Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കലുഷിതം
കഥ ജീവിതം

കലുഷിതം

By Sany Mary JohnAugust 11, 2023Updated:August 30, 20234 Comments5 Mins Read149 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നത്തെ ഈ ദിവസം പൂർണ്ണമായും ഗോവിന്ദിനായി ഞാൻ മാറ്റിവെച്ചതാണ്. വർഷങ്ങളായി എൻ്റെ ഓർമ്മകളിലും ചിന്തകളിലും അയാൾ കടന്നു വന്നിരുന്നില്ല. വരാൻ ഞാൻ സമ്മതിച്ചില്ലെന്നതാവും ശരി. വാശിയായിരുന്നു എനിക്ക്.ആ വാശിയാണ് ഇവിടെ വരെ എത്തിച്ചതും.ഗോവിന്ദ് എന്നയാളുടെ സഹായമില്ലാതെ..

വിനയ് തുറന്നു പിടിച്ച ഡോറിലൂടെ വണ്ടിയിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരുന്നതും ഞാൻ കണ്ണുകളടച്ചു. നിമിഷങ്ങൾക്കകം അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി നീങ്ങി തുടങ്ങിയതും സ്റ്റീരിയോയിൽ നിന്നും സംഗീതമൊഴുകി.

“എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…. ‘

അമ്മയുടെ മനസ് ശാന്തമാകാൻ അവരുടെ പ്രിയ ഗായികയുടെ പാട്ടല്ലാതെ മറ്റൊന്നിനുമാവില്ലെന്ന് അവനറിയാം.

അല്പസമയത്തിനുള്ളിൽ തന്നെ സ്റ്റിയറിംഗിൽ അമർന്നിരുന്ന അവൻ്റെ ഇടതു കൈ എൻ്റെ വലത് കൈയ്യിലമർന്നു. ഞാൻ കടന്നു പോവുന്ന അവസ്ഥ അവനൂഹിക്കാൻ കഴിയുന്നുണ്ട്. അവൻ്റെ കൈവിരലുകളിലെ നേരിയ ചൂട് എനിക്കനുഭവപ്പെട്ടു. കലുഷിതമായ മനസ് അല്പം ശാന്തമാവട്ടെയെന്നവൻ ധരിച്ചു കാണും.

ബാല്യം വിട്ട നാൾ മുതൽ എൻ്റെ മനസ് അവൻ നന്നായ് മനസിലാക്കുന്നു. എല്ലാ പ്രതിസന്ധികളിലും,

വിനയയുടെ കണ്ണുകൾ എന്നോട് സംസാരിച്ചുകൊണ്ടിരിക്കും. എന്നെ പോലെ വാക്കുകളിൽ പിശുക്കു കാണിക്കുന്നവനാണ് അവൻ.ഗോവിന്ദിൻ്റെ വാചാലത അവന് തീരെയില്ല.

വർഷങ്ങൾക്ക് മുൻമ്പ്, ഗോവിന്ദിനെ ഉപേക്ഷിച്ച് പ്രിയ കൂട്ടുകാരി രാധികയുടെ മുംബൈയിലെ വീട്ടിലേക്ക് യാത്രയാവുമ്പോൾ ഏതോ ഒരു രാത്രിയിൽ അയാൾ സമ്മാനിച്ച അയാളുടെ അംശം എന്നിൽ വളരുന്നുവെന്ന് അറിയുകയേയില്ലായിരുന്നു.

അതറിഞ്ഞപ്പോൾ എത്ര രാത്രികളാണ് കരഞ്ഞു തീർത്തത്? മെഴുകുതിരി പോലെ ഉരുകിയൊലിക്കുമ്പോൾ ജനിക്കാൻ പോവുന്ന കുഞ്ഞിനേയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന പേടിയായിരുന്നു. ആ കുഞ്ഞ് ആണായാലും പെണ്ണായാലും നിനക്ക് തുണയാവുമെന്ന് രാധിക പറഞ്ഞപ്പോൾ വിശ്വസിച്ചതേയില്ല. ഗോവിന്ദിൻ്റെ വിത്ത്… അതയാളുടെ ഗുണം കാണിക്കാതിരിക്കില്ലെന്ന് തന്നെയായിരുന്നു മനസ് പറഞ്ഞു കൊണ്ടിരുന്നത്.

വീർത്തു വരുന്ന വയറിലേക്ക് പല രാത്രികളിലും അറപ്പോടെ നോക്കിയിരുന്നു. വീടിൻ്റെ ചുവരിൽ വയർ അമർത്തിയും അടിച്ചും ഇടിച്ചും ആ കുരുന്നിനെ ഇല്ലാതാക്കാനുള്ള പാഴ്ശ്രമങ്ങൾ.

വിനയ് വളർന്നു തുടങ്ങിയപ്പോൾ മാത്രമാണ്, അമ്മയെന്ന നിലയിൽ അവനെ പൂർണ്ണമായും സ്നേഹിക്കാൻ തുടങ്ങിയത്.അപ്പോഴേക്കും മുംബൈ മലയാളികൾക്കിടയിൽ നല്ലൊരു ഗായികയായി പേരെടുത്തിരുന്നു. അവിടത്തെ വിവാഹ സത്കാരങ്ങളിലും ചെറിയ നിശാ ക്ലബുകളിലും പാടി തുടങ്ങി .സ്വന്തം വരുമാനത്തിൽ കഴിയാമെന്ന സ്ഥിതിയിലേക്ക് ഉയർന്നിരുന്നു.

ഗോവിന്ദിനെ പൂർണ്ണമായും മറന്ന വർഷങ്ങൾ. പൊരുതി ജയിക്കാനുള്ള വെമ്പലിൽ ശത്രുവിനെ മറന്ന യോദ്ധാവ് ഒരു പക്ഷെ ഞാൻ മാത്രമാവും.വിനയിനൊപ്പം മുംബൈ വിട്ട് നാട്ടിലേക്ക് വരുമ്പോഴും ഗോവിന്ദ് എന്ന പേര് മനസ്സിലുണ്ടായിരുന്നില്ല.

ഇന്ന് വെളുപ്പിനെ വിനയ്യാണ് എന്നെ വിളിച്ചുണർത്തി അതറിയിച്ചത്.

” അമ്മ…അച്ഛൻ ഈസ് നോ മോർ.. ഞാൻ… അങ്ങോട്ട് പോട്ടെ? ”

“വേണ്ട” എന്ന വാക്കിൽ വേണമെങ്കിൽ എനിക്കവനെ തടയാമായിരുന്നു.പകരം സമ്മതഭാവത്തിൽ തലയാട്ടി. അവൻ തയ്യാറായി വന്നപ്പോൾ കുളിച്ചു റെഡിയായ എന്നെ കണ്ട് അത്ഭുതപ്പെട്ടു. ഞാനിട്ടിരുന്ന കടും ചുവപ്പ് നിറത്തിലെ ചുരിദാറിലേക്കും നെറ്റിയിലെ വലിയ പൊട്ടിലേക്കും നോക്കിയെങ്കിലും ഒന്നും പറഞ്ഞതേയില്ല. ഒരു വിധവക്ക് ചേർന്ന അലങ്കാരങ്ങളായിരുന്നില്ല അവയൊന്നും. എന്നിട്ടും എൻ്റെയിഷ്ടങ്ങൾ എൻ്റേത് മാത്രമാണെന്ന് അവനറിയാമായിരുന്നു. ഗോവിന്ദ് അറിയാതെ പോയ പലതുകളിൽ ഒന്ന്.

രണ്ട് മണിക്കൂർ നേരത്തെ യാത്രക്ക് ശേഷം ഗോവിന്ദിൻ്റ വീട്ടിലെത്തിയപ്പോഴും ആ പടികൾ ചവിട്ടിയപ്പോഴും പ്രത്യേകിച്ചൊന്നും മനസിൽ തോന്നിയില്ല. വളരെ ചെറിയ പ്രായത്തിലാണ് എല്ലാമുപേക്ഷിച്ച് പ്രണയത്തിൻ്റെ പേരിൽ അയാൾ കെട്ടിയ താലിയുമായി ഇവിടേക്ക് കടന്ന് വന്നത്. വെറും രണ്ട് വർഷമാണ് അയാളുടെ ഭാര്യാ പദവി അലങ്കരിച്ചിരുന്നത്. അല്ല…. ഞാനിപ്പോഴും അയാളുടെ ഭാര്യയാണ്. ഇനിയൊരു പെണ്ണിനേയും വിവാഹത്തിലൂടെ അയാൾ ചതിക്കരുതെന്ന് കരുതി വിട്ടുകൊടുക്കാതിരുന്ന പദവി. ‘ഭാര്യ “- അയാൾക്കത്യാവശ്യമില്ലാതിരുന്നതിനാൽ സ്വാതന്ത്ര്യം വേണമെന്ന് അയാളും ബലം പിടിച്ചില്ല. താലിയില്ലാതെ ഒരു ഭാര്യയും ബന്ധനങ്ങളില്ലാതെ ഒരു ഭർത്താവും വർഷങ്ങളായി അവിടെയും ഇവിടെയുമായി സസുഖം ജീവിച്ചു പോന്നു.

ഒറ്റ നോട്ടത്തിൽ ഗോവിന്ദിൻ്റെ വീടിന് യാതൊരു മാറ്റവും കാണാൻ സാധിച്ചില്ല. ഞാൻ ഉടനെ തന്നെ എന്നെ ശാസിച്ചു.

“നീ എന്തൊരു ഭാര്യയാണ് അളകാ…അതാ.. ആ തിണ്ണയിൽ ചലനമറ്റ് കിടക്കുന്നത് നിൻ്റെ ഭർത്താവാണ്. ”

ഇടക്ക് എനിക്ക് എന്നെ തന്നെയാ സത്യം ഓർമ്മിപ്പിക്കേണ്ടി വന്നു. ഇങ്ങോട്ട് പുറപ്പെടുമ്പോൾ മനസിനോട് പലവട്ടം പറയുകയുണ്ടായി..

“അളകാ… ഇന്ന് ഗോവിന്ദിന് വേണ്ടി മാത്രം മാറ്റിവെക്കപ്പെട്ട ദിവസമാണ്. ”

ഞാനയാളെ പിരിയുമ്പോൾ അയാൾ മുപ്പതിലെത്തിയിരുന്നില്ല . ഇപ്പോൾ അറുപത് കടന്നിട്ടും ചെറുപ്പം അയാളെ കൈവിട്ടിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നയാൾ ഇന്നുണർന്നില്ല പോലും. ചെറിയൊരു കുസൃതി എനിക്കപ്പോൾ തോന്നി. ആരുടെ കൂടെയാവും അയാൾ ഇന്നലെ ഉറങ്ങിയത്? അയാളുടെ സ്റ്റെനോ ഗ്രേസ്… ഉറ്റമിത്രത്തിൻ്റെ ഭാര്യ പ്രിയംവദ.. അതോ ജോലിക്കാരി ഗീതാഭായിയോ? ആരുടെ ശരീരരത്തിൽ നിന്നാവും നിശ്ചലമായ ഈ വൃത്തികെട്ട ശരീരം അടർത്തിമാറ്റിയത്?

ഇത്ര ശാന്തമായ മരണം അയാൾ അർഹിക്കുന്നുണ്ടോ? എനിക്കപ്പോൾ കാർക്കിച്ചു തുപ്പണമെന്ന് തോന്നി. അയാളെ കുലുക്കി വിളിച്ചുണർത്തണമെന്നും .ഹേ മനുഷ്യാ…ഒരു പുരുഷനേയും കാമിക്കാനാവാത്ത വിധം ഒരു പഴന്തുണി കെട്ടുപോലെ എന്നെ വലിച്ചെറിഞ്ഞവനേ… ഒരു പ്രണയത്തിനും കാതോർക്കാനാവാത്ത വിധം എൻ്റെ ഹൃദയത്തെ പോറലേല്പിച്ചനേ… ഒരു സ്പർശനത്തിനും കുളിര് തരാനാവാത്ത വിധം എന്നെ മുറിപ്പെടുത്തിയവനേ.. നീ ശാന്തനായി ഉറങ്ങുന്നോ? നീയിങ്ങനെ മരിക്കേണ്ടവനല്ലായിരുന്നു.

ഒരു രാത്രിയിൽ പെട്രോൾ നിറച്ച കാനുമായി ഉറങ്ങി കിടന്ന അയാളുടെ അടുക്കലേക്ക് ഞാൻ ചെന്നത് അയാളെ തീർക്കാനായിരുന്നു. പൊള്ളി പിടയുന്ന അയാളെ നോക്കി ആർത്തട്ടഹസിച്ചു പ്രതികാരം ചെയ്യണമെന്ന് അന്ന് ഞാൻ വല്ലാതെ മോഹിച്ചു. പക്ഷെ… ധൈര്യം ചോർന്നു പോയി. സ്വയമൊടുങ്ങാനും ധൈര്യം വേണമെന്ന് അന്നാദ്യമായി മനസിലായി. ജീവിക്കാനുളള മോഹം കൊണ്ടല്ല, ഒരു ഭീരുവായത് കൊണ്ട് മാത്രം തുടർന്നു പോയ ജീവിതം.

എൻ്റെ ഗാനങ്ങൾ കേട്ടാണ് ഗോവിന്ദ് പ്രണയിച്ചു തുടങ്ങിയത്. അളകാ.. നിന്നെ ഞാൻ ഉയരങ്ങളിലെത്തിക്കുമെന്നു പറഞ്ഞയാൾ. നിനക്കറിയോ എം.എസ്.സുബ്ബലക്ഷ്മിയും എസ്. ജാനകിയും എന്തിന് ചിത്ര വരെ ഭർത്താവിൻ്റെ തണലിൽ വളർന്നവരാണ്. വിവാഹത്തിന് മുന്നേ അയാൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ അയാൾ അസഹിഷ്ണുവായി. എനിക്ക് കിട്ടുന്ന ഓരോ കൈയ്യടിയിലും അതൃപ്തി പ്രകടിപ്പിച്ചു. അസൂയാലുവായി… എൻ്റെ ഭർത്താവെന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ലാത്തവനായി.

മദ്യപിച്ചു വരുന്ന രാത്രികളിൽ എൻ്റെ കഴുത്തിൽ വിരലമർത്തി രസിച്ചു. ശ്വാസം കിട്ടാതെ ഞാൻ പിടയുന്നത് കാണാൻ അയാൾക്കേറെ ഇഷ്ടമായിരുന്നു. ആ നിലയിൽ എന്നെ പാടാൻ നിർബന്ധിച്ചു.

“അളകാ… ഇനി നീ പാടൂ ..”

തൊണ്ടയിൽ നിന്നും പുറത്തു വരുന്ന അപശബ്ദം കേട്ട് അട്ടഹസിച്ചു.

” അവൾക്ക് ലതാ മഹേഷ്ക്കറാവണം പോലും “.

ഗോവിന്ദ്.. നിങ്ങൾ ശരിക്കും ആരായിരുന്നു? രാത്രിയും പകലും മാറി മാറി നിങ്ങൾ കെട്ടിയ വേഷങ്ങളിൽ ഒന്നില്ലെങ്കിലും നിങ്ങളുടെ യഥാർത്ഥ മുഖമുണ്ടായിരുന്നോ?

എൻ്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരാതെ അയാൾ കിടക്കുകയാണ്. ഞാനെന്തൊരു വിഡ്ഢി.. മരിച്ചയാൾ സംസാരിക്കില്ലല്ലോ.. ഇനി ഞാൻ അയാളെ ഒരിക്കലും കാണില്ല. അല്പസമയത്തിനുള്ളിൽ അയാൾ കത്തിയമരും. വെറുതെ ആ മുഖത്തേക്ക് ഞാൻ നോക്കി നിന്നു. അയാളുടെ കാൽക്ക ലോ തലക്കലോയിരിക്കാൻ തോന്നിയതുമില്ല. വെറുതെ അയാളെ നോക്കി നിന്നു. പറയാനുള്ളത് പറയാൻ ഈയൊരു ദിവസം മാത്രമേയുള്ളൂ. ചിതയിൽ അമരുന്നവരെ മാത്രമേ ആ ആത്മാവ് എന്നെ കേൾക്കുകയുള്ളൂ.

അയാളുമൊത്തുള്ള ഏതെങ്കിലും ഒരു നല്ല നിമിഷം ഓർത്തെടുക്കാൻ അപ്പോൾ ഞാനാഗ്രഹിച്ചു. കഴിഞ്ഞില്ല. വർഷങ്ങളുടെ ഇടവേളയാവും കാരണം. പിന്നെ, സ്വയം ആശ്വസിച്ചു. . ഒരു പക്ഷെ, ആ ഓർമ്മ എൻ്റെ കണ്ണ് നനച്ചാലോ? ഗോവിന്ദിന് വേണ്ടി കരയുകയെന്നാൽ അളക മരിച്ചു എന്നർത്ഥം. അയാളെ ഇത്രയധികം വെറുക്കുന്നത് കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.

ആരെല്ലാമോ എന്നെ തുറിച്ചു നോക്കുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക അളകനന്ദക്ക് ഇവിടെയെന്തു കാര്യമെന്നാവും?അല്ലെങ്കിൽ ഇടക്കിടെ ഊർന്നു പോയ ഷാൾ തോളിലേക്ക് വലിച്ചിടുമ്പോൾ കുപ്പിവളക്കിലുക്കം അവരെ അലോസരപ്പെടുത്തുന്നുണ്ടാവും. ക്ഷമിക്കുക… ഇന്ന് എൻ്റെ വളകളും എന്നോടൊപ്പം സന്തോഷിച്ചോട്ടെ..

എതിരെ നിന്ന വിനയ്യോട് ആരോ ഒരാൾ വന്ന് എന്തോ ചോദിക്കുന്നു. ഓ… അവൻ ഗോവിന്ദിൻ്റെ മൂത്ത മകനാണ്.കർമ്മങ്ങൾ ചെയ്യാനാകണം. അവൻ്റെ അവകാശങ്ങളില്ലാതാക്കാൻ ഞാനാര്? ഇത്ര നേരവും മരണവിവരം ആരാണവനെ വിളിച്ചറിയിച്ചതെന്നു പോലും ചോദിച്ചില്ല.

” അമ്മ…. ” വിനയ് എൻ്റെ കൈമുട്ടിൽ സ്പർശിച്ചപ്പോഴാണ് എല്ലാം കഴിഞ്ഞെന്ന് എനിക്ക് ബോധ്യമായത്. ആരാണ് അയാളുടെ ചിത കൊളുത്തിയത്? വിനയല്ല. അമ്മക്കില്ലാത്ത സ്ഥാനം വിനയ് എന്തായാലും ചോദിച്ചു വാങ്ങില്ല.

സ്റ്റീരിയോയിലിപ്പോൾ മറ്റൊരു ഗാനമാണ്.

“നീയത് ഓഫ് ചെയ്യൂ വിനയ്… ” ആദ്യമായാണ് യാത്രയിൽ ഗാനം വേണ്ടെന്ന് ഞാൻ പറയുന്നത്. അത് കൊണ്ടാവണം വിനയ് തല ചരിച്ചെന്നെ നോക്കി. ഇന്നെൻ്റെ ഭർത്താവ് മരിച്ച ദിവസമാണ്. മനസിൽ മുഴങ്ങുന്ന സംഗീതത്തെക്കാൾ മെച്ചമായി മറ്റൊന്നുമില്ല.

ഇക്കഴിഞ്ഞ വർഷങ്ങളിൽ ഗോവിന്ദ് എന്നെ ഓർത്തു കാണുമോ? ഓർക്കാതിരിക്കാൻ സാധിക്കില്ല.പ്രമുഖ വനിതാ മാസികകളിലും ടി വി ചാനലുകളിലും ഞാൻ നിറഞ്ഞു നിൽക്കുകയായിരുന്നു. അയാളെ പോലെ ഒരു ഓണം കേറാ മൂലയിൽ ഒതുങ്ങി കൂടുകയായിരുന്നില്ല. വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിച്ചവരോട് “നിങ്ങളൻ്റെ സംഗീതത്തെ സ്നേഹിക്കൂ ” എന്ന് മാത്രം പറഞ്ഞു.

ഞാനായിരുന്നു ആദ്യം മരിച്ചിരുന്നതെങ്കിൽ എൻ്റെ വീട്ടിൽ എന്തൊരു തിരക്കായിരിക്കും. കൈ വിരലിൽ എണ്ണാവുന്ന പൂക്കുടകളും ജനങ്ങളുമായിരിക്കില്ല എനിക്ക് ചുറ്റും.

അതൊന്നും കാണാനുള്ള ഭാഗ്യം അയാൾക്കുണ്ടായില്ല. അസൂയ കൊണ്ട് ഹൃദയം പൊട്ടി അയാൾ ആ നിമിഷം മരിക്കുമായിരുന്നു.

വേണ്ട… ഞാനാദ്യം മരിച്ചിരുന്നെങ്കിൽ വിനയ്യുടെ ജീവിതത്തിലേക്ക് അയാൾ നുഴഞ്ഞു കയറുമായിരുന്നു. അളകനന്ദയെന്ന പ്രശസ്തയുടെ ഭർത്താവ് എന്ന സ്ഥാനം പിടിച്ചു വാങ്ങുമായിരുന്നു.എൻ്റെ പ്രണയം പിടിച്ചു വാങ്ങിയ പോലെ..

വണ്ടി പെട്ടെന്ന് നിർത്തിയപ്പോൾ കണ്ണുതുറന്നു. ഒരു ചെറിയ ചായക്കടയുടെ മുന്നിലാണ് വണ്ടി. പുറത്തിറങ്ങിയ വിനയ് എനിക്കൊരു ചായ കൊണ്ട് വന്ന് നീട്ടി.

ആദ്യമായി എനിക്ക് ഗോവിന്ദിനോട് നന്ദി പറയണമെന്ന് തോന്നി. അയാളുടെ ഒരംശവും വിനയിൽ അവശേഷിപ്പിക്കാത്തതിൽ..വിനയ് അവൻ എൻ്റെ മകനാണ്… എൻ്റെ മാത്രം.

ഗോവിന്ദ്.. ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.

ഒന്നുമറിയാത്തൊരു പെണ്ണിനെ ജീവിക്കാൻ പഠിപ്പിച്ചതിൽ.. അവളെ ഒരു വിജയമാക്കി മാറ്റിയതിൽ..ഗോവിന്ദ്..

ഇന്നേ ദിവസം നിങ്ങൾക്കുള്ളതാണ്. ഇന്ന് മുഴുവൻ ഞാൻ നിങ്ങളെ ഓർത്തു കൊണ്ടിരിക്കും..വെറുത്തു കൊണ്ടിരിക്കും..

വണ്ടിയിൽ കയറിയ വിനയ്യുടെ തോളിലേക്ക് ഞാൻ ചാഞ്ഞു…കടലിരമ്പുന്ന മനസുമായി… അപ്പോഴെൻ്റെ കണ്ണിൽ നനവൂറി.. വെറുക്കുന്നവർക്കു വേണ്ടിയും ചിലപ്പോൾ നമ്മൾ കരയാറുണ്ടാവുമല്ലേ?

__________________

Sanee John

Post Views: 37
8
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

4 Comments

  1. Sunandha Mahesh on September 13, 2023 5:22 PM

    അമ്മയെ സ്നേഹിക്കുന്ന അച്ഛനെയാണ് മക്കൾക്ക് ഇഷ്ടം.

    മനോഹരമായ എഴുത്ത് 👌

    Reply
    • Shreeja R on September 14, 2023 12:27 PM

      മനോഹരം 👌👌

      Reply
      • Canoli canalinte puthri on September 14, 2023 5:41 PM

        Chechiiii.. Superb❤️❤️

        Reply
    • Divya Sreekumar on September 14, 2023 4:21 PM

      അതേ,വെറുക്കുന്നവർക്ക് വേണ്ടിയും ചിലപ്പോള്‍ നമ്മൾ കരയാറുണ്ടാകും .മനോഹരമായി എഴുതി ചേച്ചി 💜💜

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.