അച്ഛന് കൂട്ടായിരുന്നോരാ ചാരു കസേര…ഇന്നൊറ്റക്ക് ഉറങ്ങുന്നു ഉമ്മറത്തൊരു കോണിൽ…വെറ്റില പാക്കിന്റെ നറുമണം തൂകി…ഇന്നൊറ്റക്കുറങ്ങുന്നു… പൊട്ടിച്ചിരിയുടെ അലകളിലെവിടെയോ…നൊമ്പരപ്പൂവിന്റെ ഗന്ധമുണ്ട്…സർവ പ്രപഞ്ച സ്മൃതികളിൽ എവിടെയോ…കനലായി ജ്വലിക്കും ആത്മ ചിന്ത…കനലായി ജ്വലിക്കും ആത്മ ചിന്ത… ഹൃദയം തുടിക്കുന്നു…ആ മണ്ണിൻ രൂക്ഷ ഗന്ധം…എവിടെയോ മണ്മറഞ്ഞ പിതൃക്കൾ…ചടുല താളത്തിൽ നിർത്തമാടുന്നു… ചുമരിലെ ചിത്രത്തിന് കൂട്ടായി…ആ ചാരു കസേരയും നെടുവീർപ്പിടുന്നു… വാതിലുകൾ കൊട്ടിയടക്കുന്നു…മൺ കൂനകൾ മെല്ലെ മാഞ്ഞിടുന്നു…ചീവീടുകൾ ശബ്ദം താഴ്ത്തി പാടുന്നു…മിന്നാമിനുങ്ങുകൾ കൺചിമ്മുന്നു… കരച്ചിലുകൾ തേങ്ങലായി നിദ്രയെ പൂകുമ്പോഴും…ഇന്നലെ വരെ അച്ഛന് കൂട്ടായ ആ ചാരൂകസേര…ഇന്നൊറ്റക്ക് ഓർമ്മകൾ അയവിറക്കുന്നു…ഇന്നൊറ്റക്കോർമ്മകൾ അയവിറക്കുന്നു… അച്ഛന് കൂട്ടായിരുന്നോരാ ചാരു കസേര…ഇന്നൊറ്റക്ക് ഉറങ്ങുന്നു ഉമ്മറത്തൊരു കോണിൽ…വെറ്റില പാക്കിന്റെ നറുമണം തൂകി…ഇന്നൊറ്റക്കുറങ്ങുന്നു…
