Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനബെല്ലയുടെ കാമുകൻ
കഥ പ്രണയം

അനബെല്ലയുടെ കാമുകൻ

By Sany Mary JohnAugust 21, 2023Updated:August 22, 20237 Comments6 Mins Read152 Views
Bookmark Now
Please login to bookmark Close

No account yet? Register

പകലിനോട് യാത്ര പറയാൻ വെമ്പുന്ന അസ്തമയ സൂര്യനെ നോക്കി, ഒരു വൈകുന്നേരം ഉദ്യാനത്തിലെ കസേരകളിലൊന്നിൽ അയാളിരിക്കുകയായിരുന്നു. ആ ഓൾഡ് ഏജ് ഹോമിൽ അയാൾ വന്നത് ഒരു വർഷം മുൻമ്പാണ്. സാധാരണയായിയെല്ലാ വൃദ്ധൻമാർക്കും സംഭവിക്കുന്നത് തന്നെയാണയാളുടെ ജീവിതത്തിലും സംഭവിച്ചത്. അമ്പത് വയസിൽ വിഭാര്യനായി. പഠനം കഴിഞ്ഞപ്പോൾ മക്കൾ രണ്ടും വിദേശത്തു ജോലി തേടി പോയി. വിവാഹം കഴിഞ്ഞു, കുടുംബമായപ്പോൾ മക്കൾ തന്നെയാണ് അറുപത്തിയെട്ടിലെത്തിയ അയാളെയീ ഓൾഡ് ഏജ് ഹോമിലെത്തിച്ചത്. 

 

“സ്നേഹഭവൻ” എന്ന ഓൾഡ് ഏജ് ഹോം സമ്പന്നർക്ക് വേണ്ടിയുള്ളതാണ്. ഉലഹന്നാൻ എന്നയാളാണതിന്റെ ഉടമ. നല്ലൊരു തുക കൊടുത്താണ് ഒരു മുറി അയാളും സ്വന്തമാക്കിയത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വെല്ലുന്ന സൗകര്യങ്ങളാണ് മുറികളിലൊരുക്കിയിരിക്കുന്നതു. എപ്പോൾ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും അന്തേവാസികൾക്ക് യാത്ര ചെയ്യാൻ സൗകര്യത്തിനു വാഹനവും ഡ്രൈവറും ഉണ്ടാവും. പുറത്തു പോകേണ്ടവർ മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം. അവിടെ വന്നതിനു ശേഷം ആ സൗകര്യം ഒരിക്കലും ഉപയോഗപ്പെടുത്താത്ത ഏക വ്യക്തി അയാളായിരുന്നു. 

 

രാവിലെയും വൈകിട്ടും ഒരു നേഴ്സ് വന്നു അന്തേവാസികളെ പരിശോധിക്കും. കൈകൾ ഉയർത്തി തെർമോമീറ്റർ കക്ഷത്തിൽ വെക്കുമ്പോൾ ആദ്യമൊക്കെ അയാൾക്ക് അമർഷമായിരുന്നു. 

അവിടെയുള്ള എല്ലാവരും സ്നേഹഭവനിലെ അന്തരീക്ഷത്തോടെ പെട്ടെന്നിണങ്ങി. അയാൾ മാത്രം നനഞ്ഞ പക്ഷിയെ പോലെ തന്നിലേക്ക് തന്നെ ഒതുങ്ങി ഒറ്റക്കിരുന്നു… ആരോടും മിണ്ടാതെ, ചിരിക്കാതെ, സങ്കടങ്ങൾ പങ്കിടാതെ സ്വന്തമായൊരു ലോകത്ത് ജീവിച്ചു. ആഴ്ചയിലൊരിക്കൽ മക്കൾ വിളിക്കുമ്പോൾ സുഖമാണെന്നുത്തരം പറഞ്ഞു. ജീവിതം മാറ്റങ്ങളില്ലാതെ തുടർന്ന് പോവുമ്പോഴാണ് ആ വൈകുന്നേരമത് സംഭവിച്ചത്. 

 

ഒരു ചുവന്ന കാർ വന്നു നിൽക്കുന്നതും ഉലഹന്നാനോടൊപ്പം ആരോ അകത്തേക്ക് കടന്നു പോവുന്നതുമയാൾ കസേരയിലുരുന്നു കണ്ടു. ഉദ്യാനത്തിലനേകം ബെഞ്ചുകളുണ്ടെങ്കിലും ആരെങ്കിലുമെടുത്തു വന്നിരുന്നാലോയെന്ന ഭയത്തിൽ അയാൾ കസേരയിലാണ് സ്ഥിരമായിരിക്കുന്നതു. അല്പസമയത്തിനുള്ളിൽ തന്നെ അകത്തു നിന്നും കൂട്ടമണി ശബ്ദം കേട്ടു. അന്തേവാസികളെ ഒന്നിച്ചു കൂട്ടാനുള്ളതാണാ കൂട്ടമണി. പുതുതായി ആരെങ്കിലുമെത്തുമ്പോഴോ, അന്തേവാസികളോടെന്തെങ്കിലും പറയാനുള്ളപ്പോഴോ ഈ മണി പ്രവർത്തിക്കും. 

 

വോക്കിങ് സ്റ്റിക്ക് പിടിച്ചു മുന്നോട്ടു നടക്കവേ ഒരു പുതിയ അതിഥി തന്നെയാവും ഇപ്പോഴീ കൂട്ടമണിക്കു പിന്നിലെന്ന് അയാളുടെ മനസ് പറഞ്ഞു. അതാരായിരുന്നാലും ഒന്നുമില്ലെന്ന ഭാവത്തിൽ ഹാളിലെ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഏറ്റം പിന്നിലായി തലകുനിച്ചയാൾ ഇരിപ്പുറപ്പിച്ചു. 

 

സ്നേഹഭവനിലെ അന്തേവാസികളെല്ലാവരും ഹാളിൽ വന്നു ചേർന്നപ്പോൾ ഉലഹന്നാൻ വേദിയിലെത്തി. അയാളോടൊപ്പം ഒരു സ്ത്രീയും. വെള്ളയിൽ ചുവന്ന പൂക്കൾ തുന്നിയ കൈ നീളമുള്ള ഷർട്ടും വെള്ള പാന്റുമായിരുന്നു അവരുടെ വേഷം. പുരുഷന്മാരെ പോലെ മുടി പറ്റെ വെട്ടിയിട്ടിരുന്നു. ആ മുഖത്തിന് ഓർമയിൽ നിൽക്കത്തക്ക വിധം ഒരാകർഷണീയതയും അയാൾ കണ്ടില്ല. എങ്കിലും മൈക്കിലൂടെ ഉലഹന്നാൻ അവരെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പേര് അയാൾക്ക് വളരെ ഇഷ്ടപ്പെട്ടു -അനബെല്ല. 

 

അതിമധുരമായ ശബ്ദത്തിൽ ചുരുക്കം വാക്കുകളിൽ അനബെല്ലയും സ്വയം പരിചയപ്പെടുത്തി. അവരുടെ മുഖത്തിനൊട്ടും യോജിക്കാത്ത ശബ്ദം. 

അനബെല്ല എന്ന പേരിനെ വെട്ടിച്ചുരുക്കി എല്ലാവരും ബെല്ലയെന്നാണ് വിളിച്ചിരുന്നതെന്നവർ പറഞ്ഞു. അതിനു മറുപടിയായി ഉലഹന്നാന്റെ വാക്കുകൾ കേട്ട് അയാളൊഴികെയെല്ലാവരും ചിരിച്ചു – “പല്ലു കൊഴിഞ്ഞ പലർക്കും ബെല്ലയെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടാകും. അത് കൊണ്ട് അനബെല്ല ഇനി മുതൽ നമുക്ക് അന്നയാണ്. “

 

പുതുതായി വന്ന അംഗത്തിനെല്ലാവരും ആശംസകളറിയിക്കാൻ തിരക്ക് കൂട്ടുമ്പോൾ ആരുമറിയാതെ അയാൾ മുറിയിലേക്ക് പോയി. 

ഒരാഴ്ച കൊണ്ട് തന്നെ അന്ന എല്ലാവരോടും പരിചയത്തിലായി. കേൾക്കാനൊട്ടും താല്പര്യമില്ലാതിരുന്നിട്ടും തൊട്ടടുത്ത മുറിയിലെ വിപിനചന്ദ്രനാണ് അന്നയുടെ കഥ അയാളോട് പറഞ്ഞത്. 

കോടീശ്വരിയായ അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായിരുന്നു അനബെല്ല. വിവാഹ ജീവിതത്തിൽ താല്പര്യമില്ലാതിരുന്ന അവർ അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒരു പെൺകുട്ടിയെ ദത്തെടുത്തു. അവൾ വിവാഹിതയായപ്പോൾ സ്വന്തം ഇഷ്ടപ്രകാരം അന്ന സ്നേഹഭവനിലെത്തി. മറ്റുള്ള അന്തേവാസികളേക്കാൾ വ്യത്യസ്തമായ ജീവിതാനുഭവം കേട്ടപ്പോൾ അയാൾക്കന്നയോട് ബഹുമാനം തോന്നി. എങ്കിലും അത് പുറത്തു കാണിക്കാതെ അയാൾ വിപിനചന്ദ്രനോട് പറഞ്ഞു. -“ഇതൊക്കെ അറിഞ്ഞിട്ടെന്താ കാര്യം?”

 

ജീവിതം പോലെ തന്നെ അന്ന തീർത്തും വ്യത്യസ്തയായിരുന്നു. അവർ അറുപതിൽ എത്തിയോ എന്നയാൾക്ക് ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും അവിടെ എത്തിയപ്പോൾ എല്ലാവരെയും പോലെ അന്നയും വോക്കിങ് സ്റ്റിക്ക് കൈയിൽ പിടിച്ചു നടക്കാൻ തുടങ്ങി. സ്നേഹഭവനിലെ നിയമങ്ങളിലൊന്നായിരുന്നത്. എല്ലാ മുറികളിലും കടന്ന്, ചിരിച്ചു സംസാരിച്ചവർ നടന്നു പോവുന്നതയാൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരിക്കലും അവർ തന്നെ കാണരുതെന്നും അരികിലേക്ക് വരരുതെന്നും അയാൾ പ്രാർത്ഥിച്ചു. 

 

വൈകുന്നേരം അസ്തമയം കാണാൻ ബെഞ്ചിലിരിക്കുമ്പോൾ പലവട്ടം അയാൾ വരാന്തയിലൂടെ കണ്ണോടിക്കും, തന്റെ നേരെ അന്ന നടന്നടുക്കുന്നുണ്ടെങ്കിൽ അകന്നു മാറാൻ. 

അന്നയുടെ വസ്ത്ര ധാരണത്തിനും പ്രത്യേകത ഉണ്ടായിരുന്നു. അവിടെയുള്ള സ്ത്രീകൾ ചുരിദാറോ സാരിയോ ധരിക്കുമ്പോൾ മുട്ടിറങ്ങി കിടക്കുന്ന ഫ്രോക്കാണവർ ധരിച്ചിരുന്നത്. ചുവപ്പിൽ മഞ്ഞപ്പൂക്കൾ, പച്ചയിൽ നീല പൂക്കൾ, ഇളം റോസിൽ വെള്ള പൂക്കൾ -ഒരു പൂക്കാലം കൂടെ കൊണ്ട് നടക്കുന്നത് പോലെയായിരുന്നവരുടെ വേഷം. 

 

ഡൈനിങ്ങ് ഹാളിൽ ചിലപ്പോഴെങ്കിലും അയാൾക്കന്നയെ നേരിടേണ്ടി വന്നു. ചിരിക്കുന്ന അവരുടെ മുഖത്ത് നിന്നും പെട്ടെന്ന് തന്നെ അയാൾ കണ്ണുകൾ പിൻവലിച്ചു. എന്തുകൊണ്ടോ അയാളോട് സംസാരിക്കാൻ അന്നയും മുതിർന്നില്ല. ഈ പ്രായത്തിൽ എങ്ങിനെയിത്ര സന്തോഷവതിയായി അവർ കഴിയുന്നു? ഒരുപക്ഷെ വിവാഹം കഴിക്കാത്തതിനാലും കുട്ടികളില്ലാത്തതിനാലുമാവാം. 

ഒരാഴ്ചകൂടെ കടന്നു പോയപ്പോൾ അയാളുടെ കണ്ണുവെട്ടിച്ചു അന്ന അയാൾക്കരികിലെത്തി. പതിവുപോലെ അസ്തമന സൂര്യനെ നോക്കി തന്റെ അസ്തമനം ഇത്ര സുന്ദരമാവുമോയെന്നയാൾ ചിന്തിച്ചിരിക്കെയാണ് “ഹലോ” പറഞ്ഞവർ കസേരയുമായി അരികിലെക്കു വന്നത്. 

അന്നയുടെ മുഖത്തേക്ക് നോക്കിയതിനു ശേഷം വീണ്ടുമയാൾ താണുപോകുന്ന സൂര്യനിലേക്കു തന്നെ നോട്ടമയച്ചു. 

 

“വന്നതിഷ്ടമായില്ലെന്നറിയാം. എങ്കിലും പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോവൂ.. ” അവർ ചിരിച്ചു. 

പറയാനുള്ളതാവില്ല. ചോദിക്കാനുള്ളതാവും. അന്തേവാസികളുടെ പതിവുള്ള ചോദ്യങ്ങളും ഒടുവിലുള്ള സഹതാപവും അയാൾക്ക് മടുത്തു കഴിഞ്ഞിരുന്നു. 

 

“ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടിയ സ്ത്രീയാണ് ഞാൻ. ഇഷ്ടമുള്ളിടത്തോളം പഠിച്ചു. കനത്ത ശമ്പളത്തോടെ ജോലി നേടി. ആഗ്രഹിച്ച രാജ്യങ്ങൾ സന്ദർശിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങള് ധരിച്ചു. ഭക്ഷണം കഴിച്ചു. ഒന്നൊഴികെ. അതിനെനിക്ക് മിസ്റ്റർ. മോഹന്റെ സഹായം വേണം. ”

 

അയാൾ ചെറുതായി ഞെട്ടി. മറന്നു കിടന്നിരുന്ന തന്റെ പേരവർ ഓർമിപ്പിച്ചത് കൊണ്ടല്ല, മറിച്ചു തന്റെ സഹായം തേടിയതിൽ.. 

 

“മുഖവുരയില്ലാതെ തന്നെ പറയാം. ജീവിതത്തിലൊരിക്കലും പ്രണയിക്കാത്തയെനിക്ക് മരിക്കും മുന്നേ പ്രണയിക്കണം. …നിങ്ങളെ.. ”

 

വിചിത്രമായ അവരുടെ ആഗ്രഹം കേട്ട് അയാൾ പകച്ചു. 

മറുപടിക്കു കാത്തുനിൽക്കാതെ അവർ തുടർന്നു. 

“രാവിലെയെന്നും ഉദ്യാനത്തിൽ നിന്നും പൂക്കൾ പറിച്ചു നിങ്ങൾ മുറിയിലേക്ക് പോവുന്നത് ഞാൻ കാണാറുണ്ട്. അതെന്തിനാണെന്നു ഞാൻ ചോദിക്കുന്നില്ല. രണ്ടാം നില കടന്നു മൂന്നാം നിലയിലേക്ക് നടക്കുമ്പോൾ ഒരു പൂ അധികം കരുതുക. അതെന്റെ അടച്ചിട്ട മുറിയുടെ മുന്നിൽ വെക്കു. രാവിലെ ഉണർന്നു വാതിൽ തുറക്കുമ്പോൾ ആരോയെന്നെ ഓർമിച്ചു എന്ന സുന്ദരമായ ചിന്തയിലൂടെയെന്റെ ദിവസം തുടങ്ങട്ടെ. അതുകൊണ്ടൊന്നും നിങ്ങള്ക്ക് നഷ്ടമാവുന്നില്ല. ”

 

അന്ന അയാളുടെ കണ്ണുകളിലേക്കു നോക്കി. അവരുടെ കണ്ണുകളിലെ തീഷ്ണത നേരിടാനാവാതെ അയാൾ തലകുനിച്ചു. 

 

”ഏഴുമണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോവുന്ന നിങ്ങളും എട്ടു മണിക്ക് കഴിക്കുന്ന ഞാനും. ഇനിമുതൽ നമുക്കൊരുമിച്ചു, ഏഴരക്ക് കഴിക്കാം. ഒരു മേശക്കു ഇരുവശത്തുമിരുന്നു, ഭക്ഷണം പങ്കുവെക്കാം. ആരും കാണാതെ മേശക്കടിയിലൂടെ കാൽ വിരലുകളിൽ സ്പർശിക്കാം.”

ഷോക്കേറ്റത് പോലെ അയാൾ നീട്ടി വെച്ചിരുന്ന തന്റെ കാലുകൾ കസേരക്കടിയിലേക്കു നീക്കി വെച്ചു. അത് കണ്ടു അന്ന ചിരിച്ചു. 

 

”ഉച്ചയുറക്കത്തിന്റെ സമയം വെട്ടികുറക്കാം. ആ സമയം ഒരുമിച്ചിരുന്നു പ്രണയഗാനങ്ങൾ കേൾക്കാം. ഉമ്പായിയുടെ ഗസലുകൾ നിങ്ങൾ കേട്ടിട്ടുണ്ടോ?”

 

അന്ന മധുരമായ ശബ്ദത്തിൽ അയാൾക്ക്‌മാത്രം കേൾക്കാനായി പതിയെ മൂളി…

 

” ഒരിക്കൽ നീ… പറഞ്ഞു പ്രണയം ദിവ്യമെന്ന്

മധുരമെന്ന് അനഘമെന്ന്

അതിന്റെ സൗരഭം ലഹരിയെന്ന്

നമ്മളിൽ നന്മയുണർത്തുമെന്ന്.. ”

 

അവർ പാട്ടുനിർത്തിയപ്പോൾ അയാൾക്ക് വിഷമം തോന്നി. അത്രയിമ്പമാർന്ന ഗാനം വർഷങ്ങളായി കേട്ടിട്ടില്ലായിരുന്നു. 

 

” വൈകുന്നേരങ്ങളിൽ നമുക്ക് കൈകോർത്തു ആ പുഴക്കരയിലേക്കു നടക്കാം. അസ്തമനം അവിടെ നിന്നാവും കൂടുതൽ അടുത്ത് കാണാൻ സാധിക്കുന്നത്. നിങ്ങളുടെ തോളിൽ ഞാൻ തല ചായ്ക്കാം. നമുക്ക് കണ്ണുകളടക്കാം. ” അവരയാളുടെ കൈകൾ സ്വന്തമാക്കി. 

 

“രാത്രി കിടക്കാൻ പോവുമ്പോൾ നിങ്ങൾ എനിക്കൊരു ഗുഡ് നൈറ്റ് തരു. ഈ കൈകൾ കൊണ്ടെന്റെ നെറുകയിൽ മൃദുവായി തലോടു…” 

അവരുടെ ആ ആവശ്യം കേട്ടപ്പോൾ അയാൾക്ക് പൊട്ടിക്കരയാൻ തോന്നി. പലപ്പോഴും അയാൾ കൊതിച്ചിട്ടുള്ളതായിരുന്നത്. പല രാത്രികളിലും കിടക്കുമ്പോൾ താനിനി ഉണർന്നില്ലെങ്കിലോയെന്ന ഭയം കുറേനാളുകളായി അയാളുടെ കൂടെ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ആരെങ്കിലും തന്നെയൊന്നു ആശ്വസിപ്പിച്ചിരുന്നെങ്കില്ലെന്നു അയാളോർത്തിരുന്നു. 

 

“രാത്രിയുറക്കത്തിൽ തീർച്ചയായും നമ്മൾ സ്വപ്‌നങ്ങൾ കാണും.. എന്റെ സ്വപ്നത്തിൽ നിങ്ങളും നിങ്ങളുടെ സ്വപ്നത്തിൽ ഞാനും നിറയും. നമുക്ക് മേഘങ്ങൾക്കിടയിലേക്കു യാത്ര ചെയ്യാം. നേരം വെളുക്കുമ്പോൾ, കണ്ട സ്വപ്‌നങ്ങൾ പങ്കു വെക്കാം. ”

 

പക്ഷെ എന്തിനാണ് ഇങ്ങിനെയൊരാഗ്രഹവുമായി ഇവർ തന്റെയരികിലേക്കെത്തിയത്? അയാൾ ചിന്താകുലനായി. സ്നേഹഭവനിൽ മറ്റെത്രയോ വൃദ്ധന്മാരുണ്ട്. പലരും അയാളേക്കാൾ സംസാരപ്രിയരും ചുറുചുറുക്കുള്ളവരും… അന്നയോടത് ചോദിക്കാൻ അയാൾക്ക് മടിയായി. 

 

“നിങ്ങളെന്താണ് ചിന്തിക്കുന്നതെന്നു എനിക്കറിയാം. നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്. അതാണ് ഞാൻ നിങ്ങളെ തിരഞ്ഞെടുത്തത്. സമ്മതമെങ്കിൽ വൈകാതെ അറിയിക്കുക. ബന്ധങ്ങളുടെ കുരുക്കുകളില്ലാതാവുമ്പോഴാണ് പ്രണയം സുന്ദരമാവുന്നത്. അസ്തമനം കൂടുതൽ ശോഭയാകുന്നത്. ”

 

ചിരിയോടെയവർ നടന്നകന്നപ്പോൾ ഒരു പൂക്കാലം അകന്നു പോവുന്നത് പോലെ അയാൾക്ക് തോന്നി. 

 

എന്തൊരു വിഡ്ഢിയായ സ്ത്രീ. ഈ പ്രായത്തിലുമിങ്ങിനെയൊരു ആവശ്യവുമായി മുന്നിലേക്ക് വരാൻ മാത്രം ഇത്ര വിവരക്കേടോ? അയാൾക്കന്നയോട് അവജ്ഞ തോന്നി. 

 

രാത്രി മുറിയിലെത്തി കിടക്കാൻ നേരമാണ് പിന്നീടയാൾ അന്നയെകുറിച്ചോർത്തത്. അവർ പറഞ്ഞതെല്ലാം വീണ്ടും ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു. 

 

അതിരാവിലെ ഉണർന്നു പ്രഭാത കൃത്യങ്ങൾക്കു ശേഷം അയാൾ പൂന്തോട്ടത്തിലേക്കിറങ്ങും. അരമണിക്കൂർ നടത്തം കഴിഞ്ഞു മടങ്ങി വരുമ്പോൾ അയാളുടെ കൈയിൽ രണ്ടു മൂന്നു പൂക്കളുണ്ടാവും. അവ മുറിയിൽ കൊണ്ടുവന്നു മേശപ്പുറത്തു വെക്കും. പിറ്റേന്ന് വാടിയ പൂക്കൾ ചവറ്റു കുട്ടയിലെറിഞ്ഞു പുതിയ പൂക്കൾ വീണ്ടും കൊണ്ട് വരും. എന്തിനാണ് അത് ചെയ്യുന്നതെന്ന് അയാൾക്കറിയില്ല. അതാരെങ്കിലും ഇന്നുവരെ ശ്രദ്ധിച്ചിരു ന്നുവെന്നും അയാൾക്കറിയില്ലായിരുന്നു. 

 

വായിക്കാനെടുത്ത പുസ്തകം അടച്ചു വെച്ചു. മനസ് അന്നയുടെ വാക്കുകളിൽ ഊഞ്ഞാലാടി കൊണ്ടിരുന്നു. 

അവർ കാണിച്ചു കൊടുത്ത അസ്തമനത്തിലേക്കു വീണ്ടും വീണ്ടു അയാൾ നടന്നടുത്തു. ഇതിലും സുന്ദരമായ അസ്തമനം തനിക്കിനി കിട്ടുമോ?

 

ഒടുവിലയാളെഴുനേറ്റു ഫോണിനരികിലേക്കു നടന്നു. ആദ്യമായ് അന്തേവാസികളുടെ പേരും റൂം നമ്പറുമെഴുതിയ കാർഡ് കൈയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലൊന്നും ആ കാർഡ് ആവശ്യമായി തോന്നിയിരുന്നില്ല. 

 

ഓരോരുത്തരുടെയും റൂം നമ്പർ തന്നെയാവും ആ മുറിയിലെ ഫോൺ നമ്പറും. 

അയാൾ അനബെല്ലയുടെ റൂം നമ്പർ കണ്ടു പിടിച്ചു -143. 

ബെല്ലടിച്ചതും അന്ന ഫോണെടുത്തു. 

“എനിക്ക് സമ്മതമാണ്. ”

“എങ്കിൽ ബാല്കണിയിലേക്കു വരൂ.. ” അന്നയുടെ ശബ്ദത്തിനിരട്ടി മധുരം. 

 

അയാൾ പുറത്തേക്കു നടന്നു. 

മൂന്നാമത്തെ നിലയിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ താഴത്തെ നിലയിൽ നിൽക്കുന്ന അന്നയെ അയാൾക്ക് കാണാമായിരുന്നു. 

 

അവർ അയാൾക്ക് നേരെ കൈ വീശി. 

”ഞാൻ നിങ്ങളെ കാമുകനെന്ന് വിളിക്കും. ഇതുവരെയും ഒരു കാമുകിയും അവളുടെ കാമുകനെ വിളിക്കാത്ത പേര്…. “

അയാൾ സമ്മതത്തോടെ തലയാട്ടി. അയാൾക്കുറക്കെ വിളിച്ചു പറയണമെന്നു തോന്നി.

” ഞാൻ നിന്നെ അനുവെന്ന് വിളിക്കും. ഇതുവരെ ആരും നിന്നെ വിളിക്കാത്ത പേര് .”

മേഘങ്ങൾക്കിടയിലൊളിച്ചിരുന്ന പൂർണ്ണചന്ദ്രൻ പുറത്തേക്കെത്തി നോക്കി നിലാവ് പരത്തിയപ്പോൾ പരസ്പരം ഗുഡ് നൈറ്റ് പറയാനായി കാമുകൻ താഴേക്കും അനു മുകളിലേക്കും സ്വന്തം മുറികളിലേക്ക് നടന്നു…

 റൂമിൽ തിരിച്ചെത്തിയപ്പോൾ അയാൾ ചിന്താകുലനായി.

പക്ഷെ എന്തിനാണ് ഇങ്ങിനെയൊരാഗ്രഹവുമായി ഇവർ തന്റെയരികിലേക്കെത്തിയത്? സ്നേഹഭവനിൽ മറ്റെത്രയോ വൃദ്ധന്മാരുണ്ട്. പലരും അയാളേക്കാൾ സംസാരപ്രിയരും ചുറുചുറുക്കുള്ളവരും…

അവൾ ഉറങ്ങി കാണുമോ? അനുവിനെ വിളിച്ചു ചോദിച്ചാലോ?

അയാൾ ഫോണിനരികിലേക്കു നടന്നു.

Post Views: 31
4
Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

7 Comments

  1. Suma Jayamohan on February 22, 2024 8:58 PM

    നന്നായിരിക്കുന്നു❤️👌
    സ്നേഹിക്കാൻ ആരുമില്ലെങ്കിൽ ജീവിതം അർത്ഥ ശൂന്യമാകും

    Reply
  2. Sunandha Mahesh on September 3, 2023 1:08 PM

    കിടുക്കി ❤️❤️❤️❤️

    Reply
  3. sany Mary John on August 23, 2023 7:53 PM

    ഒത്തിരി സന്തോഷം ❤️

    Reply
  4. Silvy Michael on August 23, 2023 7:48 PM

    രണ്ടാം ഭാഗമുണ്ടോ? ഈ എഴുത്തുകാരിയെ ഒത്തിരി miss ചെയ്തിരുന്നു 🥰

    Reply
    • sany Mary John on August 23, 2023 7:53 PM

      സ്നേഹം ❤️

      Reply
      • Shreeja R on September 2, 2023 10:54 PM

        👌👌ബാക്കി കൂടി എഴുതുമോ

        Reply
  5. Rebecca Izhak on August 23, 2023 7:32 PM

    ഒരിക്കൽ വായിച്ചതാണ് .. വീണ്ടും വായിച്ചപ്പോൾ അതി മനോഹരമെന്ന് തോന്നി ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.