Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതംഗി – ഭാഗം 1
തുടർക്കഥ / സീരീസ്

മാതംഗി – ഭാഗം 1

By Aathira SethuSeptember 12, 2023Updated:October 20, 20235 Comments6 Mins Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

മാതംഗി – 1

🌿

ചുറ്റിനും ചീവീടിന്റെ ഒച്ചകനത്തു…

കുന്നത്ത്കോവിലകത്തിനകത്തുന്ന് ചങ്ങലവലിച്ചുനടക്കുന്നതിന്റെ  ഒച്ചമുഴങ്ങികേട്ടുകൊണ്ടിരുന്നു

കൂടെ ആരുടെയോ തേങ്ങലിന്റെ ഏറ്റക്കുറച്ചിലും…!!

ഇടയ്ക്കിടെ ആഹിരി രാഗത്തിലെ കീർത്തനം ഒരു ഏങ്ങലിലൂടെ ഒഴുകി നടന്നു…

”മനസ്സിദുഃസ്സഹമയ്യോ മദന കദനമെന്തു
മദിരാക്ഷീ ഞാൻ ചെയ്യാവൂ…”

മാതംഗിയുടെ കണ്ണീരിൽ കുതിർന്ന ആലാപനം കോവിലകത്തും കാവിലും നടവഴിയിലും പ്രതിധ്വനിച്ചു…

ഭൂമിയിൽഇറങ്ങി വന്ന അപ്സരസ്സിനെ  പോലെയായിരുന്നൊരിക്കലവൾ…

പഴയ പ്രൗഢി മങ്ങിയെങ്കിലും തലയെടുത്തു നിൽക്കുന്ന കുന്നത്ത് കോവിലകം …

പത്മനാഭവർമ്മയുടെ മരണവും മാതംഗിയുടെ ഭ്രാന്തും കോവിലകത്തെ സൂര്യപ്രഭയിൽ നിന്ന് ഇരുളിലേക്ക് തള്ളി…

”മാതംഗി” _ ഐശ്വര്യമായിരുന്നവൾ പത്മനാഭവർമ്മയുടെ ഇളയമകൾ …”ദേവദാസി” കുലത്തിൽജനിച്ച”വൈദേഹിയുടെ” മകൾ…

നാടും നാട്ടാരും പറഞ്ഞ വാക്കുകൾ ചെവികൊള്ളാതെ തന്റെ പ്രണയത്തെ നെഞ്ചോടു ചേർത്ത്വച്ചഉത്തമപുരുഷനായിരുന്നു !!

അദ്ദേഹത്തിന്റെ പ്രതാപത്തിനു മുന്നിൽ ആരും ഒന്നും എതിർത്തു പറഞ്ഞിരുന്നില്ല…

”വൈദേഹി..” അതിസുന്ദരിയായ ദേവദാസി…

”അലങ്കാര”യെന്ന വിഭാഗത്തിൽപെട്ടവൾ ,അലങ്കാരയെന്നാൽ രാജാവോ നാടുവാഴിയോ ദേവനു സമർപ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവൾ !!

വർമ്മയുടെ പ്രണയത്തിൽ മനംമാറി കുന്നത്ത് വൈദേഹിയായി…നിരഞ്ജന്റെയും  രുദ്രന്റെയുംമാതംഗിയുടെയുംഅമ്മയായി..

പത്മനാഭവർമ്മയുടെ ഭരണമെങ്കിലും കുന്നത്തമ്മയായിരുന്നു അവിടെയെല്ലാം..”ലക്ഷ്മിഭായി”.(മുത്തശ്ശി)

വൈദേഹിയുടെ വരവ് ആദ്യമൊന്നും അംഗീകരിച്ചില്ലെങ്കിലും മാതംഗിയുടെ ജനനത്തോടെ എല്ലാവെറുപ്പുംമലവെള്ളപാച്ചിലിലെന്ന പോലെ ഒലിച്ചു പോയി…സന്തോഷത്തിന്റെ ഐശ്വര്യത്തിന്റെസ്നെഹതിന്റെപ്രണയത്തിന്റെ അലതല്ലലായിരുന്നൊരിക്കലിവിടെ…

ഇപ്പൊ എല്ലാത്തിന്റെയും ശേഷിപ്പുകൾ മാത്രം!!!

”കാലം പലതും കരുതി വച്ചിരിക്കും പ്രതീക്ഷിക്കാത്ത പലതും…”

___________________________

ക്ഷേത്ര ഗോപുര വാതിൽ ഭക്തർക്കായി തുറന്നു.”നടരാജൻ” അത്രെ ഇവിടുത്തെപ്രതിഷ്ഠ.ഞാൻശ്രീകോവിലുനുള്ളിലേക്കു നോക്കി മഹാദേവന്റെ മറ്റൊരു ഭാവമായിരുന്നു ഞാൻ ഉള്ളിൽ കണ്ടത്…മഹാദേവന്റെ  നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതുകൈയിൽ  ഡമരുവേന്തി അപസ്മാരപുരുഷന്റെമേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽഅഭയമുദ്രഞാൻ കണ്ടു..എന്റെ ചെവിയിലേക്ക് ശംഖനാദവും മണിയൊച്ചയും മുഴങ്ങിക്കേട്ടുസിരകളിലേക്ക്കർപ്പൂരദ്രവ്യങ്ങളുടെ വാസന അരിച്ചു കയറി.ആളുകൾ മണ്ഡപത്തിലേക്ക് നീങ്ങി തുടങ്ങി .

അവളുടെ ചിലങ്കയുടെ താളം മണ്ഡപത്തിലാകെ പ്രതിധ്വനിച്ചു.കൂടിനിന്നവരുടെ സിരകളിലെക്ക്‌ലഹരിയെന്നപോലെ അവളുടെ ചിലങ്കയിൽ നിന്നുയർന്ന താളം എന്നെയും ഉന്മാദത്തിലാഴ്ത്തി..

      ആഹിരി രാഗത്തിലെ ഭാവമെന്ന പോലെ അവളുടെ  ചുവടുകളിൽ ദൈവീകതയും മുഖഭാവംഭയാനകവുമായിതോന്നി…

  ”അവളുടെ കണ്ണുകളിൽ അഗ്നിപാറി…”

രവീ അതാരാടാ ..?

ഞാനിതിനു മുൻപിവിടെ കണ്ടിട്ടില്ലല്ലോ ??

അതോ അതാണ് കുന്നത്ത് ‌ കോവിലകത്തെ “മാതംഗി”…!!

മാതംഗി ??

അതെ,

അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണവൾ…

                     

  ”മാതംഗി”

ഇതിപ്പോ എവിടുന്ന് ?

അതെ ,നാട്ടിൽ നിന്ന് പോയാൽ ഇടയ്ക്കൊക്കെ തിരികെ വരണമിഷ്ടാ..കേട്ടിട്ടില്ല്യേ ;ഒരൊ യാത്രകൾക്കുംഒരുമടക്കയാത്ര അനിവാര്യമാണ്  ദേവാ !!

ഈ കുട്ടിയാരാ അത് പറ നീ??

എത്രയോ പുരുഷന്മാരുടെ ഉറക്കം കളയുന്ന സുന്ദരി..!!

അവളുടെ കണ്ണുകൾ മാൻപേടയുടേത് പോലെ,ശംഖുപോലെയുള്ള  കഴുത്തും …ഒരുശില്പികടഞ്ഞെടുത്തമേനിയഴക്‌…

ദേവാ മതി വാ പോകാം…

അല്ലടാ ഇത്തിരികൂടെ കണ്ടിട്ട്..

കണ്ടോളു നന്നായി കണ്ടോളു കാണാനുള്ള യോഗമേ ഉള്ളു…

പോയേ നീയ്‌..!!

”അവളുടെ കണ്ണുകളുടെ ചലനമായിരുന്നു എന്റെ ഉള്ള് നിറയെ.”

അവൾക്ക് പ്രിയം ആഹിരിരാഗമെന്ന് തോന്നുന്നു…എനിക്കും!!

എന്തോന്ന്..

മനുഷ്യന് വിശപ്പ് കൂടും ദാഹവും,പക്ഷെ ഒരിക്കലും ശമിക്കില്ല !!

എന്ത്‌??

ആ രാഗം അങ്ങനെയാ…

അവൾ ആടിയതു കണ്ടോ..

”പനിമതിമുഖീ ബാലേ പത്മനാഭനിന്നെന്നിൽ
കനിവില്ലായ്കയാൽ കാമൻ പാരം എയ്യുന്നു..”

എന്ത്‌ പറ്റി “ദേവാ”..??

”പ്രണയഭ്രാന്ത് ” !!

ഇത്രപെട്ടെന്നോ…

എന്നോ തുടങ്ങിയത്‌..

എന്ന് ??

മുൻജന്മത്തിൽ !!

നന്നായിണ്ട് ..

പോയി കിടന്നുറങ്ങിയാട്ടെ നാളെ കാണാം…

പടിപ്പുരയ്ക്കൽ തന്നെഞാനിരുന്നു അപ്പോഴും എന്റെ ചെവിയിൽ അവളുടെ ചിലങ്കയുടെ താളംമുഴങ്ങികേട്ടു,ന്റെ കണ്ണിൽ അവളുടെ കണ്ണുകളിൽ വിരിഞ്ഞ ഭാവവും…

ഇവളല്ലേ ഞാൻ മനസ്സിൽ കാണാറുള്ള എന്റെ പെണ്ണ്…!!

ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ കണ്ണുകൾ ന്റെ ഉറക്കം നഷ്ടപ്പെടുത്തി !!

ദേവി,

നീയെന്റെആകാശമാവുക…

നീയെന്റെ  പ്രകാശമാവുക…

നിന്നിൽ പൊതിയുന്നനക്ഷത്രങ്ങളെന്റെ പ്രണയമാണ്…

നീയീദേവന്റെ  ദേവിയാണ്….

 ദേവന്റെ പ്രണയമാണ്…

                 || ദേവപ്രണയം ||

രാവിലെ കുളിച്ച് നീ ഇതെങ്ങോട്ട് പോണ്…

ചുമ്മാ ഒന്ന് കറങ്ങിട്ട്  വരാമ്മാ!

രവിയെ ഒന്ന് കാണണം..

കറക്കം തന്നെ കറക്കം..(ഞാൻ ഒന്ന് ചിരിച്ചു)

ഓഹോ;എന്താ ഒരു ചിരി..

എന്റെ പോന്നു മോൻ ചെല്ല്…

(അമ്മേടെ കലപില ശ്രദ്ധിക്കാതെ ഞാൻ ഇറങ്ങി നടന്നു)

എങ്ങോട്ടാ ഏട്ടാ ?? (ഗൗരി)

രവീടെയടുത്തു വരെ …

ഇതെന്താ പുതുമ രവിയേട്ടൻ വന്നു വിളിച്ചാലും ഉണരാതെ കിടക്കണയാളാ ഇതിപ്പൊ കുളിയും കഴിഞ്ഞുല്ലൊ ??

വശപിശകാ ..

പോടീ നീ പശുനു കാടി കൊടുക്കുട്ടോ കൊഞ്ചാതെ !!

ഉവ്വുവ്വേ…

മുണ്ടുമടക്കി ഞാൻ വരമ്പ് ചാടി നടന്നു.

പാടവരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന കാറ്റും ചേറിന്റെ മണവും എന്തൊരു കുളിർമ്മയാ മനസ്സിന്…

അവന്റെ വീടിന്റെ വാതുൽക്കൽ എങ്ങോട്ടോ പോകാനായി ഇറങ്ങി നിൽക്കുന്നു…

ടാ രവി ,നീ ഇതെങ്ങോട്ട് പോണ് ഇത്ര രാവിലെ??അതും ഇത്ര വേഗത്തിൽ..

നിക്കട ഞാനും വരാ..

എവിടെ പോണ് ഹേ ??

കുന്നത്ത് !!

കുന്നത്തോ എന്തിന് ??

അത് ടൗണിലെ കടയുടെ കേസിന്റെ പേപ്പർ അവിടുത്തെ രുദ്രനു കൊടുക്കാൻ!!

എന്നാ ഞാനും വരുന്നു…

എടാ ദേവാ നിന്നോട് ഞാൻ പല തവണ പറഞ്ഞു ആ പെണ്ണിന്റെ  അച്ഛൻ വർമ്മ ആള് പെശകാ പിന്നെഅവളുടെഏട്ടന്മാരും !!

ഓ പിന്നേ..

ഞാൻ അവളെ കാണാൻ ഒന്നും ആല്ല…

നിനക്കൊരു കൂട്ട്‌;

ഒഹ്‌ എങ്കിൽ ശരി …

എന്നാപിന്നെ നീ വീട്ടിൽ കയറി ഇരി…

ഞാൻ ടപ്പ്ന്ന് വരാം !!

അല്ലടാ ഞാനും…(ഞാൻ കുനിഞ്ഞൊന്നു ചിരിച്ചു)

”മ്മ്മ്മ്”

മനസ്സിലാവുന്നു…

പോരെ പോരെ !!

നമുക്ക് കുന്നത്ത്‌ കാവിൽ തൊഴുതിട്ടു പോകാം എന്തായാലും ഇറങ്ങി..

ആയിക്കോട്ടെ !!

”ഞങ്ങൾ കുന്നത്ത് കാവിലേക്ക്‌ കയറി.”

പെട്ടന്ന് അവിടെ കൽമണ്ഡപത്തിനരികെ  ഒരു സംസാരം കേട്ടു ;

ഞാൻപതിയെഎത്തിനോക്കി.. ന്റെ കണ്ണുകൾ പാദസരമിട്ട ചുവന്നപാദങ്ങളിൽ ഉടക്കി !!

ഗന്ധർവ്വനടയിൽ അവൾ ഗന്ധർവ്വനോട് പ്രണയം പറയുന്നത് ഞാൻ ഒളിഞ്ഞു നിന്ന് കേട്ടു…

നീ വാ ദേവാ നമുക്ക് പോകാം…!!

ആരേലും കണ്ടാൽ ??

കണ്ടാലെന്താ ??

ഞാൻ അവളുടെ കണ്ണുകളും,

മുടിയും,

വിളക്ക് വെയ്ക്കുമ്പോൾ ഉള്ള ഭാവവും,

കുപ്പിവള കൈയ്യും നോക്കി നിന്നു !!

വാടാ മതി..

എന്തൊരു ഭംഗിയാടാ ??

തൊഴുന്നില്യേ ?

ദേവി ദർശനം തന്നില്യേ ഇനിയെന്തിനാ ?

എന്തോന്ന് ..?

വാ രുദ്രനെ കാണാം !!

കാണാം കാണാം ,

അവനിതു കണ്ടാൽ പിന്നെ നിന്നെ കുഴിയിൽ കാണാം …!!

ഒന്ന് പോടാ ഉവ്വേ !

അവിടെ കുന്നത്ത്‌ കോവിലകത്തിന്റെ ഉമ്മറത്ത് ചാരുകസേരയിൽ പ്രൗഢിയോടെ വർമ്മദ്ദേഹം..

”നമസ്കാരം.” (രവി മുണ്ടൊന്നു കുടഞ്ഞു)

ഹാ രവിയോ…

കയറി വാ…രുദ്രാ ദേ രവി!!

ഇതാരാ കൂടെ?? ( എന്റെ നേരെ നോക്കി അദ്ദേഹം )

ഇത് അമ്പാട്ടേ …”ദേവൻ”

ഒഹ്!!! ഭാസ്കരന്റെ മോൻ അല്ലേ?

യാത്രാ പ്രിയൻ ..!!

അതെ …

രുദ്രൻ ഇറങ്ങി വന്നു .. നല്ല ഉറച്ച ശരീരം

എന്നെ കുഴിയിലിടാൻ ഇവൻ മതിയാകും…!!

അവര് പരസ്പരം എന്തൊക്കെയോ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു..

ഞാൻ പതിയെ അവിടെയൊക്കെ വെറുതെ നടന്നു.

കുന്നത്ത് കോവിലകം  കടലുപോലെ പടർന്നു കിടക്കുന്നു മുറ്റത്ത് നിറയെ ചെറുതും വലുതുമായ ചെടികൾ …

തുളസിത്തറയിലെദീപം കുഞ്ഞി കാറ്റിൽ പിടഞ്ഞുകത്തി നിന്നു..

എന്റെ ദേവിയുടെ കണ്ണുകൾ പിടയ്ക്കുന്ന പോലെ…

എന്റെ കണ്ണുകൾ അവളെ തെടികൊണ്ടിരുന്നൂ…

ഒരു തവണ എങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു.

കയറി വാ ദേവൻ…

ഒരു ചായ കുടിക്കാം (രുദ്രൻ)

ഞാൻ രവിയുടെ മുഖത്തേക്ക് നോക്കി അവൻ ചുണ്ടുകൾ കൊണ്ട് കുഴിയെന്ന് പറഞ്ഞു…

ദേവൻ പഠിത്തം കഴിഞ്ഞു അല്ലെ ??

ഉവ്വ്‌…

ഇപ്പൊ അധികം യാത്രകളാണ്…

ചായയുമായി വൈദേഹിയമ്മ ഉമ്മറത്തേക്ക് വന്നു..അവരുടെ സൗന്ദര്യത്തിനു മുന്നിൽ ഞാൻഎഴുന്നേറ്റുനിന്നുപോയി..

ഇരിക്ക്‌ കുട്ടീ നീയും എനിക്ക്‌ ഇവരെ പോലെ തന്നെ…

ഉള്ളിൽ നിന്ന് വീണമീട്ടുന്ന ശബ്ദം അതും “ആഹിരിയിൽ”…

ആഹിരി..!!

രാഗമൊക്കെ നിശ്ചയമുണ്ടോ ??(വർമ്മദ്ദേഹം)

ദേവൻ പാടും രവി കൂട്ടി ചേർത്തു…

മകൾക്ക് പ്രിയമീ രാഗമാണ്..

എപ്പൊഴും ഇതു തന്നെ..

തെറ്റായ സമയത്തും തെറ്റായ രീതിയിലും രാഗം ആലപിച്ചാൽ ആ ദിവസത്തിന്റെ ബാക്കി സമയം പാടിയആൾക്ക്ഭക്ഷണം കിട്ടില്ലെന്നൊരു വിശ്വാസമുണ്ട്.

ജ്ഞാനം ഉണ്ടല്ലോ …!!

ഞാൻ ചിരിച്ചു യാത്ര പറഞ്ഞിറങ്ങി …

അപ്പോഴും പിന്നിലവളുടെ ശബ്ദം എനിക്ക് വേണ്ടി വീണ്ടും വീണ്ടും…

എന്റെ സിരകളിലെ അവളെന്നെ പ്രണയം ഉന്മാദത്തിലാഴ്ത്തി…!!

മറ്റേതോ ലോകത്തിലെന്ന പോലെ ഞാൻ കാറ്റിലിങ്ങനെ പാറി പറന്നു ഒരപ്പൂപ്പൻതാടി കണക്കെ !!

ദേവാ …

മ്മ്..!!

മോഹിക്കുന്നതിൽ  തെറ്റില്ല ,പക്ഷേ…ആഗ്രഹം അധികമായാൽ കിട്ടാതെ വന്നാൽ പിന്നെ..

ആരു പറഞ്ഞു കിട്ടില്ലയെന്നു,അവളെന്റെയാണ് എന്റേതു മാത്രം…

ഈ മഹാദേവന്റെ പെണ്ണാണവൾ “മാതംഗി” !!

നിനക്കിതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ ?

അറിയില്ലെടാ…

”പ്രണയഭ്രാന്ത് …”

പ്രണയം ഭ്രാന്താണോ…??

  അതേ…

പ്രണയം ഭ്രാന്ത് തന്നെയാണ്….

      എനിക്ക് അവളോട് പറയാൻ കഴിയാത്ത പ്രകടിപ്പിക്കാൻ കഴിയാത്ത പ്രണയമാണ് അതെ അവളെനിക്ക്ഭ്രാന്താണ് …

പ്രഭാതങ്ങളെ കുളിരണിയിക്കുന്ന മഞ്ഞതുള്ളിപോൽ നിഷ്കളങ്കയാണവൾ…!!

ഇതൊക്കെ അവളറിയണ്ടേ ??

ഞാൻ പറയാതെ തന്നെ അവളറിയും എന്റെ പ്രണയം…

നീ സ്വപ്നം കാണ് ഞാൻ പോട്ടെ ഇത്തിരി പണിയുണ്ട് തൊടിലെ ചെന്നില്ലേൽ അച്ഛൻ സഖാവ് കൊല്ലും…

അവൻ പോകുന്ന വഴിയേ വെറുതെ ഞാൻ നോക്കിയിരുന്നു !!!

പിന്നീടുള്ള ദിവസങ്ങൾ അവളെ കാണാൻ നടക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി .

അവൾപോകുന്ന വഴിയിലും ക്ഷേത്രത്തിലും കളരിയിലുമെല്ലാം ഞാൻ അവളെ പിന്തുടർന്ന്  നടന്നു…

എന്റെയുള്ളിൽ അവള് മാത്രമായി മാറി…!!

___________________________

നവരാത്രി ആഘോഷങ്ങൾക്ക് വേണ്ടി അഗ്രഹാര വീഥികളൊക്കെയും ഒക്കെയും ഒരുങ്ങി.ദേവിക്ഷേത്രം അഗ്രഹാരത്തിനുള്ളിലാണ്.

അവിടെയാണ് നവരാത്രി മണ്ഡപം.ചില യാത്രകളിൽ പല ഉപാസകരുടെയും നവരാത്രി പൂജകൾ കണ്ടിരുന്നു… ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ പത്തുദിവസങ്ങളിലായിആരാധിക്കുന്നു. കാളി, താര, ചിന്നമസ്ത, ത്രിപുരസുന്ദരി, ബഗളാമുഖീ, മാതംഗി തുടങ്ങിപത്താം ദിവസംമഹാലക്ഷ്മി അഥവാ കമലാദേവിയിൽ അവസാനിക്കുന്നു….ഇവിടെ സരസ്വതിപൂജയുംവിദ്യാരംഭവുംപ്രധാനമാണ്. നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങൾ ഭഗവതി പൂജയും ഉത്സവവുമാണിവിടെ!!!

മാതംഗിയുടെ കളരിയിലും നവരാത്രിക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. അവളുടെചിലങ്കയിൽനിന്നുയരുന്ന താളത്തിൽ ലയിച്ചു ഞാനേറെനേരമവിടെയിരുന്നു…

അവളുടെ പാദങ്ങളിൽ ചുറ്റിപിണഞ്ഞ ചിലങ്കയാവാൻ ഞാൻ കൊതിച്ചു!!

എങ്കിലും ഞാനേറെ നിരാശനായിരുന്നു അവളുടെ ഒരു നോട്ടം പോലും എന്നിൽ വന്ന് പതിച്ചില്ല…

എന്റെ പ്രണയം അവളറിയാൻ ഞാൻ കൊതിച്ചുകൊണ്ടേയിരുന്നു..എന്റെ ആത്മാവളിൽ അലിയാൻഞാൻകാത്തിരുന്നു…

ഏച്ചുകെട്ടിയതും വലിച്ചടുപ്പിച്ചതുമാകരുത് അവൾക്ക്‌ ഞാൻ!!!

അവളെ എന്റേതാകാൻ തപസ്സിരിക്കാൻ വരെയെനിക്ക് തോന്നി .

ദേവാ കുറെയായില്ലേ വരൂ പോകാം നിനക്ക്‌ വട്ടാണ് …

(രവിയുടെ ശബ്ദത്തിൽ ഒരു കുഞ്ഞു കളിയാക്കൽ )

ഞാൻ മറുപടി പറയാതെ നടന്നു.

🌿

മോനെ ദേവാ എന്തെ നീ ഉമ്മറത്തു തന്നെ കിടക്കുന്നു??

വെറുതെ അച്ഛാ !!

നല്ല നിലാവ്…

നിലാവ് കണ്ടു യാത്രയ്ക്ക് ഇറങ്ങരുത് …

ഇനിയിപ്പോ ഉടനെ യാത്രകൾ ഒന്നും വേണ്ട ,ഗൗരിയുടെ കല്യാണം നടത്തണം.

നല്ല ജോലികൾക്ക് ശ്രമിക്കണം..

ഉവ്വ്‌..!!

ഗിരിയുടെ വീട്ടുകാർ തിരക്ക് കൂട്ടുന്നുണ്ട് ..

നടത്താം..

അച്ഛൻ കൂട്ടിയാ കൂടില്ല ..

ഞാൻ നോക്കിക്കൊള്ളാം അച്ഛൻ ദെണ്ണപ്പെടേണ്ട…

”അച്ഛൻ ഒർമ്മിപ്പിച്ചുവെന്നേയുള്ളു.”

അച്ഛൻ ഉള്ളിലേക്ക് പോയിട്ടും ഞാൻ അവിടെ തന്നെ കഴിച്ചു കൂട്ടി;ഗൗരി പിന്നാക്കം വന്നു നിന്നു ,

ഏട്ടാ,

”മ്മ്..”

ഏട്ടൻ ഇന്നവിടെ കളരിക്കൽ വന്നിരുന്നോ ?

എന്തെന്ന്?

വൈദേഹിമ്മയുടെ കളരിക്കൽ !

അതുവഴിപോയപ്പോ നോക്കി അത്രമാത്രം..

അവിടെ ആൽമരത്തിന്റെ തറയിൽ ഇരിക്കുന്ന കണ്ടല്ലോ ? മാതുവാണ് അതാരാന്ന് ചോദിച്ചത് …

മാതു??

”മ്മ് “വൈദേഹിമ്മയുടെ മകൾ മാതംഗി..

എന്താ ,എന്താ ചോദിച്ചേ ?

എന്തിത്ര വെപ്രാളം ?

അല്ല , എന്ത്‌ ചോദിച്ചു ?

ഇത്തിരി ഗൗരവം നടിച്ചു നിന്നു ഞാൻ…

കുറച്ചീസായി സ്ഥിരായി പലയിടങ്ങളിലും കാണുന്നുണ്ടെന്ന് പറഞ്ഞു.

എന്താ..!!

എന്റെ അസുഖം ഏട്ടനും പിടിച്ചോ ?

നിനക്ക്‌ ന്താ അസുഖം..?

അല്ല , ഗിരിയേട്ടനോട് അന്നെനിക്ക്‌ തോന്നിയ അതെ വൈക്ലഭ്യം !!

എടി ,എടി ..

”മോനെ മഹാദേവാ ഇതൊന്നും  അത്ര നന്നല്ല കേട്ടോ …”

പോ പെണ്ണെ കിണുങ്ങാതെ ;

ഞാൻ മയത്തിൽ കൈ വീശി..അവൾ ചിരിച്ചകത്തേക്ക് പോയി ഞാനും ഉള്ളിൽ ചിരിച്ചു എന്നോട് തന്നെ പറഞ്ഞു

“പെണ്ണെ ഇതൊന്നും നന്നല്ല നിനക്ക്‌ എന്നോട് ചോദിച്ചാ പോരെ..”

തുടരും….

മാതംഗി- ഭാഗം 2

©️ആതിരസേതു🦋

Post Views: 86
5
Aathira Sethu

5 Comments

  1. Pingback: മാതംഗി - 7 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  2. Pingback: മാതംഗി-6 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  3. Pingback: മാതംഗി - 5 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  4. Pingback: മാതംഗി - 4 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

  5. Pingback: മാതംഗി- ഭാഗം 2 - By Aathira Sethu - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.