വീട്ടിലെ പൂച്ച പ്രസവിച്ചു.
നാലാം നാൾ-ഞാനതുങ്ങളെ പുഴക്കക്കരേക്ക് നാടുകടത്തി.
തിരിച്ചു കേറുമ്പോൾ ഉമ്മറപ്പടിയിൽ കത്തുന്ന കണ്ണുകൾ.
ഞാനത് കണ്ടില്ല.
രാത്രി എന്റെ കുഞ്ഞിന്റെ തൊട്ടിലിനരികെ വീണ്ടും തിളങ്ങുന്ന കണ്ണുകൾ.
ഞാനതു കണ്ടു, ഞാനുറങ്ങിയില്ല.
ഞാനിപ്പോൾ നാടുകടത്തപ്പെട്ടവരെ തിരയുകയാണ്.
