Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും
  • മടി
  • അനിയൻ പ്രാവ്.
  • ഒരു മടിച്ചിയുടെ കഥ
  • അപരൻ  
  • അസൂയ
  • മടി
  • തോൽവികളിൽ നിന്ന് വെള്ളിത്തിരയിലേക്ക്
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, October 18
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും
അനുഭവം കഥ നര്‍മം

ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും

By Ramachandran TVOctober 18, 2026No Comments5 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞങ്ങൾ അഞ്ച് സുഹൃത്തുക്കളുടെ ഒരു രാത്രിയിലെ സംസാര വേളയിൽ പറഞ്ഞതാണ്, വ്യായാമത്തിൻ്റെ ആവശ്യകതയെപ്പറ്റി.

മുകുന്ദനാണ് പറഞ്ഞത്, “നമ്മൾ ഇങ്ങനെ ഉറക്കം തൂങ്ങി നടന്നത് കൊണ്ടായില്ല, എന്തെങ്കിലും വ്യായാമം ചെയ്തില്ലെങ്കിൽ ശരിയാവില്ല. സുരേഷ് വ്യായാമമൊക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. ബാക്കി ആരും ഒന്നിനും പോകുന്നില്ല. ഞാനും.”

അവന്റെ വർത്തമാനം കേട്ടപ്പോൾ മനസ്സിൽ തോന്നിയത് ” ഒരു പണിയുമില്ലാതെ നടക്കുന്നവർ ഇനി ജിമ്മിൽ പോയാൽ മതിയോ? അവിടെ ഫീസ് കൊടുക്കണം. പിന്നെ വ്യായാമം അനുസരിച്ച് ഭക്ഷണം, പോഷകം ഇതൊക്കെ വേണം. അതൊക്കെ എവിടെ നിന്ന്?”

സത്യൻ പറഞ്ഞു ” എടാ നിനക്ക് അങ്ങനെ ഒക്കെ പറയാം.പണി കഴിഞ്ഞ് വരുമ്പോൾ തന്നെ എട്ട് മണിയാകും.പിന്നെ രാത്രി ജിമ്മിന് പോക്ക്, അതൊന്നും നടക്കില്ല.”

ശ്രീനിയും പറഞ്ഞു ” ശരിയാ.. എനിക്ക് പണി കഴിഞ്ഞു വന്നാൽ അപ്പോൾ വീട്ടിൽ എത്തണം. അവിടെ അമ്മ തനിച്ചാണ്. രാത്രി ഇവിടെ വീടിൻ്റെ മുന്നിൽ ആയത് കൊണ്ട് ഇരിക്കുന്നതാണ്”

” എനിക്ക് അത്ര വരുമാനം ഉള്ള പണിയൊന്നും ഇല്ല എന്നറിയാമല്ലോ നാലഞ്ചു പിള്ളേർക്ക് ട്യൂഷൻ എടുത്ത് കിട്ടുന്നത് ചായ കുടിയ്ക്കാൻ തികയില്ല.  അപ്പോഴാണ് ജിമ്മ്. പോരാത്തതിന് നിങ്ങളുടെ പോലെ നോൺ വെജ് ഒന്നും കഴിക്കുയുമില്ല, തടി വയ്ക്കാൻ ” ഞാൻ പറഞ്ഞു.

ഗോപിയാണ് ഇനി മറുപടി പറയേണ്ട അടുത്തയാൾ.

” സുരേഷ് ജിമ്മിൽ പോകുന്നില്ലെങ്കിലും വീട്ടിൽ തന്നെ വർക്കൗട്ട് ചെയ്യുന്നതാണ്. ഞാനും അങ്ങനെ ചെയ്യാമെന്നാണ് കരുതുന്നത് ”

” ഞാൻ അങ്ങനെ വലിയതായി ഒന്നും ചെയ്യുന്നില്ല. അത് കൊണ്ട് കാര്യവുമില്ല ” സുരേഷ് പറഞ്ഞത് കൂടി കേട്ടപ്പോൾ ഈ കാര്യമൊന്നും നടക്കില്ല എന്ന് മനസ്സിലായി.

എന്ത് കാര്യവും ഇങ്ങനെ തന്നെയാണ്.ചർച്ചചെയ്ത് ചർച്ച ചെയ്ത് അവസാനം വേണ്ട എന്ന് വയ്ക്കും.

അപ്പോൾ ജിമ്മിൽ പോകണ്ട. പകരം ഇനി എന്ത്?

അങ്ങനെയാണ് പുതിയ ചിന്ത വന്നത്. വെളുപ്പിന് എഴുന്നേറ്റ് കുറേ ദൂരം ഓടുക, അല്ലെങ്കിൽ നടക്കുക. അതും ഒരു വ്യായാമം തന്നെയാണല്ലോ!

എല്ലാവർക്കും സമ്മതം.

” കാലത്ത് ഒരു അഞ്ചു മണിക്ക് എല്ലാവരും അമ്പലത്തിൻ്റെ മുന്നിലെ ആൽചുവട്ടിൽ എത്തുക. അവിടെ നിന്നും നാലഞ്ചു കിലോമീറ്റർ ദൂരത്ത് നെടുമ്പാൾ വരെ ഓടുക. തിരിച്ച് ഈ ആൽത്തറ വരെ.” മുകുന്ദൻ പറഞ്ഞത് ബാക്കി എല്ലാവരും സമ്മതിച്ചു.

” ഇനി എല്ലാ ദിവസവും മുടങ്ങാതെ ഓട്ടം. ഞാൻ കാലത്ത് അഞ്ചു മണിക്ക് ഹാജർ ” സത്യൻ പറഞ്ഞു.

സുരേഷും ഗോപിയും വീട്ടിൽ വ്യായാമം ചെയ്യുന്നത് ഓടി വന്നതിന് ശേഷം എന്ന് തീരുമാനിച്ചു.

ഞങ്ങൾ അഞ്ച് പേരുടെ സംഘം എന്നും വൈകിട്ട് ഇത് പോലെ ആശാരിമൂലയിൽ കൂടും. ചുറ്റും കൂടുതൽ ആളുകൾ ആശാരിമാർ ആയതിനാൽ ആണ് ആ സ്ഥലത്തിന് അങ്ങനെ ഒരു പേര് വന്നത്. അല്ലാത്തവരും ധാരാളം അവിടെ ഉണ്ട്.

ഞങ്ങളുടെ വർത്തമാനം കേട്ട് ഇബ്രാഹിം ഇക്കയും വന്നു. തൊട്ടു മുന്നിൽ താമസിക്കുന്ന ആളാണ് ഇക്ക. പണ്ട് പട്ടാളത്തിൽ ആയിരുന്നു. പെൻഷൻ ആയി വന്നിരിക്കുന്നു. ഭാര്യയും ഒരു മകളുമാണ് വീട്ടിൽ ഉള്ളത്. മകൾക്ക് ഞാൻ ട്യൂഷനും എടുക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.

” അല്ല, മാഷുമുണ്ടല്ലോ ഇവിടെ. എന്തോ വലിയ ആലോചന ഉണ്ടല്ലോ.” ഇബ്രാഹിം ഇക്ക ഞങ്ങളുടെ അടുത്ത് തന്നെ വന്നിരുന്നു.

” ഇക്കാ ഞങ്ങൾ വെളുപ്പിന് ഓടിയാലോ എന്ന് ആലോചിക്കുകയാണ്. നെടുമ്പാൾ വരെ.” മുകുന്ദൻ പറഞ്ഞു.

” നല്ലതാണ്. വെറുതെ ഓടിയാൽ പോരാ അതിന് ഒരു ഗുമ്മ് വരണമെങ്കിൽ ഷോർട്ട്സ്, ടീഷർട്ട്, ഷൂസ്, ക്യാപ് ഇവയൊക്കെ വേണം. കാണുമ്പോൾ വെരി ഗുഡ് എന്ന് പറയിക്കണം. ഞാൻ ഒക്കെ പട്ടാളത്തിൽ ഓടുമ്പോൾ അങ്ങനെയാണ്. അതൊക്കെ ഒരു കാലം.”

ഇക്ക പഴയ പട്ടാളക്കഥകൾ ഇനി വിസ്തരിക്കുമോ എന്ന പേടി ഞങ്ങൾക്കുണ്ടായി.

കുറേ വട്ടം കേട്ട കഥകളാണ് അതൊക്കെ എങ്കിലും പുതിയതാണ് എന്ന മട്ടിൽ ആണ് പുള്ളി തുടങ്ങുക.

“അപ്പോൾ പറഞ്ഞ പോലെ നാളെ അഞ്ചു മണിക്ക്” സത്യനും മുകുന്ദനും സുരേഷുമൊക്കെ എഴുന്നേറ്റു.

 

” നിങ്ങൾ പോവുകയാണോ.. ഞാനും വരാം കാലത്ത് ഓടാൻ. ” ഇക്ക പറഞ്ഞു.

” ഇക്കയോ.. ഈ വയസ്സ് കാലത്തോ! വെളുപ്പിന് കിടന്നു ഉറങ്ങാതെ… ”

ഞാൻ മനസ്സിൽ പറഞ്ഞു. പുറത്ത് പറഞ്ഞത് ഇങ്ങനെ

” അതിനെന്താ.. ഞങ്ങൾക്ക് ഒരു കൂട്ടായല്ലോ… നാളെ ഇക്ക വരുന്നുണ്ടോ.. ആലിന്റെ അവിടെ കാലത്ത് അഞ്ചു മണിക്ക് വന്നാൽ മതി. ഞങ്ങൾ അവിടെ ഉണ്ടാകും.”

” അഞ്ച് മണിയോ… നാല് മണിക്ക് എഴുന്നേറ്റ് ഓടാറുണ്ട് ഞാനൊക്കെ.

നമുക്ക് നാല് മണിക്ക് ആയാലോ… ഞാൻ റെഡി. എല്ലാവരും ഷോർട്സും ടീം ഷർട്ടും ഷൂസും ക്യാപ്പുമായി വരണം..”

ഇക്ക പറഞ്ഞതിൽ എതിർപ്പ് ഉണ്ടെങ്കിലും ഞങ്ങൾ നാല് മണിക്ക് തന്നെ തുടങ്ങാൻ തീരുമാനിച്ചു.

പിറ്റേന്ന് നാല് മണിക്ക് തന്നെ ഞങ്ങൾ അമ്പലത്തിന് മുന്നിലെ ആൽചുവട്ടിൽ എത്തി.

ഞങ്ങൾക്ക് ഷോർട്സും ടീം ഷർട്ടും ഷൂസും ക്യാപ്പുമൊന്നും ഇല്ല. സാധാരണ ഷർട്ടും മുണ്ടും ചെരിപ്പുമൊക്കെയായി തന്നെ ഓടാൻ തീരുമാനിച്ചു. നല്ല തണുപ്പ്. തലയിൽ ഒരു തോർത്ത് ചുറ്റി കെട്ടി എല്ലാവരും.

എവിടെ ഇക്ക? നാല് മണിക്ക് വരാം എന്ന് പറഞ്ഞ ഇക്ക ആ കാര്യം മറന്നോ എന്തോ! ഇക്ക വരാതെ ഓടിത്തുടങ്ങാനും പറ്റില്ലല്ലോ.

നാല് മണി.. നാലര.. അഞ്ച് മണി.

ഇനി ഇക്ക വരില്ലേ ആവോ?

ഞങ്ങളുടെ സമയം വെറുതെ ഇങ്ങനെ പോയി.

അതാ.. ഇക്ക വരുന്നുണ്ട്.

പറഞ്ഞപോലെ ഷോർട്സും ടീഷർട്ടും ഷൂസൂം തൊപ്പിയും ധരിച്ച് തന്നെയാണ് വരവ്.

” നിങ്ങളൊക്കെ നേരത്തെ വന്നോ… എനിക്ക് സംശയമായി, നാല് മണിയാണോ അഞ്ച് മണിയാണോ എന്ന്..”

“ഇക്ക തന്നെയല്ലേ നാല് മണിക്ക് തുടങ്ങണം എന്ന് പറഞ്ഞത്? ഞങ്ങൾ നാല് മണിക്ക് തന്നെ എത്തി. ഇക്ക വന്നിട്ട് തുടങ്ങാം എന്ന് കരുതി.” മുകുന്ദൻ പറഞ്ഞു.

” നാളെ മുതൽ അഞ്ച് മണിക്ക് മതി.. വഴിയിൽ ഒക്കെ നല്ല ഇരുട്ട്. എന്റെ ലൈറ്റ് കേടായിരിയ്ക്കുകയാണ്” ഇക്കയുടെ ക്ഷമാപണം

” ഞാൻ പറയുന്നത് പോലെ തുടങ്ങണം. എല്ലാവരും വരിവരിയായി നില്ക്കുക.ചെറുതായി ഒരു എക്സർസൈസ്. വാമിങ്ങ് ആകാനാണ്.”

ഇക്ക പട്ടാളത്തിലെ മറ്റ് അഭ്യാസമുറകളൊക്കെ പുറത്തെടുക്കുമോ ആവോ!

ഞങ്ങൾക്ക് അതൊന്നും വലിയ പരിചയമില്ല.

” നിങ്ങളൊക്കെ ഇങ്ങനെ ഡ്രസ് ചെയ്ത് വന്നാൽ പറ്റില്ല. അറ്റ്ലീസ്റ്റ് ട്രൗസറും ബനിയനും എങ്കിലും സംഘടിപ്പിക്കണം”

അങ്ങനെ ഞങ്ങളുടെ ഓട്ടം സ്റ്റാർട്ട് ചെയ്തു.

 

ഞങ്ങൾക്ക് ഓടി അങ്ങനെ പരിചയം ഇല്ലെങ്കിലും രണ്ട് കൈകളും വീശി നല്ല വേഗതയിൽ ഓടാൻ തുടങ്ങി.

 

” നില്ക്ക് നില്ക്ക്”

എന്ന പറച്ചിൽ കേട്ട് ഞങ്ങളുടെ ഓട്ടം സ്ലോ ആക്കി. ഞങ്ങൾ അഞ്ച് പേർ മുന്നിലും ഇക്ക പിറകിലുമായാണ് ഓട്ടം.

” എനിക്ക് അത്ര വേഗത്തിൽ ഓടാൻ പറ്റില്ല. പതുക്കെ ഓടിയാൽ മതി ” ഇക്ക പറഞ്ഞു.

” സ്ലോ.. ആയിട്ട് വേണം തുടങ്ങുവാൻ… പിന്നീട് സാവധാനം വേഗത്തിൽ ആകാം..”

ഞങ്ങൾക്ക് കുറച്ചു സ്റ്റാമിന ഉള്ളത് കൊണ്ട് അങ്ങനെ ഓടുന്നു. ഇക്കയ്ക്കാണെങ്കിൽ വാചകം മാത്രമേ ഉള്ളൂ.

നാല് അഞ്ച് കിലോമീറ്റർ ഓടണം എന്ന് കരുതിയതാണ്. രണ്ട് മൂന്ന് കിലോമീറ്റർ ആയപ്പോൾ തന്നെ ഇക്ക പറഞ്ഞു, ” ഇന്ന് ഇത്ര മതി. തിരിച്ചും ഇത്ര തന്നെ ഓടണ്ടേ…”

ഇക്ക ചെറുതായി കിതയ്ക്കുന്നുമുണ്ട്.

പുലിവാലായോ… വല്ല ശ്വാസം മുട്ടലും വന്ന് വടിയായി പോകുമോ എന്നായിരുന്നു ഞങ്ങളുടെ പേടി.

ഞങ്ങൾ കോന്തിപുലം പാലം കടന്നപ്പോൾ തന്നെ മുന്നോട്ട് പോകുന്നത് നിർത്തി. തിരിച്ച് മൂന്ന് കിലോമീറ്റർ ദൂരം കൂടി ഓടണം.

ഏകദേശം ഒരു കിലോമീറ്റർ ഓടിയപ്പോൾ തന്നെ ഇക്ക പറഞ്ഞു, ” ഓട്ടം ഇത്ര മതി.ഇനി നടന്നാൽ മതി.. നടക്കുന്നതും നല്ലതാണ്.”

പിന്നീട് രണ്ടു കിലോമീറ്റർ നടന്ന് തന്നെയാണ് പൂർത്തിയാക്കിയത്.അപ്പോഴേയ്ക്കും നേരം വെളുത്തു.

ആലിന്റെ അവിടെ എത്തി എല്ലാവരും പിരിഞ്ഞു പോയി.

“നാളെ അഞ്ചു മണിക്ക് തുടങ്ങാം അല്ലേ ഇക്കാ” ഞങ്ങൾ ചോദിച്ചു.

” അതെ.അഞ്ച് മണിക്ക് തന്നെ എത്താം..” ഇക്ക യാത്ര പറഞ്ഞു.

വൈകുന്നേരം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഇക്കയെ മാത്രം കണ്ടില്ല.വേറെ എവിടെയെങ്കിലും പോയിക്കാണും. ഇനി നാളെ കാലത്ത് വരുമോ ആവോ!

പിറ്റേന്ന് അഞ്ച് മണിയോടെ ഞങ്ങൾ അഞ്ച് പേരും എത്തിയെങ്കിലും ഇക്കയെ കണ്ടില്ല. അഞ്ചര.. ആറ്.. ആറര… ഞങ്ങൾക്ക് ഓടാനും പറ്റിയില്ല. ഇക്ക വേറെ എവിടെയെങ്കിലും പോയിക്കാണും. പറയാൻ വിട്ടു കാണും.

അന്ന് ഇക്കയുടെ വീട്ടിൽ മകൾക്ക് ട്യൂഷൻ എടുക്കാൻ ചെന്നപ്പോൾ ഇക്കയെപറ്റി ചോദിച്ചു.

” ഉപ്പ എണീറ്റിട്ടില്ല. എന്നും എട്ട് മണിയ്ക്കേ എണിയ്ക്കൂ…”

അങ്ങനത്തെ ആളാണ് നാല് മണിക്ക് ഓടാൻ വരാം എന്ന് പറഞ്ഞത്!

ഞാൻ ട്യൂഷൻ കഴിഞ്ഞു പോരുന്നത് വരെ ഇക്ക എഴുന്നേറ്റിട്ടില്ല.

പിറ്റേന്ന് ഞങ്ങൾ പതിവ് പോലെ അഞ്ചു മണിക്ക് ഓടാനും നടക്കാനുമൊക്കെ പോയെങ്കിലും ഇക്ക പിന്നെ വന്നതേയില്ല.

മകൾ പറയുന്നത്” ഉപ്പയ്ക്കേ ഭയങ്കര മടിയാണ് എണീക്കാൻ. ഉമ്മ വെള്ളം തലയിൽ കൊണ്ട് ഒഴിയ്ക്കുമ്പഴേ എണീയ്ക്കൂ.”

അങ്ങനത്തെ ആളാണ് ഞങ്ങളെ ഉപദേശിച്ചു നന്നാക്കാൻ നോക്കിയത്.

പിന്നീട് ഇക്കയെ കണ്ടപ്പോൾ പറയുന്നത് വല്ലാത്തൊരു കാല് വേദന വന്നു. ഡോക്ടർ പറഞ്ഞത്രെ ഓട്ടവും നടക്കലുമൊക്കെ കുറയ്ക്കണമെന്ന്.

ഉള്ളതാണോ? അതോ വെറുതെ പറയുന്നതാണോ ആവോ? ആർക്കറിയാം!

ഞങ്ങളുടെ കാര്യമോ?

കുറച്ചു ദിവസം കാലത്ത് എഴുന്നേറ്റ് ഓടലും നടക്കലും ഒക്കെ ആയപ്പോൾ കാല് വലിയ വേദനയായി. പിന്നെ ഓടുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതെയാണല്ലോ ഈ ഓട്ടം.

ഓരോ ദിവസവും കഴിയുമ്പോൾ ഓരോരുത്തരും വരാതായി. ഒറ്റയ്ക്ക് പോകാൻ മടി ആയതിനാൽ ഞാനും നിർത്തി.

അങ്ങനെ ഞങ്ങളുടെ ഓട്ടം ആരംഭിച്ചത് പോലെ തന്നെ അവസാനിയ്ക്കുകയും ചെയ്തു. വീണ്ടും മടിയൻമാരായി ഞങ്ങൾ.

#കൂട്ടക്ഷരങ്ങൾ

#എന്റെരചനാമത്സരം

#ബ്ളോഗ്

#വിഷയം_മടി

#കഥ_ഇബ്രാഹിം ഇക്കയുടെ ഓട്ടവും നടത്തവും.

#രചന_രാമചന്ദ്രൻടിവി

1
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.