ആദ്യ പ്രണയം
എന്റെ പ്രണയ വല്ലരിയിൽ ആദ്യമായ് പൂത്ത മലരേ
നിൻ സുഗന്ധത്തിൽ ചാലിച്ച ഓർമ്മകൾക്കിന്നും ഏഴ് വർണ്ണങ്ങൾ
നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കിന്നും ആയിരം ചിറകുകൾ
നിൻ മൃദു മന്ദഹാസത്തിന് ഇന്നും ആയിരം സൂര്യ ശോണിമ
നിന്റെ ഓർമ്മകൾക്കിന്നും ആയിരം പതിനാലാം രാവിന്റെ കുളിർമ്മയാണ്
നീയെന്നും എന്റെ ഹൃദയത്തിൽ പൂത്തു നിൽക്കുന്ന വസന്തമാണ്
ആ വസന്ത കാലത്തിനു ഇന്നും ആയിരം പനിനീർ പൂക്കളുടെ സുഗന്ധമാണ് .
റംസീന നാസർ