വിജയി
ഒറ്റത്തവണ ശ്രമിച്ചു വിജയിച്ചവന്റെ കഥയേക്കാൾ എനിക്കിഷ്ട്ടം .
പലതവണ പരിശ്രമിച്ചു പരാജയപ്പെട്ടവന്റെ കഥ കേൾക്കാനാണ് .
കാരണം അവരുടെ കഥക്ക് പരപ്പും ആഴവുമുണ്ട് കണ്ണുനീരിന്റെ ഉപ്പുണ്ട് നൊമ്പരങ്ങളുടെ ചവർപ്പുണ്ട് അനുഭവങ്ങളുടെ പാഠമുണ്ട് .
കല്ലും മുള്ളും നിറഞ്ഞ വഴിയാത്രയിൽ ഒരുപാട് നഷ്ടങ്ങളുടെ കഥകൾ പറയാനുണ്ടവർക്ക് .
യഥാർത്ഥത്തിൽ വിജയിക്കുന്നവർ അവരല്ലേ .
അവർ അവരുടെ ലക്ഷ്യത്തിൽ എത്താൻ സദാ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവർ .
ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവർ .
റംസീന നാസർ