പൊട്ടിക്കേണ്ടത്.😄 അല്ലാതെ പത്രവായനയിൽ മുഴുകിയിരിക്കുന്ന അവളുടെ ഭർത്താവിനെയല്ല. അമ്മായി അമ്മയുടെ അടുക്കും ചിട്ടയും കുറച്ചെങ്കിലും മരുമകൾ സ്വായത്തമാക്കിയോ ഈ കഴിഞ്ഞ കാലം കൊണ്ട്.

‘ഇത്തിരി കാഴ്ചകളും ഒത്തിരി ഓർമകളും’ ഒരു ചെറിയ തെറ്റ് തിരുത്തട്ടെ നമ്മൾ മനസ്സിൽ കാണുന്നത് അവൻ മാനത്ത് കാണും എന്നാണ് പറയുക.

‘80 ജി’ കഥ വീട്ടമ്മയായ എനിക്ക് കുറച്ച് അധികം അറിവുകൾ തന്നു.

‘പ്രതീക്ഷ’ ഒരു ശരാശരി പ്രവാസി മലയാളിയുടെ അവസ്ഥ നന്നായെഴുതി.

‘സ്ക്വയർ റൂട്ട് ഓഫ് വൺ= വൺ’ – ‘ചെമ്മീൻ ചാടിയാൽ മുട്ടോളം അതുകഴിഞ്ഞാൽ ചട്ടിയില്’ ആ ബനാന ടോക്ക് ആണ് ഓർമ്മയിൽ വന്നത്. 😜

‘ഓർമ്മകൾ കൊണ്ടൊരു വീട്’ — എൻറെ കുടുംബസുഹൃത്തായ ഒരു ചിത്രമാമിയെ ഓർമ്മിപ്പിച്ചു.അമേരിക്കയിലും പൂനെയിലും ഉള്ള രണ്ട് പെൺമക്കളുടെ അമ്മയായ ഈ മാമി ഒരു മുറിയിൽ അമേരിക്കൻ സമയം ക്ലോക്കിൽ🕑🕠സെറ്റ് ചെയ്തിരിക്കുന്നു. രണ്ടു പെൺമക്കളുടെയും🎎🎎 കുടുംബ ഫോട്ടോ അതത് മുറികളിൽ തൂക്കിയിട്ടുണ്ട്.ആ മുറിയിലിരുന്ന് ആണ് ഈ മാമി അവരുമായി കമ്പ്യൂട്ടറിൽ ⌨️💻ചാറ്റ് ചെയ്യുക.

‘പല്ലു കൊഴിഞ്ഞ സിംഹം’– അന്വേഷിച്ചാൽ അറിയാം ആ കടയുടെ യഥാർത്ഥ ഉടമ ആ പാവം ആയിരിക്കും.

‘മുത്തച്ഛന്റെ കമ്പ്യൂട്ടർ’⌨️💻 ഈ വയസ്സിലും ഇതൊക്കെ പഠിച്ചെടുക്കണമെന്നുള്ള ആഗ്രഹം–ആ മനസ്സിന് മുമ്പിൽ പ്രണാമം.🙏

‘ഒളിച്ചോട്ടം’– വായിച്ചു തുടങ്ങിയത് ഭീതിയോടെ, 😳🥺 എന്നാലും അവസാനം ആശ്വാസമായി.😄👍

സാധാരണ വായനക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലാണ് ലേഖികയുടെ തൂലികയിൽ നിന്നും കുറിപ്പുകൾ ഊർന്നു വീണിരിക്കുന്നത്.നന്മയും മമതയും പ്രതിഫലിക്കുന്ന നിഷ്കളങ്കരായ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വർണ്ണ ചിത്രങ്ങളായി എന്നെന്നും നിറഞ്ഞു നിൽക്കും.

“പറയാൻ എന്തെങ്കിലും ഉണ്ടാവുക, വളച്ചു കെട്ടലുകളില്ലാതെ പറയേണ്ട രീതിയിൽ പറയുക, അത് ഏത് തട്ടിലുള്ള വായനക്കാരനും ആസ്വദിക്കാൻ കഴിയുക “എന്നതായിരിക്കണം എഴുത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.അതിനോട് നൂറു ശതമാനം നീതി പുലർത്താൻ കഴിഞ്ഞുവെന്ന് എഴുത്തുകാരിക്ക് അഭിമാനിക്കാം.

എഴുത്തിന്റെ മേഖലയിൽ ഇനിയും മുന്നേറാനാകട്ടെയെന്ന് ആശംസിച്ചു കൊണ്ട്!

മേരി ജോസി മലയിൽ,

തിരുവനന്തപുരം.

 

#വായനാദിന രചനാമത്സരം 2026

#കൂട്ടക്ഷരങ്ങൾ

പ്രിയ പുസ്തകം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Post Views: 15
1
Mary Josey Malayil

Short story writer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.