Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നീരുറവ
  • നിഴൽ പൂവ്
  • മതിലുകൾ ഉയർന്നപ്പോൾ… മനുഷ്യർ അകന്നു
  • വയ്യാവേലി വരുന്ന വഴി
  • അവരോളം…
  • ഭയമാണ്
  • സുന്ദരിപ്പൂവ്
  • SI Manikandan – Truly an unconventional cop
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, August 31
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മതിലുകൾ ഉയർന്നപ്പോൾ… മനുഷ്യർ അകന്നു
അനുഭവം സാമൂഹ്യപ്രശ്നങ്ങൾ

മതിലുകൾ ഉയർന്നപ്പോൾ… മനുഷ്യർ അകന്നു

By Krcreji ChandyAugust 31, 2026No Comments2 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു കാലമുണ്ടായിരുന്നു…

വീടുകൾക്കിടയിൽ വലിയ മതിലുകളുണ്ടായിരുന്നില്ല.

ഉണ്ടായിരുന്ന ചെറിയ മതിലുകൾക്കപ്പുറം പോലും മനുഷ്യർ തമ്മിൽ മനസ്സുകളുടെ അടുപ്പണ്ടായിരുന്നു.

നാട്ടിലെ തറകളിലും കലുങ്കുകളിലും പീടികത്തിണ്ണകളിലും വൈകുന്നേരങ്ങൾ നീണ്ടുപോകുമായിരുന്നു.

ഒരാൾ അവിടെ വന്നാൽ മറ്റൊരാൾ കൂടി വരും…

പിന്നെ മറ്റൊരാൾ…

അങ്ങനെ ഒരു ചെറിയ കൂട്ടം.

അവിടെ നാട്ടിലെ വിശേഷങ്ങളുണ്ടായിരുന്നു.

ചിരികളുണ്ടായിരുന്നു.

പരിഭവങ്ങളുണ്ടായിരുന്നു.

രാഷ്ട്രീയ ചർച്ചകളുണ്ടായിരുന്നു.

പൊതുകാര്യങ്ങളെക്കുറിച്ചുള്ള തർക്കങ്ങളുണ്ടായിരുന്നു.

അഭിപ്രായങ്ങൾ പലതായിരുന്നെങ്കിലും മനസ്സുകൾ തമ്മിൽ അകലമുണ്ടായിരുന്നില്ല.

ഒരാളുടെ വീട്ടിൽ ഒരു പ്രയാസമുണ്ടായാൽ അത് അയാളുടെ മാത്രം പ്രശ്നമായിരുന്നില്ല.

“എന്തുപറ്റി?” എന്ന് ചോദിക്കാൻ ആളുണ്ടായിരുന്നു.

“ഞങ്ങളുണ്ട്” എന്ന് പറയാൻ ആളുണ്ടായിരുന്നു.

ഒരു വീട്ടിൽ സന്തോഷമുണ്ടായാൽ അത് ആ വീട്ടിലെ മാത്രം സന്തോഷമായിരുന്നില്ല.

കല്യാണമായാലും, ഉത്സവമായാലും, ഒരു ചെറിയ ആഘോഷമായാലും അയൽവീടുകളിൽ നിന്ന് ആളുകൾ എത്തുമായിരുന്നു.

ഇന്ന്.

വീടുകൾക്ക് ഗേറ്റുകളുണ്ട്.

ഗേറ്റുകൾക്ക് സെക്യൂരിറ്റിയുണ്ട്.

വാതിലുകൾക്ക് ലോക്കുണ്ട്.

ഓരോരുത്തർക്കും സ്വന്തം ലോകമുണ്ട്.

അയൽവീട്ടിൽ ആരാണ് താമസിക്കുന്നതെന്ന് പോലും അറിയാത്ത കാലം.

നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പോലും ഇപ്പോൾ പലപ്പോഴും ഒരു മൊബൈൽ സ്ക്രീനിനുള്ളിലാണ്.

ഒരിക്കൽ ഒരുമിച്ചിരുന്നവർ ഇന്ന് ഓരോരുത്തരും സ്വന്തം മതിൽക്കെട്ടുകൾക്കുള്ളിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു.

രാഷ്ട്രീയം സംസാരിക്കാൻ പോലും ഒരേ ചിന്താഗതിയുള്ളവരെ മാത്രം തേടുന്നു.

അഭിപ്രായ വ്യത്യാസം വന്നാൽ സൗഹൃദം പോലും അവസാനിപ്പിക്കുന്നു.

പണ്ടത്തെ തറകളിൽ അഭിപ്രായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു…

മനുഷ്യർ തമ്മിൽ അല്ല.

ഇന്നോ…

അഭിപ്രായ വ്യത്യാസങ്ങൾ മനുഷ്യരെ തന്നെ വേർതിരിക്കുന്നു.

കാലം മാറിയതാണോ?

അതെ…

പക്ഷേ അതിനേക്കാൾ കൂടുതൽ മാറിയത് നമ്മുടെ മനസ്സുകളാണ്.

പണ്ടൊക്കെ മനുഷ്യർക്ക് വീടുകൾ കുറവായിരുന്നു,

പക്ഷേ ബന്ധങ്ങൾ കൂടുതലായിരുന്നു.

ഇന്ന് വീടുകൾ കൂടുതലാണ്, സൗകര്യങ്ങൾ കൂടുതലാണ്, സമ്പർക്കത്തിനുള്ള വഴികൾ കൂടുതലാണ്…

പക്ഷേ

ഒരുമിച്ച് ഇരിക്കാൻ മനുഷ്യർ കുറവാണ്.

ഒരിക്കൽ കൂടി ആ തറകളിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…

ഒരു ചായയുമായി പീടികത്തിണ്ണയിൽ ഇരുന്ന്

ഒന്നും നേടാനോ തെളിയിക്കാനോ ഇല്ലാതെ

വെറുതെ കുറച്ച് നേരം സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…

ഒരാളുടെ ദുഃഖം കേൾക്കാനും,

മറ്റൊരാളുടെ സന്തോഷത്തിൽ ചിരിക്കാനും,

അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും

ഒരുമിച്ച് നടക്കാനും കഴിഞ്ഞിരുന്നെങ്കിൽ.

ഒരുപക്ഷേ നമ്മൾ തിരിച്ചറിയും.

മനുഷ്യന് ഏറ്റവും ആവശ്യമുള്ളത്

വലിയ വീടുകളോ ഉയർന്ന മതിലുകളോ അല്ല.

തന്നെ കേൾക്കാനും മനസ്സിലാക്കാനും

ഒപ്പം നിൽക്കാനും കുറച്ച് മനുഷ്യരാണ്.

കാലം തിരികെ വരില്ല.

പക്ഷേ…

പഴയ മനുഷ്യത്തം

നമുക്ക് തിരികെ കൊണ്ടുവരാം.

കെ. ആർ. സി

1
Krcreji Chandy
  • Website

Iam cool

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.