കാർത്തിക് സുബ്ബരാജ് സംവിധാന ചെയ്ത ക്രൈം ഡ്രാമയാണ് Dorothy. 1990 -കളിലെ ഒരു തമിഴ് ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അത്യാവശ്യം ക്രിമിനൽ ആക്ടിവിറ്റിയുമായി കഴിയുന്ന സുബ്ബു, കാർത്തി എന്നീ രണ്ടു സുഹൃത്തുക്കളുടെ ജീവിതം. സുബ്ബുവിന്റെ ഫാമിലി പക്ക ക്രിമിനൽസാണ്. സുബ്ബു പക്ഷേ അത്ര മോശക്കാരനല്ല. ഇത്തിരി വ്യത്യസ്ത സ്വഭാവമുള്ളയാളാണ്.
അവിടെ, ആ വീട്ടിലേക്ക് സുബ്ബുവിന്റെ ഏട്ടൻ ഡൊറോത്തി എന്ന ഒരു മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ചു കൊണ്ട് വരുന്നതോടെ സുബ്ബുവിന്റെ ജീവിതം മാറി മറയുകയാണ്. ഉള്ള് തുറന്നു സംസാരിക്കാൻ ഒരാളെ കിട്ടുന്നതോടെ സുബ്ബു തന്റെ വ്യക്തിത്വം തിരിച്ചറിയുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെ സിനിമ വേറൊരു തലത്തിലേക്ക് മാറുകയാണ്.
സാനന്ത്, ഋഷികാന്ത് എന്നിവരാണ് സുബ്ബുവിനേയും കാർത്തിയേയും അവതരിപ്പിച്ചത്. രണ്ടുപേരും ഗംഭീരമായി തന്നെ ചെയ്തു. ഡൊറോത്തിയെ കീർത്തി സുരേഷ് അവിസ്മരണീയമാക്കി. ആകെ 15 മിനിറ്റേ കീർത്തി സിനിമയിൽ ഉള്ളുവെങ്കിലും അവസാനം വരേയും ഡൊറോത്തി അദൃശ്യ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്നുണ്ട്. Dorothy എന്നാൽ Gift of God. സുബ്ബുവിന്റെ ജീവിതത്തിൽ വെളിച്ചമായി വന്നവൾ ആണ് ഡൊറോത്തി. സുബ്ബുവിന്റെ ഉള്ളിലെ യഥാർത്ഥ സുബ്ബുവിനെ അറിയാൻ സഹായിച്ചവൾ.
ഈ അടുത്ത കാലത്ത് തമിഴിൽ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഡൊറോത്തി എന്ന് നിസ്സംശയം പറയാം. പടം Netflix -ൽ സ്ട്രീം ചെയ്യുന്നുണ്ട്.

