“നമ്മൾ ഒരുപാട് സന്തോഷിച്ചാൽ എവിടെങ്കിലുമൊക്കെ സങ്കടപ്പെടാനുള്ള അവസരങ്ങളും വരും. അത്തരം സന്തോഷങ്ങളിൽ അധികം പോകാതെ നിന്നാൽ അങ്ങനെ അങ്ങ് പോകാം ”
അവൾ ഇത് പറഞ്ഞപ്പോ ഞാനാദ്യം ഒന്ന് എതിർത്തു.
ജീവിതം എന്ന് പറയുന്നത് തന്നെ സന്തോഷത്തിന്റെ സങ്കടത്തിന്റെ ഒരു ബാലൻസിങ്ങ് ആണെന്നാണ് എന്റെ ചിന്താഗതി. അത് രണ്ടും ഉണ്ടെങ്കിലേ ജീവിതത്തിന് ഒരു അർഥം ഒക്കെ ഉള്ളൂ. പക്ഷെ, ഞാൻ കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞത് വീണ്ടും ചിന്തിച്ചു.
ഞാൻ അവളെ പരിചയപ്പെട്ട കാലംതൊട്ടേ ഒരുപാട് കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിലും ഇപ്പോഴത്തെ പല പെൺകുട്ടികളിലും കാണാത്ത വ്യത്യസ്തമായ കാഴ്ചപാടുകളും ജീവിതരീതികളൊക്കെയാണ് ഞാൻ അവളിൽ കണ്ടത്. പ്രത്യേകിച്ച് ജീവിതത്തെ കുറിച്ച് ഒരു നിർബന്ധങ്ങളുമില്ല. സന്തോഷം ഉള്ള നിമിഷങ്ങൾ പോലും അത് പുറത്ത് കാണിക്കാതെ ഉള്ളിൽ സന്തോഷം കാണിക്കുന്ന ഒരു വ്യക്തി. ഒരു generation പുറകോട്ട് സഞ്ചരിച്ചാൽ, പെൺകുട്ടികളിൽ മാത്രം കാണാറുള്ള ഒരു തരം ക്യാരക്ടർ.
പൊതുവെ പെൺകുട്ടികൾ അവരുടെ ജീവിത രീതികളും സ്വപ്നങ്ങളുമൊക്കെ വളരെ വലുതാണ്. അവർക്ക് അവരുടെ ഉള്ളിൽ ഒരുപാട് ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാവും. ചിലർ അവർ ലൈഫ് നെ അവരുടെ ഇഷ്ടങ്ങളിലൂടെ ആഗ്രഹങ്ങളിലൂടെ കൊണ്ടുപോവും. ചിലർക്ക് അത് സാധിച്ചില്ലെങ്കിലും ഉള്ളിൽ ആഗ്രഹങ്ങളൊക്കെ കാണും, അത് നിരന്തരമായി പറയും, അതിന് വേണ്ടി ശ്രമം നടത്തിക്കൊണ്ടേ ഇരിക്കും.
പക്ഷെ അവളിൽ അത്തരം ഒരു ആഗ്രഹവും ഞാൻ കണ്ടില്ല. അവളുടെ ലൈഫിലേ ദിവസങ്ങളൊക്കെ മുന്നോട്ട് പോവുന്നത് ഒരേ പാറ്റേണിൽ ആണ്. നിസാരമായ ശമ്പളം ഉള്ള ഒരു ജോലി, ശേഷം വീട്. ഇതിന് ഇടയിൽ അവൾക്ക് ഒരു ദിവസം മറ്റെന്തെങ്കിലും വ്യത്യസ്തമായ രീതിൽ പോണം എന്ന ചിന്താഗതി ഉള്ളതായി തോന്നിയിട്ടില്ല. അവൾ ഇപ്പോഴുള്ള ലൈഫ് സ്റ്റൈലിനേക്കാൾ ഒരുപാട് കാര്യങ്ങൾ Deserving ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും, പക്ഷെ അവൾ അതിനൊന്നുമുള്ള ശ്രമങ്ങളിലേക്ക് പോവുന്നതിനെ കുറിച്ചു സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല.
ഈ ചർച്ചകൾ എല്ലാം തുടങ്ങുന്നത് തന്നെ, അടുത്തിറങ്ങിയ ഒരു നല്ല സിനിമ പോയി കാണാനായി ഞാൻ അവളോട് ആവശ്യപ്പെട്ടു അത് പറയുമ്പോ പോലും അവൾ അതിൽ പ്രത്യേകിച്ച് ഭാവ വ്യത്യസങ്ങൾ ഒന്നും കാണിച്ചില്ല ശേഷം സംസാരത്തിന് ഇടയിൽ അവൾ അവസാന കണ്ട സിനിമ ഏതാണ് എന്ന് പറയുകയുണ്ടായി,
അവൾ അവസാനമായി തിയേറ്ററിൽ പോയി കണ്ട സിനിമയുടെ വർഷം ഞാൻ കൂട്ടി നോക്കിയപ്പോ അതെന്റെ 5 വിരലുകളിൽ ഒതുങ്ങിയില്ല.
“ഒരു ഞായർ ലീവൊക്കെ എടുത്ത് പടത്തിനൊക്കെ പോയി, കടൽപ്പാലം ഒക്കെ കണ്ട് ചായ കുടിച്ചു ഒരു വൈബിലോക്കെ തിരിച്ചു വന്നൂടെ എന്ന എന്റെ വാദത്തിൽ നിന്നാണ് ഇത്രത്തോളം ചിന്തിക്കാനുള്ള വക ഉണ്ടായത്.
തൊട്ടടുത്ത് തിയറ്ററിൽ നല്ല സിനിമ വന്നിട്ട് അത് കണ്ടില്ലെങ്കിൽ ആകെക്കൂടെ ഒരു സന്തോഷം ഇല്ലായ്മ, വല്ലായ്മ ഒക്കെ തോന്നുന്ന എനിക്കൊക്കെ അവൾ എങ്ങനെയാണു ഈ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും വേണ്ട എന്ന് വെച്ച് മുന്നോട്ട് പോവുന്നത് എന്ന് ഒരു പിടിയും കിട്ടീല.
പക്ഷെ അവൾ ആ ജീവിതത്തിൽ എത്രത്തോളം ഹാപ്പിയാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് !!!
ഇനി ഇത് പോലത്തെ ചെറിയ ചെറിയ സന്തോഷങ്ങൾ സ്വയം വേണ്ട എന്ന് വെച്ചതാണോ?
കുറച്ചെങ്കിലും ചെറിയ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ കാണില്ലേ?
എനിക്ക് ഉത്തരങ്ങൾ ഇല്ല. ചോദിക്കാൻ തോന്നിയതുമില്ല എന്നതാണ് സത്യം. ആ ചോദ്യങ്ങൾ അവൾ അവളോട് ചോദിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത് കാരണം അവൾ അവളുടെ ആ ചെറിയ ലൈഫിൽ അത്രത്തോളം ഹാപ്പി ആയാണ് മുന്നോട്ട് പോകുന്നതെങ്കിൽ മറ്റൊരു ചിന്ത കൊടുത്തു പുറകോട്ട് വലിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അവൾ പറഞ്ഞതിനെ കുറിച്ച് ഞാനൊന്നുടെ ഇരുത്തി ചിന്തിച്ചു. ജീവിതം ഈ പറയുന്ന സന്തോഷത്തിന്റെ സങ്കടത്തിന്റെ ബാലൻസൊക്കെ ആണെങ്കിലും നമ്മൾ ജീവിത്തിന്റെ സ്ഥിരം താളത്തിന് അനുസരിച്ചു മുന്നോട്ട് പോയിക്കഴിഞ്ഞാൽ വലിയ കുഴപ്പങ്ങളും അതിൽ മുകളിലുള്ള സങ്കടങ്ങളും ഒന്നും ഇല്ലാതെ ഒരു ഒഴുക്കിന് അനുസരിച്ചു അങ്ങനെയങ്ങു മുന്നോട്ട് പോകാം. നമ്മൾ ഈ ഒരു ഒഴുക്കിന് അനുസരിച്ചു അല്ലാതെ മുന്നോട്ട് പോവുമ്പോഴാണ് കൂടുതൽ സന്തോഷിക്കുമ്പോ തൊട്ടപ്പുറത്ത് സങ്കടം വരുമ്പോ നമ്മൾ പകച്ചു പോവുന്നത്.
പക്ഷെ എന്നാലും ചെറിയ സന്തോഷങ്ങളോക്കെ ഇടയ്ക്ക് ഉണ്ടാവുന്നത് വലിയ പരിക്ക് ഏല്പിക്കില്ല എന്നും എനിക്ക് തോന്നാറുണ്ട്.
അവളെ കളിയാക്കുകയും ഇടയ്ക്ക് വഴക്ക് ഇടുകയുമൊക്കെ ചെയ്യുമെങ്കിലും അവൾ മുന്നോട്ട് കൊണ്ട് പോവുന്ന ലൈഫ് കാണുമ്പോ എനിക്ക് തന്നെ, ഉള്ളിന്റെ ഉള്ളിൽ സങ്കടങ്ങളിൽ പെടാതെ സന്തോഷിക്കാൻ കൂടുതൽ കാര്യങ്ങൾ ലൈഫിൽ സംഭവിക്കട്ടെ എന്ന് തോന്നാറുണ്ട്. അതെപോലെ സന്തോഷങ്ങൾ സംഭവിക്കുമ്പോ സങ്കടം വരും എന്ന ഭയം അവളെ വിട്ട് മാറട്ടെ എന്നും ആഗ്രഹിച്ചു പോവാറുണ്ട്.
ചുറ്റും ഉള്ള ജീവിതത്തിൽ ഞാൻ കണ്ട വ്യക്തികളിൽ ലൈഫിന്റെ സ്ഥിരം ചിന്തഗതികളൊക്കെ പൊളിച്ചു മാറ്റിയ വ്യക്തികളിൽ ഒരാളാണ് അവളും. പക്ഷെ അവളുടെ ലൈഫിൽ അവൾക്ക് ഇനിയും ഒരുപാട് നേടാനുണ്ട്. അത് ഒരിക്കലും ഇതുപോലെ മുന്നോട്ട് പോവുന്ന ഒന്നായി ഞാൻ കാണുന്നില്ല.
Finally, the man who marries her is truly blessed. He’s found a pure, kind-hearted gem!

