Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതിജീവനത്തിന്റെ നാൾ വഴികൾ
അനുഭവം ആരോഗ്യം പ്രചോദനം

അതിജീവനത്തിന്റെ നാൾ വഴികൾ

By sabira latheefiSeptember 22, 2023Updated:October 2, 202343 Comments7 Mins Read906 Views
Bookmark Now
Please login to bookmark Close

No account yet? Register

മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്‌, രണ്ട് pet ct, അസംഖ്യം ബ്ലഡ്‌ ടെസ്റ്റ്‌.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു വന്നില്ല. അവസാനം  കോഴിക്കോട് മെഡിക്കൽ കോളേജിലേ അൻസ ഡോക്ടറും ടീമും ആണ് അവനെ കണ്ടെത്തിയത് . Sptcl എന്ന ചുരുക്ക പേരുള്ളവൻ.. നീട്ടി പറഞ്ഞാൽ subcutaneous panniculitis like t-cell lymphoma. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഈ  രോഗത്തിൽ ഉള്ളത് കൊണ്ടാവാം  കണ്ടു പിടിക്കാൻ പ്രയാസം  നേരിടുന്നത്.

2016 സെപ്റ്റംബർ ഓട് കൂടിയാണ് ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. രണ്ട് കയ്യിലെയും മസിലുകളിൽ ഒരു തരം മുഴകൾ, തൊട്ടാൽ കല്ല് പോലെ തോന്നും നേരിയ ചൂടും പിന്നെ വയറിൽ, കാലിൽ അങ്ങനെ ശരീരത്തിന്റെ പല ഭാഗത്തായി ഇതേ പോലുള്ള മുഴകൾ കണ്ടു തുടങ്ങി. കൂടെ ഇടക്കിടെ വരുന്ന നല്ല പനിയും ക്ഷീണവും, കൈകാൽ വേദനയും ഭക്ഷണത്തിനോട് വല്ലാത്ത വിരക്തിയും..

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു കാണിച്ചത്. അവര്  സ്കിൻ ബയോപ്സി എടുത്തിട്ട് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. എന്നാൽ panniculitis എന്ന രോഗവസ്ഥ മാത്രമല്ല എന്നിലുള്ളത് എന്ന് അവർക്കു ഉറപ്പായിരുന്നു, പക്ഷെ പല ടെസ്റ്റുകൾ നടത്തിയിട്ടും കണ്ടെത്താൻ ആയില്ല, എന്റെ ana(ആന്റി ന്യൂക്ലിയർ ആന്റി ബോഡി ടെസ്റ്റ്‌ ), ടിബി ടെസ്റ്റ്‌ ഓക്കേ നെഗറ്റീവ് ആയിരുന്നു.

രോഗത്തിന്റെ തീവ്രത കൂടിയപ്പോൾ പല പ്രശ്‌സ്തമായ ഹോസ്പിറ്റലുകളിലേക്കും പറിച്ചു നടപ്പെട്ടു, ഇടക്ക് ആയുർവേദവും പരീക്ഷിച്ചു. ചില മരുന്നുകളുടെ പാർശ്വ ഫലമായി  ലിവറിന്റ പ്രവർത്തനം അവതാളത്തിലായി. ദിവസങ്ങളോളം  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. 6മാസം കൊണ്ട് ശരീര ഭാരം 61ൽ നിന്നും 42ലേക്ക് എത്തി. രോഗത്തിന്റെ തുടക്കത്തിൽ ഒറ്റക്ക് മെഡിക്കൽ കോളേജ് വരെ സ്കൂട്ടർ ഓടിച്ചു ഡോക്ടറെ കണ്ടു വന്ന ഞാൻ ആറു മാസം കൊണ്ട് ബാത്‌റൂമിൽ പോകാൻ വരെ പര സഹായം തേടേണ്ടി വന്നു. എല്ലാവർക്കും sptcl ആണെന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് ഉറപ്പിക്കാൻ തക്ക വണ്ണം എവിഡൻസ് നടത്തിയ ടെസ്റ്റുകളിൽ നിന്നൊന്നും ലഭിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. അവസാനം ലക്ഷണങ്ങളനുസരിച് ചികിത്സ തുടങ്ങി. എന്റെ ഡിസ്ക്രിപ്ഷനിൽ ആർത്രൈറ്റിസ്, ഓൺസ്ററ് സ്റ്റിൽസ്, panniculitis etc.. ചേർത്തിരുന്നു. ഹൈ ഡോസ് സ്റ്റിറോയിഡും 400mg hydrxichloroquine ആയിരുന്നു മെയിൻ മെഡിസിൻ… ഇത് കഴിക്കാൻ തുടങ്ങിയതോടെ  ജീവിതം നോർമൽ ആയി തുടങ്ങി, പക്ഷെ സ്റ്റിറോയിഡ്ന്റെ അളവ് കുറച്ചപ്പോളേക്കും വീണ്ടും panniculitis പുതുതായി പല ഭാഗത്തും ഉണ്ടാവാക്കുകയും ആ ഭാഗങ്ങൾ ചെറുതായി കീറി ഇൻഫെക്ഷൻ ഒഴിവാക്കുകയും ചെയ്തു. ഈ മുറിവുകളോട് ചേർന്ന് ഫങ്കൽ ഇൻഫെക്ഷൻ രൂപപെട്ടു. അതായിരുന്നു ചികിത്സയിലെ ഒരു വഴിതിരിവ്.

അൻസ ഡോക്ടറെ (കോഴിക്കോട് മെഡിക്കൽ കോളേജ് ഡെര്മെന്റൊൽജി ഡിപ്പാർട്മെന്റ് )വീണ്ടും കണ്ടു, വീട്ടിൽ പോയാണ് കണ്ടത്. ഡോക്ടർ വീണ്ടും മെഡിക്കൽ കോളേജിലേക്കു തന്നെ വരാൻ പറഞ്ഞു. അവര് എന്റെ രോഗത്തെ ഒരു പഠന വിഷയമാക്കി മാറ്റുകയും എന്റെ സാന്നിധ്യത്തിൽ തന്നെ ഡോക്ടസ് പാനലിൽ ചർച്ചക്ക് വെക്കുകയും ചെയ്തു. ഒന്നുകൂടി സ്കിൻ ബയോപ്സി നടത്താൻ നിർദ്ദേശിച്ചു. കാലിലുണ്ടായ മുഴയിൽ നിന്നും കുറച്ചു ആഴത്തിൽ മുറിവ് ഉണ്ടാക്കി കളക്ട് ചെയ്ത cells ബയോപ്സിക് അയക്കുകയും ചെയ്തു.

റിപ്പോര്ട്ട് കിട്ടിയപ്പോൾ അൻസ ഡോക്ടർ എന്നെ വിളിപ്പിച്ചു. കിട്ടിയ റിപ്പോര്ട്ട് പ്രകാരം Sptcl ആണെന്ന സംശയം ബാക്കി..  ഒന്നുടെ പുറത്തുള്ള ലാബിൽ ചെയ്തു ഉറപ്പിക്കാൻ പറഞ്ഞു. കോഴിക്കോട് മൈക്രോ ഹെൽത്ത്‌ ലാബിലേക്കു എഴുത്തും തന്നു. എന്നെ കുറെ സമാധാനിപ്പിച്ചു. സത്യം പറഞ്ഞാൽ എനിക്ക് പ്രത്യകിച്ചു ഒന്നും തോന്നിയില്ല. 3വർഷമായി ഞാൻ കേൾക്കുന്ന ഒരു പേര് ആണ് sptcl എന്നത്. രോഗം എന്താണ് എന്ന് മനസിലായി ശരിയായ ചികിത്സ കിട്ടണമേ എന്നായിരുന്നു എന്റെ പ്രാർത്ഥന.. അങ്ങനെ2019 നവംബറിൽ ശരിയായ വില്ലനെ കണ്ടെത്തി. അപ്പോളേക്കും അസുഖം തുടങ്ങി വർഷം മൂന്നു കഴിയുകയും രോഗം സ്റ്റേജ് ഫോർ ലേക്ക് കടക്കുകയും ചെയ്തിരുന്നു.

കാൻസർ ചികിത്സക്കു ഗവണ്മെന്റ് സെക്ടർ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അൻസ ഡോക്ടറുമായി ഇത് ചർച്ച ചെയ്തപ്പോൾ എംസിസിയിൽ ചന്ദ്രൻഡോക്ടറെ (Dr ചന്ദ്രൻ കെ നായർ )കാണിക്കാൻ വേണ്ടി പറയുകയും ചന്ദ്രൻ സാറിനോട് സംസാരിക്കുകയും ചെയ്തു.

കീമോക്ക് മുമ്പുള്ള പ്രാരംഭ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞു 2020 ജനുവരി 3നു രോഗത്തോടുള്ള ശരിയായ യുദ്ധം, കീമോ സ്റ്റാർട്ട്‌ ചെയ്തു. ആദ്യ കീമോ കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞപ്പോളേക്കും മുടി പോയി തുടങ്ങിയിരുന്നു. 4ദിവസം കൊണ്ട് അവിടെ ഇവിടെ ആയി ഇത്തിരി ജട പിടിച്ച മുടിയായിരുന്നു ബാക്കി. അതോണ്ട് നല്ല വൃത്തിക്ക് മൊട്ടയടിച്ചു. ബ്ലഡ്‌ കൗണ്ട് വളരെ കുറഞ്ഞത് കൊണ്ട്, കൗണ്ട് കൂടാനുള്ള ഇൻജെക്ഷൻ ഓരോ കീമോക്ക്  ശേഷവും എടുത്തിരുന്നു. അതെടുത്താൽ രണ്ട് മൂന്നു ദിവസം നട്ടെല്ലി ല്ലൂടെ ഒരു വേദന വരും, പ്രസവ വേദന പോലെ… അതും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും അല്ലാതെ കീമോ കാലത്തു മറ്റു പ്രയാസങ്ങൾ വല്ലാതെ തോന്നിയിട്ടില്ല. ചെറിയ ജോലികൾ ഒക്കെ എടുത്തിരുന്നു, ക്ഷീണം വന്നാൽ കിടക്കും.

6കീമോക്ക് ശേഷം pet ct എടുത്തു, അതിൽ പൂർണമായി മാറീട്ടില്ല എന്ന് കണ്ടു. വീണ്ടും 3ഡോസ്  കൂടെ എടുത്തു. അതിനിടയിൽ സ്റ്റം സെൽ ട്രാൻസ്‌പ്ലാണ്റ്റേഷന് വേണ്ടി എന്റെ തെന്നെ സെൽസ് കളക്ട് ചെയ്തിരുന്നു. 9 കീമോക്ക് ശേഷം ഒക്ടോബർ 8നു സ്റ്റം സെൽ ട്രാൻസ്‌പ്ലൻറ്റേഷന് വേണ്ടി അഡ്മിറ്റ്‌ ചെയ്തു.

ഒക്ടോബർ 14 നു ട്രാൻസ്‌പ്ലന്റേഷൻനു മുന്നോടിയായി ഹൈ ഡോസ് കീമോ നൽകി, അത് ശരീരത്തിൽ കയറ്റുമ്പോൾ നാവു വരണ്ടു ഉണങ്ങാതിരിക്കാൻ മധുരം ചേർത്ത ഐസ് ക്യൂബ്സ് തന്നു കൊണ്ടിരുന്നു അത് കഴിയും വരെ.

ഒക്ടോബർ 16നാണു എടുത്തു വെച്ച സ്റ്റം സെൽസ് കയറ്റിയത്. അന്ന് സിസ്റ്റർ പറഞ്ഞു, ഈ ഡേറ്റ് ഓർമിച്ചു വെച്ചോ, ഇത് സെക്കന്റ്‌ ബർത്ത് ഡേ ആണ് നിന്റെ എന്ന്.. അത് കയറി തീരുവോളം എൻറെ ചുറ്റും സിസ്റ്റർ മാറും പിജി ഡോക്ടർസും ഉണ്ടായിരുന്നു.

അതിന്റെ പിറ്റേന്ന് മുതൽ വയറാകെ എരിപൊരി സഞ്ചാരം ആയിരുന്നു. നിൽക്കാനും കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്‌ഥ. ഗ്യാസ് നിറഞ്ഞ് ഇപ്പൊ പൊട്ടുമെന്ന അവസ്‌ഥ  ടാബ്ലറ്റ്, ഇൻജെക്ഷൻ ഒന്നും ഏൽക്കുന്നില്ല.. രാത്രി നേരം വെളുക്കാറായപ്പോ വയറ്റിന്ന് നന്നായിട്ട് പോയി, അപ്പൊ കുറച്ചു സമാധാനം ആയി, വരാൻ പോകുന്ന സമാധാന കേടിന്റ തുടക്കം ആണ് അതെന്നു ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞില്ല… പിന്നെ ഒരു പോക്കായിരുന്നു വയറ്റീന്നു, രാത്രിയും പകലും ഇല്ലാതെ.. പാമ്പേഴ്സ് ഉപയോഗിച്ച് തുടങ്ങി, ബെഡിൽ കിടത്തി തന്നെ പാമ്പേഴ്സ് മാറ്റി തരികയും, ഒരു മടിയും കൂടാതെ സ്നേഹത്തോടെ എല്ലാം വൃത്തിയാക്കുകയും കഞ്ഞി വെള്ളവും കട്ടൻ ചായയും മറ്റും ചൂടാറ്റി കുടിപ്പിക്കുകയും ഒക്കെ ചെയ്തു തന്ന നേഴ്സ് മാരെ നന്ദിയോടെ അല്ലാതെ ഓർക്കാൻ പറ്റില്ല. ഇടക്ക് സംസാരിക്കാനും വരും.

Bmt icu വിൽ ഒരാൾക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ ഡ്യൂട്ടിയിൽ ഉള്ളവരെ മാത്രമേ ഞമ്മൾ കാണൂ.. 35ദിവസം ആണ് ഞാൻ കിടന്നത്. അത്രയും ദിവസം കൊണ്ട് അവിടെ ഉള്ളവരൊക്കെ എന്റെ ആരൊക്കെയോ ആയി തീർന്നിരുന്നു. വൈകിട്ട് 5മണിക്ക് ഫോൺ കയ്യിൽ തരും, അപ്പോൾ   ഭർത്താവുമായി സംസാരിക്കും ആദ്യം. അദ്ദേഹത്തെ  സിസി ടീവി യിലൂടെ ആ  സമയം കാണാൻ പറ്റുമായിരുന്നു, ആ  സമയത്ത് തന്നെയാണ് വീട്ടിലേക്കു വിളിക്കുക. അതായിരുന്നു പുറം ലോകവും ആയുള്ള ഏക ബന്ധം. നെറ്റ് ഒന്നും അതിനുള്ളിൽ കിട്ടാറില്ല.സെക്കൻഡ്‌സ് ന്റെ ദൈർഘ്യം പോലും തിരിച്ചറിഞ്ഞ നിമിഷങ്ങൾ, ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിട്ടുള്ളത് icu റൂമിലെ വലിയ ക്ലോക്കിനെ ആണ്. എന്തൊരു സാവധാനം ആണ് ഒരു മിനിറ്റ് പൂർത്തിയാവുന്നത്. ഓരോ ദിവസവും ബ്ലഡ്‌ എടുത്തു ടെസ്റ്റിന് അയക്കും, അത് നോക്കി ഇടക്കിടെ ബ്ലഡും പ്ലാറ്റലേറ്സും കയറ്റും. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പാലം. അതായിരുന്നു ആ ദിവസങ്ങൾ. നല്ല വായന ശീലം ഉള്ളത് കൊണ്ടാണ് കുറെ എങ്കിലും അവിടെ പിടിച്ചു നില്കാൻ പറ്റിയത്. ആരുമില്ലാത്ത അവസ്ഥയിൽ ബഷീറും, എം ടി യും ബെന്യാമിനും മാധവികുട്ടിയും മുകുന്ദനും എഴുതിയ കഥാപാത്രങ്ങൾ കൂട്ടിനെത്തി. ആ വേളയിൽ വിശുദ്ധ വേദ ഗ്രന്ഥം ഒരാവർത്തി വായിക്കാനായി, എല്ലാറ്റിനിടയിലും പ്രാർത്ഥന യും നമസ്കാരവും കൈവിട്ടില്ല. ഇരുന്നും കിടന്നും ദൈവത്തിനോട് പ്രാർത്ഥിച്ചു. അത് നൽകിയ സമാധാനം പറഞ്ഞറീക്കൻ പറ്റാത്തത് ആയിരുന്നു.കൂടെ അല്ലാഹു ഉണ്ടെന്ന വിശ്വാസം…. അതിൽ പരം സമാധാനം വേറെ എന്ത്!

എല്ലാറ്റിനും കൂടെ എന്റെ കുടുംബം ഉണ്ടായിരുന്നു. എന്റെ പ്രിയപെട്ടവൻ ഐ സി യു വിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു, ഈ 35ദിവസവും മരുന്നും ഫുഡും എത്തിച്ചു ഒരു വിളിപ്പുറത്തു കാത്തു കെട്ടികിടന്നു, ഒരു ദിവസം പോലും ആ അവകാശം മകന് പോലും നൽകിയില്ല. ഇക്ക മൊബൈലിൽ bmt യിൽ നിന്നുള്ള കാളിന് റിങ് ടോൺ വെച്ചത് ആംബുലൻസിന്റെ  ശബ്ദം ആണെത്രെ. പെട്ടന്ന് കാൾ എടുക്കുവാൻ വേണ്ടി, അദ്ദേഹം ഹാർട് പെഷ്യന്റ് ആയിരുന്നു. എന്നെ bmt ക്കു അഡ്മിറ്റ്‌ ചെയ്യുന്നതിനു കാർഡിയോളജിസ്റ്റിനെ കണ്ടു കൺസെൺ വാങ്ങണമായിരുന്നു, അന്ന് അദ്ദേഹത്തെയും കാണിച്ചു. എന്റെ ഹൃദയം ഒക്കെയാണെന്ന് പറഞ്ഞ ഡോക്ടർ അദ്ദേഹത്തോട് എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങാൻ പറഞ്ഞു. എന്റേത് ഡേറ്റ് ഒക്കെ തീരുമാനിച്ചതിനാൽ അത് കഴിഞ്ഞിട്ട് നോക്കാമെന്നു പറഞ്ഞു. എനിക്ക് കൂട്ടിന്നിരിക്കാൻ വേറെ ആരെയും സമ്മതിച്ചതും ഇല്ല. എനിക്ക് പേടിയായിരുന്നു.. എംസിസിയിലെ കാന്റീൻ ഒരു കയറ്റത്തിലാണ്, ദിവസവും പല തവണ കാന്റീൻ പോയി വരണം.. ആലോചിക്കുമ്പോ ആകാശ ദൂത് ഫിലിം ഒക്കെ ഓർമ വരും. എല്ലാം ദൈവത്തിലർപ്പിച്ചു  കുറച്ചു നാൾ…

35 ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയി, ഞാൻ ഡിസ്ചാർജ് ആയി പിറ്റേ ആഴ്ച ഇക്കാക്ക് ബൈപാസ് സർജറി കഴിഞ്ഞു, പിന്നെ രണ്ടാളും  2മാസം ഫുൾ റസ്റ്റ്‌… പിന്നെ പിന്നെ ഓരോ പണികളിൽ ഏർപ്പെട്ട് തുടങ്ങി.3മാസത്തോടെ മരുന്ന് എല്ലാം നിർത്തി.ഇപ്പൊ മൂന്നു വർഷം ആവുന്നു. ദൈവത്തിന് സ്തുതി…

ഒരുകാര്യം പറയാൻ ആഗ്രഹിക്കുകയാണ്, നമ്മള് പല വട്ടം ഹോസ്പിറ്റലുകളും, ഡോക്ടർമാരെയും മാറി മാറി കാണിക്കുന്ന അവസ്ഥ ഒഴിവാക്കണം. എല്ലാ ഹോസ്പിറ്റലുകളിലും എല്ലാ ടെസ്റ്റുകളും വീണ്ടും ചെയ്യിക്കും.. അത് മാത്രമല്ല ഒരേ ഹോസ്പിറ്റലിൽ തന്നെ പോവാണേൽ നമ്മൾക്കു മാറ്റമില്ലെങ്കിൽ അതിന്റ ബാക്കി ചികിത്സയിലേക്ക് കടക്കും… അതിൽ തെന്നെ govt സെക്റട്ടറിലുള്ള രണ്ട് ഹോസ്പിറ്റലുകളും അവിടുത്തെ ഡോക്ടർസും ആണ് എനിക്കേറ്റവും തൃപ്തി ആയത്, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ഡയഗോനോസ് തുടങ്ങിയത്, പിന്നീട് പല ഹോസ്പിറ്റലുകൾ കയറി ഇറങ്ങിയെങ്കിലും അവസാനം രോഗം കണ്ടെത്തിയത് മെഡിക്കൽ കോളേജ് തന്നെ, അതെ പോലെ കാൻസർ ട്രെട്മെന്റിൽ രോഗികളെ പിഴിയുന്ന തരത്തിലുള്ള പല വെട്ടിപ്പുകളും സ്വകാര്യ ഹോസ്പിറ്റലിൽ നടക്കുമ്പോൾ അങ്ങനെ ഒന്ന് മലബാർ കാൻസർ സെന്റർ പോലുള്ളതിൽ നടക്കില്ല. നല്ല ഡോക്ടർസ്,   സ്നേഹ പൂർവ്വം പരിചരിക്കുന്ന നഴ്സ് മാർ.

എന്ത് അസുഖം ആണെങ്കിലും മാറ്റി തരാം എന്നൊക്കെ പറഞ്ഞു വരുന്നവർ ഏതു നാട്ടിലും ഉണ്ടാവും, വീടിന്റ വാസ്തു ശരിയല്ലാത്തത് കൊണ്ടാണ് വീട് മാറണം എന്ന് പറയുന്നവർ മന്ത്രിച്ചൂതിയ ഏലസ്സ്കൾ കൊണ്ടും, റൂമിൽ അടിച്ചു കയറ്റിയ ആണികൾ കൊണ്ടും, ഒക്കെ അസുഖം മാറ്റിത്തെരാമെന്നു പറഞ്ഞവർ….  നമുക്ക് പ്രയാസം വരുമ്പോ എന്തു തെറ്റിന്റെ പേരിലാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്നൊക്കെ തോന്നുമല്ലോ, അപ്പൊ നമ്മുടെ ദൈവ വിശ്വാസവും ദുർബലമായിതീരും.. അവിടെയാണ് മന്ത്രവാദികൾ ഒക്കെ സ്‌ഥാനം പിടിക്കുക. എന്റടുത്തു വന്നവേരോട് ഞാൻ പറഞ്ഞു “പ്രവാചകൻ അയ്യൂബിനെയും അല്ലാഹു രോഗം മൂലം പരീക്ഷിച്ചിട്ടുണ്ട്, അദേഹത്തിന്റെ രോഗത്തിന്റെ തീക്ഷണത മൂലം കുടുംബക്കാർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു… അല്ലാഹു അദ്ദേഹത്തിന് രോഗശമനം നൽകുകയും, സമ്പത്തും, സന്തനങ്ങളെയും തിരികെ നൽകുകയും ചെയ്തു. അതെ ദൈവത്തിൽ ഞാനും വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിച്ചാൽ ഈ പരീക്ഷണത്തിൽ ഞാൻ വിജയിക്കും, അതിനു എന്റെ ബാത്രൂം പൊളിക്കുകയോ അടുപ്പിന്റെ സ്‌ഥാനം മാറ്റുകയോ വേണ്ടതില്ല, അവക്കൊന്നിനും എന്റെ ആരോഗ്യകാര്യത്തിൽ ഒരു പങ്കുമില്ല..

വേറെ ചിലരുണ്ട് കാൻസർ ബാധിച്ചാൽ ആരെങ്കിലും അറിയുന്നത് ഒട്ടും ഇഷ്ടപെടാത്തവർ,  പരിചയത്തിലുള്ള ഒരു സ്ത്രീ ബ്രെസ്റ് കാൻസർ മൂലം മരിച്ചു. മൂന്നു വർഷം മുമ്പ് ആണ് രോഗം കണ്ടു പിടിച്ചത്. മരിച്ചു കഴിഞ്ഞിട്ടാണ് അവരുടെ വീട്ടിലെ വേലക്കാരിക്ക് പോലും അവർക്ക് ഇങ്ങനെ ഒരസുഖം ഉള്ളതായി അറിയുന്നത്. ആരും അറിയാതിരിക്കാൻ അത്രക്ക് അവർ ശ്രമിച്ചിരുന്നു. ആളുകളുടെ നോട്ടവും ചോദ്യങ്ങളും അവർക്ക് ഇഷ്ടമില്ലായിരിക്കാം. പക്ഷെ നമ്മുടെ വേണ്ടപെട്ടവർ അറിയുന്നതാണ് നല്ലത് എന്നഭിപ്രായം ആണെനിക്ക്. നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ടാവുന്നത് നമുക്കൊരു കരുത്തല്ലേ. ഒളിച്ചു ചികിത്സ തേടേണ്ടിയും വരില്ല.കൂടെയുള്ളവരുടെ, സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ പ്രാർത്ഥനയും സപ്പോര്ട്ടും നമുക്ക് ഉൾക്കരുത്തു നൽകും.

Post Views: 38
28
sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

43 Comments

  1. Deepa Perumal on February 5, 2024 8:56 PM

    ആലോചിക്കാൻ പോലും പറ്റുന്നില്ല, ഇതൊക്കെ 3 വർഷത്തോളം എങ്ങനെ സഹിച്ചു, എങ്ങനെ കടന്നു പോയി ഇത്രയും വേദനയിലൂടെ …. ഒരു 3 മാസം ‘അമ്മ സ്ട്രോക്ക് ആയി ആശുപത്രിയിൽ കിടന്നപ്പോൾ ഞാനും അറിഞ്ഞതാണ് നഴ്‌സുമാരെ എന്തുകൊണ്ട് മാലാഖ എന്ന് വിളിക്കുന്നു എന്നത്…. ഒട്ടേറെ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നതാണീ അനുഭവങ്ങൾ. ശക്തമായ മനസ്സിനും എഴുത്തിനും സല്യൂട്ട് സാബിറ

    Reply
    • sabira latheefi on February 5, 2024 9:03 PM

      ദീപ. നന്ദി ഈ വാക്കുകൾക്ക്. ദൈവത്തിന് സ്തുതി. വിശ്വാസം ഒരു പരിധി വരെ വേദനകൾ സഹിക്കാൻ സഹായിച്ചു എന്ന് നിസ്സംശയം ഞാൻ പറയും. ഇനി അത്തരം അവസ്ദകൾ എന്നെങ്കിലും തേടി വരുമോ എന്ന പേടി ഇപ്പോളും ഉണ്ട്. അതിജീവിതർ എന്ന് പറയുമ്പോളും പലർക്കും വർഷങ്ങൾ കഴിഞ്ഞു തിരികെ വന്ന അനുഭവങ്ങളും ഉള്ളത് കൊണ്ടു. എന്തായാലും ഇപ്പൊ ഹാപ്പി ആയി പോകുന്നു.

      Reply
  2. anwar Abdurahiman cm on February 5, 2024 5:18 PM

    അൽഹംദുലില്ലാഹ് . വായിച്ചു കഴിഞ്ഞപ്പോൾ എന്തെഴുതണമെന്നറിയാതെ .

    Reply
    • sabira latheefi on February 5, 2024 5:21 PM

      ഏയ്യ് ഇപ്പോൾ ഒന്നുമില്ല. അനുഭവങ്ങൾ ഒരു പാടുണ്ട്, എവിടെയെങ്കിലും കുറിക്കണം. ഇൻശാ അല്ലാഹ്. ഇത് ഒന്നിച്ചു എഴുതിയതാണ്. താങ്ക്സ് ട്ടോ അഭിപ്രായത്തിനു

      Reply
  3. Jasna Basheer on February 4, 2024 4:02 PM

    നമ്മൾ അനുഭവിക്കുന്ന ഓരോ വേദനകൾക്കും അല്ലാഹു പ്രതിഫലം തരുമെന്നാണല്ലോ, അവന് പ്രിയപ്പെട്ടവരേ കൂടുതൽ പരീക്ഷിക്കുന്നതാവും. നമ്മുടെ ബുദ്ധിമുട്ടുകാളിലാണ് നമ്മെ ഏറെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച്ചറിയുന്നത്. സാബി…. ❤️

    Reply
    • sabira latheefi on February 4, 2024 9:36 PM

      സത്യം ജസ്‌ന. ഇങ്ങനെ ഒരു അവസ്ഥ വരുമ്പോ ആണ് കൂടെയുള്ളവരിൽ നെല്ലേത്, പതിരെത് എന്നറിയുക. താങ്ക്സ് ഡിയർ ❤️

      Reply
  4. Simble Sebastian on January 2, 2024 9:42 PM

    പ്രാർത്ഥനയും ആശംസകളും.
    ചിലപ്പോൾ നമ്മളെക്കാൾ കൂടുതൽ മറ്റുള്ളവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും.
    അത് വലിയ ഒരു ശക്തിയാണ്.
    എഴുത്തു നിർത്തരുത്, വേദനകളെയും, പ്രതിസന്ധികളെയും തരണം ചെയ്യാൻ എഴുത്ത് ഒരു പരിധി വരെ സഹായിക്കും.
    ദീർഘായുസ്സും, സമാധാനവും നന്മകളും നേരുന്നു

    Reply
    • Sabira latheefi on January 4, 2024 6:48 PM

      താങ്ക്സ് ഡിയർ അഭിപ്രായത്തിനു ❤️❤️. ഇത് പോലുള്ള വാക്കുകൾ കൂടുതൽ കരുത്തു പകരും.

      Reply
  5. Silvy on January 1, 2024 7:16 PM

    കുട്ടീ… ഇപ്പഴാ വായിച്ചത്.. നിറയെ സ്‌നേഹം mathr😘😘😘

    Reply
  6. Sajna on October 2, 2023 8:08 PM

    പരമാകരുനികാന് ഏറ്റവും പ്രിയപ്പെട്ടവരയാണ് അവന്നേറ്റവും കൂടുതൽ പരീക്ഷിക്കും. അത് നേരിടാൻ അതിനെ അതിജീവിക്കുവാൻ ക്ഷാശീലർക്ക് മാത്രമേ സാധിക്കു. നീ ഒരിക്കൽ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു പത്തു മുപ്പത്തഞ്ചു വയസ്സ് വരെ നാഥൻ സന്തോഷമുള്ള ജീവിതം തന്നില്ലേ എന്ന്. എല്ലാം തരണം ചെയ്യാൻ റബ്ബിന്റെ സഹായത്തോടൊപ്പം എല്ലാത്തിനും നിന്റെ കൂടെ നിന്ന നിന്റെ കുടുംബത്തിന് പ്രത്യേകിച്ചു നിന്റെ പ്രിയപ്പെട്ടവനു ബിഗ് സല്യൂട്ട് 👍👌

    Reply
    • Sabira latheefi on October 2, 2023 8:14 PM

      അൽഹംദുലില്ലാഹ് എന്ന് പറയാനേ പറ്റു.. ഇക്കാന്റെ കരുതൽ ഏറ്റവും കൂടുതൽ അനുഭവിച്ച സമയം ആണ് അത്.സന്തോഷം സജ്‌ന അഭിപ്രായം പറഞ്ഞതിൽ ❤️❤️

      Reply
  7. Someone on September 26, 2023 3:32 PM

    ദൈവത്തിന് നന്ദി🙏🙏 ആ സമയത്ത് ധൈര്യവും ശക്തിയും .. പിന്നീട് സൗഖ്യവും ലഭിച്ചതിന് 💝💝

    Reply
    • sabira latheefi on September 26, 2023 4:37 PM

      അൽഹംദുലില്ലാഹ് ❤️❤️

      Reply
    • Shreeja R on August 8, 2024 7:58 AM

      അതിജീവനം ❤️❤️❤️

      Reply
      • sabira latheefi on August 8, 2024 8:03 AM

        ശ്രീജ 😍

        Reply
  8. Neethi Balagopal on September 24, 2023 7:08 PM

    ഒന്നും പറയാൻ കിട്ടുന്നില്ല. ഏതായാലും ആ സമയം ഒക്കെ കഴിഞ്ഞല്ലോ . 🙏

    Reply
    • Sabira latheefi on September 24, 2023 8:46 PM

      💚💚

      Reply
  9. Jasna Basheer on September 24, 2023 3:35 PM

    അൽഹംദുലില്ലാഹ് ❤️,
    എന്ത് പറയണം എന്ന് അറിയുന്നില്ല. ❤️❤️. ഇനിയും റബ്ബിന്റെ കാവൽ കൂടെ ഉണ്ടാവട്ടെ ❤️❤️

    Reply
    • Sabira latheefi on September 24, 2023 3:39 PM

      💞💞🤲🤲

      Reply
      • Sobha Narayanasharma on September 26, 2023 3:17 PM

        എന്ത് പറയണം എന്നറിയില്ല. ദൈവം രക്ഷിക്കട്ടെ. സ്നേഹം. ♥️ഈ എഴുത്തിനു 👍👍

        Reply
    • Nishiba M on September 26, 2023 1:49 PM

      കടന്നു പോയ അനുഭവങ്ങളുടെ തീവ്രത മനസ്സിലാവുന്നുണ്ട്. അതിജീവനത്തിന്റെ കരുത്തിൽ ജീവിതം എന്നും തളിർക്കട്ടെ…

      Reply
  10. Sunandha Mahesh on September 23, 2023 12:26 PM

    പ്രിയപ്പെട്ടവളേ.. കെട്ടിപിടിക്കുന്നു.

    വാക്കുകൾ കിട്ടുന്നില്ല സബീറ എനിക്ക്…
    സ്നേഹം, സ്നേഹം, സ്നേഹം ❤️

    Reply
    • Sabira latheefi on September 23, 2023 3:27 PM

      തിരിച്ചും സ്നേഹം മാത്രം ഡിയർ ❤️❤️❤️

      Reply
  11. Sruthi Sreedhar on September 22, 2023 11:12 PM

    ❤️❤️

    Reply
    • Sabira latheefi on September 24, 2023 11:18 PM

      💞💞

      Reply
  12. Manna Mereeza on September 22, 2023 9:30 PM

    Sabira❤️❤️…. ഒന്നും പറയാൻ ആവുന്നില്ല… ദൈവത്തിന് നന്ദി 🙏

    Reply
    • Sabira latheefi on September 22, 2023 10:23 PM

      💞💞

      Reply
  13. Sajna on September 22, 2023 2:43 PM

    അൽഹംദുലില്ലാഹ്
    എല്ലാവരും തകർന്നുപോകുന്ന അവസ്ഥയിൽ നിനക്ക് ശക്തി തന്ന പരമാകരുനികാന് സർവസ്തുതിയും. ഇത്രയ്ക്ക് സ്നേഹനിദിയായ ഭർത്താവിനു ഒരു ബിഗ് സല്യൂട്ട്

    Reply
    • sabira latheefi on September 22, 2023 2:45 PM

      സജ്‌ന ❤️❤️

      Reply
      • Nafs nafs on September 23, 2023 11:57 PM

        പറയുന്നത് അസുഖത്തെക്കുറിച്ചാണെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നു വരികൾക്ക്. നല്ലെഴുത്ത്. ആശംസകൾ
        പ്രാർത്ഥനയും🤲🤲

        Reply
        • Sabira latheefi on September 24, 2023 7:52 AM

          💞💞

          Reply
    • NISHA SIDHIQUE on September 26, 2023 1:24 PM

      ഇത്താ… ഓരോ വരികളും വല്ലാത്ത വേദനയോടും ഭീതിയോടും ആണ് വായിച്ചത്… ദുആ: യിൽ ഉണ്ടാകും 🤲

      Reply
      • sabira latheefi on September 26, 2023 4:36 PM

        ❤️❤️

        Reply
        • Suma Jayamohan on February 4, 2024 9:56 AM

          കണ്ണീരോടെയാണ് വായിച്ചു തീർത്തത് നമ്മളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന നമ്മുടെ രക്ഷാകവചം തന്നെയാണ്. പിന്നെ ദൈവവിശ്വാസവും. മനസ്സു കൈവിടാതെ എല്ലാം തരണം ചെയ്യാൻ കഴിഞ്ഞേല്ലോ. മനസ്സിൽ വരുന്നതെല്ലാം എഴുതുക ആയുസും ആരോഗ്യവും തമ്പുരാൻ നൽകും. സ്നേഹം നിറഞ്ഞ പ്രാർത്ഥനകളോടെ❤️🙏

          Reply
          • sabira latheefi on February 4, 2024 10:38 AM

            താങ്ക്സ് സുമ. ആ സമയവും കടന്നു പോയി. ജീവിതത്തിലെ മോശപ്പെട്ട സമയം കഴിഞ്ഞു പോയി എന്ന് വിശ്വസിക്കുന്നു. എനി എന്തെല്ലാമാണ് നമ്മുടെ ഒക്കെ ജീവിതത്തിൽ വിധി കാത്തു വെച്ചിരിക്കുന്നത് എന്ന് ദൈവത്തിന് അറിയാം. എല്ലാം നല്ലതാവട്ടെ

  14. Dr Venus V. V on September 22, 2023 2:04 PM

    അഗ്നിപരീക്ഷണത്തിൻ്റെ നാളുകൾ.അതിനെ നേരിടാൻ പ്രാപ്തയാക്കിയ ഉൾക്കരുത്തും പ്രിയപ്പെട്ടവരും.

    നന്മകൾ മാത്രം നിറയട്ടെ

    Reply
    • sabira latheefi on September 22, 2023 2:07 PM

      🤲🤲

      Reply
  15. Ramzeena nasar on September 22, 2023 2:03 PM

    യാ അല്ലാഹ് padachoon കാത്തു രക്ഷിക്കട്ടെ എന്നാലും mindnte strength nu 100 marks അൽഹംദുലില്ലാഹ് 🥰🥰🥰

    Reply
    • sabira latheefi on September 22, 2023 2:06 PM

      ❤️❤️

      Reply
  16. Jayasree John on September 22, 2023 1:32 PM

    അനുഭവങ്ങൾ നമ്മളെ കരുത്തരാക്കും എന്ന് പറയും.. പക്ഷെ.. ഹോ.. അനുഭവിക്കുന്ന ആ നാളുകൾ

    Reply
    • sabira latheefi on September 22, 2023 1:52 PM

      ജീവിതത്തിന്റെ മൂല്യം മനസിലാക്കി തരാൻ ഇത് പോലുള്ള അനുഭവങ്ങൾ ഉപകരിക്കും. എന്നാലും ആർക്കും അങ്ങനെ ഒന്ന് വരേണ്ട ❤️

      Reply
      • Divya Sreekumar on September 22, 2023 2:10 PM

        വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും എഴുതാനും പറയാനും കഴിയാതെ…….നല്ല ട്രീറ്റ്മെന്റ് കിട്ടിയപ്പോള്‍ അസുഖം മാറിയല്ലോ. ദൈവത്തിന് സ്തുതി 🩵🙏

        Reply
        • sabira latheefi on September 22, 2023 2:12 PM

          ❤️❤️അൽഹംദുലില്ലാഹ്

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.