Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
  • സ്വപ്നത്തിലെ പൂമ്പാറ്റ
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • സ്നേഹത്തിന്റെ ശേഷിപ്പുകൾ
  • എന്താണ് കുറവ്?
  • ഇണക്കത്തിലേക്കുള്ള ദൂരം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, November 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
അനുഭവം ഓർമ്മകൾ കുട്ടികൾ ജീവിതം

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

By Nisha RoseNovember 10, 20263 Comments5 Mins Read24 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ അടുത്തിടെ നടന്നതുൾപ്പെടെ പല കാര്യങ്ങളും സത്യത്തിൽ ഞാൻ മറന്നുപോയിരിക്കുന്നു എന്നത് വേദനയാജനകമായ സത്യം ആണ്. എന്റെ അനിയത്തി പോലും, അതെനിക്ക് ഓർമ്മയില്ല എന്ന് പറയുമ്പോൾ വിശ്വസിക്കുന്നില്ല. കഴിക്കുന്ന മരുന്നുകളുടെ ആണോ അതോ പ്രായത്തിന്റെയും അസുഖങ്ങളുടെയും അനന്തരഫലമാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷേ രണ്ടോ മൂന്നോ കൊല്ലം മുൻപ് നടന്ന പലതും എനിക്ക് ഓർമ്മയില്ല. പക്ഷേ എന്റെ കുട്ടിക്കാലം.. എന്റെ ജീവിതത്തിന്റെ സുവർണകാലം അത് ഞാൻ ഇത് വരെ മറന്നിട്ടില്ല. അതുകൂടി മറക്കുന്നതിന് മുൻപ് ഒന്നെഴുതിവെക്കാൻ ഒരവസരം കിട്ടിയതിൽ നന്ദി.

എടുത്ത് പറയാൻ മാത്രം പ്രത്യേകതകൾ ഒന്നും ഇല്ല എങ്കിൽ കൂടി എന്റേത് മാത്രമായ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞ ഒരു കാലമായിരുന്നു അത്.

വീട്ടിൽ ഏറ്റവും മൂത്തകുട്ടി ആയിരുന്നത് കൊണ്ടും താഴെ രണ്ട് പേർ കൂടി ഉണ്ടായിരുന്നത് കൊണ്ടും സ്വന്തം വീട്ടിൽ അങ്ങനെ വലിയ കൊഞ്ചിക്കൽ ഒന്നും ഉണ്ടായിരുന്നില്ല. മോളേ.. എന്നോ ഉണ്ണി എന്നോ ഉള്ള ചെല്ലപേരുകളൊന്നും വിളിച്ചിട്ടുമില്ല. അവിടെ ഞാൻ ചെറുപ്പം മുതലേ മുതിർന്ന ഒരു കുട്ടി തന്നെ ആയിരുന്നു.

പക്ഷേ ഡാഡിക്ക് കുട്ടികൾ എന്ന് വെച്ചാൽ ജീവനായിരുന്നു. മമ്മിയും മമ്മിയുടെ ചുമതലകൾ ഭംഗിയായി നിറവേറ്റിയിരുന്നു. പക്ഷേ ഡാഡി ഒരു കുട്ടിപ്രേമി ആയിരുന്നു. ഞങ്ങൾ എന്നല്ല അടുത്ത വീട്ടിലെ കുട്ടികളെയും മറ്റ് കസിൻസിനെയും എല്ലാവരെയും ഡാഡിക്ക് ഒരുപോലെ ഇഷ്ടമായിരുന്നു.

ഇഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നാലാണ് കുട്ടികൾക്ക് ഏറ്റവും സന്തോഷം എന്നൊരു ചിന്ത ഡാഡിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഈ നാട്ടിൽ കിട്ടിയിരുന്ന എല്ലാ ബേക്കറി സാധനങ്ങളും ഞങ്ങൾ കഴിച്ചിട്ടുണ്ട്. ഐസ്ക്രീം പാർലർ ആകെ ഒന്നോ രണ്ടോ എണ്ണമേ അന്ന് തൃശൂർ ഉള്ളു. മിക്ക ഞായറാഴ്ചകളിലും അങ്ങോട്ട് കൊണ്ട് പോകും. ഓഫീസ് കഴിഞ്ഞു വരുമ്പോൾ അന്നത്തെ ബേക്കറി കവർ ആയ ബ്രൗൺ കവർ കയ്യിലുണ്ടാകും. അന്ന് പ്ലാസ്റ്റിക് കവറുകൾ ഇല്ലായിരുന്നു. കയ്യിൽ പൊതിയുണ്ടോ എന്ന് ഡാഡി വരുമ്പോൾ നോക്കുന്ന പതിവ് ഡാഡി ഞങ്ങളെ വിട്ട് പോകുന്നത് വരെ ഞാൻ മാറ്റിയിരുന്നില്ല.

തൃശ്ശൂർ കളക്ടറ്ററേറ്റിൽ ജോലി കഴിഞ്ഞു വരുമ്പോൾ അതിനടുത്തുള്ള സ്വാമിയുടെ കടയിൽ നിന്നും കർപ്പൂരം മണക്കുന്ന കൽക്കണ്ടം ഇട്ട ലഡു ചൂടോടെ വാഴയിലയിൽ പൊതിഞ്ഞു കൊണ്ട് വരും. തൊട്ടടുത്ത വീട്ടിൽ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഡാഡി പുറകിലെ വരാന്തയിൽ നിന്നും ഉയർന്ന മതിലിന്റെ മുകളിലൂടെ ലഡ്ഡു പൊതി കാണിക്കുമ്പോൾ ഒന്നിൽ പഠിക്കുന്ന ഞാൻ ടീച്ചറെ വെള്ളം കുടിച്ചു വരാം എന്ന് പറഞ്ഞു മുങ്ങി ഓടി വന്നു ലഡ്ഡു അകത്താക്കി പോകുമ്പോൾ മമ്മി വഴക്ക് പറയും. പരീക്ഷക്ക് പോലും ഇരുന്ന് പഠിക്കൂ എന്ന് ഒരിക്കൽ പോലും ഡാഡി പറഞ്ഞിട്ടില്ല. സിനിമക്ക് പോകാം എന്ന് പറയും. നാളെ ക്ലാസ് പരീക്ഷയുണ്ട് എന്ന് പറഞ്ഞാൽ അതൊന്നും കാര്യമില്ല എന്ന് പറയും. പക്ഷേ സെക്കന്റ്‌ ഷോ കഴിഞ്ഞ് വന്നാലും പഠിക്കാതെ ഉറങ്ങാൻ എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് തന്നെ അത്യാവശ്യം നല്ല മാർക്കിൽ തന്നെ ഓരോ ഘട്ടങ്ങളും പാസ്സായി പോന്നു. എഴിൽ അയ്യന്തോൾ പഞ്ചായത്തിൽ ടോപ് മാർക്ക്‌. ക്യാഷ് അവാർഡ് തരുന്നത് ഡാഡിയുടെ മേലധികാരി ആയ കളക്ടർ. അന്ന് ഡാഡിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ആ കിട്ടിയ ക്യാഷ് ആ സ്കൂളിന് തന്നെ സംഭാവന ചെയ്തു പോരാത്തതിന് പേപ്പറിൽ ഒരു ഫോട്ടോയും ഇട്ടു 😃. ഡാഡിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാത്തതിന് അന്ന് ഞങ്ങൾ വഴക്കായിരുന്നു.

ഡ്രെസ്സുകൾ തിരഞ്ഞെടുക്കുന്നത് ഡാഡി തന്നെ ആയിരുന്നു. ചെരുപ്പുകളും.

ഒരിക്കൽ തിരുവനന്തപുരത്ത് എന്തോ മീറ്റിംഗിൽ പങ്കെടുക്കാൻ പോയപ്പോൾ കാൽമുട്ട് വരെ വള്ളികൾ കൊണ്ട് കെട്ടിയ ഒരു ചെരുപ്പ് ഒരു കുട്ടി ഇട്ടിരിക്കുന്നത് കണ്ട് അത് തിരഞ്ഞു തിരഞ്ഞു അവിടെ മൊത്തം നടന്നു. കിട്ടിയില്ല. വലിയ സങ്കടം ആയിരുന്നു.

മാല.. കമ്മൽ.. മുടികെട്ട് ഇതൊക്കെ മമ്മിയുടെ വകുപ്പ് ആയിരുന്നു. നെറ്റ് തുണികൾ വാങ്ങി തിളങ്ങുന്ന ഷെല്ലുകൾ പിടിപ്പിച്ച് ഒരു തരം റിബ്ബൺ ഉണ്ടാക്കും. അത് തലയിൽ കിടന്ന് തിളങ്ങും. ഒരു വിഷമം ഉള്ളത് പൊട്ട് തൊടീക്കുന്നത് നെയിൽ പോളിഷ് കൊണ്ടാകും. അത് ഉണങ്ങുമ്പോൾ ചിരിക്കാൻ കൂടി പറ്റില്ല. ഇപ്പോഴും ഞാൻ അത് പറഞ്ഞു മമ്മിയുമായി വഴക്കുണ്ടാക്കും. ഭംഗിയായി ഒരുക്കി കൊണ്ട് നടക്കാൻ മമ്മിക്ക് ഇഷ്ടമായിരുന്നു..

ആരോഗ്യപരിപാലനത്തിൽ ഡാഡി അതീവ ശ്രദ്ധ പുലർത്തിയിരുന്നു. രാവിലെ കട്ടൻകാപ്പിയിൽ നെയ്യൊഴിച്ചു വെച്ചിരിക്കും. അത് കുടിക്കണം. വൈകിട്ട് പൂവൻ പഴവും വെണ്ണയും വേറെ എന്തെല്ലാമോ ചേർത്ത് ഉരുട്ടി വായിൽ തരും. ബുദ്ധി കൂടാൻ. ഏതൊക്കെയോ വൈദ്യന്മാരെ കണ്ട് ചോദിച്ചറിയുന്നതാണ്. അങ്ങനെയൊന്നും ഞാൻ കുട്ടികൾക്ക് വേണ്ടി ചെയ്തിട്ടില്ല. ഡാഡി തന്നെ അവർക്കും ഓരോന്ന് കണ്ടുപിടിച്ചു കൊണ്ട് വരും.

എനിക്ക് ഒരു അറ്റൻഷൻ അല്ലെങ്കിൽ ഒരു കൊഞ്ചിക്കൽ ഒക്കെ കിട്ടുന്നത് മമ്മിയുടെ അമ്മ അല്ലെങ്കിൽ ഡാഡിയുടെ അമ്മ വരുമ്പോൾ ആണ്. അതുകൊണ്ട് അങ്ങോട്ട് പോകാനും അവർ ഇങ്ങോട്ട് വരാനും ഞങ്ങൾ കാത്തിരിക്കും.

നടന്ന് സ്കൂളിൽ പോകാനോ അല്ലെങ്കിൽ ലൈൻ ബസിൽ പോകാനോ ഒന്നും ഡാഡി സമ്മതിക്കില്ല. ഞാൻ വളരെ ചെറുതായിരുന്നപ്പോൾ സ്കൂളിൽ പോയിരുന്നത് ഒരു അപ്പാപ്പൻ വലിച്ചുകൊണ്ട് ഓടുന്ന റിക്ഷയിൽ ആയിരുന്നു. അത് കഴിഞ്ഞാണ് ഓട്ടോറിക്ഷ ഇറങ്ങിയത്. അപ്പോൾ പിന്നെ അതിലായിരുന്നു പോക്ക്. പിന്നീടും എന്നെ ചേർത്തത് സ്കൂൾ ബസും കോളജ് ബസും ഉള്ള സ്ഥലങ്ങളിൽ. അങ്ങനെ ഒരു സുരക്ഷിതമാക്കിയ ബാല്യകാലം ആയിരുന്നു എന്റേത്.

കുട്ടിക്കാലം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്റെ അവധിക്കാലങ്ങൾ ആണ്. മമ്മിയുടെ വീട്ടിൽ പോകാറുണ്ട് എങ്കിലും അധികവും പോകുന്നത് ഡാഡിയുടെ തറവാട്ടിലേക്കാണ്. തൃശൂർ ടൗണിൽ നിന്നും പോർക്കളങ്ങാട് എന്ന മനോഹരമായ ആ ഗ്രാമത്തിലേക്കുള്ള യാത്രകൾ തന്നിരുന്ന സന്തോഷം ചെറുതല്ല.. ഞങ്ങളെ കാത്ത് ഞങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ച് അമ്മ കാത്തിരിക്കുന്നുണ്ടാകും. പിന്നെ ഡാഡിയുടെ ചേട്ടന്റെ മക്കൾ.. ഷാനിച്ചേച്ചി.. അനിയൻ ബിജു.. രാവിലെ തൊട്ട് രാത്രി 7 മണി വരെ കളിയാണ്. ഒരിക്കലും മടുക്കാത്ത കളികൾ..

അമ്മ മെടഞ്ഞു തരുന്ന കുഞ്ഞോലകൾ വെച്ചുകെട്ടി ഞങ്ങൾ ഉണ്ടാക്കിയിരുന്ന കളിവീട്.. ഞാവൽ പഴം പെറുക്കി തിന്നും മാങ്ങ ഉപ്പ് കൂട്ടി തിന്നും കറങ്ങി നടക്കുമ്പോൾ ഒരു നിപ്പയും അസുഖങ്ങളും ഉണ്ടായിരുന്നില്ല. കിണറ്റിൽ നിന്നും പാള കൊണ്ട് അമ്മ കോരി തരുന്ന വെള്ളം കുടിക്കുമ്പോൾ അതിന് ഐസ് വെള്ളത്തേക്കാൾ തണുപ്പ് തോന്നിയിരുന്നു. എല്ലാ കുട്ടികളെയും കൂട്ടി ആ ചുറ്റിനുമുള്ള എല്ലാ കുളത്തിലും അമ്മയുടെ കൂടെ കുളിക്കാൻ പോകും. അമ്മ അതിന്റെ കൂടെ അലക്കൽ ഒക്കെ നടത്തിയിരുന്നു എന്നത് ഇപ്പോൾ ആണ് ഓർക്കുന്നത്. അന്ന് ഒരു ഉത്തരവാദിത്തങ്ങളും ഇല്ലാലോ. വട്ടിരിങ്ങൽ കുളത്തിന്റെ അടുത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു. വാഴനാരിൽ അത് കോർത്ത് മാലയുണ്ടാക്കും. പിന്നെ ആന്റിമാരുടെ മക്കൾ വരും.

തട്ടിൻപുറത്ത് വിരിച്ചിട്ട പായകളിൽ ഉറങ്ങാതെ കിടന്ന് ശബ്ദം ഉണ്ടാക്കുമ്പോൾ അപ്പച്ചന്റെ വിളി വരും. ഉറങ്ങാറായില്ലേ.. അവിടെ ഓടി നടക്കുന്ന ശബ്ദം താഴെ അറിയുമല്ലോ..തട്ടിൻപുറത്തെ ചെറിയ ജനാലകളിലൂടെ നീണ്ടു കിടക്കുന്ന പറമ്പിലേക്ക് നോക്കിയാൽ പേടി തോന്നും. മുന്നിൽ റോഡ് ആണ്. ബസ് സമയം കഴിഞ്ഞത് കൊണ്ട് വല്ലപ്പോഴും നടന്ന് നീങ്ങുന്ന ആൾ രൂപങ്ങൾ കാണാം. ആ മര അഴിയിട്ട ജനലിലൂടെ കണ്ട മഴക്ക് ഇന്ന് ഇരുമ്പ് പാളികൾ കൊണ്ടുള്ള ജനലിലൂടെ കാണുന്നതിനേക്കാൾ ഭംഗിയുണ്ടായിരുന്നു. അവസാനം ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ മനസ്സിനെ വേദനിപ്പിക്കും. അലച്ചുപെയ്ത മഴ അവസാനിച്ചല്ലോ എന്നൊരു സങ്കടം.

ആംഗ്ലോഇന്ത്യൻ ഗ്രാമത്തിൽ നിന്നും വന്ന അമ്മ പറഞ്ഞു തരാറുള്ള കഥകളിൽ എലിസബത്ത് രാജ്ഞിയുണ്ടാകും… ബക്കിങ്ങ്ഹാം കൊട്ടാരം ഉണ്ടാകും. എന്റെ കല്യാണം അവിടുത്തെ പോലെ ചുവന്ന പരവതാനി വിരിച്ച് നടത്തണം എന്നൊക്കെ പറഞ്ഞ് അമ്മ പാട്ട് പാടും. നിഷകുട്ടീടെ കല്യാണത്തിന്.. ആ വാക്കുകൾ കേട്ട് ഉറങ്ങിയിരുന്ന ആ രണ്ടാം ക്ലാസുകാരി. പിന്നീട് ആ കൊട്ടാരത്തിന് മുൻപിൽ പോയി നിന്നപ്പോൾ എന്റെ മനസ്സ് നിറയെ അമ്മ ആയിരുന്നു. ഒരു ദേജാവൂ ഫീലിങ്ങും. ഞാൻ ഇവിടെ ആയിരുന്നോ പൂർവജന്മത്തിൽ എന്നത് പോലെ ഒരു തോന്നൽ..

മമ്മിയുടെ വീട്ടിലെ അവധിക്കാലം മറ്റൊരു തരത്തിൽ ആയിരുന്നു. എന്നാലും 6ആങ്ങളമാർക്കുണ്ടായിരുന്ന ഏക പെങ്ങൾ ആണ് മമ്മി. അതിന്റെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി കൊണ്ട് ഓരോ ദിവസം ഓരോ വീട്ടിൽ..

ആ കാലമെല്ലാം ഓർമ്മകൾ മാത്രമായി. റേഡിയോ മാത്രമുണ്ടായിരുന്ന ആ കാലം പുതിയ തലമുറക്ക് പരിചയമില്ല..

മുതിർന്നതിൽ പിന്നെ ഒരിക്കലും മനസമാധാനം ഉണ്ടായിട്ടില്ല..

കുട്ടിയായി തന്നെ ഇരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു..

ഇനിയുമൊരു ജന്മം ഉണ്ടെങ്കിൽ അതേ ആ പഴയ കുട്ടി തന്നെ ആയിരുന്നു എങ്കിൽ എന്ന് ആശിച്ചുകൊണ്ട് 🙏

1
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. Sujatha nair on November 10, 2026 2:05 PM

    ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി… സുന്ദര ബാല്യം, കൗമാര യൗവന കാലങ്ങൾ.. ♥️♥️♥️♥️

    Reply
  2. Dr Rajany T on November 10, 2026 2:05 PM

    Good memories
    Connecting 4 generations
    Written well

    Reply
  3. Nisha on November 10, 2026 1:28 PM

    🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.