അകതാരിലുണരുന്ന ആത്മപ്രകാശം പോൽ
അനുവാദമില്ലാതെയുള്ളിൽ തെളിയുന്നിന്നാദ്യമായി,
ഒരു നോക്കിനായോ ഒരു വാക്കിനായോ കൊതിക്കുന്നു,
മിടിപ്പുയരും ഹൃദയതാളത്തിൽ മുഴങ്ങും നാമമതൊന്നു മാത്രം,
ആദ്യാനുരാഗമിതാനന്ദമോ ആദ്യാഭിലാഷസാഫല്യമോ,
അത്രമേൽ എന്നെ പുണരുന്നൊരനുഭൂതിയിലാർദ്രമാകുന്നിതെൻ മനം,
ചിത്രപതംഗങ്ങൾ നിറയും പൂവനി പോൽ
വർണ്ണാഭ തേടുന്നിതെൻ സ്വപ്നങ്ങളും..
***നിഷിബ എം നിഷി***
1 Comment
ഏറെ സ്നേഹം സന്തോഷം