Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുന്നിൻചെരുവിലെ കാറ്റ്
കഥ

കുന്നിൻചെരുവിലെ കാറ്റ്

By Joyce VargheseAugust 11, 2023Updated:December 4, 2023No Comments5 Mins Read229 Views
Bookmark Now
Please login to bookmark Close

No account yet? Register

മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി.അയാൾ തീർത്തും അവശനായിരുന്നു.

വൻവൃക്ഷങ്ങൾക്കിടയിൽ ചെറിയ മരങ്ങളും കുറ്റിച്ചെടികളും തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു. അതിൽ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിൻച്ചെരുവിലൂടെ ഒരു അണ്ണാൻകുഞ്ഞിന്റെ മെയ് വഴക്കത്തോടെ അയാൾ നടന്നുകയറി.

ഇടുങ്ങിയ വഴിക്കിരുപ്പുറവും അനേകം ഉരുണ്ട വെള്ളക്കല്ലുകൾ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകൾ മിനുസ്സമുള്ള വലിയ കല്ലുകൾക്കിടയിൽ എഴുന്നു നിന്നു.
നീരൊഴുക്കിന്റെ അലകൾ നേർത്ത ശബ്‍ദവീചികളായി അയാളുടെ അടുത്തെത്തി.
ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാൾ സന്ദേഹിച്ചു.
ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോൾ പുഴയ്ക്കും അതു സംഭവിച്ചിരിക്കാം.
ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകൾ അയാളെ കടന്നുപോയി. മരത്തിനു മുകളിൽ അണ്ണാനും പച്ചോന്തും അയാളുടെ കാൽ പെരുമാറ്റം കേട്ടു, ചെവി വട്ടം പിടിച്ചു, അതിവേഗത്തിൽ മരത്തിൽ ഓടിമറഞ്ഞു.
‘നിങ്ങൾ എന്തിന് പേടിക്കുന്നു? ഞാനും പ്രാണഭയത്തിൽ ഓടുന്നവൻ!’, അയാൾ സ്വയം പറഞ്ഞു.
വളഞ്ഞു പുളഞ്ഞ വഴി ചെന്നെത്തിയത് രണ്ടായി പിരിയുന്ന ഇടവഴികളിലേക്കാണ്. അതിൽ ഇടത്തേത്, അയാൾ ഓർമ്മിച്ചെടുത്തു.

ഒരു ചെറിയ പുര, ഉമ്മറവും തിണ്ണയും വശത്തെ ചായ്‌പും തന്റെ കൂട്ടുകാരന്റെ, പല തവണ മുറിഞ്ഞു കേട്ട, വിശേഷങ്ങളിൽ നിന്നും അയാൾ തിരിച്ചെടുത്തു.
“ഇവിടെ ആരും ഇല്ലേ?”
അയാൾ പറ്റാവുന്ന അത്ര ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, മറുപടിക്കായ് കാത്തു.

പോക്കുവെയിൽ ചിത്രങ്ങൾ വരയ്ക്കുന്ന മുറ്റത്തു കണ്ണുംനട്ടു നിന്നു. ആരേയും കാണാതെ അക്ഷമനായി.

അയാൾ ചായ്‌പിന്റെ അരികിലൂടെ വീടിന്റെ പുറകുവശത്തേക്ക് നടന്നു.മേയാൻ വിട്ട പശുക്കളെ തിരിച്ചു തൊഴുത്തിൽ കയറ്റുന്ന സ്ത്രീയും അവളുടെ ചുറ്റും ഓടികളിക്കുന്ന ചെറിയ കുട്ടിയും മാത്രം.
ഒരു ചോദ്യത്തിനു ഇടകൊടുക്കാതെ അയാൾ ചോദിച്ചു, ഇതു സുകുവിന്റെ വീടല്ലേ?
എവിടെ തുടങ്ങണം എന്നറിയാതെ അയാൾ കുഴങ്ങി.
“ഉം… ” അവൾ അലസമായി മൂളി. നിതംബം മറഞ്ഞു കിടന്നിരുന്ന മുടി മാടിക്കെട്ടി. നന്നെ കറുത്ത കൺപീലികൾ ഉള്ള വലിയ കണ്ണുകൾ അവൾക്കു പകരുന്ന ചന്തം, സുകുവിന്റെ വാക്കുകളിൽ എന്നും തുടിച്ചുനിന്നിരുന്നുവെന്ന് അയാൾ ഓർത്തു. സുകു അവളുടെ ആകാരവടിവുകൾ വർണിക്കുമ്പോൾ അയാളിൽ തെല്ലു അസൂയ തോന്നിയിരുന്നു.

“കുടിക്കാൻ കൊറച്ചു വെള്ളം കിട്ടോ?” വറ്റിവരണ്ട വായിൽ ഒട്ടിയ നാവ് വലിച്ചെടുത്തു അയാൾ ചുണ്ടു നനച്ചു.
ചളുങ്ങിയ മൊന്തയിലെ തണുത്ത വെള്ളം തൊണ്ടയിലേക്ക് ഒഴിച്ചു അയാൾ തിണ്ണയിലിരുന്നു.
“ഞാൻ സുകൂന്റെ കൂട്ടുകാരനാ…” അയാൾ അവളെ നോക്കി.
“അപ്പ നിങ്ങൾക്കും സുകൂന്റെ തൊഴിലാ?” അവളുടെ ചുണ്ടിൽ പരിഹാസം വക്രിച്ചു.
മലമുകളിലെ കഞ്ചാവുകൃഷിയിടത്തിലെ പണിക്കാരായ തങ്ങളെയാണ് അവൾ ഉദ്ദേശിച്ചത് എന്നറിഞ്ഞ അയാൾ തെല്ലു ജാള്യത്തോടെ ചിരിച്ചു.
അപരിചിതനോട് അടുക്കാതെ കുട്ടി അമ്മയുടെ പുറകിൽ ഒളിച്ചുനിന്നു.

അയാളുടെ അവശത കണ്ട അവൾ ചോദിച്ചു, “തിന്നാൻ വല്ലതും വേണോ?”
ആ ചോദ്യത്തിനു കാത്തിരിക്കുന്നുവെന്ന പോലെ അയാൾ മൂളി.
അവൾ കൊടുത്ത തണുത്ത ഭക്ഷണം അയാൾ ആർത്തിയോടെ കഴിച്ചു. കഴുത്തിൽ ചുറ്റിയിരുന്ന തോർത്ത്‌ അഴിച്ചു ചിറി തുടച്ചു.
” ദാ അപ്പുറത്ത് ചെറിയ പുഴയുണ്ട്, പോയി കുളിച്ചോളൂ” അവൾ അയാൾക്ക്‌ ഒരു വൃത്തിയുള്ള മുണ്ട് എറിഞ്ഞുകൊടുത്തു.
ഇവൾ എന്തുകൊണ്ടാണ് സുകുവിനെ കുറിച്ചു അന്വേഷിക്കാത്തതെന്നു അയാൾ ആലോചിച്ചുകൊണ്ടേയിരുന്നു.
സുകു പറഞ്ഞ കഥകളിലെ നെല്ലും പതിരും അയാൾ തിരഞ്ഞു.

മണ്ണിലെ കുഴികളിൽ പതിഞ്ഞിരുന്നു കുളക്കോഴി കരഞ്ഞുകൊണ്ടിരുന്നു.
വീശിയടിക്കുന്ന കാറ്റിനു ശക്തി കൂടിവരുന്നതായി അയാൾക്ക്‌ തോന്നി.
കാറ്റിൽ അലിഞ്ഞ ഈർപ്പത്തിനും അയാളുടെ ചിന്തകളെ തണുപ്പിക്കാൻ കഴിഞ്ഞില്ല.
അരണ്ടവെളിച്ചത്തിൽ കുന്നിൻ ചെരിവിനെ ദീപ്തമാക്കാൻ കഴിയാതെ സന്ധ്യ തോൽവി സമ്മതിച്ചു പിൻവാങ്ങാൻ തുടങ്ങി. കൂടണഞ്ഞ പക്ഷികൾ കണ്ണടച്ചിരുന്നു,രാത്രിക്കും പുലരിക്കും കാതോർത്തു ധ്യാനനിമഗ്നരായി.
പുൽത്തകിടിയിൽ വളഞ്ഞു പുളഞ്ഞ ചലനം, പാമ്പ് എന്ന തിരിച്ചറിവിൽ അയാൾ കാൽ പുറകോട്ടെടുത്തു.
ഇവിടെ ചെറിയ കുഞ്ഞിനൊപ്പം താമസിക്കുന്ന സുകുവിന്റെ ഭാര്യ അയാളിൽ അതിശയവും അമ്പരപ്പും നിറച്ചു.
പുഴയുടെ പൂഴിമണൽ തിട്ടയിൽ കാൽചവിട്ടിയപ്പോൾ ആണ് അയാൾക്ക്‌ സ്ഥലകാലബോധമുണ്ടായത്.
വലിയ ഉരുണ്ട പാറക്കെട്ടുകളിൽ തട്ടി ചിന്നിതെറിച്ച വെള്ളം സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിലും തിളങ്ങി.

തിരിച്ചു വന്ന അയാൾ ഉമ്മറത്ത്, കത്തിച്ചു വെച്ച ചെറിയ വിളക്കിനടുത്തു ഇരിക്കുന്ന അവളെ കണ്ടു.

“ഞാൻ ഒരു കാര്യം പറയാനാണ് വന്നത്” അയാൾ പറഞ്ഞു.
“എനിക്ക് തോന്നി…” അവൾ ഉദാസീനമായി മറുപടി പറഞ്ഞു.
ഓരോ നിമിഷവും ഇവൾ തനിക്ക് അത്ഭുതം സമ്മാനിക്കുകയാണല്ലോ, എന്നയാൾ കരുതി.
പൂത്ത കഞ്ചാവ് ചെടികൾക്കിടയിലൂടെ ലാത്തി വീശിയ പോലീസ് പടയുടെ കാക്കി തെളിഞ്ഞപ്പോൾ രക്ഷപ്പെട്ടു ഓടുന്നതിനിടയിൽ സുകു ഒരു കൊല്ലിയിൽ വീണു മരണപ്പെട്ട കഥ അയാൾ പറഞ്ഞു നിർത്തി.
അവൾ ഒന്നും ഉരിയാടാതെ ചുമരിൽ ചാരിയിരുന്നു. അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവളെ ഭൂതകാലത്തിലേക്കു പിൻനടത്തിക്കുകയാണെന്നു അയാൾക്ക്‌ തോന്നി.
വ്യസനത്തിനു പകരം വെറുപ്പാണ് അവളുടെ മുഖത്തു തെളിഞ്ഞു നിന്നത് എന്നു അയാൾ അത്ഭുതത്തോടെ കണ്ടു.

അയാളുടെ ചിന്ത വായിച്ചെടുത്ത അവൾ പറഞ്ഞു, “എനിക്ക് വല്യേ സങ്കടം ഒന്നൂല്ല…അയാളുടെ ഇടിയും തൊഴിയും കൊള്ളാതെ ഉറങ്ങാലോ? ”
“……ന്നാലും അവൻ നിന്റെ ഭർത്താവല്ലേ? മകന്റെ അച്ഛൻ?”, അയാൾക്ക്‌ അങ്ങനെ പറയണം എന്നു തോന്നി.
“കഞ്ചാവ് പൊകയിൽ മയങ്ങി കിടത്തിയ എന്റെ അച്ഛനെ മറികടന്നു, ഒരു പെണ്ണിനെ കീഴ്പ്പെടുത്തുന്നതാണോ ആണത്തം?”
പുറത്തു കാളക്കൂറ്റൻ മടമ്പുയർത്തി വെറും മണ്ണിൽ ചുരമാന്തി, കൊമ്പു കുലുക്കി അമറി. അതു സുകുവായി മാറുന്നത് അയാൾ അറിഞ്ഞു.
അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ അയാൾ ചൂളി.
ഉന്മാദാവസ്ഥയിൽ അവൾ പുലമ്പി.
“പലരുടെ വെപ്പാട്ടിയാകാതിരിക്കാൻ ഞാൻ സുകുവിന്റെ ഭാര്യയായി.
എന്റെ അച്ഛൻ അല്ലെങ്കിൽ എന്നെ തൂക്കി വിൽക്കുമായിരുന്നു.”
വെട്ടിത്തിരിഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി.

അവൾ…മകൾ, ഭാര്യ, സ്ത്രീ എല്ലാ തുറയിലും അനുഭവിച്ച അവഗണനയുടെ കയ്പ്, വാക്കുകളിലെ മധുരം ചോർത്തിക്കളഞ്ഞു. ആ കയ്പ് അവളുടെ പ്രവർത്തികളിൽ പടരുന്നത് അയാൾ കണ്ടു.
മുളംകാടുകളിൽ ഉരസ്സുന്ന കാറ്റിന്റെ ഇരമ്പം ശ്രവിച്ചു അയാൾ തുറന്ന ഉമ്മറത്ത് നക്ഷത്രങ്ങളെ നോക്കി കിടന്നു.

അതിരാവിലെ വലിയ പാൽപാത്രങ്ങൾ താങ്ങി കുന്നിറങ്ങുന്ന അവളോട്‌ അയാൾ പറഞ്ഞു, “ഞാൻ കൊണ്ടുവന്നു തരാം…”
വിശ്വാസം വരാതെ അവൾ അയാളെ നോക്കി, പരിഗണനയുടെ ആദ്യവാക്ക് അന്ന് അവൾ കേട്ടു.
ഉരുളൻ കല്ലുകൾ എഴുന്നു നിൽക്കുന്ന പാതയിൽ തലനീട്ടിയ പുല്ലു വകഞ്ഞു അവൾക്കു പുറകെ അയാൾ നടന്നു.
“എനിക്കിതൊക്കെ ശീലമായി, പതിനാല് വയസ്സില് തുടങ്ങീതാ…ഈ കുന്നിറക്കം.”
ഉം… അയാൾ മൂളി.
“അമ്മ? അയാൾ ചോദിച്ചു
“അമ്മക്ക് പെൺകുട്ട്യോളെ ഇഷ്ടല്യായിരുന്നു, പഠിക്കാൻ വിട്ടില്ല. ചെറുപ്പത്തിൽ തന്നെ അടിവാരത്തെ വീട്ടിൽ പണിക്കു നിർത്തി.”

അവൾ അല്പനേരം ചിന്തകളിൽ മുഴുകി.
“മാസാവസാനം എന്റെ ചെറ്യേ ശമ്പളം വാങ്ങിക്കാൻ മാത്രെ അവടെ വരൂ, സുഖാണോ….ന്നൊരു വാക്കുപ്പോലും എന്നോട് ചോദിക്കില്ല.”
ആദ്യമായി അവളുടെ കണ്ണുകളിൽ നീർ പൊടിയുന്നത് അയാൾ കണ്ടു.

“ഒരു അഞ്ചു വയസ്സുകാരനെ തെരുവിൽ വിട്ടിട്ടുപോയ എന്റെ അമ്മയേക്കാൾ ഭേദമല്ലേ?”, അയാൾ ചോദിച്ചു.

അവൾ ഉത്തരം പറയാതെ അയാളെ ദീനമായി നോക്കി.
ദിവസങ്ങൾ അവർക്കിടയിലൂടെ മെല്ലെ ഇരുട്ടിവെളുത്തു. പശുക്കളെ മേയാൻ ആട്ടിത്തെളിച്ചു കൊണ്ടുപോകാൻ അയാൾ അവളോടൊപ്പം ചേർന്നു.അവളുടെ മകൻ അയാളുടെ ബലിഷ്ടമായ ചുമലിൽ ഇരുന്നു മരത്തിൽ ഓടികയറുന്ന അണ്ണാനോടും പാറുന്ന പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു കൈക്കൊട്ടി ചിരിച്ചു.

“ഞാൻ ആ പുഴ വരെ പോയിട്ടുവരാം” അയാൾ പറഞ്ഞു.
മുളങ്കാലുകൾ താങ്ങി നിർത്തിയ ചായ്‌പിന്റെ ഇറയിൽ നിന്നും അയാൾ പഴയ ചൂണ്ടക്കോൽ വലിച്ചെടുത്തു.
ഒരു വലിയ മത്സ്യവുമായിട്ടാണ് അയാൾ തിരിച്ചു വന്നത്. മത്സ്യം അയാളുടെ തോർത്തിൽ കിടന്നു പിടച്ചുകൊണ്ടിരുന്നു. അതിൽ നിന്നും ഇറ്റിറ്റു വീണ വെള്ളം നിലം നനച്ചു.

“വിരോധമില്ലെങ്കിൽ കറി വെക്ക്യാമോ?” “ഇങ്ങു തരൂ….”, അവൾ ചിരിയോടെ  അയാളുടെ കയ്യിൽ നിന്നും മത്സ്യം വാങ്ങി.
എരിയുന്ന തീജ്വാലകൾക്കിടയിലൂടെ മെല്ലെ ഇളകുന്ന അവളുടെ മുഖവും ചിരിയും അയാൾ നോക്കികണ്ടു.
അവളുടെ നെറ്റിയിലെ മുറിപ്പാടു ചൂണ്ടി അയാൾ ചോദിച്ചു, ” എന്തു പറ്റിയതാ? ”
അവൾ ഇരുണ്ട നെറ്റിതടത്തിൽ  വിരലുകൾ തൊട്ടു പറഞ്ഞു,
“നിങ്ങളുടെ കൂട്ടുകാരൻ…”, അവൾ മുഴുമിപ്പിച്ചില്ല.
അയാൾക്ക്‌ സുകുവിനോടുള്ള അനിഷ്ടം തീജ്വാലയായി മനസ്സിൽ ഉയർന്നു പൊങ്ങി.

അവൾക്കു തന്നോടൊരു അടുപ്പം തോന്നുന്നുണ്ടോ എന്നു അയാൾ സംശയിച്ചു. താനും എന്തോ ഒരു കാന്തിക വലയത്തിൽ നിന്നും പറിച്ചെടുക്കാനാകാതെ അവളോട്‌ അടുക്കുന്നില്ലേ?
തീർത്തും അവഗണിക്കപ്പെട്ട രണ്ടുപേർക്കും ആ സാമീപ്യം നഷ്ടപ്പെടുത്താൻ മനസ്സുവന്നില്ല.
ഇരുവരും നടന്നു തീർത്ത വഴികളിലെ അവഗണനയുടെ മുള്ളുകൾക്ക് ഒരേ മൂർച്ചയാണല്ലോ.അതിന്റെ പോറലും മുറിവും സമ്മാനിച്ചത് ഒരേ വേദനയും.

ഒരു നിമിഷം അയാൾക്ക് ഇവിടം വിട്ടു പോകണം എന്നു തോന്നും.
പക്ഷെ ഉടൻ തന്നെ, അവൾ പറയട്ടെ എന്നു കരുതി അയാൾ തീരുമാനം മാറ്റിവെയ്ക്കും.

പുറത്തു മൺവെട്ടി ഊക്കിൽ വീഴുന്ന സ്വരം കേട്ടാണ് അന്ന് അവൾ ഉറക്കം വിട്ടു കണ്ണു തുറന്നത്.
കിളച്ചുമറിച്ച മണ്ണിൽ മണ്ണിരകൾ വളഞ്ഞു പുളഞ്ഞു നീങ്ങി. അയാളുടെ പുറത്തു വിയർപ്പുച്ചാലുകൾ ഒഴുകി തിളങ്ങി. മണ്ണൊരുങ്ങി, വിത്തു പാകി, നനവിൽ ചുരുണ്ടു ഉയർന്ന തണ്ടിൽ, ഉണർന്ന തളിരിലകൾ കുടവിരിച്ചു പടർന്നു കയറി കുന്നിൻ ചെരിവിലെ കാറ്റിൽ തലയാട്ടി. അവിടെയാകമാനം പുതുജീവൻ തുടിച്ചു.

വീശിയടിക്കുന്ന കാറ്റിൽ അയാൾ പുഴക്കരയിലേക്ക് ഇറങ്ങി നടന്നു. കാറ്റ് പേറിയ ഈർപ്പം മഴക്ക് കോപ്പുക്കൂട്ടി. കറുത്ത മേഘങ്ങൾ ആ സന്ധ്യ കൂടുതൽ ഇരുണ്ടതാക്കി.അവൾ അയോളോടൊപ്പം ചേർന്നു നടന്നു.

വർഷം നിറച്ച പുഴ ഓളം തല്ലിയാർത്തു ഒഴുകിയെത്തി. പുഴയിൽ വെള്ളം മിനുസ്സമുള്ള പാറക്കൂട്ടത്തിന് തൊട്ടു മുകളിൽ വരെ എത്തിയിരുന്നു.
പുഴയിൽ മുങ്ങി നനഞ്ഞവൾ, അവഗണനയുടെ ആഴക്കയത്തിൽ നിന്നും, അയാളുടെ കരങ്ങളുടെ ഉറപ്പിൽ  ഉയർന്നു. അവളുടെ കറുത്തു നീണ്ട മുടി ഓളപ്പരപ്പിൽ ഒഴുകിപ്പരന്നു.

ഈർപ്പുള്ള കാറ്റ് ചെറിയ മൂളലോടെ അവരെ പൊതിഞ്ഞു.

Post Views: 49
1
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.