Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • സ്നേഹത്തിന്റെ ശേഷിപ്പുകൾ
  • എന്താണ് കുറവ്?
  • ഇണക്കത്തിലേക്കുള്ള ദൂരം
  • ദീപങ്ങളുടെ ഉത്സവം : ചരിത്രവും ഐതിഹ്യങ്ങളും
  • അതിരപ്പിള്ളി – മലക്കപ്പാറ:
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Monday, November 9
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉണ്ണിയേശുവിന്റെ ചിരി
ജീവിതം പ്രണയം

ഉണ്ണിയേശുവിന്റെ ചിരി

By Mini SundaresanNovember 9, 2026No Comments4 Mins Read12 Views
Bookmark Now
Please login to bookmark Close

No account yet? Register

ഡിസംബറിലെ തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. എന്നിട്ടും വരാന്തയിലെ കസേരയിൽ സാരി പുതച്ചു കൊണ്ട് ഞാനിരുന്നു. മൂലയിലിരിക്കുന്ന വലിയ ക്രിസ്മസ് ട്രീയിലെ ബൾബുകൾ മിന്നിത്തിളങ്ങി. താഴത്തെ പുൽക്കൂട്ടിൽ എന്റെ  ഉണ്ണിയേശുവും ആരെയോ കാത്തിരിക്കുകയാണോ.

 

അകത്തു നിന്ന് സഹായി റാഹേലമ്മ ഇറങ്ങി  വന്നു.

 

“മണി എട്ടായല്ലോ സൂസന്നേ. ഇനിയും അലോഷി വരുമോ. നമുക്ക് പ്രാർത്ഥിച്ചിട്ട് ഉണ്ണിയേശുവിന്റെ മുന്നിൽ വച്ച് വെള്ളേപ്പം മുറിച്ചാലോ.”

 

അദ്ദേഹം ഉണ്ടായിരുന്ന കാലം മുതൽ ഞങ്ങൾക്കൊപ്പം റാഹേലമ്മ ഉണ്ട്. അവരുണ്ടാക്കുന്ന രുചികരമായ വെള്ളേപ്പം എല്ലാവരുടെയും ഇഷ്ട വിഭവമാണ്. ക്രിസ്തുമസിന്   ഞങ്ങളുടെ ഉണ്ണിയേശുവിനും വെള്ളേപ്പം കൊടുക്കണമെന്ന പതിവ് വച്ചത് അദ്ദേഹമാണ്. അച്ചായൻ പോയിട്ടും ഞങ്ങൾ പതിവ് തെറ്റിച്ചിട്ടില്ല. കഴിഞ്ഞ ക്രിസ്തുമസിന്   ഒഴിച്ച്.

 

“അവൻ വരുമെന്ന് മനസ്സ് പറയുന്നു. കുറച്ചു കൂടി നോക്കാം റാഹേലമ്മേ.” ഞാൻ പറഞ്ഞു പറഞ്ഞു.

 

ഓ, വന്നാലും കയറ്റുമോയെന്ന്   പിറുപിറുത്തു കൊണ്ട് അവർ അകത്തേക്ക് പോയി.

 

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ വർഷം അങ്ങിനെ ആയിരുന്നുവല്ലോ. ഇപ്രാവശ്യവും മനസ്സ് എങ്ങിനെ പ്രതികരിക്കുമെന്ന് എനിയ്ക്ക് പോലും ഉറപ്പില്ല.

 

അലക്സ് അച്ചായനും ഞാനും അലോഷി മോനും റാഹേലമ്മയും ചേർന്ന ഞങ്ങളുടെ കുടുംബം എത്ര സന്തോഷമായാണ് കഴിഞ്ഞിരുന്നത്. അദ്ദേഹം ബാങ്ക് ഓഫീസർ, ഞാൻ സ്കൂൾ ടീച്ചർ, വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കാൻ റാഹേലമ്മ. വിവാഹം കഴിച്ചിട്ടില്ലാത്ത റാഹേലമ്മ ഞങ്ങൾക്കൊപ്പം കൂടിയിട്ട് വർഷങ്ങളായി.

 

അച്ചായന്റെ അപ്രതീക്ഷിതമായ മരണമാണ് കുടുംബത്തിന്റെ സന്തോഷം കെടുത്തിയത്. അന്ന് അലോഷിക്ക് പതിനാലു വയസ്സ്. മോന് വേണ്ടി ഞാൻ തകർച്ചയിൽ  നിന്ന് പതുക്കെ ഉയർത്തെഴുന്നേറ്റു. എങ്കിലും മനസ്സിലെ മൃദുല വികാരങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഇനി മോന് വേണ്ടി ജീവിതം എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. എനിക്ക് കൂട്ടായി റാഹേലമ്മയും പിന്നെ ഞങ്ങളുടെ ഉണ്ണിയേശുവും ഉണ്ടായിരുന്നല്ലോ.

 

വർഷങ്ങൾ കടന്നു പോയി. അലോഷി  റാങ്കോടു കൂടി എൻജിനീയറിംഗ്  പാസ്സായി. വീടിന് ഏറെ അകലെയല്ലാത്ത ടെക്‌നോ പാർക്കിലെ പ്രശസ്തമായ ഒരു കമ്പനിയിൽ ജോലിയുമായി. അവനെ കൂടെ നിർത്തിയതിന് ഞാൻ ഉണ്ണിയേശുവിനോട് എന്നും നന്ദി പറയുമായിരുന്നു. എല്ലാം പറയാൻ എനിക്ക് പൂജാമുറിയിലെ ആ ഉണ്ണിയായിരുന്നല്ലോ ആശ്രയം. പിന്നെ അലോഷിയും.

 

ഇനി കുഞ്ഞിന് ഒരു കല്യാണം ആലോചിക്കേണ്ടേയെന്ന് റാഹേലമ്മ ചോദിച്ചപ്പോഴാണ് അവൻ വളർന്നുവല്ലോ എന്ന തോന്നൽ വന്നത്. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അടുത്ത സുഹൃത്ത്   ആനിയോട് മകന് വേണ്ടി നല്ലൊരു ക്രിസ്ത്യാനി കൊച്ചിനെ കണ്ടു പിടിക്കാൻ ചട്ടം കെട്ടി. അവളുടെ അച്ചായൻ ഒരുപാട് കോൺടാക്ട് ഉള്ള ആളായിരുന്നുവല്ലോ. 

 

പല ആലോചനകൾ വന്നെങ്കിലും എനിക്ക് അതൊന്നും ബോധിച്ചില്ല. ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചത് കൊണ്ടാകാം കുടുംബപാരമ്പര്യം എനിക്ക് നിർബന്ധമായിരുന്നു.

 

കഴിഞ്ഞ ക്രിസ്തുമസ് നാൾ. പതിവുപോലെ എല്ലാം ഒരുക്കി. ഉണ്ണിയേശുവിനെ പുൽക്കൂടിൽ കൊണ്ടിരുത്തി. റാഹേലമ്മ വെള്ളേപ്പം ഉണ്ടാക്കി മേശപ്പുറത്തു കൊണ്ട് വച്ചു. ഇനി ഉണ്ണിയുടെ മുന്നിൽ വച്ച് വെള്ളേപ്പം മുറിച്ച് ആഘോഷം തുടങ്ങിയാലോയെന്ന് ഞാൻ ചോദിച്ചപ്പോൾ അലോഷി എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

 

“അമ്മെ, ഒരു അര മണിക്കൂർ കൂടി. ഞാനൊന്ന് പുറത്തു പോയിട്ട് വരട്ടെ. ഒരു സർപ്രൈസ് ഉണ്ട്. “

 

“സർപ്രൈസോ, എന്താ മോനെ.” ഞാൻ ചോദിച്ചു.

 

“സർപ്രൈസ് ഇപ്പോ പറയാൻ പറ്റുമോ. “

 അവൻ ബൈക്ക് എടുത്ത് പുറത്തേക്ക് പോയി. എന്തായിരിക്കും സർപ്രൈസ്. ഞാൻ   ആകാംഷയോടെ പുറത്തെ വരാന്തയിൽ കാത്തിരുന്നു. വെളിയിൽ  തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. 

 അരമണിക്കൂർ കഴിഞ്ഞപ്പോൾ അലോഷിയുടെ ബൈക്ക് മുറ്റത്തു വന്നു 

നിന്നു. അവൻ വരാന്തയിലേക്ക് കയറി. കൂടെ ആരാണ്, സുന്ദരിയായ ഒരു പെൺകുട്ടി. അലോഷി അവളെ മുന്നിലേക്ക് നിർത്തി.

 

“അമ്മെ, ഇവൾ രശ്മി. എന്റൊപ്പം   വർക്ക് ചെയ്യുന്നു. നമ്മുടെ ക്രിസ്തുമസ്   ആഘോഷത്തിന് കൂടാൻ വന്നതാണ്.” അവൻ പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. ഈ രാത്രിയിൽ ഒരു പെൺകുട്ടി ഇവനൊപ്പം.

 

എന്റെ സംശയിച്ച നിൽപ്പ് കൊണ്ടാകാം അവൻ തുടർന്നു.

“അമ്മെ, ഞങ്ങൾ പ്രണയത്തിലാണ്. ഈ മുഹൂർത്തത്തിലാണ് രശ്മിയെ അമ്മക്ക് പരിചയപ്പെടുത്തേണ്ടതെന്ന് എനിക്ക് തോന്നി. നേരത്തെ പറയാത്തതിന് അമ്മ ക്ഷമിക്കണം.”

 

ആദ്യം അവൻ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്റെ മാത്രമെന്ന് കരുതിയിരുന്ന മോൻ ഞാനറിയാതെ ഒരു പ്രണയത്തിൽ വീണുവെന്നോ. പിന്നെയൊരു പൊട്ടിത്തെറിയായിരുന്നു.

 

“അലോഷീ, ഒരിക്കലും ഞാനിത്   അംഗീകരിക്കയില്ല. എല്ലാം അമ്മയോട് പറഞ്ഞിരുന്ന നീ ഇത് മറച്ചു വച്ചു. അതെനിക്ക് സഹിക്കാനാവുന്നില്ല. അതിനപ്പുറം ഇതൊരു ഹിന്ദു കുട്ടിയല്ലേ. പാരമ്പര്യമുള്ള നമ്മുടെ കുടുംബത്തിലേക്ക് ഒരു ക്രിസ്ത്യൻ കുട്ടിയെ മാത്രമേ ഞാൻ വധുവായി കയറ്റുകയുള്ളുവെന്ന് നിനക്കറിയില്ലേ. ഈ കുട്ടിയെ തിരിച്ചു കോണ്ടാക്ക്. മാത്രമല്ല ഈ ബന്ധം ഇവിടെ അവസാനിപ്പിക്കുകയും വേണം.” ഞാൻ അലറുകയായിരുന്നു.

 

അവൻ ആ കുട്ടിയെ ചേർത്തു പിടിച്ചു.

 

“അമ്മെ, ഞാനിത് പ്രതീക്ഷിച്ചില്ല, എന്റെ ഇഷ്ടം അമ്മ അംഗീകരിക്കുമെന്നാണ് ഞാൻ കരുതിയത്. ഇവളെ ഞാനിപ്പോൾ ഹോസ്റ്റലിൽ കൊണ്ടാകാം. പക്ഷെ ഞങ്ങൾ ഒന്നിച്ചു ജീവിക്കും.” അവർ തിരിച്ചു പോയി. 

 

പിന്നെ രണ്ടാഴ്ച അവൻ വീട്ടിലുണ്ടായിരുന്നു. അലോഷി കെഞ്ചി പറഞ്ഞിട്ടും ഞാൻ അടുത്തില്ല. പിന്നെ ഒരു രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവൻ അടുത്തു വന്ന് പറഞ്ഞു.

 

“ഞങ്ങൾ ഒന്നിക്കാൻ അമ്മ സമ്മതിക്കില്ലെന്ന് ഇപ്പോൾ എനിക്ക് ഉറപ്പായി. പക്ഷെ ഞങ്ങൾ പിരിയാനാവാത്ത വിധം അടുത്തു പോയി. ഇന്ന് ഞാൻ രശ്മിയെ   രജിസ്റ്റർ മാര്യേജ് ചെയ്യുന്നു. ഓഫീസിനടുത് ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്. എപ്പോൾ അമ്മ വിളിച്ചാലും ഞങ്ങൾ വരും. അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കല്ലേ അമ്മെ.” എന്റെ കാൽ തൊട്ടു തൊഴുതിട്ട് അവൻ ഇറങ്ങിപ്പോയി. 

 

പിന്നെ ഒരു വർഷത്തിനിടയിൽ പല പ്രാവശ്യം അവൻ ഫോണിൽ വിളിച്ചെങ്കിലും ഞാൻ അറ്റന്റ് ചെയ്തില്ല. മനസ്സിൽ ദേഷ്യവും സങ്കടവും ഒക്കെ കലർന്ന വികാരമായിരുന്നു. 

 

എങ്കിലും ഈ ക്രിസ്തുമസ്സിനും ഞാൻ എല്ലാ ഒരുക്കങ്ങളും നടത്തി. അവൻ വരുകില്ലെന്നറിയാം. എങ്കിലും മനസ്സിന്റെ ഒരു കോണിൽ കുഞ്ഞൊരു പ്രതീക്ഷ. ഉണ്ണിയേശുവിന്റെ മുഖത്തു ഒരു കള്ളചിരിയുണ്ടോ. മനസ്സിലെ പിണക്കം അലിഞ്ഞു പോകുന്നുവോ.

 

അതാ ഒരു കാർ ഗേറ്റ് കടന്നു വരുന്നു. അലോഷിയല്ലേ ഇറങ്ങുന്നത്. പിറകെ രശ്മിയും. അവർ വരാന്തയിലേക്ക് കയറി. പകച്ചു നിൽക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു.

 

“അമ്മ ഇന്ന് എല്ലാ ഒരുക്കങ്ങളും നടത്തുമെന്ന് എനിക്കറിയാം. വീണ്ടുമൊരു സർപ്രൈസ് തരാനാണ് ഞങ്ങൾ   വന്നത്. രശ്മീ, കുഞ്ഞിനെ അങ്ങോട്ട് കൊടുക്കൂ. ” അവൾ ഒരു നേർത്ത ഫ്ലാനൽപ്പൊതി എനിക്ക് നേരെ നീട്ടി. ഉള്ളിലതാ ഒരു ഓമനക്കുട്ടൻ എന്നെ നോക്കി പാല്പുഞ്ചിരിപൊഴിക്കുന്നു.

ഞാനവനെ വാരിയെടുത്തു മാറോട് ചേർത്തു. ഉള്ളിലെ പിണക്കമെല്ലാം അലിഞ്ഞലിഞ്ഞ്  മാഞ്ഞു പോയല്ലോ. ഉണ്ണിയേശു അപ്പോൾ പറ്റിച്ചേ എന്ന ഭാവത്തിൽ കുസൃതിച്ചിരി ചിരിച്ചു കൊണ്ടിരുന്നു.

#എന്റെരചന ബ്ലോഗ് മത്സരം

#പിണക്കവും ഇണക്കവും

 

1
Mini Sundaresan

ഞാൻ മിനി. കണ്ടാൽ ഇല്ലം വേണ്ടാത്ത നാട്ടിൽ നിന്നാണ്. ഒത്തിരി വായനയും ഇത്തിരി എഴുത്തും പിന്നെ കുറെ ചെടികളുമായി റിട്ടയർ മെന്റ് ജീവിതം ആസ്വദിക്കുന്നു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.