അവൾ… മീര.
വാക്കുകളേക്കാൾ നിശ്ശബ്ദതയെ കൂടുതൽ ഇഷ്ടപ്പെട്ട ഒരാൾ.
അവൻ… ആദി.
നേരെ നോക്കി സംസാരിക്കുമ്പോഴും ഉള്ളിൽ ഒരുപാട് പറയാതെ വയ്ക്കുന്ന ഒരാൾ.
ഒരു ചെറിയ കഫേയിൽ തുടങ്ങിയ പരിചയം. മഴ പെയ്യുന്ന ഒരു വൈകുന്നേരം.
രണ്ടുപേരും ഒരേ സമയം ഒരേ കസേരയ്ക്കായി കൈ നീട്ടിയപ്പോൾ ഉണ്ടായൊരു ചിരി… അതായിരുന്നു തുടക്കം.
“നിങ്ങൾക്ക് എടുക്കാം” അവൻ പറഞ്ഞു.
“നിങ്ങൾക്കാണ് ആദ്യം വേണ്ടത്” അവൾ മറുപടി പറഞ്ഞു.
അന്ന് ആ ചെറിയ വാക്കുകൾക്കുള്ളിൽ വലിയൊരു ബന്ധത്തിന്റെ വിത്ത് വീണു.
ദിവസങ്ങൾ കടന്നു.
കഫേയിലെ ചായ കുടിക്കലുകൾ പതിവായി.
നോട്ടുകൾ സംസാരമായി.
നിശ്ശബ്ദതകൾ പോലും മനസ്സിലാക്കുന്ന ഒരു ബന്ധമായി അത് വളർന്നു.
പക്ഷേ ഒരിക്കലും അവർ “നമ്മൾ” എന്ന് പറഞ്ഞില്ല.
കാരണം രണ്ടുപേർക്കും അറിയാമായിരുന്നു…
പറഞ്ഞാൽ അത് നഷ്ടപ്പെടും എന്നൊരു ഭയം.
മീരയുടെ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു. വീട്ടിലെ ഉത്തരവാദിത്വങ്ങൾ, പ്രതീക്ഷകൾ…
അവൾക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവയ്ക്ക് സമയം കുറവായിരുന്നു.
ആദിക്ക് പക്ഷേ മറ്റൊരു ലോകം.
അവൻ പോകേണ്ട ഒരു ദൂര യാത്രയുടെ തയ്യാറെടുപ്പിൽ ആയിരുന്നു — വിദേശ ജോലി.
അത് പറഞ്ഞ ദിവസം കഫേയിൽ മഴയില്ലായിരുന്നു.
പക്ഷേ അവളുടെ കണ്ണുകളിൽ ഒരു മേഘം ഉണ്ടായിരുന്നു.
ഞാൻ പോകും, അവൻ പറഞ്ഞു.
അവൾ ഒന്ന് മാത്രം ചോദിച്ചു,
തിരിച്ച് വരുമോ?
അവൻ മറുപടി കൊടുക്കാൻ ശ്രമിച്ചു… പക്ഷേ വാക്കുകൾ മിണ്ടിയില്ല.
കാരണം അവനും അറിയാമായിരുന്നു — തിരിച്ച് വരിക എന്നത് എപ്പോഴും എളുപ്പമല്ലെന്ന്.
അവൾ ചിരിച്ചു. ഒരു കൃത്രിമ ചിരി.
ശരി. ശ്രദ്ധിച്ച് പോ.
അന്ന് അവർ ആദ്യമായി കൈകൾ കൈകളോട് സ്പർശിച്ചു…
പക്ഷേ പിടിച്ചുവയ്ക്കാതെ വിട്ടു.
അത് ഒരു വിടപറയൽ ആയിരുന്നില്ല.
ഒരു നിശ്ശബ്ദമായ തകർച്ചയായിരുന്നു.
വർഷങ്ങൾ കടന്നു.
ആ കഫേ ഇപ്പോഴും ഉണ്ടായിരുന്നു.
പക്ഷേ മീര ഇപ്പോൾ അവിടെ പോകാറില്ല.
ആദി പോയിട്ട് മൂന്ന് വർഷം.
ഒരിക്കലും ഒരു ഫോൺ വിളി പോലും ഇല്ല.
പക്ഷേ ചില ബന്ധങ്ങൾ ബന്ധം ഇല്ലാതിരുന്നാലും ജീവിക്കും.
മീരയുടെ ജീവിതത്തിൽ ഓരോ മഴയും അവനെ കൊണ്ടുവന്നു.
ഓരോ കാറ്റും അവന്റെ ശബ്ദം പോലെ തോന്നിച്ചു.
ഒരു ദിവസം അവൾ വീണ്ടും ആ കഫേയിൽ എത്തി.
വർഷങ്ങൾക്ക് ശേഷം.
അവിടെ, പഴയ അതേ മേശയിൽ… ഒരാൾ ഇരിക്കുന്നു.
മുടിയിൽ കുറച്ച് വെള്ളപ്പൂവ്. കണ്ണുകളിൽ പഴയ അതേ മൗനം.
അവൻ തിരിഞ്ഞു നോക്കി.
മീര…
കെ. ആർ. സി. ❤️

