Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • Dorothy ഒരു ആസ്വാദനക്കുറിപ്പ്
  • പ്രണയചക്രം തിരിയുമ്പോൾ…..
  • ബിന്ദൂ നീയാനന്ദ ബിന്ദു
  • ഡയറി താൾ പറഞ്ഞ പ്രണയം
  • ഗന്ധർവനും ചെമ്പകമാലയും….
  • അക്ഷരക്കൂട്ടിലെ അന്തർദാഹം
  • മിഴി
  • വസുന്ധര ഗർഭിണിയാണ്!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, November 4
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബിന്ദൂ നീയാനന്ദ ബിന്ദു
ഓർമ്മകൾ നര്‍മം

ബിന്ദൂ നീയാനന്ദ ബിന്ദു

By Bindu RajeshNovember 4, 2026No Comments4 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ബിന്ദൂ… നീയാനന്ദ ബിന്ദൂ….

കേൾക്കുമ്പോൾ തന്നെ എന്തൊരാനന്ദം

പക്ഷേ ബിന്ദു എങ്ങനെ ബിന്ദു ആയി?
അതിനു പിന്നിൽ കരളലിഞ്ഞു പോകുന്ന ഒരു കദനകഥയുണ്ട്.

ഞാൻ വളർന്നതും പഠിച്ചതുമൊക്കെ പറവൂരാണെങ്കിലും ജനിച്ചു വീണത് ഏറ്റുമാനൂരപ്പൻ്റെ മണ്ണിലാണ്.

അച്ഛനമ്മമാരുടെ കടിഞ്ഞൂൽകൺമണിയായതുകൊണ്ടും ആദ്യത്തെ പ്രസവം അമ്മവീട്ടുകാർക്കായി മാറ്റിവച്ചിട്ടുള്ളതുകൊണ്ടും
അമ്മയേയും, ഏഴുമാസമായി ഒരു പണീമില്ലാതെ പുറത്തുവന്ന ശേഷമുള്ള ഭാവികാര്യങ്ങളാലോചിച്ച് അമ്മയുടെ വയറ്റിലെ ഇട്ടാവട്ടത്തു കിടന്ന എന്നെയും പറവൂരുനിന്ന് ഏറ്റുമാനൂരേയ്ക്ക് കൊണ്ടുപോയി.
അവിടെ ചെന്നപ്പോൾ സ്വതവേ ബോറായിപ്പോയിരുന്ന എൻ്റെ ജീവിതം കുറച്ചൂടി ബോറായി.
പറവൂരാണെങ്കിൽ എപ്പഴും നിറയെ ആൾക്കാരുള്ള ഒച്ചേം ബഹളവുമുള്ള ഒരു കൂട്ടുകുടുംബം. നിശബ്ദത എത്തിനോക്കാത്ത വീട്.
ഏറ്റുമാനൂരാണെങ്കിലോ  വയസായ മുത്തശ്ശനും മുത്തശ്ശിയും ഒരു പാവം അമ്മാവനും മാത്രമുള്ള ഒരു സൈലൻ്റ് വാലി.
പാട്ടും കൂത്തും സ്റ്റണ്ടും കോമഡിയുമുള്ള തട്ടുപൊളിപ്പൻ പടത്തിൽ നിന്നും വല്ലപ്പോഴും ഒരു ഡയലോഗ് വരുന്ന അവാർഡ്പടത്തിലേയ്ക്ക് ചാനൽ മാറ്റിയ പ്രതീതി.

അമ്മയാണെങ്കിലോ ചെന്നപ്പോ തൊട്ട്  രാവിലേം ഉച്ചയ്ക്കും രാത്രിയും ചക്കപ്പഴവും ചക്കപ്പുഴുക്കും ചക്കമടലുമൊക്കെ മാറിമാറി തിന്നലോട് തിന്നൽ.
കൊതിയാണത്രെ കൊതി….
നിന്നുതിരിയാനിടമില്ലാത്ത വയറ്റിലെ ആകെയുള്ള ഇച്ചിരിസ്ഥലത്തിൽ ഗ്യാസിനുകൂടിയുള്ള വിഹിതം ഒഴിച്ചിടേണ്ട അവസ്ഥയായി ഈ പാവം എനിക്ക്.
എൻ്റെ ദയനീയാവസ്ഥ അറിയിയ്ക്കാൻ മറ്റു മാർഗമൊന്നുമില്ലാത്തതു കൊണ്ട് കുഞ്ഞിക്കാലുകൊണ്ട് അമ്മയുടെ വയറ്റിൽ ചവിട്ടി ഞാനെൻ്റെ പ്രതിഷേധമറിയിച്ചു.

ഇങ്ങനെ ചക്കവിഭവങ്ങളുമായി ബോറടിച്ച് മടുത്ത സെപ്റ്റംബർ മാസത്തിലെ ഒരു ഞായറാഴ്ച എന്നാപ്പിന്നെ ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുചാടിയേക്കാം എന്ന് ഞാനങ്ങ് തീരുമാനിച്ചു.
അന്നുരാത്രി ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള ഒരു ആശൂത്രിയിൽ ഞാനെന്ന അവതാരം പിറവിയെടുത്തു.

എൻ്റെ അച്ഛൻ്റെ വീട്ടിൽ പെൺകുട്ടിയുണ്ടാകുന്നത് അത്ര സന്തോഷമുള്ള കാര്യമായിരുന്നില്ല.
അമ്മൂമ്മ ചറുപിറാന്ന് പെങ്കുട്ട്യോളെ പെറ്റുകഴിഞ്ഞപ്പോൾ മടിയിലൊരാൺപൂവിനെ താ എന്ന പ്രാർത്ഥനയോടെ മുത്തച്ഛൻ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭജനമിരുന്ന ശേഷം ഉണ്ടായതാണത്രെ എൻ്റെ അച്ഛൻ.
പ്രാർത്ഥന കേട്ട ഭഗവാനോടുള്ള നന്ദിസൂചകമായാണ് അച്ഛന് രാധാകൃഷ്ണൻ എന്ന് പേരിട്ടതെന്ന കഥ അമ്മൂമ്മയും അമ്മായിമാരും ആ പരിസരത്തുള്ള പാണൻമാരും പാടി നടക്കുന്നുണ്ടായിരുന്നു.
അതിനു ശേഷം ആ കുടുംബത്തിൽ ഒത്തിരി പ്രസവങ്ങൾ നടന്നുവെങ്കിലും ആൺകുട്ടികളുടെ ജനനത്തിനു കിട്ടുന്ന ഗുമ്മൊന്നും പെങ്കുട്ട്യോൾക്ക് കിട്ടിയില്ല.
ഞാനുണ്ടായപ്പഴും അതുതന്നെയായിരുന്നിരിക്കും അവസ്ഥ.
ഭജനമിരുന്നു കിട്ടിയ രാധാകൃഷ്ണന് പെങ്കുട്ടിയായല്ലോ എന്ന് തോന്നിക്കാണും.
അവർക്കറിയില്ലല്ലോ ഇങ്ങനെയൊരു തങ്കക്കുടമാണ് ആ കുടുംബത്തിലേയ്ക്ക് വന്നതെന്ന്.

കൊച്ചുണ്ടായിക്കഴിഞ്ഞ്  ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്കാ ബോധോദയമുണ്ടായത്
കൊച്ചിനൊരു പേരു വേണ്ടേ?
അച്ഛൻ്റെയും അമ്മയുടേയും പേരിൻ്റെ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് പേരിടുന്ന കലാപരിപാടിയെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടാണോ എന്നറിയില്ല അച്ഛൻ്റെ രാധാകൃഷ്ണനിലേയും അമ്മയുടെ തങ്കമണിയിലേയും അക്ഷരങ്ങൾ ചേർത്ത് രാതയെന്നോ അത് തല തിരിച്ച് താരയെന്നോ അതുമല്ലേൽ കൃഷ്ണമണിയെന്നോ പേരിടാൻ അവർ ആലോചിച്ചതേയില്ല.

ഒരു ദിവസം കട്ടിലിൽ കിടന്ന് വെറുതെ കയ്യും കാലുമിളക്കി കളിച്ചോണ്ടിരുന്ന എന്നെ നോക്കി അമ്മ അച്ഛനോട് പറഞ്ഞു.
ചേട്ടാ കൊച്ചിനൊരു പേരു വേണ്ടേ?

അച്ഛൻ എൻ്റെ മുഖത്തേയ്ക്ക് നോക്കി.
ദിവസങ്ങൾ മാത്രം പ്രായമുള്ള മച്ചിങ്ങാപോലുള്ള ആ മുഖത്ത് ശാലീനത വഴിഞ്ഞൊഴുകി പരക്കുന്നത് കണ്ടിട്ട് അച്ഛൻ പറഞ്ഞു, നമുക്ക് കൊച്ചിന് ശാലിനി എന്ന് പേരിടാം.
കേട്ടോണ്ട് കെടന്ന എനിക്ക് ആ പേരങ്ങ് ബോധിച്ചു.
അല്ലേലും അച്ഛന് കുറച്ച് കലാബോധമുണ്ട്.
ആ സന്തോഷത്തിൽ ഞാൻ കയ്യും കാലും ഒരഞ്ചാറു പ്രാവശ്യം കൂടി ഇളക്കിക്കളിച്ചു.
കട്ടിലിൽ  രണ്ടടിയടിച്ച് ഞാനെൻ്റെ പേര് പാസാക്കി.

പക്ഷേ അമ്മയ്ക്കാ ശാലിനിയെ അത്ര ബോധിച്ചില്ല.
അമ്മയുടെ കണ്ണിൽ എൻ്റെ മച്ചിങ്ങാമുഖത്തെ ശാലീനതയൊന്നും പെട്ടില്ല.
അമ്മ അച്ഛൻ്റെ ശാലിനിയെ നിഷ്കരുണം വെട്ടിമാറ്റി.
ശാലിനി ഒരു നാടൻപേരാ. കുറച്ച് പരിഷ്കാരമുള്ള പേരുമതീന്ന് അമ്മ.
ഞാൻ വളർന്നു വരുമ്പോൾ ഒരു പച്ചപ്പരിഷ്ക്കാരിയാകുമെന്ന് അമ്മയ്ക്ക് തോന്നിയോ എന്തോ.
അമ്മ തന്നെ എനിക്കൊരു പരിഷ്കാരി പേരും കണ്ടു പിടിച്ചു.
ബിന്ദു

ശാലിനിയെ വെട്ടിയ കെറുവിൽ ഇനിയെന്തേലും ഇട്ടോയെന്നും പറഞ്ഞ് അച്ഛൻ കയ്യൊഴിഞ്ഞു.
അയ്യോ അച്ഛാ പോകല്ലേ….
എന്നെ വിട്ട് പോകല്ലേ….
എന്നൊക്കെ ഞാൻ കയ്യെടുത്തുവീശി കരഞ്ഞുപറഞ്ഞെങ്കിലും അച്ഛൻ പേര് കണ്ടുപിടിത്തത്തിൽ നിന്നും രക്ഷപെട്ട് അമ്മയോടൊപ്പം ബിന്ദുവിന് ഐകൃദാർഢ്യം പ്രഖ്യാപിച്ചു.

എനിക്ക് ദേഷ്യോം സങ്കടോമൊക്കെ വന്നൂട്ടോ.
എനിക്ക് ശാലിനി മതി ബിന്ദു വേണ്ട എന്ന് ഞാൻ ഉറക്കെ തൊള്ളപൊളിച്ച് കാറിക്കൂവി.
പക്ഷേ വായിൽ നിന്നും ള്ളേ…. ള്ളേ…. എന്ന ശബ്ദം മാത്രമേ പുറത്തേയ്ക്ക് വന്നുള്ളു.
ദൈവമേ….  ഞാനിവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. സങ്കടം സഹിയ്ക്കാതെ ഞാൻ തലയുരുട്ടി കരഞ്ഞു.

  അത്രയും നേരം ഒരു ശല്യോമില്ലാതെ കളിച്ചോണ്ടിരുന്ന കൊച്ച് വെറുതെ കരയണതു കണ്ടപ്പോൾ അമ്മ കരുതി
അച്ചോടാ പാവത്തിന് വിശക്കണൂന്ന്.
അമ്മയെന്നെയെടുത്ത് പാലു തരാൻ തുടങ്ങി.
കരയുന്ന കുഞ്ഞിനേ പാലു കിട്ടൂ എന്നൊക്കെ ആരാണ്ടും പറഞ്ഞുവച്ചേക്കണതു കൊണ്ട് കൊച്ച് കരഞ്ഞാൽ അപ്പോ പാലുകൊടുക്കണമെന്നാ ഈ അമ്മമാരുടെ വിചാരം.
കുറച്ചു മുമ്പ് പാലുകുടിച്ച് വയറുപൊട്ടണപോലെ വീർത്തിരിക്കുന്ന ഞാൻ പിന്നേം പാലുകുടിയ്ക്കുന്നതെങ്ങിനെ?
ഇതെന്തൊരു കഷ്ടമാണെന്നു നോക്കണേ….
എനിക്കു വേണ്ട പേര് തരുന്നുമില്ല വേണ്ടാത്ത പാല് നിർബന്ധിച്ച് കുടിപ്പിയ്ക്കേം ചെയ്യണു.
അല്ലേലും കുഞ്ഞാവകളുടെ കാര്യം കഷ്ടമാണല്ലോ.
പാവങ്ങൾക്ക് സംഘടനേമില്ല സെക്രട്ടറിയേറ്റിൽ സമരം നടത്താനും പറ്റൂല്ല. അതോണ്ട് എന്തുമാവാല്ലോ.
വേറൊരു വഴീമില്ലാത്തതു കൊണ്ട് എൻ്റെ ദേഷ്യോം സങ്കടോം പല്ലില്ലാത്ത മോണകൊണ്ട് അമ്മയ്ക്കൊരു കടികൊടുത്ത് ഞാനങ്ങ് തീർത്തു.

പേരിടൽ ചടങ്ങിന് എനിക്ക് ബിന്ദു എന്ന് പേരിട്ടശേഷം എന്നെ എടുത്ത് കൊഞ്ചിച്ചവരോടെല്ലാം ഞാൻ കെഞ്ചിപ്പറഞ്ഞതാ ഈ ബിന്ദുവിനെ വല്ലോരും അക്ഷരം മാറ്റി ജന്തുവാക്കും അതോണ്ട് വേറെ എന്തേലും പേരുമതീന്ന് നിങ്ങളൊന്ന് പറയെന്ന്..
പാവം കുഞ്ഞാവയുടെ രോദനംആര് കേൾക്കാൻ .

സ്ക്കൂളിൽ ചെന്നപ്പോഴാണ് എൻ്റെ അമ്മയെപ്പോലെ മകൾക്ക് പരിഷ്ക്കാരി പേരു വേണമെന്നാഗ്രഹിച്ച കുറേ അമ്മമാർ ആ സമയത്തുണ്ടായിരുന്നുവെന്ന സത്യം ഞാനറിഞ്ഞത്.
രേഖയും രശ്മിയുമൊക്കെ പേരിനൊരെണ്ണം വല്ലോം കാണുമ്പോൾ എല്ലാ ക്ലാസ്സിലും നിറയെ ബിന്ദുക്കൾ. ബിന്ദുക്കളെ തട്ടീട്ടും മുട്ടീട്ടും നടക്കാൻ വയ്യ.
പണ്ടത്തെ സിനിമകളിൽ പ്രേംനസീർ വേഷംമാറാൻ കവിളത്ത് മറുകൊട്ടിയ്ക്കുന്നതു പോലെ ഇനീഷ്യൽ മാത്രം മാറിയിട്ടുണ്ടാകും.
ബിന്ദു KP
ബിന്ദു TK
ബിന്ദു PM
എന്നിങ്ങനെ…

അച്ഛൻ്റെ പേരിലെ ആദ്യത്തെ അക്ഷരമായ ആർ ചേർത്ത് ബിന്ദു.ആർ എന്നാണ് അച്ഛൻ സ്കൂളിൽ ചേർത്ത എൻ്റെ പേര്.
കോളേജിൽ വരെ
ബിന്ദു ആര്?
ആരാണ് ബിന്ദു?
ബിന്ദു ആരെന്ന് കണ്ടുപിടിച്ചില്ലേ?
തുടങ്ങിയ ചോദ്യങ്ങൾ എനിക്കു ചുറ്റും ഒരു ചിരിയോടെ കറങ്ങി നടന്നു.

ടി.വിയിലും പത്രത്തിലുമൊക്കെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു എന്നെഴുതിക്കാണിക്കുമ്പോൾ
ഞാൻ ചിരിച്ചോണ്ട് പറയും
കണ്ടോ ബിന്ദുവിൻ്റെ പവറ്…..
ബിന്ദു എന്നാ സുമ്മാവാ…….

കല്യാണം കഴിഞ്ഞപ്പേൾ പേരിനൊപ്പമുള്ള ആറിൻ്റെ കൂടെ കുറച്ചക്ഷരം കൂടി ചേർത്ത് ഞാൻ ബിന്ദു രാജേഷ് ആയി.
പേരിൻ്റെ വാലായി കണവൻ്റെ പേരു ചേർത്താലല്ലേ അടി കൂടുന്ന സമയത്ത് ഈ വാലെടുത്ത് തോട്ടിക്കളഞ്ഞ് വേറെ വല്ല പേരുംവയ്ക്കുമെന്ന് ഭീഷണിപ്പെടുത്താൻ പറ്റൂ.
ഒരു മന:സുഖം…..

കുറച്ചുനാൾ മുമ്പ് മോൾ ഒരു ഇൻസ്റ്റാ റീൽ അയച്ചു തന്നപ്പോഴാണ് എൻ്റെ പേരിനു പിന്നിലെ ആ രഹസ്യം ഞാനറിയുന്നത്.
കേരളത്തിലെ നിഷ്കളങ്കരായ പത്തു പെൺകുട്ടികളുടെ പേരു പറയുന്ന ആ റീലിൽ അഞ്ചാമത്തെ പേര് എന്താണെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലോ….

ബിന്ദു.

വെറുതെയാണോ അമ്മ അന്ന് എനിയ്ക്കാ പേരിട്ടത്.
പിറന്നുവീണ് ദിവസങ്ങൾ മാത്രം പ്രായമായ എൻ്റെ പിഞ്ചു മുഖം കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് മനസിലായി ഞാൻ ഒരു ഒന്നൊന്നര നിഷ്കളങ്കയാണെന്ന്.
അതല്ലേ കവി പാടിയത്
മധുരം ജീവാമൃതബിന്ദു എന്ന്
അതായത് എല്ലാവർക്കും ജീവൻ നൽകുന്ന മധുരമുള്ള അമൃതാണ് ബിന്ദു
അതായത് ഈ ഞാൻ.
ഹോ…. എന്നെക്കൊണ്ട് ഞാൻ തന്നെ തോറ്റു.

ബിന്ദു രാജേഷ്

 

1
Bindu Rajesh

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.