Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാതംഗി – 7
തുടർക്കഥ / സീരീസ് പ്രണയം

മാതംഗി – 7

By Aathira SethuDecember 6, 2023Updated:December 6, 2023No Comments6 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻഭാഗങ്ങൾ 👇

മാതംഗി – ഭാഗം 1

മാതംഗി- ഭാഗം 2

മാതംഗി- 3

മാതംഗി – 4

മാതംഗി – 5

മാതംഗി-6

മാതംഗി – 7

അമ്പാട്ട്‌ തറവാട്ടിലെ രണ്ടാമത്തെയാളാണെന്റെ അച്ഛൻ.മൂത്തത്‌ വല്യച്ഛൻ വടക്കുംനാഥന്റെ മണ്ണിലാണ് താമസംഅതിലിളായതാണ് “ഓപ്പ”. ഒപ്പയ്ക്കുമിളയതാണ് കൊൽക്കത്തയിലെ മാധവനുണ്ണി ചെറിയച്ഛൻ..എന്നോ എപ്പഴോനാവിൽ കയറിയതാണ് ഒപ്പേയെന്നു വിളിക്കാൻ ഒപ്പമുള്ളവളല്ലേ ഓപ്പോൾ അതാവും അല്ല ചിലപ്പോൾ ചെറിയച്ഛൻവിളിച്ചത് ചെവിയിൽ വീണതാവും.അമ്മായീന്ന് തിരുത്തിയാരും തന്നതുമില്ല..അതുകൊണ്ടു തന്നെഎന്നുമെപ്പോഴും അവരെനിക്ക് കൂടെപിറന്നവൾ തന്നെയായി എന്റെ “ഒപ്പോളായി”…

ഇരുളിൽ ഒഴുകിയെത്തുന്ന സംഗീതമാണ് ഓപ്പ ഉണർന്നിരിക്കുന്നുവെന്നറിയാനുള്ള മർഗ്ഗങ്ങളിലൊന്ന്…ഞാൻവയറ്റിലുണ്ടായ അന്ന് മുതൽ ഓപ്പ എന്നോട് മിണ്ടീം പറഞ്ഞും പാടിയുമൊക്കെ ഇരുന്നത് കൊണ്ടാവാംഎനിക്കിത്രയും അടുപ്പം !!

പനക്കാട്ട്‌ വൈദ്യൻ നല്ല സമയം നോക്കി തറവാട്ടിലേക്ക് വന്നു.കിഴക്ക് വിളക്ക് വച്ചു തൊഴുത ശേഷം ഓപ്പയെ ഒന്ന്കാണണമെന്നറിയിച്ചു.മുറിയുടെ മൂലയിലിരിക്കുന്ന ഓപ്പയെ അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു.ഇരുന്നടുത്തൂന്ന്ഓപ്പ അനങ്ങിയില്ല…

വൈദ്യരെ … അച്ഛൻ പ്രതീക്ഷയോടെ വിളിച്ചു.

നോക്കാം ഭസ്കരൻ നായരെ എന്താകുമെന്നറിയില്ല ഒന്നു പറയാം ഇതൊരു സാധാരണ ചിത്തഭ്രമമല്ല്യാ അത്‌തീർച്ച…

എന്നുവച്ചാ ? എന്റെ ആകാംഷ കണ്ടിട്ടെന്നവണ്ണം അദ്ദേഹം വിശദമായി പറയാമെന്ന്  ഭാവത്തിൽ എന്നെ നോക്കി..

”കിഴക്ക്‌ ദർശനമായി ഇരുന്ന് സംസാരിക്കാം.”

ആയിക്കോട്ടെ ;

ദേവാ തളത്തിന്റെ അവിടേക്ക് കസേര എടുക്കുട്ടോ …

തളത്തിന്റെ ഭാഗത്തായി അദ്ദേഹമിരുന്നു ഞങ്ങൾ അവിടെ ഇവിടെ പലയിടങ്ങളിലായി നിന്നു.

പൊതുസമൂഹത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു പദമാണ് ഭ്രാന്ത്. അതായത് ഒരാള്‍അസാധാരണമായ ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണ് എന്ന്പറയാറുണ്ട്. പൊതു സമൂഹം സാമാന്യമായി ചെയ്തു വരുന്ന കാര്യങ്ങളില്‍ നിന്നും വിഭിന്നമായവയാണ് നമ്മൾഭ്രാന്തെന്ന് പറയാല്ലേ ??

പക്ഷേ ഇവിടെ ചിത്തഭ്രമമാണ് !!

ഭ്രാന്തും ചിത്തഭ്രമമവും രണ്ടും രണ്ടാണോ ?

അതേല്ലോ ദേവാ , ഈ മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയുംചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം.

അതായതു ഭയവും സന്തോഷവും ഒന്നും തിരിച്ചറിയില്ല …

പൊട്ടിച്ചിരിക്കും ആരെങ്കിലും മരിച്ചെന്നു പോലും കേട്ടാൽ അതായത് ചിന്തയും വികാരവും തമ്മിലുള്ള ബന്ധംഇല്ലാതാകുന്നു.

പക്ഷേ , ഓപ്പ പാടാറുണ്ട് !!

ഓരോന്ന് പറയാറുണ്ട്…

ചില പേരുകൾ കവിതകൾ ഒക്കെയും…

അതാ പറഞ്ഞെ ഇതൊരു സാധാരണ ചിത്തഭ്രമമല്ല ഇത് മാറുമോ എന്നുപോലും അറിയില്ല.ഒന്ന് പറയാംചികിത്സയെന്നവർക്ക്‌ തോന്നരുത്. ഒരുതരത്തിൽ ഈ ചികിത്സ അവരുമായി ഇടപഴകുന്നതാണ്; അവരോടൊപ്പംജീവിക്കുന്നതാണ്…ആദ്യമവരെ ആ മുറിയിൽ നിന്നവരുടെ മുറിയിലേക്ക് മാറ്റണം.പിന്നെ കാലിലെ ചങ്ങല മാറ്റുക…

ഓടിയാലോ ?

ഓടും ;ഓടാതെ നോക്കണം..എവിടെക്കാ ഈ ഓടിപോകുന്നതെന്നും കണ്ടെത്തണം അതും ചികിത്സയ്ക്ക്ഉപകാരപ്പെടും…

ചങ്ങല ബന്ധനമല്ലേ ബന്ധനം ചിത്തഭ്രമം കൂട്ടേള്ളൂ !!

കുട്ടിക്കൊരു സ്നേഹബന്ധം ഇണ്ടാർന്നൂല്ല്യെ ?

ഞാൻ കേട്ടിട്ട്ണ്ട് …

നോക്കാം എല്ലാം ; ആദ്യം അതിനെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്ക ആ അഴിഞ്ഞു കിടക്കുന്ന മുടിയൊക്കെഒതുക്ക ജഡ കളയ നല്ല വസ്ത്രങ്ങൾ ധരിപ്പിക്ക ;അപ്പൊ തന്നെ എല്ലാം പകുതിക്ക് എങ്കിലും നന്നാവും..

അപ്പൊ ഞാൻ ഇറങ്ങട്ടെ ചാർത്തു കൊടുത്തു വിടാം.

ദക്ഷിണ …!

”വേണ്ടാ ഇതിനൊരു മാറ്റം ഉണ്ടാകും വരെ നിക്കൊന്നും വേണ്ട.”

”അദ്ദേഹം തൊഴുത്തിറങ്ങി.”

ദൂരൂഹതകൾ എല്ലാം മുഖമറയിൽ നിന്ന് വെളിയിൽ വരണാംച്ചാൽ ഓപ്പ ഭേദാവണം..ഞാൻ മനസ്സിൽ പറഞ്ഞു.

നീ എങ്ങോട്ടാ ദേവാ ?

ഞാൻ പോയി ഓപ്പെടെ മുറിയൊക്കെ ഒന്നോരുക്കട്ടെ !!

ഹാ നല്ലത്‌,

ദേവകി അവളെ കുളിപ്പിക്കാൻ നാണിയെ വിളിക്ക…

പൊടി അടിച്ചുതുടച്ചു ഞാൻ ഓപ്പയുടെ മുറിയൊരുക്കി കൽക്കത്തയിൽ നിന്ന് വാങ്ങിയ വെള്ള ലിനെൻകർട്ടനുകൾ ആ മുറിയുടെ അഴക് കൂട്ടി , കിടക്കയിൽ ഞാൻ വയലറ്റ് പൂക്കളുള്ള വെള്ള കിടക്കവിരി വിരിച്ചുചുവരിൽ എനിക്കേറെ പ്രിയപ്പെട്ട ഛായാചിത്രങ്ങൾ തൂക്കി ..

അമ്പാട്ടെ നാഗരുകാവിലെ തണുത്തകാറ്റാമുറിയിലേക്ക് വീശിക്കയറി !!

ഉള്ളിലിപ്പോ ഒരു ചെറു വെട്ടം …

എന്തോ ഏതോയെന്നറിയാതെ ഓപ്പ പറഞ്ഞ ആ വാക്കുകൾക്ക് പുറകെ സഞ്ചരിക്കുമ്പോൾ ആർക്കോഎന്തൊക്കെയോ പറയാനുള്ളത് പോലെ അല്ലെങ്കിൽ ആർക്കോ എന്തൊക്കെയോ അറിയാനുള്ളത് പോലെ…

കുന്നത്ത് കോവിലകത്തിന്റെ മുൻപിലൂടെ പോകുമ്പോൾ വെറുതെ ഉള്ളിലേക്ക് നോക്കും അവളെ ഒരു നോക്ക്കാണാൻ സാധിച്ചാലോ..?കോവിലകത്തെ ആന”ശ്രീരാമനേയും പാപ്പാനെയും ” അല്ലാതെ വേറെ ഒന്നും അവിടെ  കണ്ടില്ല…

കുറച്ചായിട്ട് അവളെ കാണാൻ തപസ്സിരിക്കേണ്ട അവസ്ഥയാ;കുന്നത്തെ ഭഗവതിയെ പുറത്തേക്ക് കണ്ടിട്ടിപ്പോനാല് നാൾ കഴിഞ്ഞു…

കിടങ്ങാത്ത്‌ രാവുണ്ണി നായരുടെ മകനാണ് ഗിരിയെന്ന ഗിരിധരൻ.ഞാൻ കൽകത്തയിലായിരുന്നസമയത്താണവൻ ഗൗരിയുമായി അടുത്തത് ,അവളിഷ്ടം പറഞ്ഞ ഉടനെ അവൻ എനിക്ക്‌ ഒരു നീണ്ടകത്തെഴുതിയിരുന്നു…ഉള്ളതെല്ലാം വിറ്റുപെറുക്കി തറവാട്ടുകാരോട്  കേസ് നടത്തി കടത്തിൽ മുങ്ങിയകിടാങ്ങത്തേക്ക് പെങ്ങളെ അയക്കാൻ ബുദ്ധിമുട്ടുണ്ടാവുമെന്നറിയാം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം;പക്ഷേഅവൻ മിടുക്കനാ രണ്ടു വർഷംകൊണ്ടവൻ സർക്കാരുദ്യോഗസ്ഥനായി_ അതും ഗൗരിക്ക് വേണ്ടി…!!

തുലാം കഴിയാനാകുന്നു കുഭത്തിലാ അവരുടെ കല്യാണം.അവൾക്ക് കുറെയേറെ സമ്മാനങ്ങൾകൊടുക്കണം.അതു കഴിഞ്ഞൊരു യാത്ര എന്നൊക്കെ സ്വപ്നം കണ്ടതാ പക്ഷേ , കുന്നത്തെ ഭഗവതി മനസ്സിൽകയറിയ ശേഷം ഈ നാടുവിട്ടൊരു പൊക്ക്‌ ആലോചിക്കാൻ കൂടി വയ്യാതായി ..

ഞാൻ മനോരാജ്യത്തിൽ മുഴുകി നിൽക്കവേ പിന്നാക്കത്തുന്നൊരു ചോദ്യം

എന്തെ ഇവിടെ നിൽക്കുന്നു ദേവാ ??

കുന്നത്ത് ഭഗവതിയുടെ കാവലാൾ രുദ്രൻ രവി എല്ലായിപ്പോഴും എന്നെ വെട്ടാൻ ഇവൻ കുഴിക്കുന്ന കുഴിയുടെആഴം പറയുന്നത് കൊണ്ടാണോ ആവൊ രുദ്രനെ കാണുമ്പോൾ ഒരു ഉൾഭയം …

വെറുതെ രാമനെനോക്കി നിന്നതാ..!!

”ഒഹ്‌.” അവനെ ഇന്ന് കൊണ്ടുവന്നെയുള്ളൂ…കുഞ്ഞൂട്ടൻ തമ്പുരാന്റെ ആനശാലയിൽ ആയിരുന്നുസുഖചികിത്സയ്ക്ക് .

”കയറിട്ട് പോകാം ദേവാ ..”തന്റെ എഴുത്തുകളൊക്കെ ഇടയ്ക്ക് ഞാൻ പോഷിണിയിൽ വായിക്കാറുണ്ട് .

പോകട്ടെ ,വായനശാലയിൽ കയറണം.

”എന്തായാലും പടിവരെ വന്നതല്ലേ വരൂ.”

രുദ്രന്റെ ക്ഷണം നിരസിക്കാൻ തോന്നിയില്ല കാരണം അവളെ ഒന്ന് കാണണമെന്ന മോഹം ഇടനെഞ്ചിൽതുടിച്ചുകൊണ്ടിരുന്നു…

കുന്നത്ത് ഭ്രമിപ്പിക്കുന്ന പാരിജാതത്തിന്റെ  വാസനയാണ്.പടികടന്നു ചെല്ലുമ്പോൾ ഞാൻ മുകളിലെവരാന്തയിലേക്ക് നോക്കി അവിടെ അവളുണ്ടായില്ല…

”കയറി ഇരിക്കു ദേവ ഞാൻ കുടിക്കാനെടുപ്പിക്ക..”

രുദ്രൻ അകത്തേക്ക് പോയപ്പോഴും ഞാൻ കണ്ണുകൾ കൊണ്ടവളെ തിരഞ്ഞു.

അമ്മേ ഉമ്മറത്തേക്ക് ചായ! വൈദേഹിയമ്മ എന്തോ തുന്നൽ പണിയിലായിരുന്നു.

ആരാ ഉമ്മറത്ത് രുദ്രാ??

അമ്പാട്ടെ ദേവൻ…

ആ പേര്  അമ്മയുടെ മടിയിൽ കിടന്ന രണ്ടു കണ്ണുകളിൽ ഓളങ്ങളുണ്ടാക്കി.

അവളുടെ ഉള്ളിലും എന്റെ ഉള്ളു പോലെ നീറുന്നുണ്ടായിരുന്നു.എന്നെ കാണാതിരുന്ന നിമിഷങ്ങൾ ഒക്കെയുംഅവളുടെ ഉള്ളിൽ ശ്വാസം കിട്ടാത്ത പിടച്ചിലായിരുന്നു.

ഞാനവളെതിരയുമ്പോൾ ഞാനറിയാതെ ജനാലയ്ക്കൽ എന്റെ ചലനങ്ങൾ ഒക്കെയും അവളാസ്വദിച്ചുനിൽകായിരുന്നു..

രുദ്രനുമായുള്ള സംസാരത്തിനൊടുവിൽ ഞാൻ പോകാനിറങ്ങവേ അവളെ വീണ്ടും ഞാൻ  തിരഞ്ഞു.എന്റെമുന്നിലേക്ക് വരാതെ അവൾ ജനൽ പാളിയുടെ മറവയിലൊളിച്ചു.

അവളെയൊന്ന് കാണാൻ ആകാത്ത നിരാശയിൽ ഞാൻ വീട്ടിലേക്ക് നടന്നു…

നീ എവിടെയായിരുന്നു…?അച്ഛന്റെ കണ്ണിൽ ഒരു ഭയം നിഴലിച്ചു നിൽക്കുന്നു…

എന്തെ ഓപ്പയ്ക്ക് എന്തെങ്കിലും ?

പഴയ മുറിയിൽ കയറിയ ശേഷമവൾ നിർത്താതെ പാടുക തന്നെയാ,അടുത്തേക്ക് ചെല്ലാൻ ഭയം!!

നീ ചെല്ല് നീ പറഞ്ഞാലേ കേൾക്കു …

”പോകാം,അച്ഛൻ പൊയ്ക്കൊള്ളൂ ..”

ഓപ്പയുടെ ശബ്ദം അവിടെമാകെ ഒഴുകി നടന്നു നീലാംബരി രാഗത്തിൽ മുഴുകി അന്തരീക്ഷമാകെ ഉറങ്ങിയപോലെ…

”കാന്തനോടു ചെന്നു മെല്ലെ
കിളിമൊഴി ശുചമിഹ വദ
കാതരാക്ഷി താന്തയായി മരുവുന്നേൻ തരുണീമണി
ഹേ രമണീയ ഗുണവസതി ചലമിഴി…”

ഞാനും ഓപ്പയോടൊപ്പം പാടി ഞാൻ പാടിയാൽ ഓപ്പ നിർത്തും അതെനിക്കറിയാമായിരുന്നു…

എന്നെ നോക്കി ഓപ്പ ചിരിച്ചു…

എന്ത്‌ രസാ ഓപ്പ ചിരിക്കുന്ന കാണാൻ.

ഇനി മതി കിടക്കാം കുറെ പാടിയില്ലേ ഇനി കിടക്കാം..

എന്തെ ചങ്ങലയഴിച്ചു ?

എന്താ ഓപ്പേ പറഞ്ഞെ..?

കാലിൽ…മാഷ്‌ പറഞ്ഞോ മാറ്റാൻ !!

”മ്മ്”,പറഞ്ഞു …

വന്നുവോ ?

”വരും..”

ഉറങ്ങിക്കോ !!

”ഓപ്പ ഉറങ്ങുന്നത് വരെ ഞാൻ കൂട്ടിരുന്നു..”

”ഏട്ടാ ..”ഗൗരിയെ കൈകൊണ്ട് മിണ്ടല്ലേ എന്ന് കാണിച്ചു .

എന്തെ?

”വാര്യത്തെ പയ്യൻ തന്നതാ മാതു തരാൻ പറഞ്ഞത്രേ..!!

”ഞാൻ കൃത്രിമഗൗരവം നടിച്ചു ..

വല്യ ഭാവമൊന്നും വേണ്ടാ വായിച്ചിട്ട് വേഗം ചെല്ലാൻ നോക്ക് മുഖത്തെ മറുകും കാത്തോരാളുണ്ടാവും കാവിൽ..

”നീ വായിച്ചു അല്ലെ,വച്ചിട്ടുണ്ട്‌ കാന്താരി..”മുഴുവനുമില്ല കുറിച്ചുമാത്രം…ഞാനും പ്രണയിക്കല്ലേ ഏട്ടാ അറിയണ്ടേകുറച്ചൊക്കെ..

ആ കുറിപ്പ് തന്നിട്ട് ഓടിക്കോ ,കുംഭം കഴിഞ്ഞാൽ തീരൂല്ലൊ ശല്യം..പിന്നെ ഗിരിക്ക്‌ ഇരിക്കട്ടെ ഈ ശല്യം.എന്നെകൊഞ്ഞനം കാട്ടിയവൾ ഓടി.

”ആ കുറിപ്പിൽ അവളുടെ ഗന്ധം നിറഞ്ഞു നിന്നു.”അവളിലേക്ക് എന്നെ വലിച്ചടിപ്പിക്കുന്ന ആ പ്രണയഗന്ധം.

ദേവാ,

എന്നെ കാണാതെ നിന്റെ  നെഞ്ച് മിടിക്കുന്നത് ഞാൻ നിന്റെ കണ്ണുകളിൽ നിന്നറിഞ്ഞു‌..നിന്റെ കണ്ണുകളിൽപ്രണയത്തിന്റെ കനൽ‌ ഞാൻ കണ്ടു , നിന്റെ കണ്ണുകൾ കണ്ടിരിക്കെ ആ കറുത്തമറുകിലെന്റെ കണ്ണുകളുടക്കി… നീ ചിരിക്കുമ്പോളാമറുക് എന്റെയുള്ളിൽ നിറയുന്നതായി തോന്നി…

വെറുതെ ഞാൻ ഓർത്തു എനിക്ക്‌ നിന്റെ കണ്ണിലെ പീലികളാവണമെന്ന്

ഒരിക്കലും പിരിയാതെ പരസ്പരം ചുംബിച്ചു ചുംബിച്ചങ്ങനെ മരണത്തിലും ഒരുമിച്ചങ്ങനെ ചുംബിച്ച്‌  നിൽക്കുന്നപീലികൾ …”

”വരണം കാത്തിരിക്കും ഞാൻ നാഗത്തറയിലെ മൺചിരാതുകളിൽ എണ്ണ പകർന്ന്..”

അവസാനത്തെ ഈ വരികൾ ഞാൻ എവിടെയോ കേട്ട പോലെ ;

അതെ അന്നൊരിക്കൽ ഓപ്പ പറഞ്ഞിരുന്നല്ലോ ; മാഷ്‌ പറഞ്ഞൂന്നുപറഞ്ഞ്‌ ..

ഇത്‌ മാതുവിനെങ്ങനെ ??

വീണ്ടും വീണ്ടും ഒരൊ നിഗൂഢതകളാണല്ലോ ??

കുന്നത്തേ കാവിൽ ഒളിഞ്ഞിരിക്കുന്ന എന്തൊക്കെയോ സത്യങ്ങളുണ്ട്.എന്നിലൂടെ മാത്രമാറിയാൻ കഴിയുന്നസത്യങ്ങൾ .

കുന്നത്ത് കാവിലെ മണ്ഡപത്തിനരികിൽ അവൾ ഭഗവതിയായി ശോഭിച്ചു.

എന്തെ മുഖത്തൊരു വാട്ടം ?

”കാണാതെയിരുന്നപ്പോൾ ശ്വാസം കിട്ടാതെ പിടച്ചിൽ .”

ഞാൻ മറുപടി പറയുന്നതിന് മുന്നെ അവൾ എന്റെ നെഞ്ചിലേക്കമർന്നു.

”നിന്റെ നെഞ്ചിന്റെ ചൂടെന്നിൽ നിറയട്ടെ..

നിന്റെ ഗന്ധം എന്നിൽ പടരട്ടെ…”

നിന്റെ ചുണ്ടിൽ അമരുന്ന പുല്ലാംകുഴൽ കണക്കെ അതിൽ നിന്നൊഴുകുന്ന സംഗീതം കണക്കെ ഞാൻ നിന്നിൽനിറയട്ടെ…

ഇനി ഒരിക്കലും ഇതുപോലെയെന്നെ ശ്വാസം മുട്ടിക്കരുത്.നിന്നെ കാണതെ ഞാൻ മരിച്ചു പോകും…

”ഞാൻ അവളുടെ മുടിയിഴകളിൽ തലോടി അവളുടെ കാതിൽ ഉമ്മവച്ചു…”

പിന്നീടങ്ങോട്ടുള്ള ഓരോ സന്ധ്യകളും അവർക്കായി പിറവികൊണ്ടു.

കുന്നത്ത്‌ കാവിലെ ചിരാതുകൾ അവരുടെ പ്രണയത്തിനു സാക്ഷികളാവാൻ കാത്തിരുന്നു…

”ഞങ്ങളുടെ പ്രണയത്തിൽ രാഗങ്ങൾ നിറഞ്ഞു..

മഴയിൽ  മൽഹാറും സന്ധയിൽ ആഹിരിയും രാത്രിയിൽ നീലാംബരിയുമായി…”

”ഞാൻ അവളെ എന്റെപ്രാണനോളം പ്രണയിച്ചു.”

ഞാനവളെ എന്റെ നെഞ്ചിലുറക്കി,കണ്ണിലുണർത്തി…

ഞാനവളോട് ഓപ്പയുടെ പ്രണയത്തെ പറ്റി സംസാരിച്ചു.ഓപ്പ പറയുന്ന പലതും അവൾ പറയാറുണ്ടെന്ന്പറഞ്ഞപ്പോൾ ഞാൻ പറയുന്ന പലതും മുൻപെങ്ങൊ അവൾ കേട്ട് മറന്നെന്ന പൊലെ തോന്നുവെന്നവളുംപറഞ്ഞു…

”അതെ എന്നോ എപ്പോഴോ അവളും ഞാനും ഒരുമിച്ചൊരു സ്വപ്നം കണ്ടപോലെ.”

ഞാനും രവിയും മാഷിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പലരോടും സംസാരിച്ചു.ആർക്കുംകൂടുതലൊന്നുമറിയില്ല.ഓപ്പ എങ്ങനെ ഇങ്ങനെയായിയെന്നറിയാതെ പല രാത്രികളിലും എന്റെ ഉറക്കംനഷ്ടപ്പെട്ടു…

ആരോ എന്നെ ഉറങ്ങാൻ പോലും സമ്മതിക്കാതെ ഓപ്പയ്ക്ക് കൂട്ടിരുത്തി…

ഞാൻ പോലുമറിയാതെ  എന്നിൽ പ്രണയത്തിന്റെ അഗ്നി നിറച്ചു.ആ പ്രണയത്തിലൂടെ ആർക്കോ എന്തോനേടാനുള്ളത് പോലെ…

തുലാത്തിലെ ആയില്യത്തിൽ അമ്പാട്ടെ  നാഗരുകാവിൽ സർപ്പമുട്ടും പാട്ടും നടന്നു.മഴയിൽ മഞ്ഞൾ പ്രസാദംകാവാകെ പടർന്നു.കാവിലേക്ക് നോക്കി നിൽക്കുന്ന ഓപ്പയുടെ മുഖത്തിപ്പോ പഴയ ശൂന്യഭാവമല്ല വൈദ്യരുടെചികിത്സാ രീതി ഓപ്പയിൽ മാറ്റങ്ങൾ കാണിച്ചു തുടങ്ങി…

തുലാത്തിലെ പ്രണയമഴയിൽ കുന്നത്ത്‌ കാവാകെ കുതിർന്നു,നാഗവിഗ്രഹങ്ങളിൽ സർപ്പങ്ങൾ ചുറ്റിപ്പിണഞ്ഞു,പാലയുടെ ഗന്ധത്തിലലിഞ്ഞവ ഇണചേർന്നു…. ഞാനുമവളും അന്നാദ്യമായി പരസ്പരം ചുംബിച്ചു…!!

നീ ആരാ ദേവാ ??

നീ എവിടുന്നു വന്നു?

ഒരു സ്വപ്നം പോലെ…

പെട്ടെന്നൊരിക്കൽ !!

”ഞാൻ നീയായിരുന്നു…

എന്നിലെ പ്രപഞ്ചം മുഴവൻ നീയായിരുന്നു…

അല്ലെങ്കിൽ എന്നോ എപ്പോഴോ മുൻജന്മത്തിലോ എന്നിൽ നിന്നടർന്നു വീണ ഞാൻ തന്നെയായിരുന്നു നീ..”

തുടരും….

©️ആതിരസേതു🦋

Post Views: 49
0
Aathira Sethu

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.