ജീവിതത്തിൽ നമ്മൾ പലതും സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്.
പണം, പ്രശസ്തി, സൗകര്യങ്ങൾ, വലിയ വീടുകൾ, നല്ല ബന്ധങ്ങൾ… അങ്ങനെ ഒരുപാട്.
പക്ഷേ, ഇതെല്ലാം സ്വന്തമായിട്ടും ചില സമയങ്ങളിൽ നമ്മുടെ മനസ്സ് ശൂന്യമായി തോന്നാറുണ്ട്.
കാരണം…
മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സ്വന്തമാക്കലല്ല,
ആരുടെയെങ്കിലും ഹൃദയത്തിൽ തനിക്ക് ഒരു സ്ഥാനമുണ്ടെന്ന തിരിച്ചറിവാണ്.
ഞാൻ ഉണ്ടെന്ന് ഓർക്കുന്ന ഒരാൾ അവിടെയുണ്ട്…”
എനിക്ക് എന്ത് സംഭവിച്ചെന്ന് ചോദിക്കാൻ ഒരാൾക്ക് തോന്നുന്നുണ്ട്…”
ഞാൻ മിണ്ടാതിരുന്നാൽ എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഒരാൾ ഉണ്ടാകും…”
ഞാൻ തളർന്നാൽ ഒരു വാക്കുകൊണ്ടെങ്കിലും എന്നെ ചേർത്തുപിടിക്കാൻ ഒരാൾ ഉണ്ടാകും…”
ഈ തിരിച്ചറിവുകൾക്ക് പകരം ലോകത്തിലെ വലിയ സമ്പത്തൊന്നും മതിയാകില്ല.
ചിലപ്പോൾ നമ്മൾ ഒരുപാട് ആളുകൾക്കിടയിലാണ് ജീവിക്കുന്നത്.
പക്ഷേ, നമ്മളെ ശരിക്കും മനസ്സിലാക്കുന്ന ഒരാൾ പോലും ഇല്ലെന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ടാകും.
അപ്പോഴാണ് മനസ്സിലാകുന്നത്…
ആൾക്കൂട്ടത്തിൽ ജീവിക്കുന്നതല്ല പ്രധാനം,
നമ്മുടെ ഏകാന്തത മനസ്സിലാക്കുന്ന ഒരാൾ കൂടെയുണ്ടാകുന്നതാണ്.
നമ്മുടെ സന്തോഷത്തിൽ ചിരിക്കാനും ഒരുപാട് പേർ ഉണ്ടാകും.
നമ്മുടെ വിജയത്തിൽ കൈയടിക്കാനും ആളുകളുണ്ടാകും.
പക്ഷേ…
നമ്മുടെ കണ്ണുകൾ നിറയുമ്പോൾ അത് ശ്രദ്ധിക്കുന്ന ഒരാൾ,
നമ്മുടെ ശബ്ദത്തിലെ വേദന തിരിച്ചറിയുന്ന ഒരാൾ,
എന്തുപറ്റി?” എന്ന് ആത്മാർത്ഥമായി ചോദിക്കുന്ന ഒരാൾ,
നമ്മൾ ഒന്നും പറയാതെ തന്നെ നമ്മളെ മനസ്സിലാക്കുന്ന ഒരാൾ…
അതാണ് ജീവിതത്തിലെ യഥാർത്ഥ ഭാഗ്യം.
സ്നേഹം വലിയ വാക്കുകളിലല്ല.
എപ്പോഴെങ്കിലും അയക്കുന്ന ഒരു ചെറിയ സന്ദേശത്തിലായിരിക്കാം.
“ഭക്ഷണം കഴിച്ചോ?” എന്നൊരു ചോദ്യത്തിലായിരിക്കാം.
“ശ്രദ്ധിക്കണം” എന്നൊരു വാക്കിലായിരിക്കാം.
നമ്മൾ മറന്നുപോയ ഒരു ചെറിയ കാര്യത്തെ ഓർത്തുവെക്കുന്നതിലായിരിക്കാം.
ചിലപ്പോൾ ഒരു ഫോൺ കോൾ മാത്രം മതി…
“നീ ഒറ്റയ്ക്കല്ല… ഞാൻ കൂടെയുണ്ട്.”
എന്ന് തോന്നാൻ.
ജീവിതത്തിൽ നമ്മൾ എത്ര ദൂരം സഞ്ചരിച്ചാലും,
എത്ര നേട്ടങ്ങൾ സ്വന്തമാക്കിയാലും,
ഒടുവിൽ മനസ്സ് അന്വേഷിക്കുന്നത് ഒരേയൊരു കാര്യമാണ്—
ഞാൻ ആരുടെയെങ്കിലും പ്രിയപ്പെട്ട ആളാണോ?
അതിന്റെ ഉത്തരം
“അതെ…”
എന്നാണെങ്കിൽ,
നമ്മുടെ ജീവിതം അത്രയും സമ്പന്നമാണ്.
കാരണം…
നമ്മൾ സ്നേഹിക്കപ്പെടുന്നു എന്നുള്ള അറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖം.
നമ്മളെ തിരക്കുകൾക്കിടയിലും ഓർക്കുന്ന ഒരാൾ ഉണ്ടെങ്കിൽ,
നമ്മുടെ അഭാവം ശ്രദ്ധിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ,
നമ്മുടെ വേദനയിൽ വേദനിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ,
നമ്മുടെ സന്തോഷത്തിൽ മനസ്സറിഞ്ഞ് സന്തോഷിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ…
അവരെ ഒരിക്കലും നിസ്സാരമായി കാണരുത്.
കാരണം ജീവിതത്തിൽ എല്ലാവരെയും കിട്ടിയേക്കാം…
പക്ഷേ,
നമ്മളെ നമ്മളായി സ്നേഹിക്കുന്ന ഒരാളെ കിട്ടുന്നത്
ഒരു ഭാഗ്യമാണ്… ഒരു അനുഗ്രഹമാണ്…
അത്തരം മനുഷ്യരെ ചേർത്തുപിടിക്കുക.
അവരുടെ സ്നേഹത്തിന് വില കൊടുക്കുക.
അവർ കൂടെയുണ്ടെന്ന് തോന്നുന്ന ഓരോ നിമിഷവും മനസ്സിൽ സൂക്ഷിക്കുക.
കാരണം ജീവിതം അവസാനിക്കുമ്പോൾ
നമ്മൾ സ്വന്തമാക്കിയ വസ്തുക്കളെക്കുറിച്ചല്ല ഓർക്കുക…
നമ്മളെ സ്നേഹിച്ച മനുഷ്യരെയും,
നമ്മൾ സ്നേഹിച്ച മനുഷ്യരെയും,
അവരോടൊപ്പം അനുഭവിച്ച ചെറിയ ചെറിയ നിമിഷങ്ങളെയുമാണ് ഓർക്കുക.
അവിടെയാണ് ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യം…
സ്നേഹിക്കപ്പെടുക…
സ്നേഹിക്കുക…
ഒരാളുടെ ഹൃദയത്തിൽ
സ്വന്തം ഇടം ഉണ്ടെന്ന് അറിയുക…
കെ. ആർ. സി. ❤️🙏🏻

