Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • തോൽക്കാൻ വിധിക്കപ്പെട്ടവൻ
  • ഉടൽചിരാതും സിംഹമുദ്രയും
  • കനിവ്
  • മനുഷ്യഹൃദയത്തിൽ ഒരിക്കലും വറ്റിപ്പോകരുതാത്ത സ്നേഹത്തിന്റെ ഉറവ…
  • പ്രയാണം
  • ഗന്ധരാജൻ പൂത്തുവിടർന്നപ്പോൾ
  • കനിവിന്റെ കൂടാരം തേടുന്നവർ
  • സ്നേഹം ചാലിച്ച കണങ്ങൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, November 19
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തോൽക്കാൻ വിധിക്കപ്പെട്ടവൻ
കഥ ജീവിതം

തോൽക്കാൻ വിധിക്കപ്പെട്ടവൻ

By Kavalloore MuraleedharanNovember 19, 2026No Comments2 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

ചിലരുടെ ജീവിതം തോൽവികളുടെ ഘോഷയാത്രയായിരിക്കും. അയാളുടേതും വ്യത്യസ്തമല്ല, അന്നും ഇന്നും.

തോൽവി ഒരു സ്ഥിരം പരിപാടിയായപ്പോൾ, വിജയിക്കണം എന്നൊന്നും അയാൾക്ക്‌ തോന്നാറില്ല. അല്ലെങ്കിൽത്തന്നെ വിജയിച്ചിട്ട് എന്ത് നേടാനാണ്. ഒരു പൊന്നാട, ഒരു ഫലകം, ഏറിയാൽ അതിനൊപ്പം ഒരു ചെറിയ സമ്മാനത്തുക. ഇതുകൊണ്ടു ജീവിതകാലം മുഴുവൻ ജീവിച്ചു തീർക്കാം എന്നുള്ള മൂഢവിശ്വാസമൊക്കെ അയാൾ മാറ്റി വെച്ചിരുന്നു.

നിങ്ങൾ വിജയിച്ചില്ല എന്ന് കരുതി, വിജയങ്ങളെ നിങ്ങൾ അങ്ങനെ കാണരുത് എന്നാരോ അയാളെ ഉപദേശിച്ചു. അയാൾ എതിർത്തൊന്നും പറഞ്ഞില്ല, അതയാളുടെ രീതിയല്ല. വിജയങ്ങൾ നിങ്ങൾക്ക് ജീവിതകാല സന്തോഷങ്ങൾ നൽകുന്നുണ്ടെങ്കിൽ നിങ്ങൾ സന്തോഷിച്ചോളൂ, അയാൾക്കതിന്റെ പങ്കൊന്നും വേണ്ട.

ഓരോ മനുഷ്യരുടെയും ജീവിതനിലപാടുകൾ വ്യത്യസ്തമാണ്. അയാളാണെങ്കിൽ ജീവിതത്തിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. തോൽവി ജയം അങ്ങനെയൊന്നുമില്ല. സമാധാനം വേണം, സംതൃപ്തിയും.

ജീവിതത്തിൽ എന്തെങ്കിലും നേടി എന്ന് കരുതി അയാൾ പെരുമ്പറകൾ മുഴക്കി നടക്കാറില്ല. വലിയ ശബ്ദഘോഷങ്ങളോട് അയാൾക്ക്‌ അത്ര മമതയൊന്നുമില്ല, എന്ന് കരുതി മറ്റുള്ളവരുടെ ആഘോഷങ്ങളെ അയാൾ ഇകഴ്ത്താറുമില്ല. ചിലർക്ക് ഉച്ചത്തിൽ ആഘോഷിക്കണം, മറ്റുചിലർക്ക് നിശ്ശബ്ദമായി അവനവന്റെ ഉള്ളിൽ, മധുരം കിനിഞ്ഞിറങ്ങുംപോലെ അനുഭവിക്കണം.

ആര് പരുഷമായി പെരുമാറിയാലും, ചിലപ്പോൾ മനുഷ്യൻ ആയതുകൊണ്ട് അയാൾ പെട്ടെന്ന് പ്രകോപനകരമായി എന്തെങ്കിലും പറയും. പിന്നെ അയാൾ തിരിച്ചറിയും, താൻ തെറ്റായിരുന്നു. തന്റെ നേരെ പ്രകോപനപരമായി പെരുമാറിയ വ്യക്തി ഏതൊക്കെ ജീവിത സാഹചര്യങ്ങളിലൂടെ ആയിരിക്കാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് തനിക്കറിയില്ല. അവർ അവരുടെ നെരിപ്പോട് തന്റെ നേരെ എടുത്തെറിഞ്ഞതാകാം, അതിന്റെ ചൂട് സ്വയം താങ്ങാൻ വയ്യാത്തതുകൊണ്ട്. താനതിനെ പരുഷമായി നേരിട്ടത് പ്രകോപനപരം തന്നെയാണ്. താനിനിയും മാറേണ്ടിയിരിക്കുന്നു, ജീവിതം കൂടുതൽ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.

മറ്റുള്ളവരെ തന്റെ പരുഷ വാക്കുകൾക്കൊണ്ട് അരിഞ്ഞിടുമ്പോൾ താൻ വിജയിച്ചിരിക്കുന്നു എന്നയാൾക്ക്‌ അവരുടെ നിശ്ശബ്ദതകൾ സമ്മാനമായി നൽകിക്കൊണ്ട് അവർ അറിയിച്ചിരുന്നു. അവരുടെ നിസ്സഹായാവസ്ഥയിൽ നിശബ്ദത മാത്രമായിരുന്നു അവരുടെ പോംവഴി.

അവിടെയാണ് കിരീടം വെക്കാത്ത രാജാവായി താനിത്രനാളും വിജയിയായി കഴിഞ്ഞിരുന്നത്. ഇന്ന് അയാൾ തിരിച്ചറിയുന്നു, തന്റെ ഓരോ വിജയങ്ങൾക്ക് ചുറ്റും താനറിയുന്നതും അറിയാത്തതുമായ ഒരുപാട് മനുഷ്യരുടെ നിശ്ശബ്ദതകളോ, നിശ്ശബ്ദരോദനങ്ങളോ താനറിയാതെ തനിക്കു ചുറ്റും ഒരു മർമ്മരമായോ, തേങ്ങലായോ, ഒരു അശരീരിയായോ ഒക്കെ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

നിങ്ങളുടെ വിജയങ്ങളെ ഇതൊക്കെപ്പറഞ്ഞു കുറച്ചുകാണുകയല്ല. മനുഷ്യരൊക്കെ ജീവിക്കുന്നത് വിജയങ്ങൾക്കും വളർച്ചകൾക്കും വേണ്ടിത്തന്നെയാണ്. ഇന്നത്തെപ്പോലെ നാളെയും ജീവിക്കാനാണെങ്കിൽ മനുഷ്യർ ജീവിതത്തോടും സാഹചര്യങ്ങളോടും പടപൊരുതി മുന്നേറേണ്ട കാര്യമില്ലല്ലോ.

പടച്ചട്ടയൂരി നിങ്ങളുടെ മുന്നിൽ അയാൾ വിവസ്ത്രനാവുകയല്ല, പടച്ചട്ടകളില്ലാതെ ജീവിക്കാനാവുമോ എന്നയാൾ ശ്രമിച്ചു നോക്കുകയാണ്.

നിങ്ങൾ ഒരു തോൽവിയാണ്, എന്ന് നിങ്ങൾ അയാളെ കളിയാക്കിയാൽപ്പോലും, അയാൾ അത് രണ്ട് കയ്യും ഉയർത്തി പരിപൂർണ്ണമായി അംഗീകരിക്കുന്ന ആളാണ്.

നേടാനൊന്നുമില്ലാത്ത ഈ ജീവിതത്തിൽ ഇനിയെവിടെയാണ് യുദ്ധങ്ങൾ തുടരേണ്ടത്. അയാൾക്കിപ്പോൾ തോൽവികളോടാണ് ഹരം. തോറ്റു എന്നുറപ്പുള്ളയാൾ, ഒന്നാം സ്ഥാനമാണോ, അതോ രണ്ടോ, മൂന്നോ, നാലോ സ്ഥാനങ്ങൾ ആണോ എന്ന് കാത്തുനിൽക്കേണ്ടതില്ല. അയാളുടെ ശ്രദ്ധ ഇനി എവിടെയാണ് അടുത്ത മത്സരങ്ങൾ എന്ന് കണ്ടെത്തുന്നതിൽ മാത്രമായിരിക്കും.

ജീവിതം നിരന്തരമായ മത്സരങ്ങളുടെ ഒരു ശൃംഖലയാണ്, അതിൽ പങ്കെടുക്കുക എന്നതാണ് ഓരോ മനുഷ്യരുടെയും കർമ്മം. വിജയിക്കണം എന്ന ലക്‌ഷ്യം മാറ്റിവെച്ചാൽ, ജീവിതം എന്ന പുഴയുടെ ഗതിയും ഒഴുക്കും അതിനിടയിലെ ചുഴികളും ഒരുപക്ഷേ തിരിച്ചറിയാൻ കഴിഞ്ഞേയ്ക്കാം.

ജീവിതത്തിലെ ഒരു ഘട്ടം കഴിയുമ്പോൾ നാം ജീവിതത്തെ മറ്റൊരു വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുക. കണ്ണടകൾ ഇല്ലാതെ ജീവിതം നോക്കി കാണുവാനും, കാതുകൾ തുറന്നുപിടിക്കാതെത്തന്നെ മനുഷ്യരുടെ മനസ്സുകളെ കേൾക്കാനും നിങ്ങൾക്ക് കഴിയും.

നിങ്ങൾ ഒരു തോൽവിയല്ല എന്ന് അയാൾക്കുറപ്പാണ്, അതിനാൽ ആണ് അയാൾ അയാളെ നിങ്ങളിലേയ്ക്ക് തുറന്നു വെയ്ക്കുന്നത്.

@കാവല്ലൂർ മുരളീധരൻ

2
Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.