ഡോ. മിനി നരേന്ദ്രൻ
തിരുവനന്തപുരം സ്വദേശി. അദ്ധ്യാപിക സൈക്കോളജിക്കൽ കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ.
ആംഗലേയ ഭാഷയിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ഓൺലൈൻ മാധ്യമ രംഗത്തും സജീവമായി തുടരുന്നു. ഉൾകാഴ്ചകൾ പോസിറ്റീവ് വൈബ്സ് എന്ന പേരിൽ "spotify " ചാനലിലൂടെ പോഡ്കാസ്റ്റ്കളും ചെയ്തു വരുന്നു.
ഇംഗ്ലീഷ് ഭാഷയിൽ Memories, Petals, Dew Drops, Rhythm of silence പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിൽ
എന്റെ കുറിപ്പുകൾ,
കുട്ടികളും മാനസീകാ രോഗ്യവും , സത് ചിന്തകൾ, കൂടാതെ ലഹരിയ്ക്ക് എതിരായുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വർജ്ജിക്കു രാസലഹരി സ്വീകരിക്കു ജീവലഹരി എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ പോയട്രി ക്ലബ്ബിന്റെ അവാർഡ് , പ്ലാനറ്റ് മാഗസിന്റെ ഔട്ട് സ്റ്റാൻഡിങ് വുമൺ അവാർഡ്, വർത്തി വെൽനെസ്സ് ഫൌണ്ടേഷന്റെ സമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രതിഷ്ഠ പുരസ് കാർ, കൂടാതെ സമശ്രീ ഡോക്ടർ സുകുമാർ അഴിക്കോട് അവാർഡ്, മലയാളി കൾച്ചറൽ ഫോറം അവാർഡ് , മലയാറ്റൂർ കർമ്മ ശ്രേഷ്ഠ അവാർഡ് സർഗ്ഗശ്രീ അവാർഡ്, നവഭാവന ഡോക്ടർ അയ്യപ്പപണിക്കർ അവാർഡ് , ഒടുവിലായി കേരള ഗ്രാമസ്വരാജ് ഫൌണ്ടേഷൻ
സുഗത കുമാരി സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.